For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യക്കാരുടെ വിദേശയാത്രകള്‍ക്ക് പിന്നില്‍ !

By Super
|

എല്ലാ ഇന്ത്യാക്കാരുടെയും തന്നെ സ്വപ്നമാണ് വിദേശരാജ്യങ്ങളില്‍ പോവുക എന്നത്. ചിലരാകട്ടെ ഇക്കാര്യത്തില്‍ വളരെ താല്പര്യമുള്ളവരാണ്. പുതിയതെന്തോ അവരെ കാത്തിരിക്കുന്നു എന്ന തരത്തിലാണ് അവരുടെ പെരുമാറ്റം.

എന്തായിരിക്കും ഈ വിദേശ സഞ്ചാരത്തിനുള്ള താല്പര്യത്തിന് പിന്നിലെ കാരണം? ഇതിന്‍റെ കാരണം എന്നത് വ്യക്തികള്‍ തോറും വ്യത്യസ്ഥമായിരിക്കും. അതിനാല്‍ തന്നെ എല്ലാവര്‍ക്കും ഒരേ മനോഭാവമാണ് എന്ന് കണക്കാക്കുന്നതില്‍ അര്‍ത്ഥമില്ല.

ഇന്നത്തെ സാഹചര്യത്തില്‍ വിദേശ സന്ദര്‍ശനം ഒരു ആവശ്യം എന്നതിനേക്കാള്‍ സ്വന്തം സ്ഥിതി പ്രകടമാക്കാനുള്ള ഉപാധി കൂടിയാണ്. ഇന്ത്യാക്കാരുടെ വിദേശ സന്ദര്‍ശനത്തിന് പിന്നിലെ ഏഴ് കാരണങ്ങളാണ് ഇവിടെ പറയുന്നത്.

1. അംഗീകാരം

1. അംഗീകാരം

താരതമ്യങ്ങള്‍ പ്രഥമപരിഗണന നേടുന്ന ഒരു സാമൂഹ്യാവസ്ഥയാണ് ഇന്ത്യയിലുള്ളത്. യുക്തിസഹമല്ലാത്ത വിലയിരുത്തുലുകളാണ് അവിടെ നടക്കുന്നത്. വിദേശത്ത് പോകുന്നത് സമൂഹത്തില്‍ ഉയര്‍ന്ന പരിഗണന നേടിക്കൊടുക്കാന്‍ സഹായിക്കും എന്നത് വിദേശയാത്രക്ക് പിന്നിലെ ഒരു പ്രധാന കാരണം തന്നെയാണ്.

2. കുടുംബത്തിന്‍റെ സന്തോഷം

2. കുടുംബത്തിന്‍റെ സന്തോഷം

തങ്ങളുടെ കുടുംബത്തിന്‍റെ സന്തോഷത്തിനായി വിദേശത്ത് പോകുന്നവരുണ്ട്. ഇത് പഠനത്തിന് പോകുന്ന വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ മാത്രമല്ല ബാധകമായിട്ടുള്ളത്.

3. ഔദ്യോഗിക നേട്ടങ്ങള്‍

3. ഔദ്യോഗിക നേട്ടങ്ങള്‍

ഔദ്യോഗികമായ നേടങ്ങള്‍ കൈവരിക്കാന്‍ ഇന്ത്യയിലെ നിലവിലുള്ള വിദ്യാഭ്യാസ സംവിധാനങ്ങള്‍ മതിയായതല്ല എന്ന് ചിന്തിക്കുന്നവര്‍, പ്രധാനമായും വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ഔദ്യോഗിക രംഗത്തെ മികവിനായി വിദേശത്ത് പോകുന്നത് സാധാരണമാണ്.

4. കൂടുതല്‍ വരുമാനം

4. കൂടുതല്‍ വരുമാനം

കൂടുതല്‍ പണം സമ്പാദിക്കാനുള്ള ഒരു വഴിയാണ് വിദേശത്ത് പോകുന്നത്. ഇന്ത്യാക്കാര്‍ വിദേശത്ത് പോകുന്നതിന് പിന്നിലെ ഏറ്റവും പ്രധാനപ്പെട്ട കാരണവും ഇതുതന്നെയാണ്.

5. പുതുമ

5. പുതുമ

സ്വന്തം രാജ്യത്ത് ഏറെ വര്‍ഷങ്ങള്‍ ചെലവഴിച്ചവര്‍ ഒരു പുതിയ തുടക്കത്തിനായി വിദേശത്ത് പോകാറുണ്ട്. ഭൂതകാലം അത്രക്കൊന്നും നല്ലതായിരുന്നില്ലെങ്കില്‍, ഒരു പുതിയ തുടക്കമിടുന്നത് ആകര്‍ഷകം തന്നൊയായിരിക്കുമല്ലോ?

6. പുതിയ സംസ്കാരങ്ങള്‍

6. പുതിയ സംസ്കാരങ്ങള്‍

അനേകമാളുകള്‍ യാത്രകള്‍ ഇഷ്ടപ്പെടുന്നവരാണ്. പുതിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനുള്ള ആഗ്രഹം വിദേശയാത്രകള്‍ക്ക് പിന്നിലെ ഒരു കാരണമാണ്.

7. പുതിയ സൗഹൃദങ്ങള്‍

7. പുതിയ സൗഹൃദങ്ങള്‍

പുതിയ സൗഹൃദങ്ങള്‍ക്കായി വിദേശത്ത് പോകുന്നവരുണ്ട്. പ്രത്യേകിച്ച് വിദ്യാര്‍ഥികള്‍. പുതിയ ആളുകളെ കാണുകയും പുതിയ സൗഹൃദങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നത് രസകരമായ കാര്യം തന്നെയാണല്ലോ.

ഇന്ത്യയില്‍ വിശ്വാസമര്‍പ്പിക്കാന്‍ 10 കാരണങ്ങള്‍

English summary

Why Indians Are Crazy About Going Abroad

Here are 7 reasons why Indians like to go abroad. Read on...
X
Desktop Bottom Promotion