ലൈംഗിക സ്വപ്നങ്ങളും വ്യാഖ്യാനവും

Posted By: Super
Subscribe to Boldsky

ലൈംഗിക സ്വപ്നങ്ങളും സാധാരണ സ്വപ്നങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളുമായി ബന്ധിപ്പിക്കാനാവും. സ്വപ്നത്തിലെ ഓരോ കഥാപാത്രവും നിങ്ങളുടെ തന്നെ വ്യക്തിത്വത്തിന്‍റെ ഒരു ചെറിയ പതിപ്പാണ്.

ലൈംഗിക സ്വപ്നങ്ങളില്‍ കടന്നു വരുന്ന ഒരാള്‍ നിങ്ങളുമായി അടുപ്പമുള്ള ആളാകണമെന്നില്ല. എന്നാല്‍ നിങ്ങളില്‍ വികസിതമാകാത്ത ആദരണീയമായ ഏതെങ്കിലും വ്യക്തിത്വ സവിശേഷത അവന്/അവള്‍ക്ക് ഉണ്ടായിരിക്കും. ചില ലൈംഗിക സ്വപ്നങ്ങളും അവയുടെ വ്യാഖ്യാനവുമാണ് ഇവിടെ പറയുന്നത്.

മുന്‍ ജീവിത പങ്കാളി

മുന്‍ ജീവിത പങ്കാളി

മുന്‍ പങ്കാളിക്കൊപ്പമുള്ള ബന്ധം സ്വപ്നത്തില്‍ കണ്ടാലുടന്‍ ഫോണെടുത്ത് വിളിക്കാന്‍ തുനിയേണ്ടതില്ല. അവരുമായി ഇനിയും ചില വികാരങ്ങള്‍ അവശേഷിക്കുന്നുണ്ടെന്നാണ് ഇതിനര്‍ത്ഥം. നിങ്ങള്‍ ഒരു പുതിയ പങ്കാളിക്കൊപ്പമാണുള്ളതെങ്കില്‍ നിങ്ങളുടെ പുതിയ പങ്കാളിയോടുള്ള ഭയമാവും സൂചിപ്പിക്കുന്നത്. അല്ലെങ്കില്‍ നിങ്ങളുടെ പൂര്‍വ്വ പങ്കാളിയുമായുണ്ടായിരുന്ന വികാരങ്ങളുടെ ഉയര്‍ത്തെഴുന്നേല്‍പാവും.

കുടുംബാംഗവുമായുള്ള ബന്ധം

കുടുംബാംഗവുമായുള്ള ബന്ധം

കുടുംബാംഗങ്ങളുമൊത്തുള്ള രതി സ്വപ്നങ്ങള്‍ ഏറെ ശല്യപ്പെടുത്തുന്നവയും ഉറക്കമുണരുമ്പോള്‍ പിന്തുടരുന്നതുമാവും. നിങ്ങളൊരിക്കലും അത്തരമൊരു ബന്ധത്തിലേര്‍പ്പെട്ട ആളല്ലെങ്കില്‍ ആ സ്വപ്നങ്ങള്‍ വിവിധ കാര്യങ്ങളെ സൂചിപ്പിക്കുന്നു. അവയൊന്നും ഹാനികരമായതല്ല. മാതാപിതാക്കളുമായുള്ള ബന്ധം പ്രായപൂര്‍ത്തിയിലേക്കോ, ഒരു പിതാവ്/മാതാവ് ആകുന്നതിന്‍റെയോ സൂചനയാകാം. ഒരു കുടുംബാംഗവുമായുള്ള ബന്ധം സ്വീകാര്യത, ആഴത്തിലുള്ള മാപ്പ് നല്കല്‍, അടുപ്പം, അല്ലെങ്കില്‍ അകല്‍ച്ച ഇല്ലാതാക്കല്‍ എന്നിവയുടെ അടയാളമാകാം.

സ്വവര്‍ഗ്ഗ ലൈംഗികത

സ്വവര്‍ഗ്ഗ ലൈംഗികത

നിങ്ങള്‍ ജീവിതത്തില്‍ ഒരു സ്വവര്‍ഗ്ഗ ഭോഗിയല്ലെങ്കിലും അത്തരത്തിലൊരു സ്വപ്നം കാണുന്നത് സ്വയം ബഹമാനത്തിന്‍റെ ലക്ഷണമാണ്. സ്വപ്നം എങ്ങനെയാണ് എന്നതിനെ ആശ്രയിച്ച് നിങ്ങള്‍ സ്വീകരിക്കുന്നതിനേക്കാള്‍ നിങ്ങളുടെ തന്നെ ഇഷ്ടഭാഗങ്ങള്‍ സംബന്ധിച്ചാവും ഇത്. ഒരു സുഹൃത്തുമായുള്ള ലൈംഗിക ബന്ധത്തിന്‍റെ സ്വപ്നം നിങ്ങള്‍ തമ്മിലുള്ള അകല്‍ച്ച, സൗഹൃദത്തിലെ അസ്ഥിരത, നിങ്ങളെ ഉത്തേജിപ്പിക്കുന്ന അവരുടെ ഏതെങ്കിലും കഴിവ് അല്ലെങ്കില്‍ ഗുണം എന്നിവയാവാം.

പ്രശസ്തരുമായി

പ്രശസ്തരുമായി

പ്രശസ്തരായവരുമായുള്ള ലൈംഗിക ബന്ധത്തിന്‍റെ സ്വപ്നം കൂടുതല്‍ പ്രശസ്തി, ഭാഗ്യം, തിരിച്ചറിയല്‍, സാമൂഹിക നിലവാരത്തിലെ ഉയര്‍ച്ച എന്നിയുടെ സൂചനയാവും.

 അപരിചിതര്‍

അപരിചിതര്‍

അപരിചിതരുമായുള്ള ബന്ധം ഭയപ്പെടുത്തുന്നതോ പ്രശ്നങ്ങളുണ്ടാക്കുന്നതോ അല്ല. വ്യക്തിപരമായ വളര്‍ച്ചയുടെ സൂചനയാവാം ഇത്. സ്വപ്നത്തിലെ അപരിചിതര്‍ ഏത്ര തരത്തിലുള്ളവരാണെന്നത് ശ്രദ്ധിക്കുന്നതും രസകരമായിരിക്കും. നിങ്ങളുടെ വിരോധം എത്രത്തോളമുണ്ടെന്ന് ഈ അപരിചിതര്‍ മനസിലാക്കിത്തരും.

ബലാത്സംഗം

ബലാത്സംഗം

യഥാര്‍ത്ഥ ജീവിതത്തില്‍ നിങ്ങള്‍ ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ ഈ സ്വപ്നങ്ങള്‍ തികച്ചും വ്യത്യസ്ഥമായ അര്‍ത്ഥമുള്ളവയും ഇക്കാര്യത്തില്‍ സഹായം തേടേണ്ടതുമാണ്. എന്നാല്‍ ബലാത്സംഗത്തിന് ഇരയായിട്ടില്ലെങ്കില്‍ അത്തരം സ്വപ്നങ്ങള്‍ സാധാരണമാണ്.

ബലാത്സംഗം എന്നത് അതിക്രമം, ബലപ്രയോഗം, നിങ്ങളുടെ സുരക്ഷ എന്നിവയെ സംബന്ധിക്കുന്നതും സ്വയം ബഹുമാനത്തിന് ഭീഷണിയുമാണ്. ഈ വ്യക്തി എന്നെ അപമാനിക്കും എന്നതിന്‍റെ അസ്പഷ്ടമായ പ്രേരണയെ പ്രവൃത്തിയിലേക്ക് കൊണ്ടുവരുന്നതാണിത്.

ചതി

ചതി

സ്പനത്തില്‍ കാണുന്ന ചതി നിങ്ങളുടെ പങ്കാളിയാലുള്ള വഞ്ചനയുടെ സൂചനയല്ല. നിങ്ങളുടെ ബന്ധത്തിലെ ആശങ്കകളും സുരക്ഷിതത്വമില്ലായ്മയുമാവും ഇതിന് പിന്നില്‍. നിങ്ങള്‍ വഞ്ചന ചെയ്യുന്ന ഒരാളാണെങ്കില്‍ ചില മുന്‍ തെറ്റുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടാവാം.

ഓഫീസ് മേധാവിക്കൊപ്പം

ഓഫീസ് മേധാവിക്കൊപ്പം

നിങ്ങള്‍ക്ക് ഓഫീസ് മേധാവിയുമായി വൈകാരികമായ അടുപ്പമുണ്ടാകാം. എന്നാല്‍ സ്വപ്നത്തില്‍ അയാളുമായുള്ള ലൈംഗിക ബന്ധം നിങ്ങളുടെ തീരുമാനമെടുക്കാനുള്ള കഴിവുകളുടെയും നേതൃത്വം നല്കാനുള്ള കഴിവിന്‍റെയും സൂചനയാവാം.

പൊതുസ്ഥലം

പൊതുസ്ഥലം

ഒരു പൊതു സ്ഥലത്ത് വെച്ചുള്ള ബന്ധത്തിനിടെ പെട്ടന്ന് നിങ്ങള്‍ ഒരു സ്റ്റേജിലോ, അല്ലെങ്കില്‍ ഒരു മുറിയിലെ ഒരു കൂട്ടം ആളുകള്‍ക്കിടയിലോ ആണെന്ന് തിരിച്ചറിയുന്നു. എല്ലാവരുടെയും കണ്ണുകള്‍ നിങ്ങളിലാവും. ആള്‍ക്കൂട്ടം നിങ്ങള്‍ക്ക് സ്വബോധം നല്കുന്നുവെങ്കില്‍ നിങ്ങളുടെ ബന്ധത്തെക്കുറിച്ച് ആളുകള്‍ പരദൂഷണം പറയുന്നുണ്ടെന്ന് നിങ്ങള്‍ ആശങ്കപ്പെടുന്നത് കൊണ്ടാവാം.

ആകാശം

ആകാശം

നിങ്ങള്‍ക്ക് അടുത്തിടെ ഒരു ആസ്വാദ്യകരമായ ലൈംഗികബന്ധം സാധ്യമായിട്ടുണ്ടോ? ഉറക്കത്തിലെ കൂര്‍ക്കം വലി അത് വെളിപ്പെടുത്തുന്നതാണ്. നല്ലൊരു ലൈംഗിക ബന്ധത്തിന്‍റെ മാനസികമായ ആഘോഷമാണ് ആകാശസഞ്ചാരത്തിനിടയിലെ ലൈംഗിക ബന്ധത്തിന്‍റെ സ്വപ്നം. സ്വപ്നത്തിലെ വികാരമൂര്‍ച്ഛ നിങ്ങളുടെ അനുഭവത്തിലേതിന് സമാനമായിരിക്കും.

സര്‍പ്പം

സര്‍പ്പം

എല്ലാ മൃഗങ്ങളും ഒരേ അര്‍ത്ഥത്തെ സൂചിപ്പിക്കുന്നവയല്ല. ഇഴജന്തുക്കള്‍ നിങ്ങളെ ഭയപ്പെടുത്താറുണ്ടെങ്കില്‍, ഒരു സര്‍പ്പത്തെ ഉറക്കത്തില്‍ സ്വപ്നം കാണുന്നത് ലൈംഗിക ബന്ധത്തെ സംബന്ധിച്ച ആശങ്കയാണ് കാണിക്കുന്നത്. ഏറെയാളുകളും സര്‍പ്പത്തെ ഒളിച്ച് വെയ്ക്കലുമായാണ് ബന്ധപ്പെടുത്തുന്നത്. ലൈംഗികബന്ധത്തിലേര്‍പ്പെടാനുള്ള ഒരാളുടെ ഉപബോധ മനസ്സിലുള്ള താല്പര്യം അല്ലെങ്കില്‍ തന്‍റെ ലൈംഗിക പൂര്‍വ്വ ചരിത്രം മറച്ച് വെയ്ക്കുന്നതിനെ ഇത് സൂചിപ്പിക്കുന്നു.മറുകു വെളിപ്പെടുത്തും രഹസ്യങ്ങള്‍

Read more about: pulse
English summary

Sensual Dreams And Their Interpretations

All dreams, even sensual dreams, can be easily connected to things going on in your life. Every character in your dream represents a small snippet of your own personality.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more