For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇത്രയുമായാല്‍ നമുക്ക് സമാധാനം

|

ഇന്ത്യയില്‍ ജീവിയ്ക്കുക എന്നത് ഓരോ ദിവസം ചെല്ലുന്തോറും ബുദ്ധിമുട്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. മതേതര ജനാധിപത്യ രാഷ്ട്രമാണ് ഇന്ത്യ, എന്നാല്‍ പലപ്പോഴും ഇതിന്റെ അതിരു ലംഘിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇന്ത്യയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഇങ്ങനെ സ്വപ്‌നം കാണുന്നവര്‍ ശ്രദ്ധിക്കുക

ആര്‍ഷഭാരത സംസ്‌കാരത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവര്‍ പക്ഷേ ഇന്ത്യന്‍ സംസ്‌കാരത്തെ പാടേ മറന്നു പോവുകയാണ് എന്നുള്ളതാണ് സത്യം. ഇന്ത്യന്‍ സംസ്‌കാരം വിളിച്ചോതുന്ന പല കാര്യങ്ങളും ഇന്ന് കോമാളിവത്ക്കരിക്കപ്പെടുകയാണെന്ന കാര്യത്തില്‍ സംശയമില്ല. ഇന്ത്യക്കാര്‍ക്ക് ഭാര്യയെ തേടുമ്പോള്

എങ്കിലും ഇന്ത്യന്‍ സംസ്‌കാരത്തിന്റെ മറവില്‍ ഇപ്പോഴും ചിലരെങ്കിലും മുറുകെ പിടിക്കുന്ന കാര്യങ്ങളുണ്ട്.

എന്തിനും മറ വേണം

എന്തിനും മറ വേണം

ബന്ധങ്ങള്‍ക്ക് വില കല്‍പ്പിച്ചിരുന്നൊരു തലമുറ നമുക്കുണ്ടായിരുന്നു. എന്നാല്‍ ഇന്ന് പല ബന്ധങ്ങളും വ്യാഖ്യാനങ്ങള്‍ക്കും അപ്പുറത്തേക്കാണ് വിരല്‍ ചൂണ്ടുന്നത്. എത്രയായാലും സ്‌നേഹം പ്രകടിപ്പിക്കണമെങ്കില്‍ വിദേശരാജ്യങ്ങളിലെ പോലെ കെട്ടിപ്പിടുത്തമോ ഉമ്മ വെയ്ക്കലോ ഒന്നും നമ്മുടെ രാജ്യത്ത് അനുവദനീയമല്ല.

 വിവാഹം ആചാരാനുഷ്ഠാനമനുസരിച്ച്

വിവാഹം ആചാരാനുഷ്ഠാനമനുസരിച്ച്

ഏതൊരു ഇന്ത്യക്കാരനും എത്ര പുരോഗമന വാദിയാണെങ്കിലും വിവാഹം നടത്തുന്നത് അമ്പലത്തിലോ പള്ളിയിലോ അവരുടെ ആചാരനുഷ്ഠാനങ്ങള്‍ അനുസരിച്ചായിരിക്കും. 100ല്‍ 5 പേര്‍ മാത്രമേ തങ്ങളുടെ ആദര്‍ശങ്ങള്‍ക്ക് വില കൊടുക്കുകയുള്ളൂ. അത് കൊണ്ടു തന്നെ ഇപ്പോള്‍ ഇത്തരത്തിലുള്ള വിവാഹവും ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമായി മാറി.

ഭിന്നലിംഗക്കാര്‍ അപമാനം

ഭിന്നലിംഗക്കാര്‍ അപമാനം

ഇപ്പോഴും തുടര്‍ന്നു പോരുന്ന കീഴ്‌വഴക്കമാണിത്. എന്നാല്‍ ഇവരും മനുഷ്യന്‍മാരാണെന്ന് ഓര്‍ക്കാത്തതെന്തേ പലരും. ഇന്ത്യയില്‍ ജീവിക്കുമ്പോള്‍ ജാതി-മത-ലിംഗ വിവേചനം ആവശ്യമില്ലെന്ന കാര്യം പലരും മറക്കുന്നു.

പെണ്‍കുട്ടികള്‍ കന്യകകള്‍

പെണ്‍കുട്ടികള്‍ കന്യകകള്‍

പെണ്‍കുട്ടികള്‍ കന്യകകളായിരിക്കണമെന്നത് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമാണ്. മാത്രമല്ല, അന്യമതത്തില്‍പെട്ടവനെ സ്‌നേഹിച്ചാല്‍ ദുരഭിമാനക്കൊല എന്ന പേരില്‍ പ്രാകൃത ശിക്ഷ നല്‍കാനും പല സംസ്ഥാനങ്ങളും തയ്യാറാകുന്നു.

ഫെമിനിസം എന്തുകൊണ്ട്?

ഫെമിനിസം എന്തുകൊണ്ട്?

ഇന്ത്യയില്‍ ജീവിക്കാന്‍ ഓരോ ദിവസവും പേടിയാകുന്നുവെന്നാണ് പെണ്‍മക്കളുള്ള അച്ഛനമ്മമാര്‍ ദിവസവും പറയുന്നത്. ഒരു ബലാല്‍സംഗം നടന്നാല്‍ അവിടെ കുറേ ഫെമിനിസ്റ്റുകള്‍ കൂണു പോലെ മുളയ്ക്കുന്നു. എന്നാല്‍ ആ പ്രശ്‌നം കെട്ടടങ്ങുമ്പോള്‍ പിന്നെ ഫെമിനിസ്റ്റിന്റെ പൊടി പോലുമുണ്ടാവില്ല.

 എല്ലാം തമാശ

എല്ലാം തമാശ

നമ്മുടെ രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന പല കാര്യങ്ങളും തമാശ പോലെയല്ലേ. കുറേ രാഷ്ട്രീയക്കാരും അവര്‍ക്ക് പിന്തുണ നല്‍കുന്ന കുറേ ആള്‍ ദൈവങ്ങളും അവരോട് മത്സരിക്കാന്‍ ശ്രമിക്കുന്ന കുറേ സിനിമാ താരങ്ങളും അടങ്ങിയതാണ് ഇന്ന് നാം കാണുന്ന ഇന്ത്യ എന്ന് നമുക്ക് ഒറ്റ വാക്യത്തില്‍ പറയാം.

സിനിമകള്‍ പ്രശ്‌നം

സിനിമകള്‍ പ്രശ്‌നം

പലപ്പോഴും സിനിമകള്‍ നമ്മുടെ രാജ്യത്ത് മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് വാര്‍ത്ത സ്ഥിരമാണ്‌. എന്നാല്‍ അതിനെ സിനിമയായി കാണാനും അതിന്റേതായ രീതിയില്‍ എടുക്കാനും മത സ്‌നേഹിയായ ഒരാളും തയ്യാറാവുന്നില്ല. ജനാധിപത്യമല്ലേ, പക്ഷേ സംസാരിക്കാനും അഭിപ്രായസ്വാതന്ത്ര്യത്തിനും വിലയില്ല.

കരിയര്‍ പ്രധാനം

കരിയര്‍ പ്രധാനം

നമ്മുടെ രാജ്യത്ത് എഞ്ചിനീയര്‍മാരും ഡോക്ടര്‍മാരും മാത്രം മതിയെന്നാണ് ഒരു വിഭാഗത്തിന്റെ തീരുമാനം. അതുകൊണ്ടു തന്നെ സ്വന്തം കരിയര്‍ തിരഞ്ഞെടുക്കാനുള്ള അവകാശം പോലും പലപ്പോഴും പലര്‍ക്കും നഷ്ടപ്പെടുന്നു.

മതം എല്ലാത്തിനു മീതെ

മതം എല്ലാത്തിനു മീതെ

മതമാണ് ഇന്നത്തെ ഏറ്റവും വലിയ പ്രശ്‌നം. മതേതര രാഷ്ട്രമെന്ന് ഉറക്കെ പ്രഖ്യാപിക്കുുമെങ്കിലും മതത്തിന്റെ സ്വാധീനം ഇല്ലാത്ത ഒരു മേഖലയും ഇല്ല എന്നതാണ് സത്യം.

ക്രിക്കറ്റിനെ സ്‌നേഹിക്കുന്നവര്‍

ക്രിക്കറ്റിനെ സ്‌നേഹിക്കുന്നവര്‍

മതം കഴിഞ്ഞാല്‍ പിന്നെ ഓരോ ഇന്ത്യക്കാരനും സ്‌നേഹിക്കുന്നത് ക്രിക്കറ്റിനെയായരിക്കും. എന്നാല്‍ ഇത് വെറുമൊരു ഗെയിം എന്ന രീതിയില്‍ കാണാന്‍ പലര്‍ക്കും കഴിയില്ല. അതവരുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ്.

ബലാല്‍സംഗങ്ങളിലെ (അ)നീതി

ബലാല്‍സംഗങ്ങളിലെ (അ)നീതി

ഒരു ബലാല്‍സംഗം നടന്നാല്‍ അവിടെ പെണ്‍കുട്ടിയെ കുറ്റം പറയാന്‍ ഒരു കൂട്ടരെങ്കിലും ഉണ്ടാവും എന്നതാണ് സത്യം. ഉടുപ്പിന്റെ ഇറക്കം കുറഞ്ഞു പോയി, ലിപ്സ്റ്റികിന്റെ നിറം കൂടുതലായി അങ്ങനെ പലതും. എന്നാല്‍ വളര്‍ന്നു വരുന്ന നമ്മുടെ തലമുറയിലെ ആണ്‍കുട്ടികളെ എങ്ങനെ വളര്‍ത്തണം എന്നതിനെക്കുറിച്ച് മാത്രം ഒരു ചര്‍ച്ചയും നടക്കുന്നില്ല.

English summary

11 Things India Needs To Relax About

Living in India is not easy, it has never been, neither for outside nor for its own citizens. Here are 11 things we Indians really need to relax about.
Story first published: Tuesday, September 22, 2015, 15:23 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X