ആര്‍ത്തവത്തിനു പഴികള്‍ കേള്‍ക്കുമ്പോള്‍

Posted By:
Subscribe to Boldsky

ആര്‍ത്തവസമയം സ്ത്രീകള്‍ക്ക് അത്ര സുഖകരമായ ഒന്നാകില്ല. ശാരീരിക, മാനസിക അസ്വസ്ഥതകള്‍ ധാരാളമുണ്ടാകുന്ന ഒരു സമയമാണിത്.

തികച്ചും ശാരീരിക പ്രക്രിയയാണെങ്കിലും ഹോര്‍മോണ്‍ മാറ്റങ്ങള്‍ പല സ്ത്രീകള്‍ക്കും ഏറെ ബുദ്ധിമുട്ടുകളുണ്ടാക്കും.

ഇത് ഒരു എക്‌സ്‌ക്യൂസാക്കുന്നവരുമുണ്ട്. പല കാര്യങ്ങള്‍ക്കും ആര്‍ത്തവത്തെ കുറ്റപ്പെടുത്തുന്നവരും കാരണമായി പറയുന്നവരുമുണ്ട്.

ഇവയെന്തൊക്കയെന്നു നോക്കൂ,

woman

ജോലിയ്ക്കു വരാന്‍ നേരം വൈകിയോ. ചോദിച്ചാല്‍ ചിലപ്പോള്‍ പഴി ആര്‍ത്തവത്തിനായിരിയ്ക്കും. ഇതു മൂലമുള്ള ശാരീരിക അസ്വസ്ഥകളായിരിയ്ക്കും പറയുന്നത്.

office

ദേഷ്യത്തിനും ഡിപ്രഷനുമെല്ലാം പല സ്ത്രീകളും പറയുന്ന കാരണമാണ് പിരീഡ്‌സ്. ഇത് ഒരു പരിധി വരെ വാസ്തവവുമാണ്. ഹോര്‍മോണ്‍ മാറ്റങ്ങള്‍ സ്ത്രീകള്‍ക്ക് ശാരീരികമായി മാത്രമല്ല, മാനസികമായും ബുദ്ധിമുട്ടുകളുണ്ടാക്കും.

depressed

എന്താണ് മൂഡിയായിരിയ്ക്കുന്നതെന്നു ചോദിച്ചാല്‍ പലരും പറയുന്ന കാരണമായിരിയ്ക്കും പിരീഡ്‌സ്.

Anger

മറ്റുള്ളവരോട് അകാരണമായി ദേഷ്യപ്പെടുന്നതും കോപിയ്ക്കുന്നതും ഒച്ചയെടുക്കുന്നതുമെല്ലാം ഈ സമയത്തു പല സ്ത്രീകള്‍ക്കും പതിവാണ്. നിയന്ത്രിയ്ക്കാന്‍ കഴിയാത്ത ഇത്തരം സ്വഭാവങ്ങള്‍ക്കും കുറ്റം പിരീഡ്‌സിനായിരിയ്ക്കും.

ചില സ്ത്രീകള്‍ സങ്കടപ്പെട്ടിരിയ്ക്കുന്നതിന്റെ കാരണം ചോദിച്ചാലും കേള്‍ക്കാം. പഴി ആര്‍ത്തവത്തിനു തന്നെ.

English summary

Things Girls Can Blame On Their Periods

Periods can be painful and extremely irritating. When everyone else is blaming their PMS for it, why not the actual owner? Read on the things girls can blame on their periods,