For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെള്ളത്തിന്റെ ഏഴ് സ്വഭാവങ്ങള്‍ വിശ്വസിക്കാമോ?

നാം കുടിയ്ക്കുന്ന വെള്ളത്തിന് പലപ്പോഴും പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ട്.

|

വെള്ളം ഇല്ലാതെ ജീവിയ്ക്കുന്ന കാര്യം ആലോചിച്ചു നോക്കൂ. ഒരു നിമിഷം പോലും വെള്ളം കുടിയ്ക്കാതെ ജീവിയ്ക്കാന്‍ നമുക്ക് പറ്റില്ല. ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കണമെങ്കില്‍ വെള്ളം വേണമെന്നതാണ് സത്യം. നെഗറ്റീവ് എനര്‍ജി ഒരു ഗ്ലാസ്സ് വെള്ളത്തില്‍ കളയാം

എന്താണ് വെള്ളത്തിന്റെ രുചി എന്ന് നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ എപ്പോഴെങ്കിലും. എല്ലാ വെള്ളത്തിനും ഒരു രുചിയാണോ. എന്നാല്‍ കാഴ്ചയില്‍ വെള്ളമെല്ലാം ഒരു പോലെയാണെങ്കിലും നിരവധി തരത്തിലുള്ള വെള്ളമാണ് ഉള്ളത്. ഇവയില്‍ ഏഴ് തരത്തിലുള്ള വെള്ളത്തെക്കുറിച്ചറിയാം.

 ഇന്‍ഫ്യൂസ് വാട്ടര്‍

ഇന്‍ഫ്യൂസ് വാട്ടര്‍

ഡിറ്റോക്‌സ് വാട്ടര്‍ എന്നും ഇതറിയപ്പെടും. ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളുന്നത് കൊണ്ടാണ് ഇതിനെ ഡിറ്റോക്‌സ് വാട്ടര്‍ എന്നറിയപ്പെടുന്നത്. പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയെല്ലാം വെള്ളത്തിലാക്കി ഒരു പാത്രത്തില്‍ മൂടി വെയ്ക്കുന്നു. ഇവ വെള്ളവുമായി ചേരുമ്പോള്‍ ഉപയോഗിക്കാം.

 ടോണിക് വാട്ടര്‍

ടോണിക് വാട്ടര്‍

മെഡിക്കല്‍ ടോണിക്കില്‍ ഉപയോഗിക്കുന്നത് കൊണ്ടാണ് ഇതിനെ ടോണിക് വാട്ടര്‍ എന്ന് പറയുന്നത്. ഭക്ഷണത്തില്‍ കയ്പ്പ് രസത്തിനു വേണ്ടിയാണ് ഇത് ഉപയോഗിക്കുന്നത്.

 സ്പാര്‍ക്കഌംഗ് വാട്ടര്‍

സ്പാര്‍ക്കഌംഗ് വാട്ടര്‍

സോഡയൊക്കെ ഉപയോഗിക്കുമ്പോള് പുറത്തേക്ക് കുമിള വരുന്നത് കണ്ടിട്ടില്ലേ. ഇത്തരത്തില്‍ കുമിള വരുന്നതിനെയാണ് സ്പാര്‍ക്കഌംഗ് വാട്ടര്‍ എന്ന് പറയുന്നത്. കൃത്രിമമായാണ് ഉണ്ടാക്കുന്നത് എന്നതാണ് മറ്റൊരു കാര്യം.

റിവേഴ്‌സ് ഓസ്‌മോണിസ് വാട്ടര്‍

റിവേഴ്‌സ് ഓസ്‌മോണിസ് വാട്ടര്‍

എല്ലാ തരത്തിലുള്ള മാലിന്യങ്ങളും ലവണങ്ങളും ഈ വെള്ളത്തില്‍ നിന്നും നീക്കം ചെയ്യപ്പെടുന്നു. എന്നാല്‍ വെള്ളത്തിലുള്ള വൈറസുകളെ മാത്രം നീക്കം ചെയ്യാന്‍ കഴിയില്ല. ഫില്‍ട്രേഷന്‍ പ്രക്രിയയെയാണ് റിവേഴ്‌സ് ഓസ്‌മോണിസ് എന്ന് പറയുന്നത്.

 ഫ്‌ളേവേര്‍ഡ് വാട്ടര്‍

ഫ്‌ളേവേര്‍ഡ് വാട്ടര്‍

നമുക്ക് സ്വന്തമായി ഉണ്ടാക്കാന്‍ കഴിയുന്ന ഒന്നാണ് ഈ വെള്ളം. ഔഷധസസ്യങ്ങും പഴങ്ങളും ചേര്‍ത്ത് തയ്യാറാക്കുന്നതാണ് ഈ വെള്ളം. ഇതിന് രുചിയും കൂടുതലായിരിക്കും.

മിനറല്‍ വാട്ടര്‍

മിനറല്‍ വാട്ടര്‍

വിവിധ ഫില്‍ട്ടര്‍ സംവിധാനങ്ങളില്‍ ശുദ്ധീകരിയ്ക്കുന്ന വെള്ളമാണ് മിനറല്‍ വാട്ടര്‍. നമ്മള്‍ സാധാരണയായി ഉപയോഗിക്കുന്ന കുപ്പിവെള്ളം.

ശുദ്ധീകരിച്ച വെള്ളം

ശുദ്ധീകരിച്ച വെള്ളം

99.9% ശുദ്ധമായ വെള്ളമാണ് ഇത്. യാതൊരു വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഈ വെള്ളം ഉപയോഗിക്കുന്നതിലൂടെ ഉണ്ടാവില്ല. എല്ലാ വിധത്തിലുള്ള ബാക്ടീരിയകളും ഇല്ലാതായ വെള്ളമായിരിക്കും ഇത്.

English summary

Know about these seven types of water

Here is an attempt to clear some of the doubts around the water we drink on various occasions.
Story first published: Tuesday, November 8, 2016, 17:20 [IST]
X
Desktop Bottom Promotion