മുലക്കരത്തിനു പകരം മുല ഛേദിച്ച നങ്ങേലി

Posted By:
Subscribe to Boldsky

നമ്മുടെ ചരിത്രം പരിശോധിച്ചാല്‍ നല്ലതും ചീത്തയുമായ പല നിയമങ്ങളും കാണാം. ഇതില്‍ അസംബന്ധമെന്നു തോന്നാവുന്ന ചില നിയമങ്ങളും പെടും.

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നില നിന്നിരുന്ന ഇത്തരം ഒരു നിയമമാണ് മുലക്കരം. തിരുവിതാംകൂറില്‍ നില നിന്നിരുന്ന ഒന്ന്. ഇതെക്കുറിച്ചു കൂടുതലറിയൂ,

മുലക്കരത്തിനു പകരം മുല ഛേദിച്ച നങ്ങേലി

മുലക്കരത്തിനു പകരം മുല ഛേദിച്ച നങ്ങേലി

തിരുവിതാംകൂറിലെ ദളിത് സ്ത്രീകള്‍ക്കാണ് മുലക്കരം നല്‍കേണ്ടി വന്നിരുന്നത്. മാറിടത്തിലെ വലിപ്പത്തെ അടിസ്ഥാനമാക്കിയാണ് ഇത് നല്‍കി വന്നിരുന്നതും.

മുലക്കരത്തിനു പകരം മുല ഛേദിച്ച നങ്ങേലി

മുലക്കരത്തിനു പകരം മുല ഛേദിച്ച നങ്ങേലി

പത്തൊന്‍പതാം നൂറ്റാണ്ടിലാണ് ഈ ദുരാചാരം തിരുവിതാംകൂറില്‍ നില നിന്നിരുന്നത്. ഉയര്‍ന്ന ജാതിയില്‍ പെട്ടവര്‍ കീഴ്ജാതിയ്ക്കുമേല്‍ അടിച്ചേല്‍പ്പിച്ചിരുന്ന ഒന്ന്.

മുലക്കരത്തിനു പകരം മുല ഛേദിച്ച നങ്ങേലി

മുലക്കരത്തിനു പകരം മുല ഛേദിച്ച നങ്ങേലി

മുലക്കരം മാത്രമല്ല, നല്ല വസ്ത്രവും ആഭരണവും ധരിച്ചാലും ദളിത് സ്ത്രീകള്‍ക്ക് ഇതിനായും കരം നല്‍കേണ്ടി വന്നിരുന്നു. ഈ വിഭാഗത്തില്‍ പെട്ട പുരുഷന്മാര്‍ക്കാവട്ടെ, മീശയും താടിയും വളര്‍ത്തിയാലും.

മുലക്കരത്തിനു പകരം മുല ഛേദിച്ച നങ്ങേലി

മുലക്കരത്തിനു പകരം മുല ഛേദിച്ച നങ്ങേലി

അവരുടെ സ്വാതന്ത്ര്യത്തെ ഹനിയ്ക്കുക മാത്രമല്ല, അവരെ എപ്പോഴും കടക്കെണിയില്‍ നിര്‍ത്തി മേലാളന്മാര്‍ക്കു മുന്നില്‍ അടിയറവു പറയിപ്പിയ്ക്കുന്ന എന്ന ഉദ്ദേശ്യം കൂടി ഇത്തരം കരങ്ങള്‍ക്കു പുറകിലുണ്ടായിരുന്നു.

മുലക്കരത്തിനു പകരം മുല ഛേദിച്ച നങ്ങേലി

മുലക്കരത്തിനു പകരം മുല ഛേദിച്ച നങ്ങേലി

നങ്ങേലിയെന്ന ദളിത് സ്ത്രീയാണ് ഇതിനെതിരെ ആദ്യം രംഗത്തു വന്നത്. ഇവര്‍ക്കു കൂട്ടായി ഇവരുടെ ഭര്‍ത്താവുമുണ്ടായിരുന്നു. മാറിടം മറച്ചാണ് ഇവര്‍ പ്രതിഷേധിച്ചത്.

മുലക്കരത്തിനു പകരം മുല ഛേദിച്ച നങ്ങേലി

മുലക്കരത്തിനു പകരം മുല ഛേദിച്ച നങ്ങേലി

മാറിടം മറച്ചതിന് നങ്ങേലിയ്‌ക്കെതിരെ നടപടിയെടുക്കാന്‍ ഭരണാധികാരി തീരുമാനിച്ചു. ഇതിനെതിരെ തന്റെ മാറിടങ്ങള്‍ മുറിച്ചു നല്‍കാന്‍ തീരുമാനിച്ചാണ് നങ്ങേലി പ്രതിഷേധിച്ചത്.

മുലക്കരത്തിനു പകരം മുല ഛേദിച്ച നങ്ങേലി

മുലക്കരത്തിനു പകരം മുല ഛേദിച്ച നങ്ങേലി

നങ്ങേലിയുടെ വീട്ടിലെത്തിയ ഭടന്മാര്‍ക്ക് മാറിടം മുറിച്ച് മരണാസന്നയായ നങ്ങേലിയെയാണ് കാണാനായത്. ഇതുകണ്ട് അധികാരികള്‍ സ്ഥലം വിട്ടു. നങ്ങേലിയാകട്ടെ, രക്തം വാര്‍ന്ന് മരിച്ചുപോവുകയും ചെയ്തു.

മുലക്കരത്തിനു പകരം മുല ഛേദിച്ച നങ്ങേലി

മുലക്കരത്തിനു പകരം മുല ഛേദിച്ച നങ്ങേലി

നങ്ങേലിയെ ദഹിപ്പിച്ചപ്പോള്‍ ആ ചിതയില്‍ ചാടി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. സതിയനുഷ്ഠിച്ച ആദ്യപുരുഷനെന്നു വേണമെങ്കില്‍ പറയാം.

മുലക്കരത്തിനു പകരം മുല ഛേദിച്ച നങ്ങേലി

മുലക്കരത്തിനു പകരം മുല ഛേദിച്ച നങ്ങേലി

ഇതേത്തുടര്‍ന്നുണ്ടായ ജനരോഷം കണക്കിലെടുത്ത് മുലക്കരം രാജാവ് പിന്‍വലിയ്ക്കുകയാണുണ്ടായത്.

English summary

Breast Tax Rule In Ancient Kerala

Breast Tax Rule In Ancient Kerala, Read more to know about,
Story first published: Saturday, April 1, 2017, 12:58 [IST]