ധനാകര്‍ഷണത്തിന് ഫെംഗ്ഷുയി ടിപ്‌സ്

Posted By:
Subscribe to Boldsky

വാസ്തു മാത്രമല്ല, ചൈനീസ് ശാസ്ത്രമായ ഫെംഗ്ഷുയിയും നാം പൊതുവെ പിന്‍തുടരുന്ന ഒന്നാണ്. ഫെംഗ്ഷുയി പ്രകാരമുള്ള പല വസ്തുക്കളും നാം വീട്ടില്‍ സൂക്ഷിയ്ക്കുകയും ചെയ്യാറുണ്ട്.

ധനാകാര്‍ഷണത്തിന് ഫെംഗ്ഷുയി പറയുന്ന പല വഴികളുമുണ്ട്. ഇതില്‍ വീട്ടില്‍ തന്നെ ചെയ്യേണ്ട, പാലിയ്‌ക്കേണ്ട ചില തത്വങ്ങളെക്കുറിച്ചറിയൂ,

ധനാകര്‍ഷണത്തിന് ഫെംഗ്ഷുയി ടിപ്‌സ്

ധനാകര്‍ഷണത്തിന് ഫെംഗ്ഷുയി ടിപ്‌സ്

വീടിന്റെ മുന്‍വശത്തെ വാതില്‍ നല്ല ഉറപ്പുള്ളതാകണമെന്നും ആകര്‍ഷണീയമാകണമെന്നും ഫെംഗ്ഷുയി പറയുന്നു. കാരണം ഫെംഗ്ഷുയി പ്രകാരം ഇതാണ് പണത്തെ സൂക്ഷിയ്ക്കുന്നത്. ഈ വാതിലിനു സമീപം ഫെംഗ്ഷുയി അനുശാസിയ്ക്കുന്ന വസ്തുക്കള്‍ സൂക്ഷിയ്ക്കുന്നതും നല്ലതാണ്.

ധനാകര്‍ഷണത്തിന് ഫെംഗ്ഷുയി ടിപ്‌സ്

ധനാകര്‍ഷണത്തിന് ഫെംഗ്ഷുയി ടിപ്‌സ്

ഡൈനിംഗ് ടേബിള്‍ പ്രതിഫലിപ്പിയ്ക്കുന്ന വിധത്തില്‍ ഡൈനിംഗ് ഏരിയായില്‍ കണ്ണാടി വയ്ക്കുന്നതു നല്ലതാണ്. ഗോള്‍ഡന്‍ ഫ്രെയിമുള്ള, സ്‌ക്വയര്‍, റെക്ടാംഗിള്‍ ആകൃതിയുള്ള കണ്ണാടിയായിരിയ്ക്കും കൂടുതല്‍ നല്ലത്.

ധനാകര്‍ഷണത്തിന് ഫെംഗ്ഷുയി ടിപ്‌സ്

ധനാകര്‍ഷണത്തിന് ഫെംഗ്ഷുയി ടിപ്‌സ്

വീടിന്റെ ചുവരുകളിലുള്ള ആവശ്യമില്ലാത്ത ദ്വാരങ്ങളും മറ്റും അടച്ചു കളയുക. ഇത് ധനഷ്ടത്തിനും നല്ല ഊര്‍ജം നഷ്ടപ്പെടാനും കാരണമാക്കുന്നവയാണ്.

ധനാകര്‍ഷണത്തിന് ഫെംഗ്ഷുയി ടിപ്‌സ്

ധനാകര്‍ഷണത്തിന് ഫെംഗ്ഷുയി ടിപ്‌സ്

വീട്ടിലാണെങ്കിലും ഓഫീസിലെങ്കിലും വൃത്തി നല്ല ധനാകര്‍ഷണത്തിന് ഫെംഗ്ഷുയി അനുശാസിയ്ക്കുന്ന ഒന്നാണ്. സാധനങ്ങള്‍ വലിച്ചു വാരിയിടാതെ, ആവശ്യമില്ലാത്തവ വീട്ടില്‍ തന്നെ വയ്ക്കാതിരിയ്ക്കുക.

ധനാകര്‍ഷണത്തിന് ഫെംഗ്ഷുയി ടിപ്‌സ്

ധനാകര്‍ഷണത്തിന് ഫെംഗ്ഷുയി ടിപ്‌സ്

വെള്ളമൊഴുകുന്ന ഫൗണ്ടന്‍ പോലുള്ളവ വീട്ടില്‍ സൂക്ഷിയ്ക്കുന്നത് ഫെംഗ്ഷുയി പ്രകാരം ധനാകര്‍ഷണത്തെ സഹായിക്കുന്ന ഒന്നാണ്.

ധനാകര്‍ഷണത്തിന് ഫെംഗ്ഷുയി ടിപ്‌സ്

ധനാകര്‍ഷണത്തിന് ഫെംഗ്ഷുയി ടിപ്‌സ്

തെക്കുകിഴക്കു ദിശയില്‍ അക്വേറിയം സൂക്ഷിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇത് ഫെംഗ്ഷുയി പ്രകാരം പണം സൂക്ഷിയ്ക്കാന്‍ സഹായിക്കും. ഗോള്‍ഡ് ഫിഷ് ഉണ്ടാകുന്നതും നല്ലതാണ്. ആരോഗ്യകരമായ അന്തരീക്ഷം ഫിഷ് ടാങ്കിലുണ്ടാകണം.

ധനാകര്‍ഷണത്തിന് ഫെംഗ്ഷുയി ടിപ്‌സ്

ധനാകര്‍ഷണത്തിന് ഫെംഗ്ഷുയി ടിപ്‌സ്

ഫ്രഷ് പൂക്കള്‍, ക്രിസ്റ്റലുകള്‍ എന്നിവ വീട്ടില്‍ സൂക്ഷിയ്ക്കുന്നത് ഫെംഗ്ഷുയി പ്രകാരം പണമാകര്‍ഷിയ്ക്കുന്ന ഒരു വഴിയാണ്.

ധനാകര്‍ഷണത്തിന് ഫെംഗ്ഷുയി ടിപ്‌സ്

ധനാകര്‍ഷണത്തിന് ഫെംഗ്ഷുയി ടിപ്‌സ്

ലാഫിംഗ് ബുദ്ധ, മണിപ്ലാന്റ്, ചൈനീസ് കോയിനുകള്‍ തുടങ്ങിയ ഫെംഗ്ഷുയി വസ്തുക്കള്‍ വീട്ടില്‍ വേണ്ട രീതിയില്‍ സൂക്ഷിയ്ക്കുന്നതു നല്ലതാണ്.

English summary

Fengshui Tips For Prosperity

Fengshui Tips For Prosperity, read more to know about,
Subscribe Newsletter