ആദ്യരാത്രി, വധു, കയ്യില്‍ ഒരു ഗ്ലാസ് പാല്‍

Posted By:
Subscribe to Boldsky

ആദ്യരാത്രിയില്‍ പാല്‍ഗ്ലാസുമായി മണിയറയിലെത്തുന്ന വധു. ഇന്ത്യക്കാര്‍ക്കിടയിലെ ആദ്യരാത്രി സങ്കല്‍പം തന്നെ ഇതാണെന്നു പറയാം. 3000 ബി.സിയ്ക്കു മുന്‍പായിത്തന്നെ ഇന്ത്യയിലെ ഹൈന്ദവര്‍ക്കിടിയില്‍ ഈ ആചാരമുണ്ടായിരുന്നു.

ഇത് വെറുമൊരു ആചാരം മാത്രമാണെന്നു കരുതുവാന്‍ വരട്ടെ, ആദ്യരാത്രിയില്‍ പാലുമായി എത്തുന്നതിനു പുറകില്‍ പല വിശ്വാസങ്ങളും വാസ്തവങ്ങളുമുണ്ട്, മാത്രമല്ല, ആരോഗ്യപരമായ ചില കാരണങ്ങളും.

ആദ്യരാത്രിയിലെ പാല്‍ ഗ്ലാസിനു പുറകിലെ ചില കാര്യങ്ങളറിയൂ,

ആദ്യരാത്രി, വധു, കയ്യില്‍ ഒരു ഗ്ലാസ് പാല്‍

ആദ്യരാത്രി, വധു, കയ്യില്‍ ഒരു ഗ്ലാസ് പാല്‍

ശുഭകാര്യങ്ങള്‍ തുടങ്ങാന്‍ പാല്‍ നല്ലതാണെന്നാണു വിശ്വാസം. ഇതുകൊണ്ടാണ് പല ചടങ്ങുകള്‍ക്കും, വീടു താമസമടക്കമുള്ള പല ചടങ്ങുകള്‍ക്കും പാല്‍ ഉപയോഗിയ്ക്കുന്നത്. പുതിയ ജീവിതം ശുഭമായിത്തുടങ്ങാനുള്ള ഒരു തുടക്കമാണ് ഈ പാല്‍ ഗ്ലാസ്.

ആദ്യരാത്രി, വധു, കയ്യില്‍ ഒരു ഗ്ലാസ് പാല്‍

ആദ്യരാത്രി, വധു, കയ്യില്‍ ഒരു ഗ്ലാസ് പാല്‍

വരന്റെ ജീവിതത്തിലേയ്ക്ക് ഭാഗ്യവുമായി വധു കടന്നു വരുന്നുവെന്നതിന്റെ സൂചന കൂടിയാണിത്. ഇന്ത്യയില്‍ പശു ഐശ്വര്യലക്ഷണമായാണ് കണക്കാക്കുന്നത്. ജീവിതം തുല്യമായി പങ്കുവയ്ക്കുന്നതിന്റെ പ്രതീകം കൂടിയാണ് ഇരുവരും പകുതി വീതം പാല്‍ കുടിയ്ക്കുന്നത്.

ആദ്യരാത്രി, വധു, കയ്യില്‍ ഒരു ഗ്ലാസ് പാല്‍

ആദ്യരാത്രി, വധു, കയ്യില്‍ ഒരു ഗ്ലാസ് പാല്‍

ആരോഗ്യപരമായ പല കാര്യങ്ങളുമുണ്ട്, പാലിനു പുറകില്‍. വിവാഹാഘോഷങ്ങള്‍ക്കു ശേഷമുള്ള ക്ഷീണം മാറ്റി ഊര്‍ജം പകരാന്‍ ഏറ്റവും നല്ല പാനീയമാണ് പാല്‍.

ആദ്യരാത്രി, വധു, കയ്യില്‍ ഒരു ഗ്ലാസ് പാല്‍

ആദ്യരാത്രി, വധു, കയ്യില്‍ ഒരു ഗ്ലാസ് പാല്‍

ടിഷ്യൂവിന്റെ ഉറപ്പിന് പാല്‍ സഹായിക്കും. പ്രത്യേകിച്ചിതില്‍ ബദാം, കുരുമുളക് എന്നിവ ചേര്‍ത്താല്‍. കാമസൂത്ര പ്രകാരം പാലില്‍ പെരുഞ്ചീരകം, തേന്‍, വയമ്പ്, പഞ്ചസാര എന്നിവ ചേര്‍ത്തു നല്‍കുന്നതാണ് ഏറെ ഗുണകരം.

ആദ്യരാത്രി, വധു, കയ്യില്‍ ഒരു ഗ്ലാസ് പാല്‍

ആദ്യരാത്രി, വധു, കയ്യില്‍ ഒരു ഗ്ലാസ് പാല്‍

ശരീരത്തിനും മനസിലും ഉന്മേഷം നല്‍കി ലൈംഗികതാല്‍പര്യവും ശേഷിയും വര്‍ദ്ധിപ്പിയ്ക്കുകയെന്ന ഉദ്ദേശവും ഇതിനുണ്ട്. ചില സ്ഥലങ്ങളില്‍ കുങ്കുമപ്പൂവിട്ടാണ് പാല്‍ നല്‍കുക.

ആദ്യരാത്രി, വധു, കയ്യില്‍ ഒരു ഗ്ലാസ് പാല്‍

ആദ്യരാത്രി, വധു, കയ്യില്‍ ഒരു ഗ്ലാസ് പാല്‍

നല്ല ഉറക്കം നല്‍കുകയെന്ന ഉദ്ദേശം കൂടി പാല്‍ കുടിയ്ക്കുന്നതിനു പുറകിലുണ്ട്. കിടക്കും മുന്‍പ് ചെറുചൂടുള്ള പാല്‍ കുടിയ്ക്കുന്നത് നല്ല ഉറക്കം നല്‍കാന്‍ ഏറെ സഹായകമാണ്.

ആദ്യരാത്രി, വധു, കയ്യില്‍ ഒരു ഗ്ലാസ് പാല്‍

ആദ്യരാത്രി, വധു, കയ്യില്‍ ഒരു ഗ്ലാസ് പാല്‍

പാലില്‍ ബദാം ചേര്‍ത്തു കുടിയ്ക്കുന്നത് ഈസ്ട്രജന്‍, ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണുകളുടെ ഉല്‍പാദനത്തിന് സഹായിക്കുന്നു. വരനും വധുവിനും ഇതു ഗുണം ചെയ്യുമെന്നര്‍ത്ഥം.

ആദ്യരാത്രി, വധു, കയ്യില്‍ ഒരു ഗ്ലാസ് പാല്‍

ആദ്യരാത്രി, വധു, കയ്യില്‍ ഒരു ഗ്ലാസ് പാല്‍

ആയുര്‍വേദ പ്രകാരം പ്രത്യുല്‍പാദനക്ഷമത വര്‍ദ്ധിപ്പിയ്ക്കാന്‍ പാല്‍ നല്ലതാണ്. പാലിന് ശരീരത്തിലെ വാത, പിത്ത പ്രകൃതം ബാലന്‍സ് ചെയ്യാന്‍ കഴിവുണ്ട്. ഇത് നല്ല സന്താനോല്‍പാദനത്തിന് സഹായകമാണ്.

ആദ്യരാത്രി, വധു, കയ്യില്‍ ഒരു ഗ്ലാസ് പാല്‍

ആദ്യരാത്രി, വധു, കയ്യില്‍ ഒരു ഗ്ലാസ് പാല്‍

പാല്‍ കുടിയ്ക്കുമ്പോള്‍ വൈറ്റമിന്‍ ഡി ധാരാളം ലഭിയ്ക്കുന്നു. ഇത് നല്ല മൂഡ് നല്‍കുന്ന സെറാട്ടനിന്‍ എ്ന്ന ഹോര്‍മോണിന്റെ ഉല്‍പാദനത്തിന് സഹായിക്കും. സെക്‌സ് മൂഡിന് ഇത് സഹായിക്കുമെന്നര്‍ത്ഥം.

ആദ്യരാത്രി, വധു, കയ്യില്‍ ഒരു ഗ്ലാസ് പാല്‍

ആദ്യരാത്രി, വധു, കയ്യില്‍ ഒരു ഗ്ലാസ് പാല്‍

ശരീരത്തിന് ജലാശം, പ്രതിരോധശേഷി, ദഹനം ശക്തിപ്പെടുത്തുക തുടങ്ങിയ വിവിധ ഗുണങ്ങള്‍ പാല്‍ കുടിച്ചാല്‍ ലഭിയ്ക്കുന്നുണ്ട്. ആര്‍ത്തവസമയത്ത് ചെയ്യരുതാത്തവ

English summary

Facts Behind Serving Milk On Wedding Night

Serving Milk on wedding night is an important custom of India. Here are some of the facts behind that,