ഇത്തരം വിവാഹത്തേക്കാള്‍ നല്ലത് ആത്മഹത്യ

Posted By:
Subscribe to Boldsky

വിവാഹം ഒരാളുടെ ജീവിതത്തിലെ ഏറ്റവും നല്ല മുഹൂര്‍ത്തമാണ്. ജീവിത കാലം ഓര്‍ക്കേണ്ടതും ഓര്‍മ്മിക്കപ്പെടേണ്ടതുമായ സുന്ദര നിമിഷം. എന്നാല്‍ പലപ്പോഴും പലര്‍ക്കും വിവാഹം എന്നു പറഞ്ഞാല്‍ അത്രയും മോശം പിടിച്ച ദിവസം വേറെ ഉണ്ടാവില്ല എന്നു വേണമെങ്കില്‍ പറയാം.

അത്രയേറെ വിവഹാത്തെ വെറുത്തു പോവും പലരും. മലബാര്‍ കല്ല്യാണം എന്ന രീതിയില്‍ മലബാര്‍ ഏരിയയില്‍ നിലനില്‍ക്കുന്ന വിവാഹ കോപ്രായങ്ങള്‍ നമ്മളില്‍ പലരും അറിഞ്ഞതാണ്. എന്നാല്‍ ലോകത്തിന്റെ പല ഭാഗങ്ങളിലുമുണ്ട് ഇത്തരത്തിലുള്ള വിവാഹ അനാചാരങ്ങള്‍. അതെന്തൊക്കെയെന്ന് നോക്കാം.

 സ്‌കോട്ട്‌ലന്റിലെ വിവാഹം

സ്‌കോട്ട്‌ലന്റിലെ വിവാഹം

സാധാരണ വിവാഹങ്ങളില്‍ നിന്നും വ്യത്യസ്തമാണ് സ്‌കോട്ട്‌ലന്റുകാരുടെ വിവാഹഘോഷം. വധുവിന്റെ ദേഹത്തേക്ക് നല്ലോണം പഴുത്ത പഴത്തിന്റെ ചാറും മറ്റും ഒഴിച്ചാണ് ഇവര്‍ വിവാഹം ആഘോഷിക്കുന്നത്. വിവാഹത്തിനു മുന്‍പാണ് ഇത്തരത്തിലൊരു ചടങ്ങ് എന്നതാണ് ശ്രദ്ധേയം.

image courtesy

വിവാഹത്തിന് കരച്ചില്‍

വിവാഹത്തിന് കരച്ചില്‍

വിവാഹത്തിന് കൂട്ടക്കരച്ചിലായിരിക്കും ചൈനക്കാരുടെ പ്രത്യേകത. മരണവീടിനു സമാനമായിരിക്കും ഇവരുടെ കരച്ചില്‍ കൊണ്ട് വിവാദവേദി എന്നതാണ് യാഥാര്‍ത്ഥ്യം. വിവഹത്തിനു മുന്‍പും മിനിമം ഒരു മണിക്കൂറെങ്കിലും വധു കരയണം എന്നതാണ് ആചാരം. വിവാഹശേഷം ഒരാഴ്ചയോളം ഈ ഭ്രാന്തന്‍ ആചാരം നിലനില്‍ക്കും. വധുവിന്റെ അമ്മയും കരച്ചിലിന് അകമ്പടി സേവിയ്ക്കാന്‍ ഉണ്ടാകും എന്നതാണ്.

image courtesy

 പിടിച്ചു നിന്നേ പറ്റൂ

പിടിച്ചു നിന്നേ പറ്റൂ

നോര്‍ത്തേണ്‍ ബോര്‍ണിയോയിലെ വിഭാഗക്കാരാണ് ഇത്തരമൊരു ആചാരത്തിനു പുറകില്‍. ആചാരം എന്താണെന്നു വെച്ചാല്‍ വിവാഹ ദിവസം മുതല്‍ ഒഹരാഴ്ചത്തേയ്ക്ക് വധൂ വരന്‍മാര്‍ക്ക് മൂത്രമൊഴിക്കാനോ മറ്റാവശ്യങ്ങള്‍ക്കോ പോകാന്‍ പാടില്ല എന്നത് തന്നെ. എത്ര മനോഹരമായ ആചാരങ്ങള്‍.

വധുവിനെ ഉമ്മ വെയ്ക്കാം

വധുവിനെ ഉമ്മ വെയ്ക്കാം

സ്വീഡനിലാണ് ഇത്തരമൊരു മനോഹരമായ ആചാരമുള്ളത്. വധുവോ വരനോ വാഷ് റൂമില്‍ പോയാല്‍ ആരാണോ പന്തലില്‍ ഉള്ളത് അവര്‍ക്ക് വധുവിനേയോ അല്ലെങ്കില്‍ വരേേനാ ഉമ്മ വെയ്ക്കാം.

ടോയ്‌ലറ്റ് ബൗളില്‍ ഭക്ഷണം

ടോയ്‌ലറ്റ് ബൗളില്‍ ഭക്ഷണം

ടോയ്‌ലറ്റ് ബൗളില്‍ ഭക്ഷണം കഴിയ്ക്കുന്നതൊന്ന് ആലോചിച്ചു നോക്കൂ. എന്നാല്‍ ഇത്തരമൊരു ആചാരം നിലനില്‍ക്കുന്നുണ്ട് അതും നല്ല ചോക്ലേറ്റ് സൂപ്പാണ് നല്‍കുക എന്നതാണ് കാര്യം.

image courtesy

മസ്സായ് മുക്കോസ്

മസ്സായ് മുക്കോസ്

ഒന്നും മനസ്സിലായില്ലല്ലേ, എന്നാല്‍ കെനിയയിലെ ഒരു ഗോത്രവിഭാഗമാണ് മസ്സായ് മോക്കോസ്. ഇവരുടെ വിവാഹാചാരം കേട്ടാല്‍ എല്ലാവരും ഞെട്ടും. കാരണം വിവാഹം കഴിഞ്ഞ് വധു വരുമ്പോള്‍ വരന്റെ അച്ഛന്‍ വധുവിന്റെ മാറിലേക്ക് ആഞ്ഞു തുപ്പുന്നു. ഇതാണ് ഇവര്‍ക്കുള്ള അനുഗ്രഹവും.

image courtesy

English summary

Weird Wedding Traditions That Exist

Here are some of the wedding traditions that can shock you. Read on to know about the most bizarre traditions that people follow around.
Story first published: Monday, May 2, 2016, 18:02 [IST]