സൂക്ഷിക്കുക, മനുഷ്യരിലുണ്ട് ചില രക്തദാഹികള്‍

Posted By:
Subscribe to Boldsky

റുമേനിയയിലെ ട്രാന്‍സില്‍വാനിയയില്‍ രക്തദാഹിയായ ഒരു പ്രഭു ജീവിച്ചിരുന്നു. നമുക്കെല്ലാം ഇന്നദ്ദേഹത്തിന്റെ പേര് പരിചിതമാണ്, ഡ്രാക്കുള. ഇത് കഥകളോ കെട്ടുകഥകളോ എന്തുമാകട്ടെ ഡ്രാക്കുളയും രക്തദാഹികളായ മറ്റ് ആത്മാക്കളേയും കുറിച്ച് നിരവധി നമ്മള്‍ കേട്ടിട്ടുണ്ട് വായിച്ചിട്ടുണ്ട്. രതിമൂര്‍ഛ, പുരുഷന്മാര്‍ക്കറിയാത്തവ...

എന്നാല്‍ ഇനി പറയാന്‍ പോകുന്നത് വെറും കെട്ടുകഥയല്ല. രക്തം കുടിയ്ക്കാനിഷ്ടപ്പെടുന്ന നിരവധി ആളുകള്‍ നമുക്ക് ചുറ്റും ജീവിയ്ക്കുന്നുണ്ട്. ഇവരുടെ ഈ അവസ്ഥയ്ക്ക് വാമ്പയറിസം എന്നാണ് പേര്. റെനഫീല്‍ഡ് സിന്‍ഡ്രോം എന്നാണ് ഈ അവസ്ഥയെ പറയുന്നത്.

 സ്വന്തം ശരീരത്തിലെ രക്തം

സ്വന്തം ശരീരത്തിലെ രക്തം

ഒരു പ്രത്യേക തരം മാനസികാവസ്ഥയാണ് ഇതിന് കാരണം. ഇതിന്റെ ആദ്യഘട്ടത്തില്‍ സ്വന്തം ശരീരത്തില്‍ തന്നെ മുറിവുണ്ടാക്കി രക്തം കുടിയ്ക്കുകയാണ് ചെയ്യുന്നത്. ഇതിനെ ഓട്ടോവാമ്പയറിസം എന്നാണ് പറയുന്നത്.

രണ്ടാംഘട്ടം

രണ്ടാംഘട്ടം

എന്നാല്‍ ഇതില്‍ നിന്നും സംതൃപ്തി ലഭിക്കാതെ വരുമ്പോഴാണ് മറ്റുള്ള ജീവികളില്‍ നിന്നും രക്തം കുടിയ്ക്കാന്‍ ഇവര്‍ നിര്‍ബന്ധിതരാകുന്നത്. സൂഫാഗിയ എന്നാണ് ഈ അവസ്ഥയുടെ പേര്.

മൂന്നാം ഘട്ടം ഏറ്റവും അപകടം

മൂന്നാം ഘട്ടം ഏറ്റവും അപകടം

ഏറ്റവും അപകടകരമായ ഘട്ടമാണ് ഇതിന്റെ മൂന്നാംഘട്ടം. രക്തത്തിന്റെ കൊതിയടങ്ങാതെ ബ്ലഡ്ബാങ്കുകളില്‍ നിന്നും രക്തം മോഷ്ടിയ്ക്കുന്നവരും കുറവല്ല. മാത്രമല്ല രക്തത്തിനായി കൊലപാതകങ്ങള്‍ വരെ നടത്തുന്നു.

ശാരീരികാവശതകള്‍

ശാരീരികാവശതകള്‍

പലപ്പോഴും വാമ്പയറുകളേയും രക്തദാഹികളായ ഡ്രാക്കുള പോലെയുള്ള കഥാപാത്രങ്ങളേയും അനുകരിയ്ക്കുകയല്ല ഇവര്‍ ചെയ്യുന്നത്. രക്തം കിട്ടാതാകുമ്പോഴുള്ള ശാരീരികാവശതകളെ ഇല്ലാതാക്കാന്‍ വേണ്ടിയാണ് ഇത്തരം കൃത്യങ്ങളിലേര്‍പ്പെടുന്നതെന്നാണ് മാനസികരോഗ വിദഗ്ധന്‍മാരുടെ നിഗമനം.

രക്തത്തിന്റെ അളവ് വര്‍ദ്ധിക്കുമ്പോള്‍

രക്തത്തിന്റെ അളവ് വര്‍ദ്ധിക്കുമ്പോള്‍

കൈ മുറിഞ്ഞാല്‍ നമ്മളെല്ലാവരും വിരലെടുത്ത് വായില്‍ വെയ്ക്കാറുണ്ട്. എന്നാല്‍ രക്തം അളവില്‍ കൂടുതല്‍ അകത്ത് ചെന്നാല്‍ അത് ഇത്തരത്തിലുള്ള മാനസിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

എച്ച് ഐ വി, ക്ഷയം

എച്ച് ഐ വി, ക്ഷയം

ഇത്തരത്തില്‍ രക്തദാഹികളായവര്‍ക്ക് കൂട്ടുപിടിയ്ക്കുന്ന രോഗങ്ങളാണ് എച്ച് ഐ വിയും ക്ഷയം പോലുള്ള അവസ്ഥകള്‍. മാത്രമല്ല മാനസികാരോഗ്യം നശിക്കുമെന്നതും സത്യമാണ്.

പോര്‍ഫിറിയ എന്ന അവസ്ഥ

പോര്‍ഫിറിയ എന്ന അവസ്ഥ

രക്തത്തിലെ ഹിമോഗ്ലോബിനെ കുറയ്ക്കുന്ന അവസ്ഥയാണ് ഇത്. ഇവരുടെ മൂത്രത്തിന് രക്ത നിറമാണ് ഉണ്ടാവുക. മാത്രമല്ല സൂര്യപ്രകാശമേറ്റാല്‍ ഇവരുടെ തൊലി വിളറിവെളുക്കുകയും ചെയ്യുന്നു. അതോടൊപ്പം മേല്‍ച്ചുണ്ടിലെ തൊലി കട്ടികൂടുന്നതിനാല്‍ കോമ്പല്ലുകള്‍ പുറത്തേക്ക് ഉന്തി നില്‍ക്കുന്നു. ഇതോടെ ഇവരേയും രക്തദാഹികളായി ചിത്രീകരിക്കപ്പെടുന്നു.

English summary

Fact From Fiction About People Who Like To Drink Blood

Real Life vampires, separating fact from fiction about people who like to drink blood.
Story first published: Wednesday, June 15, 2016, 12:11 [IST]
Subscribe Newsletter