For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ പോസ്റ്റുകള്‍ പവര്‍ഫുള്‍, പക്ഷേ പണി തരും

|

സോഷ്യല്‍ മീഡിയയില്‍ ചെയ്യുന്ന പോസ്റ്റിന്റെ പേരില്‍ പുലി വാലു പിടിച്ച നിരവധി പ്രമുഖര്‍ നമുക്കിടയിലുണ്ട്. അതിനെച്ചൊല്ലിയുണ്ടാവുന്ന വിവാദവും വിവാദത്തിന്റെ മറുവാദവും എല്ലാം കൂടി പലര്‍ക്കും വേണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ടാവും.

ഈ അടുത്ത കാലത്ത് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനെതിരെ പോസ്റ്റിട്ട സാബു എന്ന അവതാരകനെ സോഷ്യല്‍ മീഡിയയില്‍ കൊന്ന് കൊലവിളിച്ചതും നമ്മള്‍ കണ്ടതാണ്. അതുപോലെ തന്നെ ജൂഡ് ആന്റണി, ലിജോ ജോസ് പെല്ലിശ്ശേരി അങ്ങനെ നിരവധി പേര്‍.

പലരും തങ്ങളുടെ സാമൂഹ്യ രാഷ്ട്രീയ വിമര്‍ശന ബോധം മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടി പലതരത്തിലുള്ള പോസ്റ്റുകളും ഇടാറുണ്ട്. എന്നാല്‍ പല പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ ചെയ്യാന്‍ പാടില്ലാത്തതാണ്. പ്രത്യേകിച്ചും ജോലിക്കാരും വിദ്യാര്‍ത്ഥികളും. എന്തൊക്കെ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റി പണി വാങ്ങാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതെന്നു നോക്കാം.

 സഹപ്രവര്‍ത്തകര്‍ക്കു നേരെയുള്ള വിമര്‍ശനം

സഹപ്രവര്‍ത്തകര്‍ക്കു നേരെയുള്ള വിമര്‍ശനം

സഹപ്രവര്‍ത്തകര്‍ക്കു നേരെയുള്ള വിമര്‍ശനം ഒരിക്കലും സോഷ്യല്‍ മീഡിയയില്‍ ചെയ്തു കൂടാത്തതാണ്. ഇത്തരത്തില്‍ വിമര്‍ശനം ഉന്നയിക്കുമ്പോള്‍ ഇത് നിങ്ങളുടെ ജോലിസ്ഥത്തെ അവസ്ഥകള്‍ മോശമാക്കും. മാത്രമല്ല മുന്‍പ് ജോലി ചെയ്തവരെക്കുറിച്ചും ഇത്തരത്തില്‍ പറയുന്നത് പ്രശ്‌നങ്ങള്‍ മാത്രമേ ഉണ്ടാക്കുകയുള്ളൂ.

ബോസ്സിനെതിരെ വിമര്‍ശനം

ബോസ്സിനെതിരെ വിമര്‍ശനം

സഹപ്രവര്‍ത്തകര്‍ക്കു നേരെ മാത്രമല്ല ബോസ്സിനെതിരേയും വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ ഉന്നയിക്കുന്നത് പ്രശ്‌നങ്ങള്‍ക്കുമപ്പുറം നിങ്ങളുടെ ജോലി പോലും പോവാന്‍ കാരണമാകും.

 ഉറ്റസുഹൃത്തിനെ കളിയാക്കുക

ഉറ്റസുഹൃത്തിനെ കളിയാക്കുക

നിങ്ങളുടെ ഉറ്റ സുഹൃത്തിനെ കളിയാക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇടുന്നത് ആ സുഹൃത് ബന്ധം നിങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ വരെ കാരണമാകും. ഇതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ പിന്നീടൊട്ട് തീരുകയുമില്ല.

 അയല്‍ക്കാരെക്കുറിച്ചുള്ള പരാതി

അയല്‍ക്കാരെക്കുറിച്ചുള്ള പരാതി

ഇപ്പോള്‍ എന്തിനും ഏതിനും സോഷ്യല്‍ മീഡിയയെ കൂട്ടുപിടിക്കുന്നവരാണ് നമുക്കിടയിലുള്ളവര്‍. അയല്‍ക്കാരക്കുറിച്ചു പോലും മോശമായി പോസ്റ്റിടാന്‍ സോഷ്യല്‍ മീഡിയയെ ഇത്തരക്കാര്‍ ഉപയോഗിക്കുന്നു. ഇത് ബന്ധം വഷളാക്കുകയാണ് ചെയ്യുക.

സ്വകാര്യ കാര്യങ്ങള്‍ പങ്കു വെയ്ക്കുക

സ്വകാര്യ കാര്യങ്ങള്‍ പങ്കു വെയ്ക്കുക

നിങ്ങളുടേയും നിങ്ങളുടെ സുഹൃത്തുക്കള്‍ക്കുള്ളില്‍ ഒതുങ്ങേണ്ട പല കാര്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുന്നത് കാണുന്നവര്‍ക്കും അരോചകമുണ്ടാക്കുന്ന സംഗതിയാണ്.

 പ്രണയബന്ധത്തെക്കുറിച്ച്

പ്രണയബന്ധത്തെക്കുറിച്ച്

പ്രണയബന്ധത്തെക്കുറിച്ച് അല്ലെങ്കില്‍ പ്രണയബന്ധം തകര്‍ന്നതിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതോ സ്റ്റാറ്റസിടുന്നതോ നിങ്ങളുടെ ബന്ധത്തെ തകര്‍ക്കും എന്നതാണ് സത്യം.

ചോദ്യം ചെയ്യപ്പേടേണ്ട ചിത്രങ്ങള്‍

ചോദ്യം ചെയ്യപ്പേടേണ്ട ചിത്രങ്ങള്‍

കൂട്ടുകാരുമായുള്ള മദ്യ സല്‍ക്കാരത്തിന്റേയോ അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലുള്ള മോശം ചിത്രങ്ങളോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുന്നതും നിങ്ങളുടെ ഭാവിയ്ക്ക് ദോഷകരമായി തന്നെ ബാധിയ്ക്കും.

സ്വകാര്യ സംഭാഷണങ്ങള്‍

സ്വകാര്യ സംഭാഷണങ്ങള്‍

പല സ്വകാര്യ സംഭാഷണങ്ങളും പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവമായി കാണാറുള്ളതാണ്. ഇത് നിങ്ങളുടെ മറ്റു സുഹൃത്തുക്കളെ കൂടി അരോചകപ്പെടുത്തും എന്നതാണ് സത്യം.

Read more about: facebook job ജോലി
English summary

8 Things We Should Avoid Posting On Social Media

Today almost everyone has a face book or twitter account. But you know What are the things you should not post online?
X
Desktop Bottom Promotion