അയ്യേ, ഇവളാണോ പരിഷ്‌കാരി?

Posted By:
Subscribe to Boldsky

ഈ ചോദ്യത്തിനൊരു പെണ്‍ഭാഷ കൈവന്നതു പോലെ തോന്നുന്നുണ്ടല്ലെ, എന്നാല്‍ ഇത് കോട്ടയം കുഞ്ഞച്ചന്‍ എന്ന സിനിമയില്‍ നമ്മുടെ മമ്മൂക്ക നായികയെ പെണ്ണു കാണാന്‍ വന്ന ചെക്കനോട് ചോദിച്ചതാണ് പക്ഷം അതില്‍ ഇവള്‍ക്കു പകരം ഇവനായി പോയി എന്നു മാത്രമേ ഉള്ളൂ. എന്നാല്‍ ആ ചോദ്യത്തിന് ഇപ്പോള്‍ ഇവിടെയെന്ത് പ്രസക്തി എന്ന് നിങ്ങള്‍ ആലോചിക്കുന്നുണ്ടോ?

എന്നാല്‍ പെണ്ണുങ്ങളേയും ആണുങ്ങളേയും താരതമ്യം ചെയ്യുമ്പോള്‍ പലപ്പോഴും ഈ ചോദ്യം കൂടുതല്‍ യോജിക്കുന്നത് പെണ്ണുങ്ങള്‍ക്ക് തന്നെയെന്ന് പറയാം. പെണ്ണുങ്ങളെ അപേക്ഷിച്ച് ആണുങ്ങള്‍ കണ്ണാടിയുടെ മുന്‍പില്‍ പോവാറില്ലെന്നു തന്നെ പറയാം. അത്രയേറെ സമയമാണ് സ്ത്രീജനങ്ങള്‍ അണിഞ്ഞൊരുങ്ങാനായി മാറ്റിവെയ്ക്കുന്നത്. എന്നാല്‍ പെണ്ണുങ്ങളുടെ ചില ഫാഷന്‍ രീതികള്‍ ആണുങ്ങളെ വെറുപ്പിക്കാറുണ്ട്, അവ എന്തൊക്കെയെന്ന് നോക്കാം.

 തലമുടിയിലെ കോപ്രായം

തലമുടിയിലെ കോപ്രായം

തലമുടിയില്‍ സ്ത്രീകള്‍ കാണിച്ചു കൂട്ടുന്ന പല കോപ്രായത്തരങ്ങളും പലപ്പോഴും ആണുങ്ങള്‍ക്ക് അലോസരമുണ്ടാക്കുന്നതാണ്. അതായത് തലമുടി ഫാഷനബിള്‍ ആക്കുന്നതിനായി കാണിച്ചു കൂട്ടുന്ന കോമാളിത്തരങ്ങള്‍ ആണുങ്ങള്‍ക്ക് ദഹിക്കില്ലെന്ന് സാരം.

കുമ്മായമോ മേക്കപ്പോ

കുമ്മായമോ മേക്കപ്പോ

കുമ്മായത്തില്‍ മുങ്ങിയതുപോലുള്ള മേക്കപ് പലപ്പോഴും പുരുഷന്‍മാര്‍ക്ക് അലോസരമുണ്ടാക്കും. പ്രത്യേകിച്ച് ഇപ്പോഴത്തെ കുറച്ച് മോഡേണ്‍ ആയ ആന്റിമാര്‍.

കണ്ണിലെ നിറവും അത്ര പന്തിയല്ല

കണ്ണിലെ നിറവും അത്ര പന്തിയല്ല

കണ്ണെഴുതുന്നത് എല്ലാ ആണുങ്ങള്‍ക്കും ഇഷ്ടമുള്ള കാര്യമാണ്. എന്നാല്‍ കണ്ണെഴുതിയതിനു മുകളിലുള്ള ചില കലാപരിപാടികള്‍ ഇവര്‍ക്കത്ര ദഹിക്കില്ല എന്നതാണ് സത്യം.

വരണ്ട ചര്‍മ്മം

വരണ്ട ചര്‍മ്മം

വരണ്ട ചര്‍മ്മമുള്ള സ്ത്രീകളേയും ആണ്‍പ്രജകള്‍ ഗൗനിക്കില്ല. അവര്‍ക്ക് കുറച്ച് ഓയിലി ആയ ചര്‍മത്തോടു കൂടിയവരെയാണ് ഇഷ്ടം.

പല്ലിന്റെ നിറം

പല്ലിന്റെ നിറം

എത്ര പല്ലു തേച്ചാലും നിറം മഞ്ഞ തന്നെയാണെങ്കിലും പുരുഷന്‍മാരുടെ അതൃപ്തിക്ക് മറ്റ് കാരണങ്ങള്‍ വേണ്ട. അതിനോടൊപ്പം വായ്‌നാറ്റം കൂടി ഉണ്ടെങ്കിലോ എല്ലാം ഉഷാര്‍.

പെര്‍ഫ്യൂം കുറച്ച് ഓവറാ

പെര്‍ഫ്യൂം കുറച്ച് ഓവറാ

നല്ല സുഗന്ധത്തിനായി പെര്‍ഫ്യൂം വാരി വിതറുന്നവരാണോ നിങ്ങള്‍. എന്നാല്‍ ഇത് പുരുഷന്‍മാരോടടുക്കുമ്പോള്‍ വേണ്ട എന്നതാണ് സത്യം, കാരണം എട്ടിന്റെ പണിയായിരിക്കും കിട്ടുക അതു തന്നെ.

English summary

Women Fashion Trends That Guys Hate

There are so many women’s fashion trends that women love to wear and men love to look at. Stiletto heels, little black dresses and skinny jeans are just a few styles that men have no problem seeing their girlfriend in.
Story first published: Thursday, January 21, 2016, 16:16 [IST]