നിങ്ങളുടെ കൈയ്യിന്റെ വലിപ്പം പറയുന്നതെന്ത്?

Posted By:
Subscribe to Boldsky

നമ്മുടെ ഭാഗ്യമിരിക്കുന്നത് കൈയ്യിലാണ് എന്ന് നിരവധി തവണ നമ്മള്‍ പറഞ്ഞ് കേട്ടിട്ടുള്ളതാണ്. കൈയ്യിന്റെ വലിപ്പമനുസരിച്ച് ഒരാളുടെ വ്യക്തിത്വത്തെ നിര്‍വ്വചിക്കാന്‍ കഴിയും. ഭാഗ്യം വരും ഈ മൃഗങ്ങളെ വളര്‍ത്തിയാല്

നിങ്ങളുടേത് ചെറിയ കൈ ആണോ വലിയ കൈയ്യാണോ എന്നതാണ് ആദ്യം അറിയേണ്ടത്. കൈയ്യിന്റെ വലിപ്പത്തിനനുസരിച്ച് ആളിന്റെ സ്വഭാവരത്തിലും വ്യക്തിത്വത്തിലും മാറ്റം വരും.

എന്നാല്‍ എങ്ങനെ കൈയ്യിന്റെ വലിപ്പമറിയും എന്നതാണ് കാര്യം. കൈ മുട്ടിന് തള്ളവിരല്‍ വെച്ച് കൈയ്യിന്റെ മണിബന്ധം വരെ പിടിച്ച് നോക്കാം. ഇത് വലിയ കൈ ആണോ ചെറിയ കൈ ആണോ നിങ്ങളുടേത് എന്ന് മനസ്സിലാക്കാന്‍ സഹായിക്കും. നിങ്ങളാരെന്നു കയ്യക്ഷരം പറയും!!

 അപകട സാധ്യത കൂടുതല്‍

അപകട സാധ്യത കൂടുതല്‍

ചെറിയ കൈ ആണ് നിങ്ങളുടേതെങ്കില്‍ ജീവിതത്തില്‍ പല ഘട്ടങ്ങളിലും അപകട സാധ്യത കൂടുതലുള്ളവരാണ് നിങ്ങള്‍ എന്നതാണ് സത്യം. ജീവിതത്തിന്റെ ഏത് മേഖലകളിലും അപകടത്തെ മുന്‍ കൂട്ടി കണ്ട് വേണം എടുത്ത് ചാടാന്‍.

 ബന്ധങ്ങളില്‍ നാടകീയത

ബന്ധങ്ങളില്‍ നാടകീയത

ഇത്തരക്കാരുടെ ബന്ധങ്ങള്‍ എപ്പോഴും നാടകീയത നിറഞ്ഞതായിരിക്കും. ബന്ധങ്ങളില്‍ എപ്പോഴും നാടകീയത സൂക്ഷിക്കാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും ചെറിയ കൈയ്യുള്ളവര്‍.

ചിന്തകള്‍ക്കനുസരിച്ച പ്രവൃത്തി

ചിന്തകള്‍ക്കനുസരിച്ച പ്രവൃത്തി

ചിന്തകള്‍ക്കനുസരിച്ച് പ്രവൃത്തിയായിരിക്കും ഇവരുടേത്. ഏത് പ്രശ്‌നത്തേയും നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ നേരായ വഴിയിലൂടെ പരിഹരിയ്ക്കാന്‍ ഇവര്‍ക്ക് കഴിയും.

വലിയ കൈയ്യാണെങ്കില്‍

വലിയ കൈയ്യാണെങ്കില്‍

വലിയ കൈയ്യുള്ളവരും ഒട്ടും കുറവല്ല. വലിയ കൈയ്യുള്ളവര്‍ ഏത് കാര്യത്തിലും പൂര്‍ണത ആഗ്രഹിക്കുന്നവരായിരിക്കും. എത്ര ചെറിയ കാര്യമാണെങ്കില്‍ പോലും കൃത്യമായി അത് ചെയ്യാന്‍ ഇവര്‍ പരമാവധി ശ്രമിക്കും.

 ലോലമനസ്സിനുടമകള്‍

ലോലമനസ്സിനുടമകള്‍

ഏത് കാര്യത്തിനും പെട്ടെന്ന് വികാരപരമായി പ്രതികരിയ്ക്കുന്നവരായിരിക്കും ഇത്തരക്കാര്‍. വികാരങ്ങള്‍ക്കായിരിക്കും ഇവര്‍ മുന്‍തൂക്കം നല്‍കുന്നത്. പലപ്പോഴും തങ്ങളെ തന്നെ മറന്നു പോകുന്ന സ്വഭാവമായിരിക്കും ഇവരുടേത്.

 ഭാഗ്യം കടാക്ഷിക്കുന്നവര്‍

ഭാഗ്യം കടാക്ഷിക്കുന്നവര്‍

വലിയ കൈയ്യുള്ളവര്‍ ഭാഗ്യവാന്‍മാരാണ് എന്നതാണ് ഹസ്തരേഖാ ശാസ്ത്രം പറയുന്നത്. കൈയ്യിന്റെ നീളവും കൈപ്പത്തിയുടെ വലിപ്പവുമാണ് ഇവരെ മറ്റുള്ളവരില്‍ നിന്നും പലപ്പോഴും മുന്നിലെത്തിയ്ക്കുന്നതും.

 കൈപ്പത്തി ചതുരാകൃതിയില്‍

കൈപ്പത്തി ചതുരാകൃതിയില്‍

ചതുരാകൃതിയിലുള്ള കൈപ്പത്തി ഉള്ളവരും മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരായിരിക്കും. ഇവര്‍ കണക്കില്‍ പലപ്പോഴും മുന്നിലായിരിക്കും. ഏത് പ്രശ്‌നത്തേയും വളരെ വിദഗ്ധമായി നേരിടാന്‍ മിടുക്കരായിരിക്കും ഇവര്‍.

സമകോണാകൃതിയുള്ള കൈ

സമകോണാകൃതിയുള്ള കൈ

കൈയ്യിന്റെ വലിപ്പത്തില്‍ മാത്രമല്ല കൈപ്പത്തിയുടെ ആകൃതിയിലും കാര്യമുണ്ട്. സമകോണാകൃതിയിലുള്ള കൈപ്പത്തിയുള്ളവര്‍ സാഹസികമായ കാര്യങ്ങളില്‍ മിടുക്കരായിരിക്കും. ജീവിതത്തെ തന്നെ സാഹസികമായി മാറ്റാന്‍ ഇവര്‍ക്ക് കഴിയും.

English summary

Hand size says a lot about your personality

The size of your hand can says more than you over thought for your personality.
Story first published: Monday, July 11, 2016, 12:25 [IST]