വന്ധ്യതയെ മറികടന്ന 5 താരങ്ങള്‍

Posted By: Staff
Subscribe to Boldsky

താരങ്ങള്‍ ലോക പ്രശ്‌സതരും സ്വന്തം തൊഴിലില്‍ ഉന്നതിയിലെത്തിയവരുമാണ്‌. ധാരളാം സമ്പത്തും ഇവര്‍ക്കുണ്ട്‌.എന്നാല്‍, ജീവിതം സുഗമമായല്ല പോകുന്നതെങ്കില്‍ പ്രശസ്‌തി കൊണ്ടും സമ്പത്തു കൊണ്ടും ഒരു കാര്യവുമില്ല. ഇത്തരത്തില്‍ പല താരങ്ങള്‍ക്കും ജീവിതത്തില്‍ കഠിനമായ കാലഘട്ടങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്‌.

സ്വപ്‌നങ്ങള്‍ക്കും അര്‍ത്ഥങ്ങളുണ്ട്....

വന്ധ്യതയാല്‍ വിഷമിക്കേണ്ടി വന്ന 5 താരങ്ങളെ കുറിച്ചാണ്‌ ഇവിടെ പറയുന്നത്‌. ഇതില്‍ ചിലര്‍ ഐവിഎഫിലൂടെ പ്രശ്‌നം പരിഹരിച്ചു മറ്റുള്ളവര്‍ കുട്ടികളെ ദത്തെടുത്തു.

1. ആമിര്‍ ഖാനും കിരണ്‍ റാവവും

1. ആമിര്‍ ഖാനും കിരണ്‍ റാവവും

ഡിസംബര്‍1, 2011 ഈ ദമ്പതികളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമായിരുന്നു. നിരവധി പ്രയാസങ്ങള്‍ക്കും കാത്തിരിപ്പിനും ശേഷം കിരണിനും ആമിറിനും അവരുടെ ആദ്യ മകനെ ലഭിച്ചത്‌ ഈ ദിവസമാണ്‌. ഐവിഎഫിലൂടെയാണ്‌ ഇവര്‍ക്കിത്‌ സാധ്യമായത്‌. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന്‌ ഐവിഎഫില്‍ നിന്നും പിന്‍മാറാന്‍ ഇവരുടെ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതാണ്‌.

2. മാരിക്ക ക്രോസ്സ്‌

2. മാരിക്ക ക്രോസ്സ്‌

30 വയസ്സിന്‌ ശേഷം സ്‌ത്രീകളിലെ ഗര്‍ഭ ധാരണ ശേഷി കുറയുകയും ഇതിനുള്ള സങ്കീര്‍ണതകള്‍ കൂടി വരികയും ചെയ്യും. അമേരിക്കന്‍ നടിയായ മാരിക്‌ ക്രോസ്സ്‌ിന്റെ കാര്യത്തിലും ഇതു തന്നെയാണ്‌ സംഭവിച്ചത്‌. നാല്‍പതാം വയസ്സിലാണ്‌ ഇവര്‍ ഒരമ്മയാകാന്‍ തീരുമാനിച്ചത്‌. അതിനാല്‍ വിവാഹത്തിന്‌ ശേഷം പെട്ടന്നു തന്നെ ഐവിഎഫിന്‌ മുതിര്‍ന്നു. 2007 ഫെബ്രുവരിയില്‍ രണ്ട്‌ പെണ്‍കുട്ടികള്‍ക്കിവര്‍ ജന്മം നല്‍കി.

3. ബ്രൂക്ക്‌ ഷീല്‍ഡ്‌സ്‌

3. ബ്രൂക്ക്‌ ഷീല്‍ഡ്‌സ്‌

അമേരിക്കന്‍ നടിയും മോഡലുമായ ബ്രൂക്ക്‌ ഷീല്‍ഡ്‌ ആദ്യത്തെ മകനെ ഗര്‍ഭം ധരിക്കുന്നതിന്‌ മുമ്പ്‌ 7 തവണം ഐവിഎഫ്‌ ചെയ്‌തു. ഇതവരുടെ ജീവിതത്തിലെ വളരെ നിരാശ നിറഞ്ഞ കാലമായിരുന്നു. സങ്കീര്‍ണമായ ഗര്‍ഭാനന്തര പ്രശ്‌നങ്ങളെ അവര്‍ക്ക്‌ അഭിമുഖീരിക്കേണ്ടി വന്നു. അമ്മയാകാന്‍ കഴിയാത്ത അവസ്ഥ അവരെ വല്ലാതെ വിഷമിപ്പിച്ചു. ക്രമേണ, ഡോക്ടര്‍മാരുടെ സഹായത്തോടെ ഈ അവസ്ഥയെ മറികടന്നു. ഇപ്പോള്‍ വളരെ സ്‌നേഹവതിയായ ഒരമ്മയാണവര്‍.

4. സെലിന്‍ ഡിയോണ്‍

4. സെലിന്‍ ഡിയോണ്‍

കനേഡിയന്‍ ഗായികയായ സെലിന്‍ ഡിയോണ്‍ 1994 ഡിസംബര്‍ 17 നാണ്‌ റെനെ ആഞ്ചലീലിനെ വിവാഹം കഴിക്കുന്നത്‌. ഗര്‍ഭധാരണത്തിനായി നിരവധി വര്‍ഷം ശ്രമിച്ച്‌ അവര്‍ പരാജയപ്പെട്ടു. അവസാനം ഐവിഎഫിന്‌ മുതിര്‍ന്നു. 6 തവണയാണ്‌ അവര്‍ ഐവിഎഫ്‌ ചെയ്‌തത്‌. 2010 ഒക്ടോബര്‍ 23 ന്‌ ആരോഗ്യമുള്ള ഇരട്ട കുഞ്ഞുങ്ങള്‍ക്ക്‌ അവര്‍ ജന്മം നല്‍കി.

5. ഹഫ്‌ ജാക്‌മാന്‍

5. ഹഫ്‌ ജാക്‌മാന്‍

ഓസ്‌ട്രേലിയന്‍ നിര്‍മാതാവും നടനുമായ ഹഫ്‌ ജാക്‌മാന്‍ ദെബോറ-ലീ ഫര്‍നെസ്സിനെ 1996 ഏപ്രില്‍ 11 ന്‌ വിവാഹം കഴിച്ചു. സ്വന്തം രക്തത്തില്‍ പിറന്ന കുഞ്ഞ്‌ വേണമെന്നാണ്‌ അവര്‍ ആഗ്രഹിച്ചത്‌. ഡെബോറ രണ്ട്‌ തവണ ഗര്‍ഭം ധരിക്കുകയും ചെയ്‌തു. എന്നാല്‍ രണ്ട്‌്‌ തവണയും അത്‌ അലസിപോയി. പിന്നീട്‌ ഇവര്‍ രണ്ട്‌ കുട്ടികളെ ദത്തെടുത്തു- ഓസ്‌കാര്‍ മാക്‌സിമില്ലനും ഏവ എലിയറ്റ്‌ും.

English summary

5 celebrities who trashed infertility

They are world-known and have a thriving career. Also, these celebs own loads of wealth.
Subscribe Newsletter