For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എക്‌സ്പയറി ഡേറ്റിനു ശേഷം ശ്രദ്ധിച്ചോളൂ, അപകടമുണ്ട്

|

പല വസ്തുക്കളും വാങ്ങിക്കുമ്പോള്‍ എക്‌സ്പയറി ഡേറ്റ് നോക്കി നമ്മള്‍ വാങ്ങിക്കും. എത്ര വിലപിടിച്ചതാണെങ്കിലും അല്ലെങ്കിലും എക്‌സ്പയറി ഡേറ്റ് ആണ് അവിടെ പ്രധാനം. എന്നാല്‍ നമ്മുടെ നിത്യോപയോഗ സാധനങ്ങളില്‍ ചിലത് എക്‌സ്പയറി ഡേറ്റ് കഴിഞ്ഞാലും നമ്മള്‍ ഉപയോഗിക്കുന്നു.

പക്ഷേ എക്‌സ്പയറി ഡേറ്റ് കഴിഞ്ഞാലും ഉപയോഗിക്കാന്‍ പറ്റുന്ന ചില വസ്തുക്കളുണ്ട്. എന്നാല്‍ ഇനി പറയുന്നവ ഇത്തരത്തില്‍ പെടില്ല. കാരണം ഇവയ്ക്ക് എക്‌സ്പയറി ഡേറ്റുണ്ട്.

എക്‌സ്പയറി ഡേറ്റ് നോക്കാതെ ഉപയോഗിക്കുന്ന വസ്തുക്കള്‍ ഏതൊക്കെയെന്ന് നോക്കാം. ഇവയില്‍ പലതും നമ്മുടെ നിത്യോപയോഗ സാധനങ്ങളാണ്. മാത്രമല്ല ഇവ ഉപയോഗിക്കുന്നതു കൊണ്ട് ചില ദോഷവശങ്ങളും ഉണ്ട്.

കോസ്‌മെറ്റിക്‌സ്

കോസ്‌മെറ്റിക്‌സ്

പലരും സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ വാങ്ങിക്കുന്ന കാര്യത്തില്‍ വളരെയധികം ശുഷ്‌കാന്തി കാണിയ്ക്കും. എന്നാല്‍ ഇവയുടെ എക്‌സ്പയറി ഡേറ്റിന്റെ കാര്യത്തില്‍ ഈ പറഞ്ഞ ശുഷ്‌കാന്തി ഇല്ല എന്നതു തന്നെയാണ് കാര്യം. ഇത്തരം വസ്തുക്കള്‍ ഉപയോഗിച്ചതു കാരണം പിന്നീടുണ്ടാകുന്ന അലര്‍ജിയും സ്‌കിന്‍ പ്രോബ്ലംസുമാണ് എക്‌സ്പയറി ഡേറ്റ് നോക്കാന്‍ നമ്മളെ പ്രേരിപ്പിക്കുന്നത്.

സാനിറ്ററി നാപ്കിന്‍

സാനിറ്ററി നാപ്കിന്‍

അത്യാവശ്യ സന്ദര്‍ഭമല്ലേ എന്നു കരുതി പല സ്ത്രീകളും എക്‌സിപയറി ഡേറ്റ് നോക്കാതെയാണ് സാനിറ്ററി നാപ്കിന്‍ വാങ്ങിക്കുന്നത്. ഇത് പിന്നീട് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴി വെയ്ക്കുന്നു.

ബാന്‍ഡേജ്

ബാന്‍ഡേജ്

കയ്യിലോ കാലിലോ മുറിവായാല്‍ ഉടന്‍ തന്നെ ബാന്‍ഡേജ് തപ്പിയിറങ്ങും നമ്മള്‍. എന്നാല്‍ പലപ്പോഴും ബാന്‍ഡേജിന്റെ എക്‌സ്പയറി ഡേറ്റ് മാത്രം നമ്മള്‍ ശ്രദ്ധിക്കാറില്ല. ഇതിലടങ്ങിയിട്ടുള്ള മരുന്നിന്റെ അംശമാകട്ടെ എക്‌സ്പയറി ഡേറ്റ് കഴിഞ്ഞതിനാല്‍ പലവിധ രോഗങ്ങള്‍ക്കും ഇന്‍ഫെക്ഷനും കാരണമാകും.

മസാലകള്‍

മസാലകള്‍

പലപ്പോഴും കറിക്കുപയോഗിക്കുന്ന മസാലയുടെ കാര്യത്തിലും ഇതേ പറ്റ് തന്നെ പറ്റാറുണ്ട്. കാരണം മസാല ഉപയോഗിക്കുമ്പോള്‍ ഒരുമിച്ചു പൊടിച്ചു വെച്ചതായിരിക്കും പലപ്പോഴും ഉപയോഗിക്കുക. എന്നാല്‍ ഇത് പലപ്പോഴും എക്‌സ്പയറി ഡേറ്റ് കഴിഞ്ഞതായിരിക്കും.

മുട്ട

മുട്ട

മുട്ടയുടെ എക്‌സ്പയറി ഡേറ്റ് എത്ര പേര്‍ക്കറിയാം. എന്നാല്‍ മുട്ട വാങ്ങിക്കുമ്പോള്‍ മൂന്നാഴ്ച വരെയേ അത് ഉപയോഗിക്കാന്‍ പാടുകയുള്ളൂ എന്നതാണ് യാഥാര്‍ത്ഥ്യം. മുട്ട എക്‌സ്പയറി ഡേറ്റ് കഴിഞ്ഞതാണോ അറിയാന്‍ അല്‍പം വെള്ളത്തില്‍ മുട്ട ഇട്ടു നോക്കിയാല്‍ മതി. മുട്ട പൊങ്ങിക്കിടക്കുന്നുണ്ടെങ്കില്‍ ഇത് കാലാവധി കഴിഞ്ഞതാണ്.

വെണ്ണ

വെണ്ണ

പ്രകൃതിദത്തമായി നമ്മള്‍ ഉണ്ടാക്കിയെടുക്കുന്ന വെണ്ണയുടെ കാര്യമല്ല. പലപ്പോഴും നമ്മള്‍ മാര്‍ക്കറ്റില്‍ നിന്നും വാങ്ങിക്കുന്ന വെണ്ണയുടെ കാര്യത്തിലാണ് അല്‍പം ശ്രദ്ധ വേണ്ടത്.

 ഓട്‌സ്

ഓട്‌സ്

ഓട്‌സ് നല്‍കുന്ന ആരോഗ്യം പലപ്പോഴും നിര്‍വ്വചിക്കാനാവാത്തതാണ്. എന്നാല്‍ ഓട്‌സ് വാങ്ങിക്കുമ്പോള്‍ നമ്മളില്‍ പലരും എക്‌സ്പയറി ഡേറ്റ് ശ്രദ്ധിക്കില്ല എന്നതാണ് കാര്യം. ഇതാകട്ടെ ആരോഗ്യത്തിനു പകരം നല്‍കുന്നത് അനാരോഗ്യമാണ് എന്നതാണ് കാര്യം.

English summary

Seven Expired Products You Use Everyday

When it comes to medicines, the first thing most people do is check its expiry date. But what about the everyday things that you eat, wear and use.
Story first published: Tuesday, February 9, 2016, 16:00 [IST]
X
Desktop Bottom Promotion