സ്മാര്‍ട്ട് ഫോണ്‍ സോംബിയാണോ നിങ്ങള്‍?

Posted By: Staff
Subscribe to Boldsky

സ്മാര്‍ട്ട് ഫോണുകള്‍ ഒട്ടേറെപ്പേരെ സംബന്ധിച്ച് ജീവിതത്തിന്‍റെ ഭാഗം തന്നെയാണ്. അനന്തമായ സാധ്യതകളാണ് സ്മാര്‍ട്ട് ഫോണുകള്‍ വാഗ്ദാനം ചെയ്യുന്നത്.

വീട്ടിലെ ലൈറ്റുകളെ നിയന്ത്രിക്കുന്നത് തുടങ്ങി, അനന്തമായ വിനോദവും, സാമൂഹിക ഇടപെടലുകളും, ആവശ്യമാകുന്ന സന്ദര്‍ഭത്തില്‍ സുരക്ഷിതത്വം സംബന്ധിച്ച സന്ദേശങ്ങള്‍ പുറപ്പെടുവിക്കുക വരെ ഇതുവഴി സാധ്യമാകും. യഥാര്‍ത്ഥത്തില്‍ ഈ ഉപകരണമില്ലാതെ ഒരുമിനുട്ട് പോലും ജീവിക്കാനാകില്ല. ഇതിനെ അടിമത്തം എന്നോ അതിരില്ലാത്ത സ്നേഹം എന്നോ വിളിക്കാം.

സ്മാര്‍ട്ട്ഫോണുമായി ബന്ധപ്പെട്ട ചില പ്രയോഗങ്ങളും അവയുടെ അര്‍ത്ഥവും അറിയുക.

phone1

1. നോമോഫോബിയ - 2008 ല്‍ ബ്രിട്ടീഷ് ഗവേഷകരാണ് ഈ പ്രയോഗത്തിന് രൂപം നല്കിയത്. മൊബൈല്‍ ടെക്നോളജി ഉപയോഗിക്കാനാവാതെ വരുന്ന സാഹചര്യത്തില്‍ അനുഭവപ്പെടുന്ന ഉത്കണ്ഠയെയാണ് ഇത് അര്‍ത്ഥമാക്കുന്നത്.

2. സ്മാര്‍ട്ട്ഫോണ്‍ സോംബി - സദാസമയവും തന്‍റെ സ്മാര്‍ട്ട് ഫോണില്‍ ശ്രദ്ധയൂന്നിയിരിക്കുന്ന ആള്‍. അവര്‍ തങ്ങളുടെ ചുറ്റുപാടുകളെയും മറ്റ് മനുഷ്യരെയും സംബന്ധിച്ച് ഓര്‍മ്മിക്കുകയില്ല.

3. സ്മാര്‍ട്ട്ഫോണ്‍ ക്രൂയിസിങ്ങ് - തങ്ങള്‍ ജോലിസ്ഥലത്തേക്ക് പോകുന്നതും തിരിച്ച് വരുന്നതും സംബന്ധിച്ച അപ്ഡേഷനുകള്‍ കൊണ്ട് സോഷ്യല്‍ നെറ്റ്‍വര്‍ക്കിങ്ങ് പേജുകള്‍ നിറയ്ക്കുക.

4. ക്രാക്ക് ബെറി - തങ്ങളുടെ ഫോണുകള്‍ അല്പസമയത്തേക്ക് പോലും താഴെ വെയ്ക്കാത്ത ബ്ലാക്ക്ബെറി ഉപയോക്താക്കള്‍.

phone3

5. ഐപിനെഡ് - സ്വന്തമായുള്ള ആപ്പിള്‍ ഉത്പന്നത്തെ സംബന്ധിച്ച് പൊങ്ങച്ചം പറയുന്നയാള്‍.

6. സ്മാര്‍ട്ട്ഫോണ്‍ ഡെഡ് ലെഗ് - ഇരുന്നുകൊണ്ട് ഏറെ സമയം സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നത് മൂലം കാലില്‍ മരവിപ്പ് അനുഭവപ്പെടുക, പ്രത്യേകിച്ച് ടോയ്‍ലെറ്റില്‍ ഇരുന്നുപയോഗിക്കുമ്പോള്‍.

7. സ്മാര്‍ട്ട്ഫോണ്‍ ഡ്രോണ്‍ - സദാസമയവും ഫോണില്‍ മെസേജ്, ട്വീറ്റ് എന്നിവയുമായി ചെലവഴിക്കുക അല്ലെങ്കില്‍ ലൗകിക ജീവിതം സോഷ്യല്‍ നെറ്റ്‍വര്‍ക്കുകളില്‍ ചെലവഴിക്കുന്നവര്‍.

8. സ്മാര്‍ട്ട്ഫോണ്‍ എല്‍ബോ - സര്‍ഫിങ്ങ്, മെസേജിങ്ങ് എന്നിവയ്ക്ക് ഏറെ നേരം സ്മാര്‍ട്ട്ഫോണില്‍ ചെലവഴിച്ച ശേഷം കൈകള്‍ നിവര്‍ത്തുമ്പോള്‍ കൈമുട്ടില്‍ അനുഭവപ്പെടുന്ന വേദന.

9. സ്മാര്‍ട്ട്ഫോണ്‍ ഫേസ് - സ്മാര്‍ട്ട്ഫോണില്‍ സ്ഥിരമായി നോക്കിയിരിക്കുന്നത് മൂലം താടി/കീഴ്ത്താടി താഴോട്ട് തുങ്ങിക്കിടക്കുന്ന അവസ്ഥ.

10. സ്മാര്‍ട്ട്ഫോണ്‍ മൊമെന്‍റ് - സ്മാര്‍ട്ട്ഫോണില്‍ ശ്രദ്ധിച്ചിരിക്കുന്നതിനാല്‍ സുഹൃത്തിനെ മനപൂര്‍വ്വമല്ലാതെ ശ്രദ്ധിക്കാതെ പോകുന്ന അവസ്ഥ.

phone2

സെല്‍ഫോണ്‍ അഡിക്ഷന്‍റെ ലക്ഷണങ്ങള്‍

1. ബാത്ത്റൂമിലും ഫോണ്‍ ഉപയോഗിക്കുക

2. പോക്കറ്റിലോ പേഴ്സിലോ സ്പര്‍ശിക്കുമ്പോള്‍ ഫോണ്‍ കാണാതെ വന്നാല്‍ പെട്ടന്നുണ്ടോകുന്ന സംഭ്രാന്തി.

3. നിങ്ങളുടേത് പോലുള്ള ഫോണുള്ളവരെ കണ്ടാല്‍ അതിനെക്കുറിച്ച് മാത്രം സംസാരിക്കുന്ന അവസ്ഥ.

4. ബാറ്ററി ഫുള്‍ ചാര്‍ജ്ജ് ചെയ്താലും ഒരു ദിവസം മുഴുവന്‍ കഷ്ടിച്ച് മാത്രം ഉപയോഗിക്കാനാവുന്ന അവസ്ഥ.

5. ഫോണ്‍ബില്‍ അടയ്ക്കാനായി അത്യാവശ്യമുള്ള മറ്റ് കാര്യങ്ങള്‍ ഒഴിവാക്കുക.

6. വ്യത്യസ്ഥമായ മുപ്പത് ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തു. അവയെല്ലാം ഉപയോഗിക്കുന്നു.

7. ജീവിതത്തില്‍ ചെയ്യേണ്ടതെല്ലാം അലാറം ഉപയോഗിച്ച് ചെയ്യുന്നു.

8. ഫോണിനേക്കാള്‍ ആക്സസറികളില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നു. ആണുങ്ങളുടെ ഗോസിപ് വിഷയങ്ങള്‍

English summary

Are You A Smartphone zombie

Here are some of the symptoms of a smart phone zombie. Read more to know about,
Subscribe Newsletter