പ്രണയദിനത്തില്‍ ഇവര്‍ക്കുമുണ്ട് ചിലതു പറയാന്‍...

Posted By:
Subscribe to Boldsky

ഇന്ന് പ്രണയ ദിനം. പല പ്രണയത്തിനും പ്രണയ സ്വപ്‌നങ്ങള്‍ക്കും നിറം കൊടുക്കുന്നത് പനിനീര്‍പ്പൂക്കളാണ്. പലപ്പോഴും യഥാര്‍ത്ഥ പ്രണയത്തിന്റെ അവസാനം ചില കുഞ്ഞു സങ്കടങ്ങള്‍ ബാക്കിയുണ്ടാവും. ഹൃദയത്തിന്റെ ഖജനാവ് നിറയെ പ്രണയത്തിന്റെ തങ്ക നാണയങ്ങള്‍ കാത്തു സൂക്ഷിച്ച നിരവധി പ്രണയിതാക്കള്‍ നമുക്കു മുന്നിലുണ്ട്.

പ്രണയത്തിന് ഏറ്റവും കൂടുതല്‍ സാക്ഷ്യം വഹിച്ചിട്ടുള്ളത് പനിനീര്‍പ്പൂക്കളായിരിക്കും. ഏത് പ്രണയവും ഒരു റോസാപുഷ്പത്തിലൂടെയാണ് തുടങ്ങുന്നതാണ്. കാലങ്ങളായി ഇതിന് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലെന്നതും സത്യം. എന്നാല്‍ റോസാ പുഷ്പം നല്‍കുമ്പോള്‍ അതിനു പിന്നിലെ അര്‍ത്ഥം എന്താണെന്ന് നിങ്ങള്‍ക്കറിയാമോ?

 റെഡ് റോസ്

റെഡ് റോസ്

ലോകത്ത് ഏറ്റവും മനോഹരമായ പുഷ്പം റോസ് തന്നെയാണ്. അതില്‍ തന്നെ റെഡ് റോസ് നല്‍കുമ്പോള്‍ നിങ്ങള്‍ ഗാഢമായ പ്രണയത്തിലാണ് എന്നതാണ് അര്‍ത്ഥം. ഇത് നിങ്ങളുടെ പ്രണയത്തിന്റെ ആഴത്തെ വ്യക്തമാക്കുന്നു.

വൈറ്റ് റോസ്

വൈറ്റ് റോസ്

വെള്ളറോസ് പ്രണയത്തിന്റെ വിശുദ്ധിയെ സൂചിപ്പിക്കുന്നു. വെളുത്തത് എപ്പോഴും വിശുദ്ധതയും സമാധാനവും ആണ് നല്‍കുന്നത്. മാത്രമല്ല ഇതിലൂടെ നിങ്ങളുടെ നിഷ്‌കളങ്കതയും പ്രണയത്തിന്റെ വിശ്വാസവും പ്രകടമാക്കുന്നു.

 പിങ്ക് റോസ്

പിങ്ക് റോസ്

പിങ്ക് റോസ് നല്‍കുന്നവരും കുറവല്ല. ഒരിക്കലും ഇത് നമ്മുടെ പ്രണയത്തിന്റെ ചെറുപ്പത്തെ സൂചിപ്പിക്കുന്നു. നമുക്ക് പ്രായമായാലും പ്രണയം ഇപ്പോഴും അതിന്റെ യൗവ്വനത്തില്‍ തന്നെ എന്നതാണ് പിങ്ക് റോസ് സൂചിപ്പിക്കുന്നത

പീച്ച് റോസ്

പീച്ച് റോസ്

പീച്ച് റോസ് നമുക്ക് പറയാനുള്ള പ്രണയം പറയാതെ പറയുകയാണ് ചെയ്യുന്നത്. നിങ്ങള്‍ക്ക് പ്രണയം തോന്നുന്ന വ്യക്തി അത്രയേറെ സ്‌പെഷ്യലാണ് എന്നതിന്റെ തെളിവാണ് പീച്ച് റോസ് നല്‍കുന്നത്.

ബര്‍ഗണ്ടി നിറം

ബര്‍ഗണ്ടി നിറം

ബര്‍ഗണ്ടി നിറത്തിലുള്ള റോസ് നമ്മുടെ പ്രണയത്തിന്റെ തീവ്രതയെ സൂചിപ്പിക്കുന്നു.

ഓറഞ്ച് റോസ്

ഓറഞ്ച് റോസ്

ഓറഞ്ച് റോസ് നമ്മളോട് പറയാതെ പറയുകയാണ് നമ്മുടെ ഉള്ളിലുള്ള പ്രണയത്തെ പറ്റി. ആ റോസ് പോലെ തന്നെ അത്രയേറെ മനോഹരമായിരിക്കും അതിലൂടെ വെളിവാകുന്ന സ്‌നേഹവും.

മഞ്ഞറോസ്

മഞ്ഞറോസ്

പ്രണയം എന്നതിലുപരി നല്ലൊരു സൗഹൃദവും അത്രതന്നെ സ്വാതന്ത്ര്യവുമാണ് ഇതിലൂടെ പറയാതെ പറയുന്നത്. പ്രണയം ഒരിക്കലും അവസാനിക്കില്ലെന്ന സൂചനയാണ് മഞ്ഞ നിറമുള്ള റോസിലൂടെ സൂചിപ്പിക്കുന്നത്.

English summary

Valentine Rose Colours And Their Meaning

Do you know the hidden meaning behind that valentine rose colour? Well, here is your chance to find out before handing over those beautiful flowers.
Story first published: Sunday, February 14, 2016, 6:00 [IST]