ഇന്ത്യക്കാരുടെ വിചിത്ര ശീലങ്ങള്‍ !

Posted By: Super
Subscribe to Boldsky

ഇന്ത്യക്കാര്‍ ബുദ്ധിശാലികളാണ്, നിങ്ങളെയും എന്നെയും പോലെ! എന്നാല്‍ ചിലപ്പോഴൊക്കെ അസഹനീയതയുടെ പാരമ്യതയിലുള്ള ചില കാര്യങ്ങള്‍ നമ്മളൊക്കെ ചെയ്യും. ഉദാഹരണമായി, മുകളിലേക്കോ താഴേക്കോ പോകേണ്ടപ്പോള്‍ രണ്ട് എലിവേറ്റര്‍ ബട്ടണുകളും അമര്‍ത്തുന്ന ശീലം നമുക്കുണ്ട്. മറ്റൊന്നാണ് വാതിലുകള്‍ വലിക്കുന്നതിന് പകരം തള്ളുന്നത്.

ഇങ്ങനെ അനേകം കാര്യങ്ങള്‍ നമ്മള്‍ വീണ്ടുവിചാരമില്ലാതെ പതിവായി ചെയ്യാറുണ്ട്. അത്തരം ചില കാര്യങ്ങള്‍ താഴെ വായിക്കുക. അതിലേതെങ്കിലുമൊക്കെ നിങ്ങളുമായി ബന്ധപ്പെട്ടതാവും.

1. എലിവേറ്റര്‍ ബട്ടണുകള്‍

1. എലിവേറ്റര്‍ ബട്ടണുകള്‍

എലിവേറ്റര്‍ ഉപയോഗിക്കുമ്പോള്‍ നമ്മള്‍ മിക്കവരും ചെയ്യുന്ന പിഴവാണ് രണ്ട് സ്വിച്ചുകളും അമര്‍ത്തുന്നത്. നിങ്ങള്‍ക്ക് അത്തരമൊരു അനുഭവമുണ്ടായിരിക്കുമെന്ന് തീര്‍ച്ചയാണ്.

2. തല കുലുക്കല്‍

2. തല കുലുക്കല്‍

ഇന്ത്യയില്‍ മിക്ക സ്ത്രീകളും ചോദ്യങ്ങള്‍ക്കുത്തരം നല്കുന്നത് തലകുലുക്കിയാവും. അതെ എന്നാണ് അവരുടെ ഉത്തരമെങ്കില്‍ തല മുകളിലേക്കും താഴേക്കും, അല്ല എന്നാണെങ്കില്‍ തല കുലുക്കുന്നത് ഇരുവശങ്ങളിലേക്കുമാകും.

3. പഠനവും തൊഴിലും

3. പഠനവും തൊഴിലും

ഇന്ത്യാക്കാരില്‍ മിക്കവരും ചെയ്യുന്ന ഒരു കാര്യമാണ് ഒരു കോഴ്സ് പഠിക്കുകയും അതില്‍ നിന്ന് തികച്ചും വ്യത്യസ്ഥമായ ജോലി തെരഞ്ഞെടുക്കുകയും ചെയ്യുന്നത്. നിങ്ങളും അത്തരത്തിലൊരാളാണോ?

4. മാലിന്യക്കൂന

4. മാലിന്യക്കൂന

ഇന്ത്യക്കാരുടെ ഒരു ശീലമാണ് റോഡിന്‍റെ വശങ്ങളില്‍ മാലിന്യക്കൂമ്പാരമുണ്ടാക്കുന്നത്. അതേ സമയം നമ്മുടെ രാജ്യം ശുചീകരിക്കുന്നതില്‍ ഏറെ ശ്രദ്ധാലുക്കളുമാണ്.

5. ശരിയായ പ്രായം

5. ശരിയായ പ്രായം

ഇന്ത്യയിലെ ഏറിയ പ്രദേശങ്ങളിലും മാതാപിതാക്കള്‍ പെണ്‍കുട്ടികളെ 'ശരിയായ പ്രായത്തില്‍' വിവാഹം ചെയ്തയക്കും. ശരിയായ പ്രായം എന്ന ആശയം നിങ്ങള്‍ക്ക് രസകരമായി തോന്നുന്നുണ്ടോ?

6. തെറ്റായ ഉച്ചാരണം

6. തെറ്റായ ഉച്ചാരണം

ഒരു ഇന്ത്യാക്കാരന്‍ വിദേശികളോട് സംസാരിക്കുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ ആ ഉച്ചാരണം ശ്രദ്ധിക്കുക. ആലോചനയില്ലാതെ ഇന്ത്യക്കാര്‍ ചെയ്യുന്ന ഒരു പിഴവാണിത്.

7. സിഗ്നല്‍ ലംഘനം

7. സിഗ്നല്‍ ലംഘനം

തങ്ങളുടെ അയല്‍ക്കാര്‍ ചെയ്യുന്നത് ചെയ്യാനിഷ്ടപ്പെടുന്നവരാണ് ഇന്ത്യക്കാര്‍. ഒരാള്‍ സിഗ്നല്‍ ലംഘിക്കുന്നത് കണ്ടാല്‍ പിന്നെ അത് അനേകം പേര്‍ അതാവര്‍ത്തിക്കുന്നത് കാണേണ്ടി വരും.

8. ആംബലന്‍സിന് പുറകിലുള്ള ഓട്ടം

8. ആംബലന്‍സിന് പുറകിലുള്ള ഓട്ടം

ഇന്ത്യക്കാരുടെ മറ്റൊരു വിചിത്രസ്വഭാവമാണ് ആംബുലന്‍സിന് പുറകേ വണ്ടിയില്‍ കുതിക്കുന്നത്.

English summary

8 things Indians Do Without Thinking

Some Indians are known for their stupid acts. Here are 8 crazy and everyday things done by almost every Indian!
Story first published: Wednesday, September 2, 2015, 14:23 [IST]