മറുകു പറയും പണ, വിദേശസഞ്ചാര ഭാഗ്യങ്ങള്‍

Posted By:
Subscribe to Boldsky

ശരീരത്തില്‍ മറുകുകള്‍ ഇല്ലാത്തവര്‍ ചുരുങ്ങും. കാക്കാപ്പുള്ളിയ്‌ക്കു സമാനമായി കറുത്ത നിറത്തില്‍ കാണപ്പെടുന്ന ഇവ മോള്‍ എന്ന പേരിലാണ്‌ ഇംഗ്ലീഷില്‍ അറിയപ്പെടുന്നത്‌.

ശരീരത്തിന്റെ പല ഭാഗത്തുമായി ഇത്തരം മറുകുകള്‍ കാണപ്പെടും. ഇവ വെറും തിരിച്ചറിയല്‍ അടയാളം മാത്രമല്ല, നമ്മുടെ ഭാഗ്യനിര്‍ഭാഗ്യവും വെളിപ്പെടുത്തുന്നവയാണെന്ന്‌ പുരാതന വേദങ്ങള്‍ പറയുന്നു.

താഴെപ്പറയുന്ന ഇടങ്ങളിലാണ്‌ മറുകെങ്കില്‍ ഇത്‌ പണം, വിദേശവാസം എന്നിവയെക്കാണിയ്‌ക്കുന്നു. നിങ്ങള്‍ക്കിത്തരം ഇടങ്ങളില്‍ മറുകുണ്ടോയെന്നു നോക്കൂ, നിങ്ങളുടെ ജാതകത്തില്‍ പണവും വിദേശവാസയോഗവും ഉണ്ടോയെന്നറിയൂ,

മറുകു പറയും പണ, വിദേശസഞ്ചാര ഭാഗ്യങ്ങള്‍

മറുകു പറയും പണ, വിദേശസഞ്ചാര ഭാഗ്യങ്ങള്‍

വലതുകവിളിലെ മറുക്‌ വിവാഹശേഷം നിങ്ങള്‍ക്ക്‌ ഏറെ പണമുണ്ടാകുമെന്നതിന്റെ സൂചനയാണ്‌.

മറുകു പറയും പണ, വിദേശസഞ്ചാര ഭാഗ്യങ്ങള്‍

മറുകു പറയും പണ, വിദേശസഞ്ചാര ഭാഗ്യങ്ങള്‍

ചുണ്ടിനു മുകളിലാണ്‌ മറുകെങ്കില്‍ മറ്റുള്ളവരേക്കാള്‍ മുന്‍പേ നിങ്ങള്‍ക്കു പണക്കാരാനാകമെന്നതിന്റെ സൂചനയാണ്‌. ഇത്തരക്കാര്‍ അല്‍പം കാര്‍ക്കശ്യമുള്ളവരുമായിരിയ്‌ക്കും. ഇതുകൊണ്ടുതന്നെയാണ്‌ പെട്ടെന്ന്‌ വിജയത്തിലെത്തുന്നതും.

മറുകു പറയും പണ, വിദേശസഞ്ചാര ഭാഗ്യങ്ങള്‍

മറുകു പറയും പണ, വിദേശസഞ്ചാര ഭാഗ്യങ്ങള്‍

മൂക്കിന്റെ വലതുഭാഗത്തോ മൂക്കും കവിളും ചേരുന്നിടത്തോ മറുകെങ്കില്‍ അയാള്‍ പണമുണ്ടാക്കുമെന്നതിന്റെ സൂചനയാണ്‌. ലോകം മുഴുവന്‍ ചുറ്റിസഞ്ചരിയ്‌ക്കാനുള്ള ഭാഗ്യവും ഇത്തരക്കാര്‍ക്കുണ്ടാകും. അതും 30നു മുന്‍പ്‌.

മറുകു പറയും പണ, വിദേശസഞ്ചാര ഭാഗ്യങ്ങള്‍

മറുകു പറയും പണ, വിദേശസഞ്ചാര ഭാഗ്യങ്ങള്‍

കാലിന്റെ ഉപ്പുറ്റിയില്‍ മറുകെങ്കില്‍ ഇതിനര്‍ത്ഥം ധാരാളം യാത്ര ചെയ്യാന്‍ സാധിയ്‌ക്കുമെന്നാണ്‌. സ്ഥിരതാമസത്തിനല്ല, വെക്കേഷന്‍ രീതിയിലായിരിയ്‌ക്കും യാത്രകള്‍.

മറുകു പറയും പണ, വിദേശസഞ്ചാര ഭാഗ്യങ്ങള്‍

മറുകു പറയും പണ, വിദേശസഞ്ചാര ഭാഗ്യങ്ങള്‍

അരക്കെട്ടിന്റെ ഇരുഭാഗത്തെവിടെയെങ്കിലുമാണ്‌ മറുകെങ്കില്‍ പണവും അഭിവൃദ്ധിയും ഫലം. എങ്കിലും ഇത്തരക്കാര്‍ സംതൃപ്‌തരുമാകില്ല.

മറുകു പറയും പണ, വിദേശസഞ്ചാര ഭാഗ്യങ്ങള്‍

മറുകു പറയും പണ, വിദേശസഞ്ചാര ഭാഗ്യങ്ങള്‍

നെറ്റിയ്‌ക്കു നടുവിലായി മൂന്നാംകണ്ണിന്റെ ഭാഗത്താണ്‌ മറുകെങ്കില്‍ സാമ്പത്തികമായി വളരെ മെച്ചപ്പെട്ട ജീവിതവും യാത്രകളുമാണ്‌ ഫലം.

മറുകു പറയും പണ, വിദേശസഞ്ചാര ഭാഗ്യങ്ങള്‍

മറുകു പറയും പണ, വിദേശസഞ്ചാര ഭാഗ്യങ്ങള്‍

വലതു കൈപ്പത്തിയ്‌ക്കുള്ളിലാണ്‌ മറുകെങ്കില്‍ പണവും വിജയവുമാണ്‌ ഫലം. വലതുകൈപ്പത്തിയ്‌ക്കുള്ളില്‍ തന്നെ മുകള്‍ഭാഗത്താണ്‌ മറുകെങ്കില്‍ ചെറുപ്രായത്തിലേ പണം നേടും. താഴ്‌ഭാഗത്തെങ്കില്‍ കഠിനാധ്വാനം വേണ്ടി വരും.

മറുകു പറയും പണ, വിദേശസഞ്ചാര ഭാഗ്യങ്ങള്‍

മറുകു പറയും പണ, വിദേശസഞ്ചാര ഭാഗ്യങ്ങള്‍

ഇടതുകയ്യിലേയോ വലതുകയ്യിലേയോ ചെറുവിരലിന്‌ സമീപത്താണ്‌ മറുകെങ്കില്‍ ചെറുപ്രായത്തിലേ ഏറെ യാത്രകള്‍ക്കു ഭാഗ്യം ലഭിയ്‌ക്കുന്നവരാണ്‌. ജീവിതകാലം മുഴുന്‍ വിദേശസഞ്ചാരഭാഗ്യം ലഭിയ്‌ക്കുന്നവര്‍.

മറുകു പറയും പണ, വിദേശസഞ്ചാര ഭാഗ്യങ്ങള്‍

മറുകു പറയും പണ, വിദേശസഞ്ചാര ഭാഗ്യങ്ങള്‍

പൊക്കിളിനു സമീപം മറുകെങ്കില്‍ വലിയ ധനികനാകുമെന്നാണ്‌ സൂചന. എങ്കിലും ഭക്ഷണത്തിനു വേണ്ടി മാത്രം പണം ചെലവാക്കുന്നവര്‍. മറ്റു കാര്യങ്ങളില്‍ പിശുക്കും.

മറുകു പറയും പണ, വിദേശസഞ്ചാര ഭാഗ്യങ്ങള്‍

മറുകു പറയും പണ, വിദേശസഞ്ചാര ഭാഗ്യങ്ങള്‍

നെഞ്ചിലാണ്‌ മറുകെങ്കില്‍ പണത്തിനൊപ്പം സമാധാന പൂര്‍ണമായ ജീവിതവും ഫലം.

മറുകു പറയും പണ, വിദേശസഞ്ചാര ഭാഗ്യങ്ങള്‍

മറുകു പറയും പണ, വിദേശസഞ്ചാര ഭാഗ്യങ്ങള്‍

ചെവിയും മുഖവും ചേരുന്നിടത്താണ്‌ മറുകെങ്കില്‍ ചെറുപ്രായത്തില്‍ തന്നെ വലിയ പണക്കാരനാകും.സന്ധ്യാനേരത്തൊഴിവാക്കൂ, പണം വന്നുചേരും

English summary

Moles Of Your Body Say About Wealth And Foreign Travel

Moles Of Your Body Say About Wealth And Foreign Travel, Life, Pulse, Moles,