വെരിക്കോസ് വെയിന്‍ അല്ല, കൊക്കപ്പുഴുവാണ്‌

Posted By:
Subscribe to Boldsky

വെരിക്കോസ് വെയിനിനെക്കുറിച്ച് നമ്മളെല്ലാവരും കേട്ടിട്ടുണ്ട്. കാലിലെ ഞരമ്പുകള്‍ ചുരുണ്ട് കേറുന്ന അവസ്ഥ. എന്നാല്‍ പേര് വെളിപ്പെടുത്താവാഗ്രഹിക്കാത്ത ഒരാള്‍ തനിയ്ക്കുണ്ടായ അനുഭവം തുറന്ന് പറയുകയാണ് ഇവിടെ. ദിവസം ചെല്ലുന്തോറും കാലില്‍ കാണപ്പെട്ട വെരിക്കോസ് വെയിന്‍ നീളം കൂടുന്ന അവസ്ഥയാണെങ്കിലോ?

സാമുദ്രിക ശാസ്ത്രം ; ഇടംകണ്ണ് തുടിയ്ക്കും സൂചന

ആരുമൊന്ന് പേടിച്ച് പോവും. 42 വയസ്സുകാരനാണ് ഇത്തരമൊരു അവസ്ഥയില്‍ എത്തിയത്. എന്നാല്‍ ഡോക്ടറും അയാളും കരുതിയ പോലെ അത് വെരിക്കോസ് വെയിന്‍ ആയിരുന്നില്ല. കാലിന്റെ വശത്ത് ഒരു കൊക്കപ്പുഴു വളര്‍ന്ന് വരികയായിരുന്നു.

ട്രീറ്റ്‌മെന്റിനായി ഡോക്ടറെ സമീപിച്ചപ്പോള്‍

ട്രീറ്റ്‌മെന്റിനായി ഡോക്ടറെ സമീപിച്ചപ്പോള്‍

വെരിക്കോസ് വെയിന്റെ ഭീകരത ആലോചിച്ചപ്പോള്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കാന്‍ ഇയാള്‍ തീരുമാനിച്ചു. എല്ലാ ദിവസവും രണ്ട് സെന്റിമീറ്ററിലധികം ഇത് വളര്‍ന്ന് കൊണ്ടിരിയ്ക്കുകയായിരുന്നു.

ഡോക്ടര്‍ ഞെട്ടിത്തരിച്ചു

ഡോക്ടര്‍ ഞെട്ടിത്തരിച്ചു

എന്നാല്‍ പരിശോധനയ്ക്ക് ശേഷമാണ് ഡോക്ടര്‍ ആ സത്യം മനസ്സിലാക്കിയത്. അത് വെരിക്കോസ് വെയിന്‍ ആയിരുന്നില്ല, കൊക്കപ്പുഴു ആയിരുന്നു എന്ന കാര്യം.

ഇതിന്റെ തീവ്രത

ഇതിന്റെ തീവ്രത

മനുഷ്യ ശരീരം മൃഗങ്ങളുമായി അടുത്തിടപഴകുന്നത് വഴി ഈ ലാര്‍വ്വ ശരീരത്തില്‍ പ്രവേശിക്കാം. ഇത് പിന്നീട് ഗുരുതരമായ അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിയ്ക്കും.

 നഗ്നപാദനായി നടക്കുമ്പോള്‍

നഗ്നപാദനായി നടക്കുമ്പോള്‍

ബീച്ചിലൂടെ ചെരിപ്പിടാതെ നടന്ന സമയത്തായിരിക്കാം ഈ ലാര്‍വ്വ ഇദ്ദേഹത്തിന്റെ കാലില്‍ കയറിക്കൂടിയതെന്നാണ് നിഗമനം. അല്ലെങ്കില്‍ ഏതെങ്കിലും മൃഗവുമായി അടുത്തിടപഴകിയതിന്റെ ഫലമായും ഇങ്ങനെ സംഭവിയ്ക്കാം.

എന്നാല്‍ ഇത് നീക്കം ചെയ്യപ്പെട്ടു

എന്നാല്‍ ഇത് നീക്കം ചെയ്യപ്പെട്ടു

എന്നാല്‍ വളരെ വിജയകരമായി തന്നെ ഈ ലാര്‍വ്വയെ ഡോക്ടര്‍ ഇദ്ദേഹത്തിന്റെ കാലില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.

English summary

Doctor Thought It Was A Varicose Vein, But

This looked like a varicose vein at first to the doctor, but on a closer look it showed that it was in fact a hookworm! Check out the bizarre story!
Please Wait while comments are loading...
Subscribe Newsletter