സോഡിയാക് സൈന്‍ പറയും പറ്റിയ പങ്കാളിയാരെന്ന്‌....

Posted By:
Subscribe to Boldsky

നമ്മുടെയൊക്കെ ജീവിതത്തിലുള്ള വലിയൊരു ആഗ്രഹമാകും, എല്ലാ അര്‍ത്ഥത്തിലും ചേര്‍ന്നൊരു ജീവിത പങ്കാളിയെ കണ്ടെത്തുകയെന്നത്. കാരണം വിവാഹം ഒരാളുടെ ജീവിതത്തിലെ പുതിയൊരു ഘട്ടമാണ്. രണ്ടാം ജീവിതം എന്നു വേണമെങ്കില്‍ പറയാം.

നല്ലൊരു വിവാഹജീവിതത്തിന് അനുകൂലമായ പല ഘടകങ്ങളുമുണ്ട്. ഇത് ഇരു പങ്കാളികളേയും ബന്ധപ്പെടുത്തിയുമിരിയ്ക്കുന്നു. നല്ലൊരു ജീവിതത്തിന് ഇരു പങ്കാളികളും തുല്യരീതിയില്‍ ശ്രമിയ്ക്കണമെന്നര്‍ത്ഥം.

നാള്‍പ്പൊരുത്തവും ജാതകപ്പൊരുത്തവുമെല്ലാം നോക്കി വിവാഹം കഴിയ്ക്കുന്നതിന്റെ ഒരു ഉദ്ദേശ്യവും ഇതു തന്നെയാണ്, നല്ലൊരു പങ്കാളി, ഇതുവഴി ന്‌ല്ലൊരു ദാമ്പത്യവും.

നല്ലൊരു പങ്കാളിയെ കിട്ടാന്‍ അത്ര എളുപ്പമല്ല. പ്രത്യേകിച്ചു സങ്കല്‍പത്തിലുള്ള ഒരു ജീവിത പങ്കാളി. കാരണം ഓരോരുത്തര്‍ക്കും ഓരോ സങ്കല്‍പങ്ങളുണ്ടാകും. എന്നാല്‍ ലഭിയ്ക്കുന്ന പങ്കാളി ചിലപ്പോള്‍ തുലോം വ്യത്യസ്തവും.

ഇത്തരം കാര്യങ്ങളിലാണ് നാം പലപ്പോഴും ജ്യോതിഷം പോലുള്ളവയുടെ സഹായം തേടാറുമുള്ളത്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് സോഡിയാക് സൈനുകള്‍. സോഡിയാക് സൈന്‍ പ്രകാരം ഓരോ സോഡിയാക് സൈനിനും പറ്റിയ ചില പ്രത്യേക സോഡിയാക് സൈനുകളുണ്ട്. അതായത് ഇത്തരം സോഡിയാക് സൈനുകളില്‍ നിന്നും പങ്കാളിയെ നേടിയാല്‍ ജീവിതം സുന്ദരമാകുമെന്നു പ്രതീക്ഷിയ്ക്കാമെന്നര്‍ത്ഥം. ഇത്തരം ചില സോഡിയാക് സൈനുകളെക്കുറിച്ചറിയൂ,

ഏരീസ്, അക്വാറിയസ്

ഏരീസ്, അക്വാറിയസ്

ഏരീസ്, അക്വാറിയസ് എന്നിവര്‍ ചേര്‍ന്നാല്‍ നല്ലൊരു ജീവിതം സോഡിയാക് സൈന്‍ പ്രകാരം ഉറപ്പു നല്‍കുന്നു. ഇവര്‍ക്കിടയില്‍ മോശമായ ഒരു നിമിഷം പോലുമുണ്ടാകില്ലെന്നാണ് സോഡിയാക് സൈനുകള്‍ പറയുന്നത്. ഇവര്‍ രണ്ടു കൂട്ടരും സാഹസികപ്രിയരാണ്. പുതിയ കാര്യങ്ങള്‍ ശ്രമിയ്ക്കുന്നവരും ഇതില്‍ സന്തോഷിയ്ക്കുന്നവരും. അതേ സമയം സാമൂഹികമായി ഇടപെടേണ്ടതിന്റെ ആവശ്യകയെക്കുറിച്ചറിയുന്നവരും.

ടോറസ്, ക്യാന്‍സര്‍

ടോറസ്, ക്യാന്‍സര്‍

ടോറസ്, ക്യാന്‍സര്‍ എന്നിവര്‍ ചേര്‍ന്നാലും നല്ല ബന്ധമുണ്ടാകുമെന്നര്‍ത്ഥം. പരസ്പരം ഏറെ അര്‍പ്പിയ്ക്കപ്പെട്ട പങ്കാളികളെന്നു വേണമെങ്കില്‍ പറയാം. എല്ലാ അര്‍ത്ഥത്തിലും വളരെ ആഴത്തിലുള്ള ബന്ധമാകും ഇവരുടേത്. പരസ്പരം ഏറെ മനസിലാക്കുന്നവരും. ഇതു തന്നെ ഇവരുടെ ബന്ധത്തിന്റെ ശക്തിയാകും.

ജെമിനി, അക്വാറിയസ്

ജെമിനി, അക്വാറിയസ്

ജെമിനി, അക്വാറിയസ് എന്നിവര്‍ ചേര്‍ന്നാലും നല്ല ബന്ധമാകും. മാനസിക, വൈകാരികമായി ഏറെ അടുത്തവര്‍. അല്‍പമാസങ്ങളേ ആയിട്ടുള്ളൂവെങ്കിലും ജന്മാന്തരബന്ധം പോലെ അടുപ്പമുള്ളവരാകും, ഇവര്‍. കഴിയുന്നത്ര സമയം ഒരുമിച്ചു ചെലവഴിയ്ക്കാന്‍ താല്‍പര്യപ്പെടുന്നവരുമാകും, ഇവര്‍. അതേ സമയം പരസ്പരം സ്വതന്ത്രമായി കഴിയുന്നവരും. ഇതിന്റെ ആവശ്യം കൃത്യമായി മനസിലാക്കുന്നവരും.

ക്യാന്‍സര്‍, പീസസ്

ക്യാന്‍സര്‍, പീസസ്

ക്യാന്‍സര്‍, പീസസ് എന്നിവരാണ് സോഡിയാക് സൈന്‍ പ്രകാരം മികച്ച ജോഡികളാകാവുന്ന ചിലര്‍. ഒരുമിച്ചു കാര്യങ്ങള്‍ ചെയ്യുന്നവരും അതില്‍ അഭിമാനിയ്ക്കുന്നവരുമാകും, ഇവര്‍.

ലിയോ, സാജിറ്റേറിയന്‍സ്

ലിയോ, സാജിറ്റേറിയന്‍സ്

ലിയോ, സാജിറ്റേറിയന്‍സ് എ്ന്നിവര്‍ ചേര്‍ന്നാലും നല്ല ജോഡിപ്പൊരുത്തമുണ്ടാകുമെന്നു പറയാം. പരസ്പരം ഏറെ പ്രോത്സാഹിപ്പിയ്ക്കുന്ന ഇവര്‍ പരസ്പരധാരണ ഏറെയുള്ള കൂട്ടരുമായിരിയ്ക്കും.

വിര്‍ഗോ, ടോറസ്

വിര്‍ഗോ, ടോറസ്

വിര്‍ഗോ, ടോറസ് എന്നിവയാണ് മികച്ച മറ്റു രണ്ടു സോഡിയാക് സൈനുകല്‍. ഇവര്‍ എര്‍ത്ത് സൈന്‍ എന്ന ഗണത്തില്‍ വരുന്നവരുമാണ്. വളരെ ശാന്തമായ ബന്ധമായിരിയ്ക്കും ഇവരുടേത്. സത്യസന്ധരും ആത്മാര്‍ത്ഥതയുള്ളവരുമാകും, ഇവര്‍. നീണ്ടു നില്‍ക്കുന്ന ബന്ധമായിരിയ്ക്കും, ഇക്കൂട്ടരുടേത്.

ലിബ്ര, ജെമിനി

ലിബ്ര, ജെമിനി

ലിബ്ര, ജെമിനി എന്നിവര്‍ ചേരുന്നതും മികച്ച ബന്ധം നല്‍കുമെന്നു വേണം, പറയാന്‍. ബൗദ്ധികപരമായി ഏറെ അടുപ്പമുള്ളവരാകും, ഇവര്‍. അതായത് ചിന്താഗതികള്‍ ഏതാണ്ട് ഒരേ രീതിയില്‍ പോകും. വളരെ ബുദ്ധിയുള്ള കൂട്ടത്തില്‍ പെടുന്നവരാകും, ഇക്കൂട്ടര്‍. എല്ലാ കാര്യങ്ങളും പരസ്പരം പങ്കു വച്ച് സന്തോഷം നേടുന്നവര്.

സ്‌കോര്‍പിയോ, ക്യാന്‍സര്‍

സ്‌കോര്‍പിയോ, ക്യാന്‍സര്‍

സ്‌കോര്‍പിയോ, ക്യാന്‍സര്‍ എന്നീ സോഡിയാക് സൈനുകളും ഏറെ മികച്ച ബന്ധമുള്ളവരാകും. ഒരുമിച്ചു പ്രവര്‍ത്തിച്ചാല്‍ മികച്ച ഫലം തരുന്നവര്‍. പരസ്പരം ഏറെ സമര്‍പ്പിയ്ക്കപ്പെട്ടവരാണ് ഇവര്‍. ഒരേ ആദര്‍ശങ്ങളുള്ളവരുമാകും, ഇവര്‍.

സാജിറ്റേറിന്‍സ്, ഏരിയസ്

സാജിറ്റേറിന്‍സ്, ഏരിയസ്

സാജിറ്റേറിന്‍സ്, ഏരിയസ് എന്നീ വിഭാഗത്തില്‍ പെട്ടവര്‍ മറ്റൊരു മികച്ച ജോഡിയാകുമെന്നു വേണം, പറയാം, വളരെ അടിയുറച്ച ബന്ധമുള്ള ഇവരുടെ ബന്ധത്തില്‍ ഏറെ ഊര്‍ജവുമുണ്ടാകും. പരസ്പരം അഭിനന്ദിയ്ക്കുകയും പ്രോത്സാഹിപ്പിയ്ക്കുകയും ചെയ്യുന്നവരും.

കാപ്രിക്കോണ്‍, ടോറസ്

കാപ്രിക്കോണ്‍, ടോറസ്

കാപ്രിക്കോണ്‍, ടോറസ് എന്നിവരാണ് മറ്റൊരു മികച്ച ജോഡിയായി സോഡിയാക് സൈന്‍ പറയുന്നത്. പരസ്പരം കൂട്ട് ഏറെ ആഗ്രഹിയ്ക്കുന്നവരും ഇതില്‍ സന്തോഷിയ്ക്കുന്നവരുമാകും, ഇവര്‍.

അക്വേറിയസ്, ജെമിനി

അക്വേറിയസ്, ജെമിനി

അക്വേറിയസ്, ജെമിനി എന്നിവര്‍ ചേര്‍ന്നാലും മികച്ച ദാമ്പത്യമുണ്ടാകുമെന്നു വേണം, പറയാന്‍. ഒരാള്‍ എന്തു ചിന്തിയ്ക്കുന്നുവെന്നു വരെ മറ്റൊരാള്‍ക്കു പറയാന്‍ സാധിയ്ക്കുന്ന വിധത്തില്‍ അടുപ്പം കാണിയ്ക്കുന്ന സോഡിയാക് സൈനുകളാണിവര്‍ കൈ കോര്‍ത്ത് ജീവിതത്തിലെ എല്ലാ പ്രതിസന്ധികളേയും തരണം ചെയ്യുന്നവരും.

പീസസ്, സ്‌കോര്‍പിയോ

പീസസ്, സ്‌കോര്‍പിയോ

പീസസ്, സ്‌കോര്‍പിയോ എന്നിവര്‍ ചേര്‍ന്നാലും മികച്ച പങ്കാളിത്തമുണ്ടാകുമെന്നു പറയപ്പെടുന്നു. ഇവര്‍ പങ്കാളിയുടെ എല്ലാ ഇഷ്ടങ്ങളും അനിഷ്ടങ്ങളു മനസിലാക്കാന്‍ ശ്രമിയ്ക്കുന്നവരുമായിരിയ്ക്കും.

Read more about: pulse life
English summary

Best Matches According To Zodiac Signs

Best Matches According To Zodiac Signs
Story first published: Saturday, October 28, 2017, 10:48 [IST]