ഓര്‍മ്മകിട്ടാത്ത സ്വപ്നങ്ങളോ, അര്‍ത്ഥം ഇതാണ്

Posted By:
Subscribe to Boldsky

ചില സ്വപ്‌നങ്ങള്‍ അങ്ങനെയാണ്. എത്രയൊക്കെ ഓര്‍മ്മിക്കാന്‍ ശ്രമിച്ചാലും ഓര്‍ത്തെടുക്കാന്‍ പറ്റില്ല. എന്നാല്‍ ചില സ്വപ്‌നങ്ങളാകട്ടെ അതെത്രയൊക്കെ മറക്കാന്‍ ശ്രമിച്ചാലും വീണ്ടും വീണ്ടും നിങ്ങളെ അലട്ടിക്കൊണ്ടിരിക്കും. എന്നാല്‍ ചില സ്വ്പനങ്ങളാകട്ടെ ചിലതിന്റെയെല്ലാം സൂചനയാണ്. പലപ്പോഴും ഇത്തരം സ്വപ്‌നങ്ങള്‍ക്ക് നമ്മുടെ ഭാവി ജീവിതത്തില്‍ ചിലത് ചെയ്യാനുണ്ടാവും.

വാതിലിനു നേര്‍ക്ക് കാല്‍ വച്ചുറങ്ങിയാല്‍

എന്തൊക്കെ കാര്യങ്ങളാണ് ഇത്തരത്തില്‍ സ്വപ്നങ്ങളിലൂടെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത് എന്ന് നോക്കാം. പലപ്പോഴും ഇത്തരം സ്വ്പനങ്ങള്‍ നല്‍കുന്ന സൂചനകള്‍ എന്തൊക്കെയെന്ന് പലര്‍ക്കും അറിയില്ല. ഓര്‍മ്മകിട്ടാത്ത സ്വപ്നങ്ങളും നിങ്ങള്‍ ഓര്‍ത്തിരിക്കുന്ന സ്വപ്‌നങ്ങളും ചിലത് നിങ്ങളോട് പറയുന്നു. അതെന്തൊക്കെയെന്ന് നോക്കാം.

ഓര്‍മ്മ കിട്ടാത്ത സ്വപ്നങ്ങള്‍

ഓര്‍മ്മ കിട്ടാത്ത സ്വപ്നങ്ങള്‍

ചില സ്വപ്നങ്ങള്‍ കണ്ടാല്‍ അവ നമ്മുടെ മനസ്സില്‍ തങ്ങി നില്‍ക്കും. ചിലതാകട്ടെ ഒരിക്കലും മനസ്സിന് പിടി തരാത്ത സ്വ്പനങ്ങളായിരിക്കും. എന്നാല്‍ ഓര്‍ക്കാനിഷ്ടപ്പെടാത്ത അല്ലെങ്കില്‍ നമ്മുടെ മുന്നോട്ടുള്ള ജീവിതത്തിന് അപകടമെന്ന് തോന്നിക്കുന്ന രീതിയിലുള്ള സ്വപ്നങ്ങളാണ് പലപ്പോഴും നമുക്ക് ഓര്‍മ്മ കിട്ടാത്തത്. ജീവിതത്തില്‍ എന്തെങ്കിലും ഒളിപ്പിച്ച് വെക്കണമെന്ന് തീവ്രമായി ആഗ്രഹിക്കുമ്പോഴാണ് ഇത്തരം സ്വപ്‌നങ്ങള്‍ക്ക് പ്രാധാന്യമുണ്ടാവുന്നത്.

 ഭക്ഷണം സ്വപ്‌നം കാണുന്നവര്‍

ഭക്ഷണം സ്വപ്‌നം കാണുന്നവര്‍

ഓരോരുത്തരുടേയും സ്വപ്‌നങ്ങള്‍ക്ക് ഓരോ തലങ്ങളായിരിക്കും. ഭക്ഷണം സ്വപ്‌നം കാണുന്നവര്‍ അവര്‍ക്കുണ്ടാകാന്‍ പോകുന്ന വ്യാവസായികമായ നേട്ടത്തെയാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല ഇവര്‍ ഭക്ഷണ പ്രിയരാണ് എന്ന് പറഞ്ഞാലും തെറ്റ് പറയാന്‍ കഴിയില്ല.

കുട്ടികള്‍

കുട്ടികള്‍

കുട്ടികളോടുള്ള അമിത വാത്സല്യം പലപ്പോഴും നമ്മളെ കുട്ടികളെ സ്വപ്‌നം കാണാന്‍ കാരണമാകും. കുട്ടികളെ സ്വപ്‌നം കാണുന്നത് ശുഭസൂചകമാണ്. പ്രത്യേകിച്ച് വിവാഹം കഴിഞ്ഞ് കാലങ്ങളായി കുട്ടികള്‍ ഇല്ലാത്തവര്‍ക്ക് ശുഭസൂചനയാണ് ഇതിലൂടെ കാണുന്നത്.

സ്വന്തം മരണം

സ്വന്തം മരണം

അവനവന്റെ തന്നെ മരണം സ്വപ്‌നം കാണുന്നവര്‍ ദീര്‍ഘായുസ്സോടെ ഇരിയ്ക്കുമെന്നാണ് സ്വപ്‌ന ഫലം. മറ്റുള്ളവരുടെ മരണമാണെങ്കില്‍ ബന്ധുക്കളിലാരെങ്കിലും മരിയ്ക്കാന്‍ സമയമായി എന്നതിന്റെ സൂചനയാണ്.

മരുഭൂമി

മരുഭൂമി

മരുഭൂമിയിലൂടെ നടക്കുന്നതായി സ്വപ്‌നം കാണുന്നവരും കുറവല്ല. ഈ സ്വപ്‌ന ദര്‍ശനത്തിന്റെ ഫലം ദീര്‍ഘദൂര യാത്രയാണ്. അതിലുപരി പ്രവാസ ജീവിതം നയിക്കുന്നതിന്റെ മുന്നോടിയാണ് എന്നതാണ് സത്യം.

 ആന

ആന

ആനയാണ് നിങ്ങളുടെ സ്വപ്‌നത്തിലെങ്കില്‍ വിചാരിച്ച കാര്യങ്ങള്‍ നടക്കും എന്നതാണ് ഇതിന്റെ ലക്ഷണം. ആഗ്രഹ പൂര്‍ത്തീകരണമാണ് ഇതിലൂടെ വെളിവാകുന്നത്.

 മാതാപിതാക്കളെ

മാതാപിതാക്കളെ

മാതാപിതാക്കളെ സ്വപ്‌നം കാണുന്നവരും കുറവല്ല. അച്ഛനെ സ്വപ്‌നം കണ്ടാല്‍ അത് അച്ഛനോടുള്ള നമ്മുടെ സ്‌നേഹത്തെ സൂചിപ്പിക്കുന്നു. അച്ഛന് വിധേയനായി നില്‍ക്കണം എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

അഗ്നിബാധ

അഗ്നിബാധ

അഗിനിബാധയോ, അഗ്‌നിസംബന്ധമായ എന്തെങ്കിലും കാര്യങ്ങളോ സ്വപ്‌നം കണ്ടാല്‍ അത് ആയുരാരോഗ്യത്തേയും സന്തോഷത്തേയും സൂചിപ്പിക്കുന്നു. ചിലര്‍ അഗ്നി സ്വപ്‌നം കണ്ടാല്‍ അത് മോശമാണെന്ന് വിചാരിക്കുന്നവരും ഉണ്ട്.

 കുടുംബവഴക്ക്

കുടുംബവഴക്ക്

കുടുംബത്തില്‍ നിന്നും വേര്‍പെട്ട് പോവാന്‍ സമയമായി എന്നതിന്റെ സൂചനയാണ് കുടുംബവഴക്ക്. കുടുംബത്തിലെ ഒത്തൊരുമ നഷ്ടപ്പെടുന്നതായാണ് ഇതിന്റെ അര്‍ത്ഥം.

 പണം

പണം

പണമാണ് നാം സ്വപ്‌നം കാണുന്നതെങ്കില്‍ സാമ്പത്തികമായി നമുക്കുണ്ടാകാന്‍ പോകുന്ന നേട്ടത്തിന്റെ മുന്നോടിയാണ് ഇത്തരത്തിലുള്ള സ്വപ്നം. ബിസിനസ്സിലും മറ്റും ഉന്നത നേട്ടം കൈവരിക്കാന്‍ ആവും എന്നതാണ് ഇതിന്റെ സൂചന.

English summary

Common Dreams and Symbols and Why They are Important

Common Dreams and Symbols and Why They are Important read on to know more about it.
Subscribe Newsletter