ജനിച്ച മാസം പറയും സ്ത്രീ രഹസ്യം!!

Posted By:
Subscribe to Boldsky

വിശ്വാസങ്ങളിലൂടെ സഞ്ചരിയ്ക്കുന്നവരാണ് നമ്മളെല്ലാവരും. എത്ര പുതിയ കാലഘട്ടത്തില്‍ ജീവിയ്ക്കുന്നുവെന്നു പറഞ്ഞാലും.

നമ്മുടെ ഓരോരുത്തരുടേയും ജീവിതത്തില്‍ നാമറിയാതെ തന്നെ സ്വാധീനം ചെലുത്തുന്ന പല ഘടകങ്ങളുമുണ്ട്. നമ്മുടെ ജനന സമയവും മാസവും വര്‍ഷവുമെല്ലാം ഇതില്‍ ഉള്‍പ്പെടും.

ഒാരോരുത്തര്‍ക്കും ഓരോ സ്വഭാവങ്ങളാണ്. ജനിച്ച മാസം ഈ സ്വഭാവങ്ങളിലും സ്വാധീനം ചെലുത്തുമെന്നു വേണം, പറയാന്‍.

ജനിച്ച മാസം സ്ത്രീകളുടെ സ്വഭാവങ്ങള്‍ വെളിപ്പെടുത്തുമെന്നു പറയുന്നു. ഇതനുസരിച്ച് ഓരോ മാസവും ജനിച്ച സ്ത്രീകളുടെ സ്വഭാവത്തെ കുറിച്ചറിയൂ,

ജനുവരി

ജനുവരി

ജനുവരിയില്‍ ജനിച്ച സ്ത്രീകള്‍ ഏറെ ആഗ്രഹങ്ങളുള്ളവരായിരിയ്ക്കും. എന്നാല്‍ യാഥാസ്ഥിതികരും ഗൗരവപ്രകൃതമുള്ളവരുമാകും. മറ്റുള്ളവരെ വിമര്‍ശിയ്ക്കുന്ന ഇക്കൂട്ടര്‍ ബൗദ്ധികതലത്തിലായിരിയ്ക്കും മറ്റുള്ളവരെ വിലയിരുത്തുക.

ഫെബ്രുവരി

ഫെബ്രുവരി

റൊമാന്റിക് ആയിരിയ്ക്കും, ഫെബ്രുവരിയില്‍ ജനിച്ചവര്‍. പെട്ടെന്നു മൂഡു മാറുന്ന ഇവരെ മനസിലാക്കാന്‍ ബുദ്ധിമുട്ടുമാണ്.ഒരിക്കല്‍ വഞ്ചിച്ചവരെ പിന്നീട് വിശ്വസിയ്ക്കില്ല.

മാര്‍ച്ച്‌

മാര്‍ച്ച്‌

മാര്‍ച്ചില്‍ ജനിച്ചവര്‍ ആകര്‍ഷണീയരായിരിയ്ക്കും. ആത്മാര്‍പ്പണവും ആത്മാര്‍ത്ഥതയുമുള്ളവര്‍. പ്രണയത്തില്‍ വീഴാന്‍ ബുദ്ധിമുട്ടുള്ളവര്‍. എന്നാല്‍ ഒരിക്കല്‍ പ്രണയിച്ചാല്‍ അതില്‍ ഉറച്ചു നില്‍ക്കുന്നവര്‍ .വളരെ വിശ്വസ്തതയുള്ള പ്രകൃതക്കാരും. ഇവര്‍ക്കൊപ്പമുള്ള ജീവിതവും സുഖകരമായിരിയ്ക്കും.

ഏപ്രില്‍

ഏപ്രില്‍

ഏപ്രിലില്‍ ജനിച്ചവര്‍ നയതന്ത്രജ്ഞരായിരിയ്ക്കും. അല്‍പം അസൂയാലുക്കളായ ഇവര്‍പുരുഷനെ സന്തോഷിപ്പിയ്ക്കാന്‍ മിടുക്കരുമായിരിയ്ക്കും. സ്‌നേഹിയ്ക്കുന്ന പുരുഷന് ആത്മാവ് പറിച്ചു കൊടുക്കുന്നവര്‍.അവനവനോടു തന്നെ ഇടയ്ക്കു ദയ തോന്നുന്നവര്‍.

മെയ്

മെയ്

മെയ് മാസത്തില്‍ ജനിച്ചവര്‍ തങ്ങളുടെ തത്വങ്ങളില്‍ അടിയുറച്ചു നില്‍ക്കുന്നവരായിരിയ്ക്കും. ആകര്‍ഷണത്വമുള്ള ഇവര്‍ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുള്ള സ്വഭാവത്തോടെയുള്ളവരായിരിയ്ക്കും. ഇതുകൊണ്ടുതന്നെ പുരുഷന്മാര്‍ക്ക് സഹനം അല്‍പം ബുദ്ധിമുട്ടുമായിരിയ്ക്കും. ജീവിതകാലം മുഴുവന്‍ ഓര്‍മയില്‍ തങ്ങി നില്‍ക്കുന്ന പ്രകൃതക്കാരാകും.

ജൂണ്‍

ജൂണ്‍

ജൂണില്‍ ജനിച്ചവര്‍ സര്‍ഗാത്മകതയുള്ളവരായിരിയ്ക്കും. നല്ലപോലെ ആശയവിനിമയം ചെയ്യുന്ന ഇവര്‍ എന്തും നല്ലപോലെ ചിന്തിച്ചേ പറയൂ, എന്നാല്‍ പ്രണയിക്കുന്ന പുരുഷനെ കയ്യിലെ പാവ പോലെ കൈകാര്യം ചെയ്യുന്നവര്‍ കൂടിയാണിവര്‍.മുഖത്തു നോക്കി കാര്യം പറയുന്ന പ്രകൃതക്കാരും.

ജൂലൈ

ജൂലൈ

ജൂലൈയില്‍ ജനിച്ചവര്‍ സത്യസന്ധരായിരിയ്ക്കും, ബുദ്ധിയുള്ളവരും സൗന്ദര്യമുള്ളവരുമായിരിയ്ക്കും.പ്രശ്‌നങ്ങളില്‍ ചെന്നു വീഴാന്‍ താല്‍പര്യപ്പെടാത്തവര്‍. അങ്ങേയറ്റം വിനയസ്വഭാവമുള്ളവര്‍.

ആഗസ്ത്‌

ആഗസ്ത്‌

ആഗസ്തില്‍ ജനിച്ചവര്‍ വിശാല ഹൃദയമുള്ളവരാകും, എന്നാല്‍ എപ്പോഴും തങ്ങള്‍ ശ്രദ്ധിയ്ക്കപ്പെടണമെന്നു കരുതുന്നവര്‍. ഇവള്‍ക്കൊപ്പം വാദിയ്ക്കാന്‍ പോയാല്‍ മറ്റുള്ളവരെ വാദിച്ചു തോല്‍പ്പിയ്ക്കുന്നവര്‍. ഇവര്‍ക്കടുത്ത് പുരുഷമേധാവിത്വം വിലപ്പോവില്ല.ഹ്യൂമര്‍ സെന്‍സുള്ള കൂട്ടുരുമാകും ഇവര്‍

സെപ്റ്റംബര്‍

സെപ്റ്റംബര്‍

സെപ്റ്റംബറില്‍ ജനിച്ചവര്‍ ദയയുള്ള, അച്ചടക്കമുള്ള, സൗന്ദര്യമുള്ള പെണ്‍കുട്ടികളായിരിയ്ക്കും. ചതിയ്ക്കുന്നവര്‍ക്ക് ഒരിക്കലും മാപ്പു കൊടുക്കാത്തവര്‍. പങ്കാളികളെപ്പറ്റി ഏറെ പ്രതീക്ഷയുള്ളവര്‍. വേദനിപ്പിയ്ക്കുന്നവരോട് പ്രതികാര മനോഭാവം പുലര്‍ത്തുന്നവരും.

ഒക്ടോബര്‍

ഒക്ടോബര്‍

ഒക്ടോബറില്‍ ജനിച്ച സ്ത്രീകള്‍ കരുത്തുള്ള സ്വഭാവമുള്ളവരാണ്. ഇമോഷണല്‍ സ്വഭാവമുള്ള ഇവര്‍ മറ്റുള്ളവര്‍ക്കു മുന്നില്‍ പക്ഷേ വിരളമായേ കരയൂ. എല്ലാവര്‍ക്കു മുന്നിലും മനസു തുറക്കാത്തവര്‍.മറ്റുള്ള സ്ത്രീകള്‍ക്ക് ഇവരോട് ഇഷ്ടം കുറയും.

നവംബര്‍

നവംബര്‍

നവംബറില്‍ ജനിച്ചവര്‍ മറ്റുള്ളവരേക്കാള്‍ ഒരു ചുവടു മുന്‍പിലായിരിയ്ക്കും. കള്ളം എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയുന്നവര്‍. ഇവരെ കളിപ്പിയ്ക്കാന്‍ നിന്നാല്‍ കളി പഠിപ്പിയ്ക്കുന്നവര്‍.മധുരവാക്കു പറയാന്‍ അറിയാത്തവര്‍.

ഡിസംബര്‍

ഡിസംബര്‍

ഡിസംബറില്‍ ജനിച്ചവര്‍ ക്ഷമാശീലം കുറവുള്ളവരാണ്. എന്നാല്‍ ഏതു സാഹചര്യത്തിലും വിജയിക്കുന്നവര്‍. വിശാലഹൃദയമുള്ള ഇവര്‍ സാഹചര്യം സന്തോഷകരമാക്കുവാനും മിടുക്കരാണ്. ജീവിതത്തില്‍ ഏറെ ഭാഗ്യമുള്ളവരുമാണ് ഇവര്‍.

English summary

Characters Of Women According To Their Birth Month

Characters Of Women According To Their Birth Month, read more to know about