ആണിനെക്കുറിച്ച്‌ അറിയപ്പെടാത്ത കാര്യങ്ങള്‍

Posted By: Super
Subscribe to Boldsky

പല പുരുഷന്‍മാരും കാഴ്‌ചയില്‍ ഭംഗിയുള്ളവരായിരിക്കാം. എന്നു കരുതി എല്ലാ സ്‌ത്രീകളേയും ഭ്രമിപ്പിക്കാന്‍ കഴിയുന്ന വാക്കുകളും വ്യക്തിത്വവുമാണ്‌ അവരുടേത്‌ എന്ന്‌ കരുതുന്നുണ്ടോ? പുരുഷന്‍മാരെ അറിയുന്നതില്‍ സ്‌ത്രീകള്‍ ഇപ്പോഴും അന്ധരാണ്‌. പുരുഷന്‍മാരുടെ സ്വഭാവം മനസ്സിലാക്കുന്നതിന്‌ അവരില്‍ പ്രകടമാകുന്നതിലും കൂടുതല്‍ കാര്യങ്ങള്‍ മറഞ്ഞിരിപ്പുണ്ട്‌ എന്ന്‌ സ്‌ത്രീകള്‍ ഇനിയും മനസ്സിലാക്കേണ്ടതുണ്ട്‌.

പുരുഷന്‍മാരുടെ സ്വഭാവവും വ്യക്തിത്വവും മനസ്സിലാക്കാന്‍ സഹായിക്കുന്ന ചില വസ്‌തുതകള്‍.

man

1. സ്‌ത്രീകളെ പോലെ എല്ലാ വികാരങ്ങളും പ്രകടമാക്കത്തതിനാല്‍ പുരുഷന്‍മാരെ മനസ്സിലാക്കുക എന്നത്‌ ചിലപ്പോള്‍ വളരെ പ്രയാസമാണ്‌. അതിനാല്‍ ഒരു പുരുഷന്‍ നിങ്ങളെ മനസ്സിലാകുന്നില്ല എന്ന്‌ പറയുകയാണെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ അയാള്‍ ചിന്തിക്കുന്ന നിലവാരത്തില്‍ അല്ല എന്നാണ്‌ .

2. അധികം കരയുന്ന സ്‌ത്രീകളുടെ അടുത്ത്‌ നില്‍ക്കാന്‍ പുരുഷന്‍മാര്‍ക്ക്‌ കഴിയില്ല. സ്‌ത്രീക്ക്‌ മതിപ്പുണ്ടാകാന്‍ പരമാവധി ശ്രമിക്കുമ്പോള്‍ അവര്‍ തങ്ങളുടെ പഴയകാലത്തെ കുറിച്ചും മുന്‍ കാമുകരെ കുറിച്ചും പറയുന്നത്‌ പുരുഷന്‍മാര്‍ വെറുക്കുന്ന കാര്യമാണ്‌ .പെണ്‍കുട്ടിയുടെ ശ്രദ്ധ കിട്ടാന്‍ വേണ്ടി പുരുഷന്‍മാര്‍ എന്തും ചെയ്യുമെന്ന്‌ നിങ്ങള്‍ക്ക്‌ അറിയാമോ.

3. പുരുഷന്‍മാര്‍ക്ക്‌ അവരുടെ അമ്മമാരോട്‌ ആരാധനയായിരിക്കും എന്ന കാര്യം എല്ലാവരുടെ കാര്യത്തിലും ശരിയാണ്‌. അമ്മകുട്ടിയല്ല എന്ന്‌ വാദിക്കുമ്പോഴും അമ്മയുടെ സ്‌നേഹവും അടുപ്പവും ഇല്ലാതെ അവര്‍ക്ക്‌ ജീവിക്കാനാവില്ല. ലോകത്തെ എല്ലാ പുരുഷന്‍മാരുടെയും ഒരു പൊതു സ്വഭാവമാണിത്‌.

4. ഒരു പുരുഷന്‍ ഒരു സ്‌ത്രീയെ കളിയാക്കുകയാണെങ്കില്‍ ആയാള്‍ക്ക്‌ അവളില്‍ ചെറിയ താല്‍പര്യം ഉണ്ടായിരിക്കും എന്നതാണ്‌ സത്യം. ഇത്തരത്തിലാണ്‌ പുരുഷന്‍മാര്‍ സ്‌ത്രീകളുടെ മനസ്സിനെ സ്‌പര്‍ശിക്കുന്നതും അവരെ സ്‌നേഹിക്കാന്‍ പ്രേരിപ്പിക്കുന്നതും.

5. പുരുഷന്‍മാര്‍ തങ്ങളുടെ ശരീരഭാരത്തേകുറിച്ച്‌ സംസാരിക്കുന്നത്‌ സ്‌ത്രീകള്‍ വെറുക്കുന്ന കാര്യമാണ്‌. പുരുഷന്‍മാരുടെ ഏറ്റവും മോശപ്പെട്ട സ്വഭാവമാണ്‌ പെണ്‍കുട്ടിയുടെ പൊക്കത്തേക്കാള്‍ വണ്ണത്തിന്‌ പ്രാധാന്യം നല്‍കുക എന്നത്‌. ഇഷ്ടപ്പെടുന്ന പെണ്‍കുട്ടി അവരേക്കാള്‍ വലുതാണോ ചെറുതാണോ എന്ന്‌ ശ്രദ്ധിക്കാതെ എപ്പോഴും അവരുടെ വണ്ണത്തിന്‌ മുന്‍ഗണന നല്‍കും.

പുരുഷന്‍മാരെ മനസ്സിലാക്കുക എന്നത്‌ സ്‌ത്രീകള്‍ക്ക്‌ വലിയ വെല്ലുവിളിയാണ്‌. അതിനാല്‍ അവരുടെ മനസ്സ്‌ അറിയണം ആദ്യം. പുരുഷന്‍മാരുടെ സ്വഭാവം നിഗൂഢമാണ്‌ .സ്‌ത്രീകള്‍ക്ക്‌ അവരെ മനസ്സിലാക്കാന്‍ പ്രത്യേക ശ്രദ്ധയും സമയവും ആവശ്യമാണ്‌.

English summary

Unknown Things About Man

Here are some of the unknown things about man. Read more to know about,