വീടു നല്‍കും ധനനഷ്ട സൂചനകള്‍

Posted By:
Subscribe to Boldsky

നമ്മുടെ ജീവിതത്തില്‍ വരാനിരിയ്ക്കുന്ന പല സംഭവങ്ങളും സൂചനകളായി പ്രത്യക്ഷപ്പെടാറുണ്ട്. നല്ല സൂചനകള്‍, ദുസൂചനകള്‍ എന്നെല്ലാം ഇതിനെ പറയുകയും ചെയ്യും.

നമ്മുടെ വീട്ടില്‍ തന്നെ നടക്കാന്‍ പോകുന്ന പല നല്ലതും ചീത്തയുമായ സംഭവങ്ങളും ഇത്തരം സൂചനകളായി പ്രത്യക്ഷപ്പെടാറുണ്ട്. വീട്ടില്‍ നാം നിസാരമായി അവഗണിയ്ക്കുന്ന പലതും പല സൂചനകളുമാകും.

ധനനഷ്ടം, സമ്പദ് നഷ്ടം പലരേയും പലപ്പോഴും അലട്ടുന്ന പ്രശ്‌നമാണ്. വിചാരിയ്ക്കാതിരിയ്ക്കുമ്പോഴായിരിയ്ക്കും, ഇത്തരം കാര്യങ്ങള്‍ നമ്മുടെ ജീവിത്തില്‍ ചിലപ്പോള്‍ നടക്കുന്നത്. കഷ്ടപ്പെട്ടു സമ്പാദിച്ചതു പലതും നമ്മുടെ കയ്യിലൂടെ വഴുതിപ്പോകുന്നതു കാണേണ്ടി വരുന്ന അവസ്ഥ. സാധാരണ ശ്രദ്ധിച്ചു കൈകാര്യം ചെയ്തില്ലെങ്കില്‍ നഷ്ടപ്പെടുന്ന ഒന്നാണ് ധനം. അനാവശ്യധൂര്‍്ത്തും ചിലവുമെല്ലാം കാരണങ്ങായി പറയാം. എന്നാല്‍ ചിലപ്പോഴെങ്കിലും നാം പ്രതീക്ഷിയ്ക്കാത്ത സമയത്ത്, നമ്മുടേതല്ലാത്ത കുറ്റങ്ങള്‍ കൊണ്ടുവരെ പണനഷ്ടം വന്നുവെന്നിരിയ്ക്കാം. പലരും ഇത് അന്ധവിശ്വാസങ്ങളെന്നു പറഞ്ഞു തള്ളിക്കളയുമെങ്കിലും ഇവ ദുസൂചനകളായി എടുക്കുന്നവരും ഉണ്ട്.

ജ്യോതിഷത്തിലും ചൈനീസ് ശാസ്ത്രമായ ഫെംഗ്ഷുയിയിലും ഇത്തരം ചില ലക്ഷണങ്ങള്‍ അശുഭ ലക്ഷണങ്ങളാണെന്നു പറയാറുണ്ട്.

നമുക്ക് സമീപ ഭാവിയില്‍ ധനഷ്ടമുണ്ടാകുമോയെന്നു സൂചിപ്പിയ്ക്കുന്ന ചില ലക്ഷണങ്ങളെക്കുറിച്ചറിയൂ,

വീട്ടിലെ പൈപ്പ്

വീട്ടിലെ പൈപ്പ്

വീട്ടിലെ പൈപ്പ് ലീക്ക് ചെയ്യുന്നതും എത്ര അടച്ചിട്ടും തുള്ളി തുള്ളിയായി വെള്ളം വീഴുന്നതും വീട്ടില്‍ ധനഷ്ടമുണ്ടാകുന്നുവെന്നതിന്റെ സൂചനകളാണ് നല്‍കുന്നത്. ജ്യോതിഷപ്രകാരവും ഫെംഗ്ഷുയി പ്രകാരവും ഇത് ദോഷമാണെന്നാണ് വിശ്വാസം. ഇതുകൊണ്ടുതന്നെ ഇത്തരം പ്രശ്‌നങ്ങള്‍ വീട്ടില്‍ കാണപ്പെടുന്നുവെങ്കില്‍ പെട്ടെന്നു തന്നെ പരിഹാരം കണ്ടെത്തുക.

ക്ലോക്കോ ടൈംപീസോ നിലയ്ക്കുന്നത്

ക്ലോക്കോ ടൈംപീസോ നിലയ്ക്കുന്നത്

വീട്ടില്‍ ക്ലോക്കോ ടൈംപീസോ നിലയ്ക്കുന്നത് ധനനഷ്ടത്തിന്റെ മറ്റൊരു സൂചനയാണ് നല്‍കുന്നത്. ഇത് ദുര്‍ഭാഗ്യത്തേയും സൂചിപ്പിയ്ക്കുന്ന ഒന്നാണ്. ഇവ പെട്ടെന്നു തന്നെ കേടു തീര്‍ക്കുകയോ ഉപേക്ഷിയ്ക്കുകയോ ചെയ്യുക.

പൊട്ടിയ കണ്ണാടി

പൊട്ടിയ കണ്ണാടി

പൊട്ടിയ കണ്ണാടി പൊതുവെ എല്ലാവും ദോഷമായി കാണുന്ന ഒന്നാണ്. പ്രത്യേകിച്ചു ശുഭകാര്യങ്ങള്‍ക്കു മുന്‍പായി കണ്ണാടി ഉടയുന്നത് ദുസൂചനയായി കണക്കാക്കപ്പെടുന്നു. ഇത് ദുര്‍ഭാഗ്യത്തെ മാത്രമല്ല, ധനനഷ്ടത്തെയും സൂചിപ്പിയ്ക്കുന്ന ഒന്നാണ്.

ദൈവത്തിന്റെ വിഗ്രഹങ്ങള്‍

ദൈവത്തിന്റെ വിഗ്രഹങ്ങള്‍

ദൈവത്തിന്റെ വിഗ്രഹങ്ങള്‍ പൊടി പിടിച്ചു കിടക്കാന്‍ പാടില്ല, ഇതും സാമ്പത്തിക നഷ്ടം വരുന്നുവെന്നതിന്റെ സൂചനയാണ് നല്‍കുന്നത്. വീട്ടില്‍ ഐശ്വര്യക്കേടിനേയും സൂചിപ്പിയ്ക്കുന്നു.

എണ്ണ

എണ്ണ

എണ്ണ തട്ടി മറിഞ്ഞു പോകുന്നതും ധനനഷ്ടം അടുത്തെത്തിയെന്നതിന്റെ സൂചന നല്‍കുന്ന ഒന്നാണ്. ഇത് ദുസൂചനയാണ് നല്‍കുന്നത്.

വീട്ടില്‍ അടിക്കടി വഴക്കുകളും

വീട്ടില്‍ അടിക്കടി വഴക്കുകളും

വീട്ടില്‍ അടിക്കടി വഴക്കുകളും അശാന്തിയുമുണ്ടാകുന്നതും സാമ്പത്തിക നഷ്ട സൂചന നല്‍കുന്നതായി ലക്ഷണശാസ്ത്രം പറയുന്നു. കുടുംബ സമാധാനം മാത്രമല്ല, സമ്പത്തും സമൃദ്ധിയും നഷ്ടപ്പെട്ടുകൊണ്ടിരിയ്ക്കുന്നുവെന്നതിന്റെ സൂചന തന്നെയാണ് നല്‍കു്‌നത്.

വിലപിടിപ്പുള്ള ലോഹങ്ങള്‍

വിലപിടിപ്പുള്ള ലോഹങ്ങള്‍

വിലപിടിപ്പുള്ള ലോഹങ്ങള്‍, അതായത് സ്വര്‍ണോ, വെള്ളിയോ നഷ്ടപ്പെടുന്നതും വീട്ടില്‍ സാമ്പത്തിക പ്രയാസമുണ്ടാകുമെന്നതിന്റെ സൂചന നല്‍കുന്നു.

കേടായ, ഓട്ട വീഴുന്ന പേഴ്‌സ്

കേടായ, ഓട്ട വീഴുന്ന പേഴ്‌സ്

കേടായ, ഓട്ട വീഴുന്ന പേഴ്‌സ് ധനനഷ്ടത്തിന്റെ സൂചന നല്‍കുന്ന മറ്റൊരു ഘടകമാണെന്നു വേണം, പറയാന്‍. ഇതുകൊണ്ടുതന്നെ എപ്പോഴും നല്ല പേഴ്‌സ് സൂക്ഷിയ്ക്കാന്‍ ശ്രമിയ്ക്കുക.

കടുക്

കടുക്

കടുക് താഴെപ്പോകരുതെന്നു പഴമക്കാര് പറയും. തല്ലുണ്ടാകുമെന്നാണ് കാരണമായി പറയാറ്. ലക്ഷണശാസ്ത്ര പ്രകാരം ഇത് ധനനഷ്ടം സൂചിപ്പിയ്ക്കുന്ന ഒന്നാണ്.

Read more about: pulse, life
English summary

Bad Omens That Indicate Financial Loss

Bad Omens That Indicate Financial Loss, Read more to know about
Subscribe Newsletter