ജോലി പോകാറായോ എന്ന് മുന്‍കൂട്ടി അറിയണോ?

Posted By:
Subscribe to Boldsky

ജോലി ഇല്ലാതിരിക്കുന്ന അവസ്ഥ വളരെ പ്രയാസമുണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ പലപ്പോഴും കിട്ടിയ ജോലി നഷ്ടപ്പെടാന്‍ പോകുന്നു എന്നു മുന്‍കൂട്ടി അറിയേണ്ടി വരുന്ന അവസ്ഥ അതിലും വലുതാണ്. പലരുടേയും ജീവിതത്തിലെ ഏറ്റവും വലിയ മാനസിക സമ്മര്‍ദ്ദത്തിനു കാരണം ഇത്തരത്തിലുള്ള പ്രശ്‌നങ്ങളാണ്. ജോലിയില്‍ നിന്നും പറഞ്ഞുവിടുമെന്ന കാണിച്ച് തൊഴിലാളികളെക്കൊണ്ട് അതി കഠിനമായി പണിയെടുപ്പിക്കുന്ന മുതലാളിമാരും ഒട്ടും കുറവല്ല. എന്നാല്‍ ജോലിയില്‍ നിന്നു പിരിച്ചു വിടാന് പോകുന്നു എന്നതിന്റെ ചില സൂചനകള്‍ നമുക്ക് ആദ്യമേ കിട്ടും.

The 5 signs that you are about to be fired

ശാരീരികമായും മാനസികമായും നമ്മളെ തളര്‍ത്തുന്നതാണഅ ഇത്തരത്തിലുള്ള ഭീഷണി. പലപ്പോഴും ഇത്തരത്തിലുള്ള അവസ്ഥയെ മറികടക്കാന്‍ നമുക്ക് കഴിഞ്ഞെന്നു വരില്ല. എന്നാല്‍ ഇത്തരത്തിലുള്ള അവസ്ഥ മുന്‍കൂട്ടി കണ്ട് നമുക്ക് നമ്മുടെ മനസ്സിനെ സജ്ജമാക്കാം. കാരണം ജോലി നഷ്ടപ്പെടാനുള്ള സാധ്യത മുന്‍കൂട്ടി കാണാന്‍ നമ്മുടെ മേലധികാരികള്‍ തന്നെ നമുക്ക് ചില സൂചനകള്‍ തരും. അവര്‍ അറിഞ്ഞുകൊണ്ട് ചെയ്യുന്നതല്ലെങ്കിലും പലപ്പോഴും അവരുടെ പെരുമാറ്റത്തില്‍ നിന്ന് ഇത്തരത്തിലുള്ള സൂചനകള്‍ നമുക്ക് ലഭിയ്ക്കും. അപ്പോള്‍ ഒന്നും കൂടി മാനസികമായി തയ്യാറെടുക്കാം.

ഇമെയിലുകളുടെ എണ്ണം കുറയുന്നു

നിങ്ങള്‍ക്ക് സാധാരണയായി ലഭിച്ചു കൊണ്ടിരുന്ന മെയിലുകളുടെ എണ്ണത്തില്‍ കുറവാണ് ആദ്യത്തെ ലക്ഷണം. മാത്രമല്ല ഗ്രൂപ്പ് മെയിലുകളില്‍ നിന്ന് നിങ്ങള്‍ പുറത്താവുന്നത് പ്രത്യേകം ശ്രദ്ധിച്ചുകൊള്ളുക.

ചോദ്യങ്ങള്‍ കൂടുതല്‍

എന്തു ചെയ്യുന്നു, എപ്പോള്‍ വന്നു, ജോലി കഴിഞ്ഞോ തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്ക് നിങ്ങള്‍ ഇരയാവുന്നുണ്ടോ? എന്നാല്‍ ഉറപ്പിച്ചോളൂ. നിങ്ങളുടെ ജോലിയുടെ കാര്യത്തില്‍ ഉടന്‍ തന്നെ തീരുമാനമാകും.

job

ചുമതലയില്‍ നിന്നും മാറ്റി നിര്‍ത്തുക

പലപ്പോഴും പല ചുമതലകളില്‍ നിന്നും നിങ്ങളെ മന:പ്പൂര്‍വ്വം മാറ്റിനിര്‍ത്തുന്നുണ്ടോ? എങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

ഷിഫ്റ്റ് മാറ്റുക

പലപ്പോഴും നിങ്ങളുടെ ഷിഫ്റ്റിലല്ലാതെ നിങ്ങള്‍ക്ക് ജോലി ചെയ്യേണ്ടതായി വരിക. മറ്റുള്ളവരുടെ ഇഷ്ടത്തിനായി ജോലി സമയം മാറ്റുക. തുടങ്ങിയവയെല്ലാം നിങ്ങളുടെ ജോലി അവസാനിക്കാന്‍ സമയമായി എന്നതിന്റെ ലക്ഷണമാണ്.

The 5 signs that you are about to be fired
English summary

The 4 signs that you are about to be fired

Losing your job is something that is at the very top of most people's worry lists.
Story first published: Saturday, January 16, 2016, 13:05 [IST]