For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുണ്യമാണ് ഈ സ്ഥലങ്ങള്‍; ലക്ഷ്മീദേവി കൂടിയിരിക്കുന്നതിവിടെ

|

ഹിന്ദു വിശ്വാസങ്ങള്‍ പ്രകാരം സമ്പത്തിന്റെ ദേവിയാണ് ലക്ഷ്മീദേവി. അതിനാല്‍, എല്ലാവരുടെയും ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തുന്ന ആരാധനാ മൂര്‍ത്തിയാണ് ലക്ഷമീ ദേവി. ലക്ഷ്മീ ദേവി സന്തുഷ്ടയാണെങ്കില്‍ ഒരാളുടെ ജീവിതത്തില്‍ നിന്ന് എല്ലാ ബുദ്ധിമുട്ടുകളും നീങ്ങുന്നു. നേരെമറിച്ച് ലക്ഷ്മീ ദേവി കോപിച്ചാല്‍ ഒരു വ്യക്തിക്ക് ബുദ്ധിമുട്ടുകള്‍ ഒരിക്കലും അവസാനിക്കില്ലെന്നും പറയപ്പെടുന്നു.

Most read: സൂര്യന്‍ കര്‍ക്കിടകം രാശിയില്‍; 12 രാശിക്കും ജീവിതത്തില്‍ മാറ്റങ്ങള്‍Most read: സൂര്യന്‍ കര്‍ക്കിടകം രാശിയില്‍; 12 രാശിക്കും ജീവിതത്തില്‍ മാറ്റങ്ങള്‍

ലക്ഷ്മീദേവി സമുദ്രത്തില്‍ നിന്നാണ് ജനിച്ചതെന്നും മഹാവിഷ്ണുവിനെ വിവാഹം കഴിച്ചുവെന്നും വിശ്വസിക്കപ്പെടുന്നു. ലക്ഷ്മീ ദേവിയെ ആരാധിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് സമ്പത്തും സമൃദ്ധിയും നേടാനാകുന്നു. ജ്യോതിഷത്തില്‍ ലക്ഷ്മീദേവി ശുക്രനുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭൂമിയില്‍ ലക്ഷ്മീ ദേവിയുടെ വാസസ്ഥലമായി കണക്കാക്കപ്പെടുന്ന ചില ഇടങ്ങളുണ്ട്. അത്തരം സ്ഥലങ്ങള്‍ ഇവയാണ്.

താമരപ്പൂവിന്റെ ഉള്‍ഭാഗം

താമരപ്പൂവിന്റെ ഉള്‍ഭാഗം

ഹിന്ദുമതത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു പുഷ്പമാണ് താമര. നിരവധി പൂജകള്‍ക്കായി താമര പൂവുകള്‍ ഉപയോഗിക്കുന്നു. താമരപ്പൂവിന്റെ ഉള്‍ഭാഗത്തായി ലക്ഷ്മീദേവി വസിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. പല ക്ഷേത്രങ്ങളിലും വഴിപാടുകളായി താമരപ്പൂക്കള്‍ സമര്‍പ്പിക്കാറുണ്ട്. അതിനാല്‍ത്തന്നെ, താമരപ്പൂവിനെ ലക്ഷ്മീദേവിയുടെ പ്രതീകമായി കണക്കാക്കപ്പെടുന്നു.

 കൂവള ഇലയുടെ പുറംവശം

കൂവള ഇലയുടെ പുറംവശം

പരമശിവന് പ്രിയപ്പെട്ടതാണ് കൂവള ഇലകള്‍. ശിവനെ ആരാധിക്കാനായി ഭക്തര്‍ കൂവള ഇലകള്‍ ഉപയോഗിക്കുന്നു. പാപങ്ങളില്‍ നിന്ന് മോചനം നേടാന്‍ കൂവള ഇല ഉപയോഗിച്ചുള്ള ആരാധനയിലൂടെ സാധിക്കുമെന്ന് കരുതിന്നു. എന്നാല്‍, കൂവള ഇലയുടെ പുറംവശം ലക്ഷ്മീ ദേവിയുടെ വാസസ്ഥലമാണെന്ന് പറയപ്പെടുന്നു.

Most read:Chanakya Niti: ഈ സ്വഭാവങ്ങളുള്ള സ്ത്രീയെ ഒരിക്കലും വിവാഹം ചെയ്യരുത്; ജീവിതം നശിക്കും

ആനയുടെ മസ്തകം

ആനയുടെ മസ്തകം

ഹിന്ദു വിശ്വാസമനുസരിച്ച് വളരെ പ്രാധാന്യമുള്ള ഒരു മൃഗമാണ് ആന. നിരവധി ക്ഷേത്രങ്ങളില്‍ ആനയെ നമുക്ക് കാണാന്‍ സാധിക്കും. ഘോഷയാത്രകള്‍ക്കും ആഘോഷങ്ങള്‍ക്കുമായി ആനകളെ എഴുന്നള്ളിക്കുന്ന പതിവുമുണ്ട്. ആനകളുടെ നെറ്റിയില്‍ മുഴച്ചിരിക്കുന്ന രണ്ടു ഭാഗങ്ങളെ ഗജകുംഭം എന്ന് പറയുന്നു. ഇതിനു നടുവിലായി ലക്ഷ്മി ദേവി വസിക്കുന്നു എന്ന് വിശ്വിസിക്കുന്നു.

പശുവിന്റെ പുറകുവശം

പശുവിന്റെ പുറകുവശം

വിശ്വാസങ്ങള്‍ പ്രകാരം ഒരു പുണ്യമൃഗമാണ് പശു. ഗോമാതാവ് എന്നും ഇത് അറിയപ്പെടുന്നു. പശുവിനെ ആരാധിക്കുകയും പരിപാലിക്കുകയും ചെയ്യുന്നവര്‍ ഏറെയാണ്. പശുക്കളുടെ പിന്‍ഭാഗം ലക്ഷ്മീ ദേവിയുടെ വാസസ്ഥലമാണെന്ന് വിശ്വസിക്കപ്പെടുന്നു.

Most read:ഈ ദിക്കാണ് സമ്പത്തിന്റെ വഴി; അബദ്ധത്തില്‍ പോലും ഇത്‌ ചെയ്യരുത്Most read:ഈ ദിക്കാണ് സമ്പത്തിന്റെ വഴി; അബദ്ധത്തില്‍ പോലും ഇത്‌ ചെയ്യരുത്

കൈവിരലിന്റെ അറ്റം

കൈവിരലിന്റെ അറ്റം

മനുഷ്യരുടെ കൈവിരലിന്റെ അഗ്രഭാഗത്ത് ലക്ഷ്മീ ദേവി വസിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല്‍, രാവിലെ നിങ്ങളുടെ കൈവിരലുകള്‍ കണികണ്ട് എഴുന്നേല്‍ക്കുന്നത് വളരെ ശുഭമായി കണക്കാക്കപ്പെടുന്നു.

സുമംഗലയായ സ്ത്രീയുടെ തലയുടെ മധ്യരേഖ

സുമംഗലയായ സ്ത്രീയുടെ തലയുടെ മധ്യരേഖ

സ്ത്രീകളെ ലക്ഷമീദേവിയുടെ പ്രതീകമായി കണക്കാക്കുന്നു. അതിനാല്‍ ഒരു വീടിന്റെ ഐശ്വര്യം അവിടെയുള്ള സ്ത്രീകളുടെ സ്വഭാവം അനുസരിച്ചിരിക്കുമെന്ന് പറയപ്പെടുന്നു. വിവാഹിതയായ സ്ത്രീകളുടെ തലയുടെ മധ്യരേഖ അതായത് മുടി രണ്ടുവശത്തേക്കുമായി ഒതുക്കുന്ന രേഖയില്‍ ലക്ഷ്മീ ദേവി വസിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.

Most read:നല്ല ദാമ്പത്യത്തിന്റെ അടിത്തറ; അഥര്‍വവേദം പറയുന്ന ഭാര്യാഭര്‍തൃ കടമകള്‍Most read:നല്ല ദാമ്പത്യത്തിന്റെ അടിത്തറ; അഥര്‍വവേദം പറയുന്ന ഭാര്യാഭര്‍തൃ കടമകള്‍

രണ്ട് കണ്ണുള്ള തേങ്ങയും ലക്ഷ്മീദേവിയും

രണ്ട് കണ്ണുള്ള തേങ്ങയും ലക്ഷ്മീദേവിയും

* ലക്ഷ്മി ദേവിയുടെ പദ്മമാലിനി രൂപം അസുരന്മാരോടൊപ്പമായിരുന്നു വസിച്ചിരുന്നതെന്നും എന്നാല്‍ പിന്നീട് അവരെ വിട്ടുപോയി എന്നും വിശ്വസിക്കുന്നു.

* ലക്ഷ്മീ ദേവി മഹാവിഷ്ണുവിന്റെ നെഞ്ചില്‍ വസിക്കുന്നു. അതിനാലാണ് അദ്ദേഹത്തെ ശ്രീനിവാസന്‍ എന്ന് വിളിക്കുന്നത്.

* രണ്ട് കണ്ണുകളുള്ള അപൂര്‍വമായ തേങ്ങ ഹിന്ദുമത വിശ്വാസപ്രകാരം ലക്ഷ്മി ദേവിയുമായി ബന്ധപ്പെട്ടിരിക്കുന്നു.

* ലക്ഷ്മി ദേവി ഒരിക്കല്‍ മഹാവിഷ്ണുവിനെ ശപിച്ചു. അതിന്റെ ഫലമായി അദ്ദേഹം കുതിര തലയോടെ ഹയഗ്രീവന്‍ ആയി ജനിച്ചുവെന്ന് വിശ്വസിക്കുന്നു.

ലക്ഷ്മി ദേവിയെ ആരാധിക്കാന്‍

ലക്ഷ്മി ദേവിയെ ആരാധിക്കാന്‍

താമരപ്പൂവില്‍ ഇരുന്ന് കൈയില്‍ നിന്ന് പണം ചൊരിയുന്ന ലക്ഷ്മി ദേവിയുടെ രൂപത്തെ വേണം ആരാധിക്കാന്‍. ദേവിക്ക് പിങ്ക് നിറത്തിലുള്ള പൂക്കള്‍, പ്രത്യേകിച്ച് താമരപ്പൂവ് അര്‍പ്പിക്കുന്നത് നല്ലതാണ്. ലക്ഷ്മി ദേവി മന്ത്രങ്ങള്‍ ചൊല്ലുകയാണെങ്കില്‍ അത് ഉടനടി ഫലങ്ങള്‍ നല്‍കും. വെള്ളിയാഴ്ച ലക്ഷ്മീ ദേവിയെ ആരാധിക്കാന്‍ നല്ല ദിവസമായി കണക്കാക്കുന്നു.

Most read:ഈ ദിവസം മറ്റുള്ളവരുമായി ഭക്ഷണം പങ്കിടുന്നത് ദോഷം; സ്‌കന്ദപുരാണം പറയുന്നത്Most read:ഈ ദിവസം മറ്റുള്ളവരുമായി ഭക്ഷണം പങ്കിടുന്നത് ദോഷം; സ്‌കന്ദപുരാണം പറയുന്നത്

English summary

Sacred Places Where Goddess Lakshmi Resides on Earth in Malayalam

It is believed that one can feel the constant presence of Goddess Lakshmi at five places on earth. She constantly resides in these places. Read on to know more.
Story first published: Wednesday, July 14, 2021, 16:27 [IST]
X
Desktop Bottom Promotion