Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
ആര്‍ത്തവസമയത്ത് ചെയ്യരുതാത്തവ
ആര്‍ത്തവസമയത്ത് സ്ത്രീകളില്‍ ശാരീരികമായും മാനസികമായുമെല്ലാം ധാരാളം മാറ്റങ്ങള്‍ നടക്കുന്നുണ്ട്. ഹോര്‍മോണുകളാണ് ഇക്കാര്യത്തില്‍ പ്രധാന വില്ലന്മാര്.
ആര്‍ത്തവസമയത്തെ അസ്വസ്ഥതകള്‍ ഒഴിവാക്കണമെങ്കില്‍ ഈ സമയത്തു ചെയ്യരുതാത്ത ചില കാര്യങ്ങളുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,

ആര്‍ത്തവസമയത്ത് ചെയ്യരുതാത്തവ
ആര്‍ത്തവസമയത്ത് വ്യായാമങ്ങളൊഴിവാക്കുന്നവരുണ്ട്. ഇത് നല്ലതല്ല. അധികം ആയാസമില്ലാത്ത വ്യായാമങ്ങള്‍ ചെയ്യുന്നത് വേദനയുള്‍പ്പെടെയുള്ള ശാരീരിക അസ്വസ്ഥതകള്‍ മാറ്റുന്നതിനും ഊര്‍ജം ലഭിയ്ക്കുന്നതും സഹായിക്കും.

ആര്‍ത്തവസമയത്ത് ചെയ്യരുതാത്തവ
കാല്‍സ്യം ആരോഗ്യത്തിനു ഗുണകരമാണെങ്കിലും എല്ലാ തരം പാലുല്പന്നങ്ങളും ഈ സമയത്തു കഴിയ്ക്കുന്നത് ദോഷം ചെയ്യും. പ്രത്യേകിച്ച് അരാക്കനോഡിക് ആസിഡ് അടങ്ങിയവ. ബദാം മില്‍ക് പോലുള്ളവ നല്ലതാണ്.

ആര്‍ത്തവസമയത്ത് ചെയ്യരുതാത്തവ
വിശപ്പില്ലെന്ന കാരണം പറഞ്ഞ് ഭക്ഷണമൊഴിവാക്കരുത്. ഇത് വയറ്റില്‍ അസിഡിറ്റിയുണ്ടാകാനും അസ്വസ്ഥതകള്‍ വര്‍ദ്ധിയ്ക്കാനും ഇട വരുത്തും.

ആര്‍ത്തവസമയത്ത് ചെയ്യരുതാത്തവ
പങ്കാളിയുടെ നിര്‍ബന്ധത്തിനു വഴങ്ങി ഇഷ്ടമില്ലെങ്കില്‍ സെക്സിന് തുനിയരുത്. മാത്രമല്ല, ഗര്‍ഭധാരണം നടക്കില്ലെന്ന ധൈര്യത്തില്‍ മുന്‍കരുതലുകളെടുക്കാതെ സെക്സ് പാടില്ല. കോണ്ടംസ് പോലുള്ളവ ഈ സമയത്തുപയോഗിയ്ക്കുന്നത് അണുബാധ തടയാനും നല്ലതാണ്. സെക്സില്‍ കൃത്യമായി ശുചിത്വം പാലിയ്ക്കുകയും വേണം.

ആര്‍ത്തവസമയത്ത് ചെയ്യരുതാത്തവ
വാക്സിംഗ് ഈ സമയത്ത് ചെയ്യുന്നത് കൂടുതല്‍ വേദനയുണ്ടാക്കും. ശരീരത്തിലെ ഈസട്രജന് തോത് താഴ്ന്നിരിയ്ക്കുന്നതാണ് കാരണം.

ആര്‍ത്തവസമയത്ത് ചെയ്യരുതാത്തവ
ചില സ്ത്രീകള്‍ക്ക് ആര്‍ത്തവസമയത്ത് വറുത്തതും പൊരിച്ചതുമെല്ലാം കഴിയ്ക്കാന്‍ താല്പര്യമേറും. ഇതും നല്ലതല്ല. ഇത് തടി കൂടാനും വയറ്റിലെ അസ്വസ്ഥതകള്‍ക്കും കാരണമാകും.

ആര്‍ത്തവസമയത്ത് ചെയ്യരുതാത്തവ
മാസമുറ സമയത്തെ വേദനകള്‍ അകറ്റാന്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരമല്ലാതെ മരുന്നുകള്‍ കഴിയ്ക്കുന്ന ശീലവും നല്ലതല്ല. ഇത് മറ്റു പ്രശ്നങ്ങള്‍ക്കു വഴിയൊരുക്കും.

ആര്‍ത്തവസമയത്ത് ചെയ്യരുതാത്തവ
ഉപ്പുള്ള ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കുക. ഇത് വയറും ശരീരവുമെല്ലാം ചീര്‍ക്കാന്‍ ഇടയാക്കും.



Click it and Unblock the Notifications
