നടക്കും രീതി പറയും, നിങ്ങളെക്കുറിച്ച്‌

Posted By:
Subscribe to Boldsky

നാമെല്ലാവരും നടക്കാറുണ്ട്‌, എന്നാല്‍ ഒരേ സ്റ്റൈലിലല്ലാ, നടക്കുന്നത്‌. ചിലര്‍ വേഗം, ചിലര്‍ പതുക്കെ, ചിലര്‍ക്കാകട്ടെ, നടക്കുന്നതിന്‌ പ്രത്യേക ശരീര ഭാഷകളുമുണ്ട്‌.

നടക്കുന്ന രീതി ഒരാളെക്കുറിച്ചു പല കാര്യങ്ങളും വെളിപ്പെടുത്തുന്നുണ്ടെന്നു ശാസ്‌ത്രീയ പഠനങ്ങള്‍ വിശദീകരിയ്‌ക്കുന്നു. ഒരാളുടെ സ്വഭാവം, എന്തെല്ലാം ചെയ്യാന്‍ സാധ്യതയുണ്ട്‌, തുടങ്ങിയ പല കാര്യങ്ങള്‍.

ഏതെല്ലാ വിധത്തിലാണ്‌ വ്യത്യസ്‌ത നടത്ത രീതികള്‍ ഒരാളെക്കുറിച്ചു വിശദീകരിയ്‌ക്കുന്നതെന്നറിയൂ,

നടക്കും രീതി പറയും, നിങ്ങളെക്കുറിച്ച്‌

നടക്കും രീതി പറയും, നിങ്ങളെക്കുറിച്ച്‌

മുന്നോട്ടാഞ്ഞ്‌ സ്‌പീഡില്‍ നടക്കുന്നവരുണ്ട്‌. ഭാരം മുന്നോട്ടു കൊടുക്കുന്നവര്‍. ഇത്തരക്കാര്‍ വളരെ ബുദ്ധിയുള്ളവരും കാര്യക്ഷമതയുള്ളവരുമായിരിയ്‌ക്കും. ഡ്രൈവര്‍ എന്നാണ്‌ ഇത്തരം രീതിയില്‍ നടക്കുന്നവരെ വിശേഷിപ്പിയ്‌ക്കുന്ന വാക്ക്‌.

നടക്കും രീതി പറയും, നിങ്ങളെക്കുറിച്ച്‌

നടക്കും രീതി പറയും, നിങ്ങളെക്കുറിച്ച്‌

ഷോള്‍ഡര്‍ ഭാഗം അല്‍പം പുറിലേയ്‌ക്കാക്കി നെഞ്ചു മുന്നിലോട്ടാഞ്ഞ്‌, തല നിവര്‍ത്തിപ്പിടിച്ചു നടക്കുന്നവരെ ഇന്‍ഫ്‌ളൂവന്‍സര്‍ എന്ന വിഭാഗത്തില്‍ പെടുത്താം. ഇവര്‍ തന്നിലേയ്‌ക്കു വലിയുന്ന സ്വഭാവക്കാരാണെങ്കിലും തമാശപ്രിയരായിരിയ്‌ക്കും, മറ്റുള്ളവരെ സ്വാധീനിയ്‌ക്കുന്ന തരക്കാരായിരിയ്‌ക്കും.

നടക്കും രീതി പറയും, നിങ്ങളെക്കുറിച്ച്‌

നടക്കും രീതി പറയും, നിങ്ങളെക്കുറിച്ച്‌

സപ്പോര്‍ട്ടര്‍ വിഭാഗത്തില്‍ പെട്ടവര്‍ കാലുകളില്‍ ഭാരമൂന്നി നടക്കുന്നവരാണ്‌. മുന്നോട്ടോ പിന്നോട്ടോ ആയാതെ ഇടത്തരം സ്‌പീഡില്‍ നടക്കുന്നവര്‍. ഒരു ഗ്രൂപ്പില്‍ ചേര്‍ന്നു പ്രവൃത്തിയ്‌ക്കാന്‍ കഴിയുന്നവര്‍. മറ്റുള്ളവര്‍ നിങ്ങളെ ദുര്‍ബലരെന്നു കരുതി ചൂഷണം ചെയ്യാനും സാധ്യതയുണ്ട്‌.

നടക്കും രീതി പറയും, നിങ്ങളെക്കുറിച്ച്‌

നടക്കും രീതി പറയും, നിങ്ങളെക്കുറിച്ച്‌

പതിഞ്ഞ കാലടികള്‍, നിലത്തേയ്‌ക്കു നോക്കി കൈകള്‍ ശരീരത്തോടു ചേര്‍ത്ത്‌ ഇരുവശത്തും പിടിച്ചു നടക്കുന്നവരെ കറക്ടര്‍ എന്ന വിഭാഗത്തില്‍ പെടുത്താം. ഇവര്‍ വിനയമുള്ള പ്രകൃതക്കാരും അന്തര്‍മുഖരുമായിരിയ്‌ക്കും. ഒന്നും പറയാതെ തന്നെ തങ്ങളെക്കുറിച്ചു മറ്റുള്ളവര്‍ മനസിലാക്കണമെന്നു കരുതുന്നവര്‍.

നടക്കും രീതി പറയും, നിങ്ങളെക്കുറിച്ച്‌

നടക്കും രീതി പറയും, നിങ്ങളെക്കുറിച്ച്‌

ചെറിയ കാലടികള്‍ വച്ചു നടക്കുന്നവര്‍ക്ക്‌ അരക്കെട്ടു സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാം. വലിയ കാലടികള്‍ വച്ചു നടക്കുന്ന സ്‌ത്രീകള്‍ ബെഡ്‌റൂമില്‍ കൂടുതല്‍ സംതൃപ്‌തി ലഭിയ്‌ക്കുന്നവരാണെന്ന്‌ ജേര്‍ണല്‍ ഓഫ്‌ സെക്‌ഷ്വല്‍ മെഡിസിന്‍ പറയുന്നു.

നടക്കും രീതി പറയും, നിങ്ങളെക്കുറിച്ച്‌

നടക്കും രീതി പറയും, നിങ്ങളെക്കുറിച്ച്‌

കൈകള്‍ കെട്ടി നടക്കുന്നവരെ മറ്റുള്ളവര്‍ക്ക്‌ ആക്രമിയ്‌ക്കാന്‍ എളുപ്പമായിരിയ്‌ക്കും. ആത്മവിശ്വാസക്കുറവു കാണിയ്‌ക്കുന്ന ഒന്ന്‌.

നടക്കും രീതി പറയും, നിങ്ങളെക്കുറിച്ച്‌

നടക്കും രീതി പറയും, നിങ്ങളെക്കുറിച്ച്‌

കൈകള്‍ വീശി നടക്കുന്നവര്‍ കഴുത്തിന്റെയും പുറംഭാഗത്തിന്റെയും ആരോഗ്യത്തില്‍ ഭാഗ്യമുള്ളവരാണ്‌. ആത്മവിശ്വാസം കാണിയ്‌ക്കുന്ന നടത്തരീതി.

നടക്കും രീതി പറയും, നിങ്ങളെക്കുറിച്ച്‌

നടക്കും രീതി പറയും, നിങ്ങളെക്കുറിച്ച്‌

സാധാരണ പ്രായമായവരാണ്‌ പതറിയ അടികളോടെ നടക്കുന്നവരാണ്‌. ഇങ്ങനെ നടക്കുന്നവര്‍ ആത്മവിശ്വാസക്കുറവുള്ള, ഭയമുള്ള തരമായിരിയ്‌ക്കും. ഫുട്ട്‌ ഷഫ്‌ളര്‍ എന്ന്‌ ഇവരെക്കുറിച്ചു പറയാം.

നടക്കും രീതി പറയും, നിങ്ങളെക്കുറിച്ച്‌

നടക്കും രീതി പറയും, നിങ്ങളെക്കുറിച്ച്‌

കാലുകള്‍ സാധാരണയില്‍ കവിഞ്ഞുയര്‍ത്തി വച്ചു നടക്കുന്നവര്‍ സ്‌ട്രോംബിഗ്‌ ഫീറ്റ്‌ വിഭാഗത്തില്‍ പെട്ടവരാണ്‌. ഇവര്‍ക്ക്‌ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകും. വൈറ്റമിന്‍ ബി 12 കുറവ്‌, മോണസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ. ഇവര്‍ എപ്പോഴും ക്ഷീണം വരുന്ന വിഭാഗത്തില്‍ പെട്ടവരുമായിരിയ്‌ക്കും.

നടക്കും രീതി പറയും, നിങ്ങളെക്കുറിച്ച്‌

നടക്കും രീതി പറയും, നിങ്ങളെക്കുറിച്ച്‌

നടക്കുമ്പോള്‍ പലതരം കാര്യങ്ങള്‍ ചെയ്യുന്നവര്‍, അതായത്‌ ച്യൂയിംഗ്‌ ഗം ചവയ്‌ക്കുക, കീ കയ്യിലിട്ടു കറക്കും, ഫോണില്‍ ശ്രദ്ധിയ്‌ക്കുക തുടങ്ങിവ പല പ്രവൃത്തികള്‍ ചെയ്യുന്നവര്‍ സര്‍ഗാത്മകതയുള്ളവരായിരിയ്‌ക്കും. സങ്കല്‍പങ്ങള്‍ കെട്ടിപ്പടുക്കുന്നവര്‍.

English summary

What Your Walking Style Says About Your Personality

What Your Walking Style Says About Your Personality, read more to know about,
Story first published: Monday, July 25, 2016, 12:09 [IST]