തേങ്ങയുടെ സവിശേഷ ഉപയോഗങ്ങള്‍

Posted By: Super
Subscribe to Boldsky

തേങ്ങ എന്ന്‌ കേള്‍ക്കുമ്പോള്‍ കറികളിലും മറ്റ്‌ വിവിധ വിഭവങ്ങളിലുമുള്ള അവയുടെ ഉപയോഗമാണ്‌ നമ്മുടെ മനസ്സില്‍ ആദ്യം എത്തുക. എന്നാല്‍ തേങ്ങയുടെ മൊത്തത്തിലുള്ള സവിശേഷ ഉപയോഗങ്ങളെ കുറിച്ചാണ്‌ ഇവിടെ പറയുന്നത്‌. തെങ്ങിലുണ്ടാകുന്ന ഭക്ഷ്യയോഗ്യമായ ഫലമാണ്‌ തേങ്ങ. എല്ലാ ഭാഗങ്ങളും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന അപൂര്‍വം വൃക്ഷങ്ങളില്‍ ഒന്നാണ്‌ തെങ്ങ്‌. ഇതിന്റെ ഫലം, തടി, ഓല എന്നിവയെല്ലാം പല തരത്തില്‍ ഉപയോഗപ്രദമാണ്‌.

തേങ്ങയുടെ തൊണ്ട്‌

നനവ്‌ നിലനിര്‍ത്താനുള്ള ശേഷി ഉള്ളതിനാല്‍ തൊണ്ട്‌ ചെടികള്‍ നടുന്നതിന്‌ ഉപയോഗിക്കാം. ഓര്‍ക്കിഡ്‌, കൂണ്‍ പോലുള്ള സസ്യങ്ങള്‍ വളര്‍ത്താന്‍ തൊണ്ട്‌ ഉപയോഗിക്കാറുണ്ട്‌.

നീളവും ബലവുമുള്ള നാരുകളുള്ള തൊണ്ട്‌ കരകൗശല രൂപങ്ങള്‍ ഉണ്ടാക്കുന്നതിനും ഉപയോഗിക്കാം.പാവകള്‍, ജന്തുക്കളുടെ രൂപങ്ങള്‍ എന്നിവയും ഇത്‌ ഉപയോഗിച്ച്‌ ഉണ്ടാക്കാം. തേങ്ങയുടെ സവിശേഷ ഉപയോഗങ്ങളില്‍ ഒന്നാണിത്‌.

തേങ്ങ വെള്ളം

തേങ്ങവെള്ളത്തിന്റെ ഗുണങ്ങള്‍ എന്തെല്ലാമാണന്ന്‌ അറിയാമോ? ഏറ്റവും ശുദ്ധവും ഇലക്ട്രൊളൈറ്റിനാല്‍ സമ്പുഷ്ടവുമായ വെള്ളമാണിത്‌. അത്യാവശ്യ ഘട്ടങ്ങളില്‍ ഐവിയില്‍ ഉപ്പ്‌ വെള്ളത്തിന്‌ പകരമായി തേങ്ങ വെള്ളം ഉപയോഗിക്കാം. ശുദ്ധമായ തേങ്ങ വെള്ളം ആണന്ന്‌ ഉറപ്പു വരുത്തിയിരിക്കണം.

വെളിച്ചെണ്ണ

ചര്‍മ്മത്തിന്റെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ മുത്തശ്ശിമാരുടെ കൈശമുള്ള പോംവഴിയാണിത്‌. സൂര്യപ്രകാശത്തില്‍ നിന്നും രക്ഷനേടാന്‍ സഹായിക്കുന്ന മികച്ച സണ്‍സ്‌ക്രീന്‍ ആണിത്‌.

വെളിച്ചെണ്ണ

ചര്‍മ്മ സംരക്ഷണത്തിന്‌ ഉപയോഗിക്കുന്ന വെളിച്ചെണ്ണ ഡയപ്പര്‍ ക്രീമായും ഉപയോഗിക്കാം. കഴുകാം എന്നതാണ്‌ ഇതിന്റെ ഏറ്റവും മികച്ച ഗുണം. കുഞ്ഞുങ്ങളില്‍ ഡയപ്പര്‍ കെട്ടുന്നത്‌ മൂലം ഉണ്ടാകുന്ന പോറലുകള്‍ക്ക്‌ ആശ്വാസം നല്‍കാന്‍ വെളിച്ചെണ്ണ സഹായിക്കും.

Read more about: coconut
English summary

Unique Uses Of Coconut

Here are some of the unique uses of coconut, read more to know about
Story first published: Sunday, September 6, 2015, 23:44 [IST]