For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മരണശേഷം അനുഭവിയ്ക്കുന്നതെല്ലാം സത്യമോ?

|

മരണത്തെ എല്ലാവര്‍ക്കും ഭയമാണ്. എത്രയൊക്കെ മരിയ്ക്കാന്‍ ആഗ്രഹിച്ചാലും മരണം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ എല്ലാവരും ഭയപ്പെടുന്നു. എന്നാല്‍ മരണത്തേയും മരണശേഷം എന്തെന്നും അറിയാന്‍ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. പല പഠനങ്ങളും ഇതിനെ ചുറ്റിപ്പറ്റി നടക്കുന്നു എന്നതാണ് സത്യം. പൊക്കിള്‍ സൂക്ഷിക്കുന്ന ആ വലിയ രഹസ്യം എന്ത്?

എന്നാല്‍ പലപ്പോഴും ഹിന്ദു വിശ്വാസമനുസരിച്ച് മരണശേഷം സ്വര്‍ഗ്ഗം നരകം എന്നീ രണ്ട് സ്ഥലങ്ങള്‍ ഉണ്ടെന്നതാണ്. നന്മ ചെയ്യുന്നവരെല്ലാം സ്വര്‍ഗ്ഗത്തില്‍ പോകുമെന്നും അല്ലാത്തവരെല്ലാം നരകത്തിലേക്കാണ് എത്തുകയെന്നുമാണ് കുട്ടിക്കാലം മുതല്‍ നമ്മള്‍ കേട്ടുശീലിച്ചിട്ടുള്ളത്. ഗരുഡ പുരാണമനുസരിച്ച് മരണശേഷം സംഭവിയ്ക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

മാതാപിതാക്കളെ പട്ടിണിയ്ക്കിടുന്നവര്‍

മാതാപിതാക്കളെ പട്ടിണിയ്ക്കിടുന്നവര്‍

മാതാപിതാക്കളേയോ നമ്മുടെ വയസ്സിനു മുതിര്‍ന്നവരേയോ പട്ടിണിയ്ക്കിടുകയോ മറ്റേതെങ്കിലും തരത്തില്‍ ദ്രോഹിക്കുകയോ ചെയ്യുന്നതാണ് ഏറ്റവും വലിയ പാപം. ഇതിന് മരണശേഷം ലഭിയ്ക്കുന്ന ശിക്ഷയാണ് കലാസൂത്രം. ചൂടുള്ള ഭക്ഷണത്തില്‍ പാപികളെ ഇട്ട് പൊരിച്ചെടുക്കുന്നു.

സൂചിമുഖം

സൂചിമുഖം

മറ്റുള്ളവരുടെ മുതല്‍ മോഷ്ടിയ്ക്കുകയോ തെറ്റായ മാര്‍ഗ്ഗത്തിലൂടെ പണം സമ്പാദിക്കുകയോ ചെയ്യുന്നതിന് ലഭിയ്ക്കുന്ന ശിക്ഷയാണ് സൂചിമുഖം. മരണശേഷം വിശപ്പിനും ദാഹത്തിനും പകരം മൂര്‍ച്ചയേറിയ സൂചി കഴിയ്ക്കാന്‍ നല്‍കുന്നു.

 നാവില്‍ കൊളുത്തിയിടുന്നു

നാവില്‍ കൊളുത്തിയിടുന്നു

മോശം പ്രവര്‍ത്തനം കൊണ്ട് മറ്റുള്ളവരെ ദ്രോഹിക്കുകയോ വേദനിപ്പിക്കുകയോ സ്വാര്ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുകയോ ചെയ്യുന്നവര്‍ക്കാണ് പലപ്പോഴും ഇത്തരം ശിക്ഷ കാത്തു വെച്ചിട്ടണ്ടാവുക. ഇരുമ്പ് കൊളുത്ത് കൊണ്ട് നാവില്‍ കൊളുത്തി തൂക്കിയിടുന്നു.

പാമ്പുകള്‍ക്ക് ഭക്ഷണം

പാമ്പുകള്‍ക്ക് ഭക്ഷണം

മറ്റുള്ളവര്‍ക്ക് എപ്പോഴും ശല്യം ഉണ്ടാക്കുന്ന തരത്തിലുള്ള സ്വഭാവക്കാരെയാണ് ഇത്തരം ശിക്ഷ കാത്തിരിയ്ക്കുന്നത്. ഇവര്‍ നരകത്തിലെ വിഷപ്പാമ്പുകള്‍ക്ക് ഭക്ഷണമാകുകയാണ് ചെയ്യുന്നത്.

വെള്ളത്തിനു പകരം തിളച്ച ലാവ

വെള്ളത്തിനു പകരം തിളച്ച ലാവ

മദ്യപിക്കുന്നവര്‍ക്കും മദ്യപിച്ച് കടമകള്‍ മറക്കുന്നവര്‍ക്കുമാണ് ഇത്തരം ശിക്ഷ ലഭിയ്ക്കുക. തിളക്കുന്ന ലാവയാണ് ഇവര്‍ക്കായി കരുതി വെച്ചിരിയ്ക്കുന്നത്.

 ജീവനോടെ ചുട്ടെരിക്കുക

ജീവനോടെ ചുട്ടെരിക്കുക

നമ്മുടെ ആത്മാവിനെ ജീവനോടെ ചുട്ടെരിക്കുന്നു. മോഷണത്തിനും മറ്റുള്ളവരുടെ സ്വര്‍ണമോ പണമോ മറ്റു മാര്‍ഗ്ഗങ്ങളിലൂടെ അപഹരിക്കുന്നതിനുമാണ് ഇത്തരം ശിക്ഷ നല്‍കുന്നത്.

കണ്ണ് ചൂഴന്നെടുക്കുക

കണ്ണ് ചൂഴന്നെടുക്കുക

കണ്ണ് ചൂഴ്‌ന്നെടുക്കുന്നതാണ് മറ്റൊന്ന്. ഭര്‍ത്താവിനേയോ ഭാര്യയേയോ വഞ്ചിയ്ക്കുന്നവര്‍ക്കുള്ള ശിക്ഷയാണ് ഇത്. ഇരുമ്പ് കൊളുത്ത് കൊണ്ട് കണ്ണ് ചൂഴ്‌ന്നെടുക്കുന്നു.

English summary

Deadly Punishments Mentioned in Garuda Puran of Hinduism

According Hindu religion, sinners are sent to the Various Narakas by Yamadharma according to their nature and seriousness of their Sins
Story first published: Saturday, July 9, 2016, 13:14 [IST]
X
Desktop Bottom Promotion