വിവാഹം കഴിക്കാന്‍ അശ്വതി നക്ഷത്രം, സമ്പത്ത് കൂടും

Subscribe to Boldsky

വിവാഹബന്ധത്തിന് ഏറ്റവും അത്യാവശ്യമായി വേണ്ടത് നക്ഷത്രപ്പൊരുത്തമാണ് എന്നാണ് പലരും പറയുന്നത്. ജാതകത്തിലും ജോതിഷത്തിലും വിശ്വസിക്കുന്നവര്‍ക്ക് ജാതകപ്പൊരുത്തത്തിലും നല്ല വിശ്വാസമായിരിക്കും. ജന്മനക്ഷത്രപ്പൊരുത്തങ്ങളുടെ അടിസ്ഥാനത്തിലാണ് വിവാഹം നടത്തുന്നത് പലരും. എന്നാല്‍ ജന്മനക്ഷത്ര പൊരുത്തത്തേക്കാള്‍ മനപ്പൊരുത്തത്തിനാണ് പ്രാധാന്യം നല്‍കേണ്ടത്.

കൈപ്പത്തിയുടെ നിറത്തിലുണ്ട് ചില രഹസ്യങ്ങള്‍

സ്ത്രീ നക്ഷത്രങ്ങളില്‍ കണ്ട് വരുന്ന ചില സ്വഭാവ സവിശേഷതകള്‍ നോക്കി സ്ത്രീയുടെ സ്വഭാവത്തെ വിലയിരുത്താം. ജാതകത്തിലും ജ്യോതിഷത്തിലും വിശ്വസിക്കുന്നവര്‍ ഇത്തരം കാര്യങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം നല്‍കുന്നു. സ്ത്രീയുടെ സ്വഭാവം ജനിച്ച നക്ഷത്രവുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്നാണ് പറയുന്നത്. എങ്ങനെയെന്ന് നോക്കാം.

അശ്വതി

അശ്വതി

അശ്വതി നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ക്ക് സൗന്ദര്യം, ശുചിത്വം, ഈശ്വരഭക്തി എന്നിവയുണ്ടാകും. അതു കൂടാതെ നല്ല സാമ്പത്തിക ശേഷി ഉള്ളവരായിരിക്കും അശ്വതി നക്ഷത്രക്കാര്‍.

 ഭരണി

ഭരണി

കലഹപ്രിയരായിരിക്കും ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍. കീര്‍ത്തി ദോഷവും സമ്പത്തില്ലായ്മയും മറ്റുള്ളവരെ ആദരിക്കാനുള്ള കഴിവില്ലാത്തതും ഇവരെ മറ്റുള്ളവരുടെ അപ്രീതിക്ക് പാത്രമാക്കുന്നു.

 കാര്‍ത്തിക

കാര്‍ത്തിക

വൈരാഗ്യബുദ്ധിക്കാരായിരിക്കും കാര്‍ത്തിക നക്ഷത്രക്കാര്‍. ദുഷ്ടത്തരം ഇവരിലുണ്ടാവും. അനാവശ്യ കാര്യങ്ങളില്‍ ദേഷ്യം കോപം എന്നിവ ഇവരുടെ കൂടപ്പിറപ്പായിരിക്കും.

രോഹിണി

രോഹിണി

രോഹിണി നക്ഷത്രക്കാര്‍ക്ക് സൗന്ദര്യവും ആരോഗ്യവും ത്യാഗമനോഭാവവും കൂടുതലായിരിക്കും. മാത്രമല്ല നല്ല സന്താനസൗഭാഗ്യവും ഇവര്‍ക്കുണ്ടാവും.

മകയിരം

മകയിരം

നല്ല വാക്‌സാമര്‍ത്ഥ്യമുള്ളവളായിരിക്കും മകയിരം നക്ഷത്രത്തില്‍ ജനിച്ചവള്‍. മാത്രമല്ല കുടുംബം ഭരിക്കാനും കാര്യങ്ങള്‍ കൃത്യമായി ചെയ്യുന്നതിനും വളരെയധികം കഴിവുള്ളവളായിരിക്കും ഇത്തരക്കാര്‍.

 തിരുവാതിര

തിരുവാതിര

തിരുവാതിര നക്ഷത്രത്തില്‍ ജനിച്ചവര്‍ ദേഷ്യത്തിന്റെ കാവല്‍ക്കാരായിരിക്കും. എന്നാല്‍ ഉയര്‍ന്ന വിദ്യാഭ്യാസവും ബുദ്ധിയും ഇവരെ വളരെയധികം മുന്നില്‍ എത്തിക്കുന്നു.

പുണര്‍തം

പുണര്‍തം

പുണര്‍തം നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ അഹങ്കാരമില്ലാത്തവരായിരിക്കും. മാത്രമല്ല ദാനധര്‍മ്മ കാര്യങ്ങളില്‍ താല്‍പ്പര്യമുള്ളവരും ആയിരിക്കും.

പൂയ്യം

പൂയ്യം

പൂയ്യം നക്ഷത്രക്കാര്‍ക്ക് ദൈവഭക്തിയില്‍ അടിയുറച്ച് വിശ്വസിക്കുന്നവളായിരിക്കും. മാത്രമല്ല ബന്ധുക്കള്‍ക്കും ഭര്‍ത്താവിനും വളരെയധികം പ്രിയപ്പെട്ടവളും ആയിരിക്കും.

ആയില്യം

ആയില്യം

അഹങ്കാരം, സ്വാര്‍ത്ഥത എന്നീ ഭാവങ്ങളുടെ മൂര്‍ത്തിമത് ഭാവമായിരിക്കും ഇത്തരക്കാര്‍ക്ക്. എപ്പോഴും എന്തെങ്കിലും കാര്യത്തിന് മന:പ്രയാസം അലട്ടിക്കൊണ്ടിരിക്കും. മാത്രമല്ല അലസതയായിരിക്കും ഇവരുടെ മുഖമുദ്ര.

മകം

മകം

ഏറ്റവും ഉത്തമമായിട്ടുള്ള നക്ഷത്രമാണ് മകം. സുഖജീവിതം നയിക്കുന്നവളും ദൈവഭക്തിയും ഗുരുഭക്തിയും ഉള്ളവളും ആയിരിക്കും മകം നക്ഷത്രത്തില്‍ ജനിച്ചവള്‍.

പൂരം

പൂരം

ഐശ്വര്യം കൊണ്ട് വരുന്ന നക്ഷത്രമാണ് പൂരം. അര്‍ഹതയുള്ളവരെ മാത്രമേ ഇത്തരക്കാര്‍ ആദരിക്കുകയുള്ളൂ. ഇത് ഈ നക്ഷത്രക്കാരുടെ മാത്രം പ്രത്യേകതയാണ്.

ഉത്രം

ഉത്രം

സമ്പന്നയായിട്ടായിരിക്കും ജനനം. ബുദ്ധിമതിയും നീതിബോധവും ഇവരുടെ കൂട്ടുകാരായിരിക്കും. മാത്രമല്ല ഏത് കാര്യത്തിനും നൈപുണ്യവും നല്ല സര്‍വ്വ ഗുണ സ്വഭാവമുള്ളവളുമായിരിക്കും.

അത്തം

അത്തം

സൗന്ദര്യമായിരിക്കും ഇവരുടെ മുഖമുദ്ര. സുഖാനുഭവും അറിവും ഇവര്‍ക്ക് എപ്പോഴും തുണയായിരിക്കും.

ചിത്തിര

ചിത്തിര

സൗന്ദര്യം, ധനം എന്നിവയായിരിക്കും ഇവരുടെ മുഖമുദ്ര. എന്നാല്‍ നക്ഷത്രത്തില്‍ ചെറിയ മാറ്റങ്ങളും സമയവും സംഭവിച്ചാല്‍ നേരെ വിപരീതമായിരിക്കും ഫലം.

ചോതി

ചോതി

സമ്പത്തും സ്വഭാവ ഗുണവും ഉണ്ടായിരിക്കും. മാത്രമല്ല ഏത് മേഖലയിലും വിജയം നേടാനും ഇവര്‍ക്ക് കഴിയും.

വിശാഖം

വിശാഖം

സംസാരത്തിന്റെ കാര്യത്തില്‍ ഇവരെ തോല്‍പ്പിക്കാന്‍ കഴിയില്ല.സദാചാരബോധത്തിനുടമകളായിരിക്കും ഇവര്‍. അതിലുപരി നല്ല വാക്ചാതുരിയോട് കൂടി സംസാരിക്കാന്‍ ഇവര്‍ക്ക് കഴിയും.

അനിഴം

അനിഴം

ബന്ധുബലം കൊണ്ട് അനുഗ്രഹീതരായിരിക്കും ഇത്തരക്കാര്‍. ആകര്‍ഷകമായ ശരീരവും സ്വര്‍ണത്തോടുള്ള ഭ്രമവും ഇത്തരക്കാരില്‍ ഉണ്ടാവും.

തൃക്കേട്ട

തൃക്കേട്ട

സന്താനസൗഭാഗ്യം ഇവരില്‍ ഉണ്ടാവുന്നു. മാത്രമല്ല ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ മാത്രമേ ഇവര്‍ ചെയ്യുകയുള്ളൂ.

മൂലം

മൂലം

മനോവിഷമം ഏതെങ്കിലും തരത്തില്‍ ഇവരെ പിടികൂടിയിരിക്കും. എന്നാല്‍ ഇവരിലാകട്ടെ ഈശ്വര വിശ്വാസം വളരെ കൂടുതലായിരിക്കും. ഇതായിരിക്കും പലപ്പോഴും ഇവരെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്.

പൂരാടം

പൂരാടം

നല്ല ഭംഗിയുള്ള കണ്ണുകളോട് കൂടിയവളായിരിക്കും ഇത്തരക്കാര്‍. എന്നാല്‍ ജന്മം വെള്ളിയാഴ്ചയും പൂരാട നക്ഷത്രവും ചേര്‍ന്ന് വരുന്ന ിവസത്തിലാണെങ്കില്‍ അത് പല ദോഷങ്ങളും നിങ്ങള്‍ക്കുണ്ടാവാന്‍ സാധ്യതയുണ്ട്.

ഉത്രാടം

ഉത്രാടം

പ്രസിദ്ധരാവുന്ന കാര്യത്തില്‍ വളരെയധികം മുന്‍പന്തിയില്‍ ഉള്ളയാളായാരിക്കും നിങ്ങള്‍. മാത്രമല്ല സാമ്പത്തിക ഉന്നമനവും മനസമാധാനവും നിങ്ങള്‍ക്ക് ലഭിക്കും.

തിരുവോണം

തിരുവോണം

തിരുവോണം നക്ഷത്രത്തില്‍ ജനിച്ചവര്‍ സൗന്ദര്യമുള്ളവളും അറിവുള്ളവരും ആയിരിക്കും. മാത്രമല്ല പഠനകാര്യങ്ങളില്‍ മികച്ച് നില്‍ക്കുന്നവരും ദാനശീലയും ആയിരിക്കും.

 അവിട്ടം

അവിട്ടം

ഭക്തി താല്‍പ്പര്യങ്ങള്‍ കൂടുതലുള്ളവരായാരിക്കും ഇത്തരക്കാര്‍. ഗുരുത്വമുള്ളവരും ഗുണവതികളും ആയിരിക്കും അവിട്ടം നക്ഷത്രത്തില്‍ ജനിച്ചവര്‍.

ചതയം

ചതയം

ഏത് കാര്യത്തിലും നിയന്ത്രണം വെക്കുന്നവളായിരിക്കും. അധികമായി യാതൊരു കാര്യത്തില്‍ സന്തോഷിക്കുകും സങ്കടപ്പെടുകയും ചെയ്യില്ല. മറ്റുള്ളവരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവളായിരിക്കും.

 പൂരുരുട്ടാതി

പൂരുരുട്ടാതി

പൂരുരുട്ടാതിയില്‍ ജനിച്ച സ്ത്രീ സമ്പത്ത് ധാരാളം ഉള്ളവളായിരിക്കും. മാത്രമല്ല മറ്റുള്ളവരുമായി നല്ല രീതിയില്‍ പെരുമാറുകയും അവരുടെ കാര്യങ്ങള്‍ ചെയ്ത് കൊടുക്കുന്നവളും ആയിരിക്കും.

ഉത്രട്ടാതി

ഉത്രട്ടാതി

ഇവര്‍ അനുസരണ ശീലമുള്ളവരായിരിക്കും. മാത്രമല്ല ഏത് കാര്യത്തിനും കൃത്യനിഷ്ഠയുള്ളവളും മറ്റുള്ളവര്‍ക്കും കൂടി ഹിതമെന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്യുന്നവളുമായിരിക്കും.

 രേവതി

രേവതി

മറ്റുള്ളവരാല്‍ ആദരിക്കപ്പെടുന്നവളായിരിക്കും ഇത്തരക്കാര്‍. ബന്ധുബലം ധാരാളം ഉള്ളവരായിരിക്കും. മാത്രമല്ല വ്രതാനുഷ്ഠാനങ്ങളില്‍ താല്‍പ്പര്യമുള്ളവരായിരിക്കും ഇത്തരക്കാര്‍.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    English summary

    birth star and characteristics of women

    birth star and characteristics of women read on to know more about it
    Story first published: Monday, September 18, 2017, 14:57 [IST]
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more