വീട്ടില്‍ ഐശ്വര്യം വര്‍ദ്ധിപ്പിക്കാന്‍ സ്ത്രീകള്‍

Posted By:
Subscribe to Boldsky

വീട്ടിലെ ഐശ്വര്യം വീട്ടിലിരിക്കുന്ന സ്ത്രീയാണ് എന്നാണ് പൊതുവേ പറയുന്നത്. സ്ത്രീകള്‍ക്ക് സമൂഹത്തിലുള്ള സ്ഥാനം വളരെ വലുതാണ്. വീടിന്റെ വിളക്കാണ് സ്ത്രീ. വീട്ടില്‍ ഐശ്വര്യം നിറക്കാന്‍ സ്ത്രീകള്‍ തന്നെയാണ് ചില കാര്യങ്ങള്‍ ചെയ്യേണ്ടത്. വീടിന്റെ വിളക്കും വെളിച്ചവും സ്ത്രീ തന്നെയാണ്. വീടുകളിലും സ്ത്രീകള്‍ക്ക് ഏറ്റവും പരിഗണന തന്നെയാണ് ലഭിക്കുന്നത്.

വാസ്തുശാസ്ത്രപ്രകാരം ഏറ്റവും മികച്ച കാര്യങ്ങള്‍ വീടിനായി ചെയ്യേണ്ടത് അത്യാവശ്യമാണ്. വീട്ടിലെ ഐക്യവും സ്‌നേഹവും നിലനിര്‍ത്താന്‍ സ്ത്രീകള്‍ വീട്ടില്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ജീവിതത്തില്‍ സര്‍വ്വ ഐശ്വര്യങ്ങളും വേണമെന്ന് ആഗ്രഹിക്കാത്തവര്‍ ആരാണുള്ളത്. സാമ്പത്തിക ലാഭവും ധനനേട്ടവും എല്ലാം വീട്ടിലെ ഐശ്വര്യത്തെ മുന്‍നിര്‍ത്തിയാണ് ഉണ്ടാവുന്നത്. ഐശ്വര്യ പ്രാപ്തിക്ക് സഹായിക്കുന്നതും ലക്ഷ്മീ ദേവി തന്നെയാണ്. ലക്ഷ്മീ ദേവിയുടെ അനുഗ്രഹം ഉണ്ടെങ്കില്‍ തന്നെ വീട്ടിലെ എല്ലാം പ്രശ്‌നങ്ങളും മാറി സാമ്പത്തിക ഉന്നമനം ലഭിക്കുന്നു.

ഈ ലക്ഷണങ്ങള്‍ സാമ്പത്തിക നഷ്ടത്തിന്റെ സൂചന

വാസ്തുശാസ്ത്രപരമായി പല കാര്യങ്ങളും ശ്രദ്ധിച്ചാല്‍ മാത്രമേ വീട്ടില്‍ ഐശ്വര്യം നിറയുകയുള്ളൂ എന്നതാണ് സത്യം. ഉപയോഗ ശൂന്യമായ വസ്തുക്കള്‍ വീട്ടില്‍ കൂട്ടിയിടുമ്പോള്‍ വീട്ടിലെ ഐശ്വര്യം ഇല്ലാതാവുന്നു. അവിടെ മൂധേവി കുടിയിരിക്കുന്നു എന്നാണ് വിശ്വാസം. ധനനഷ്ടം എപ്പോള്‍ എങ്ങനെ ഉണ്ടാവുന്നു എന്ന് മുന്‍കൂട്ടി പറയാന്‍ സാധിക്കില്ല.

സ്ത്രീകളുടെ കൈയ്യില്‍ നിന്ന് എണ്ണ താഴെ തൂവി പോയാല്‍ അത് ദാരിദ്യത്തിലേക്ക് കാരണമാവും എന്നാണ് വിശ്വാസം. എന്നാല്‍ വീട്ടിലെ ഐശ്വര്യത്തിനായി സ്ത്രീകള്‍ ചെയ്യേണ്ടതും അല്ലെങ്കില്‍ ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങള്‍ ഉണ്ട്. ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ നല്‍കിയാല്‍ വീട്ടിലെ ദാരിദ്ര്യം മാറി ഐശ്വര്യവും സമ്പത്തും ഉണ്ടാവും എന്നാണ് വിശ്വാസം.

കുടുംബ ഫോട്ടോ

കുടുംബ ഫോട്ടോ

എല്ലാവരുടേയും വീട്ടില്‍ കുടുംബ ഫോട്ടോ വെക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. എന്നാല്‍ വീട്ടിലെ ഐശ്വര്യവും സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടുത്താന്‍ വീട്ടില്‍ തെക്ക് പടിഞ്ഞാറ് ദിശയില്‍ വെക്കുന്നത് നല്ലതാണ്. മാത്രമല്ല ദമ്പതികള്‍ തമ്മിലുള്ള വഴക്കും ദേഷ്യവും പ്രശ്‌നവും എല്ലാം മാറുന്നതിന് ഇത്തരത്തില്‍ കുടുംബഫോട്ടോ വെക്കുന്നത് നല്ലതാണ്. ഇനി മുതല്‍ വീട്ടില്‍ തെക്ക് പടിഞ്ഞാറ് ദിശയില്‍ കുടുംബഫോട്ടോ വെക്കുന്നതിന് എല്ലാവരും ശ്രദ്ധിക്കുക.

തുളസിച്ചെടി

തുളസിച്ചെടി

ലക്ഷ്മീ സാന്നിധ്യം ഉള്ള ഒരു ചെടിയാണ് തുളസി. അമ്പലത്തില്‍ പൂജ ചെയ്യുന്നതിനും ദേവീ സാന്നിധ്യമുള്ള ചെടിയാണ് തുളസി എന്ന കാര്യത്തില്‍ സംശയമില്ല. കാലങ്ങളായി ദേവീ സാന്നിധ്യം കുടികൊള്ളുന്നത് കൊണ്ട് തന്നെ അത്രയേറെ പവിത്രമാണ് തുളസി. ഇത് സ്ത്രീകള്‍ കുളി കഴിഞ്ഞ ശേഷം തലയില്‍ ചൂടുന്നത് ഐശ്വര്യത്തിന് വഴി തെളിക്കുന്നു. മാത്രമല്ല വടക്ക് ദിക്കില്‍ തുളസിച്ചെടി നടുന്നത് ഐശ്വര്യവും സാമ്പത്തിക നേട്ടവും വര്‍ദ്ധിപ്പിക്കുന്നു.

വീട്ടില പെയിന്റിംഗുകള്‍

വീട്ടില പെയിന്റിംഗുകള്‍

വീട്ടിലെ പെയിന്റിംഗുകളിലും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. യുദ്ധം, മഹാഭാരത യുദ്ധം, ഡ്രാഗണ്‍ തുടങ്ങിയവയെല്ലാം തന്നെ വീട്ടില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു. മാത്രമല്ല ക്രൂരതയുടെ പര്യായങ്ങള്‍ ആയിട്ടുള്ള ചിത്രങ്ങളൊന്നും തന്നെ വീട്ടില്‍ വെക്കുന്നത് നല്ലതല്ല. ഇതെല്ലാം സ്ത്രീകള്‍ ശ്രദ്ധിക്കേണ്ടതാണ്. ഇവ മാനസിക ഐക്യം തകര്‍ക്കുന്നതിനും സന്തോഷം നഷ്ടപ്പെടുത്തുകയും ചെയ്യുന്നതിനും കാരണമാകും.

തെക്കോട്ട് തല വെച്ച് കിടന്നാല്‍

തെക്കോട്ട് തല വെച്ച് കിടന്നാല്‍

കിടക്കുന്ന കാര്യത്തിലും ശ്രദ്ധിക്കേണ്ടതാണ്. തെക്കോട്ട് തല വെച്ച് കിടന്നാല്‍ അത് പരസ്പരം മനസ്സിലാക്കാനും നിങ്ങളുട ബന്ധത്തിന് ശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. മാത്രമല്ല ഏത് ബന്ധത്തിനും ഈടുനില്‍പ്പിനും സഹായിക്കുന്നു ഈ കിടപ്പ്. വീട്ടിലെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു. ലക്ഷ്മീ ദേവിയുടെ അനുഗ്രഹം ഇവര്‍ക്ക് ധാരാളം ഉണ്ടാവുന്നു.

 നീല നിറം

നീല നിറം

നീല നിറത്തിന് പല വിധത്തിലുള്ള ഗുണങ്ങള്‍ ഉണ്ട്. തണുപ്പിന്റെ ഗുണങ്ങളാണ് നീലക്കുള്ളത്. രാത്രിയില്‍ മനസ്സിനും ശരീരത്തിനും ശാന്തതയും സമാധാനവും നല്‍കാന്‍ നീല നിറം ഉത്തമമാണ്. മാത്രമല്ല കിടപ്പു മുറിയില്‍ ചുവന്ന നിറം അടിക്കുന്നത് നല്ലതല്ല. ഇത് വീട്ടില്‍ നെഗറ്റീവ് ഊര്‍ജ്ജം നിറക്കുന്നു. വയലറ്റ്, നീല, ഇന്‍ഡിഗോ എന്നീ നിറങ്ങള്‍ വീട്ടില്‍ അടിക്കണം. ഇത് വീട്ടില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്നു.

ടോയ്‌ലറ്റിന്റെ വാതില്‍

ടോയ്‌ലറ്റിന്റെ വാതില്‍

ടോയ്‌ലറ്റിന്റെ വാതില്‍ എപ്പോഴും അടച്ചിടണം. തുറന്നിരിക്കുന്ന ടോയ്‌ലറ്റ് വീട്ടില്‍ നെഗറ്റീവ് എനര്‍ജി നിറക്കുന്ന ഒന്നാണ്. മാത്രമല്ല ഇത് വീട്ടിലെ സാമ്പത്തിക സ്ഥിതിയേയും മാറ്റി മറിക്കുന്നു. നഷ്ടങ്ങളുടെ കണക്കുകളായിരിക്കും പലപ്പോഴും ഇതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ വീട്ടിലെ ടോയ്‌ലറ്റിന്റെ വാതില്‍ അടച്ചിടാന്‍ ശ്രദ്ധിക്കണം.

ബെഡ്‌റൂമിന്റെ വാതില്‍

ബെഡ്‌റൂമിന്റെ വാതില്‍

ബെഡ്‌റൂമിന്റെ വാതില്‍ ആണ് മറ്റൊന്ന്. ഐശ്വര്യവും സമ്പത്തും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ബെഡ്‌റൂമിന്റെ വാതില്‍. ബെഡ്‌റൂമിന്റെ വാതിലില്‍ രണ്ട് ഓടക്കുഴലുകള്‍ തൂക്കിയിടുക. ഇത് വാസ്തുശാസ്ത്രപ്രകാരം എല്ലാ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കുന്നു.

സാധനങ്ങള്‍ അടക്കി വെക്കുക

സാധനങ്ങള്‍ അടക്കി വെക്കുക

വീട്ടില്‍ പച്ചക്കറി ഉള്‍പ്പടെയുള്ള വസ്തുക്കള്‍ അടുക്കി ഒതുക്കി വെക്കേണ്ടത് അത്യാവശ്യമാണ്. അലക്ഷ്യമായി വലിച്ച് വാരി ഇട്ടിരിക്കുന്ന വസ്തുക്കളെല്ലാം നെഗറ്റീവ് ഊര്‍ജ്ജം കൊണ്ട് വരുന്നവയാണ്. അതുകൊണ്ട് തന്നെ വീട്ടില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്നതിന് ഏറ്റവും അത്യാവശ്യമായി വേണ്ടത് എല്ലാ വസ്തുക്കളും അടുക്കിപ്പെറുക്കി വക്കേണ്ടത് അത്യാവശ്യമാണ്.

 ചെടികള്‍ സൂക്ഷിക്കുക

ചെടികള്‍ സൂക്ഷിക്കുക

വീട്ടിനകത്ത് പലരും ചെടികള്‍ വളര്‍ത്താറുണ്ട്. എന്നാല്‍ വളര്‍ത്തുന്ന ചെടികള്‍ പലപ്പോഴും ചീഞ്ഞ് പോവാറുണ്ട്. ഇത് വീട്ടിലെ നെഗറ്റീവ് ഊര്‍ജ്ജം നിറക്കാനാണ് കാരണമാകുന്നത്. അതുകൊണ്ട് തന്നെ വീട്ടിനകത്ത് വളര്‍ത്തുന്ന ചെടികള്‍ക്ക് നാശം സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. പ്രത്യേകിച്ച് മണിപ്ലാന്റ് പോലുള്ള ചെടികള്‍ക്ക്. ഇത് വാസ്തുശാസ്ത്രപ്രകാരം വളരെ ദോഷകരമാണ്.

ഗര്‍ഭകാലത്ത് ഉറങ്ങുന്നത്

ഗര്‍ഭകാലത്ത് ഉറങ്ങുന്നത്

ഗര്‍ഭകാലത്ത് ഉറക്കത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. ഗര്‍ഭകാലത്ത് വടക്കോട്ട് തലവെച്ച് കിടക്കുന്നത് വാസ്തുശാസ്ത്രപ്രകാരം ശരിയായ കാര്യമല്ല. ഗര്‍ഭിണികള്‍ തെക്ക് വശത്തുള്ള മുറിയിലായിരിക്കണം കിടക്കേണ്ടത്. ഇത് കുഞ്ഞിനും അമ്മക്കും ഗുണം നല്‍കുകയും മാനസികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഗര്‍ഭിണികള്‍ കിടക്കുമ്പോള്‍ ശ്രദ്ധിക്കണം.

English summary

Effective Vastu Tips for Women

Effective Vastu Tips for Women to Follow read on to know more about it
Story first published: Friday, October 20, 2017, 17:32 [IST]