Latest Updates
-
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ! -
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ! -
2026 മെയ് 9 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? കരിയറിൽ വൻ മാറ്റങ്ങൾ! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
മെയ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും! -
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ
Chanakya Niti: ഈ സ്വഭാവങ്ങളുള്ള സ്ത്രീയെ ഒരിക്കലും വിവാഹം ചെയ്യരുത്; ജീവിതം നശിക്കും
ലോകത്തില്‍ എന്തിനെക്കുറിച്ചും അറിവുള്ള മനുഷ്യനും ഏത് പ്രശ്നവും എളുപ്പത്തില്‍ പരിഹരിക്കാന്‍ കഴിയുന്നയാളുമായി അറിയപ്പെടുന്ന വ്യക്തിയാണ് ചാണക്യന്. സാമ്പത്തികമോ വ്യക്തിപരമായതോ ആയ പ്രശ്നങ്ങള്‍ പരിഹരിക്കാനും മിക്കവാറും എല്ലാ കാര്യങ്ങളിലും അദ്ദേഹത്തിന് അഭിപ്രായമുണ്ടായിരുന്നു. അതുകൊണ്ടാണ് ചാണക്യന്റെ വാക്കുകള്‍ നൂറ്റാണ്ടുകളായി നിരവധി ആളുകള്‍ പിന്തുടരുന്നത്. ഇത്തരം കാര്യങ്ങളെക്കുറിച്ചെല്ലാമുള്ള ചാണക്യന്റെ രചനകള്‍ വളരെ പ്രസിദ്ധമാണ്. അര്‍ത്ഥശാസ്ത്രം എന്ന പുസ്തകത്തിന്റെ രചയിതാവാണ് അദ്ദേഹം. ബിസി മൂന്നാം നൂറ്റാണ്ടിനും എ.ഡി മൂന്നാംനൂറ്റാണ്ടിനും ഇടയില്‍ എപ്പോഴോ ആണ് ചാണക്യന്റെ ജീവിതമെന്ന് കരുതപ്പെടുന്നു. അദ്ദേഹം അന്നു പറഞ്ഞ കാര്യങ്ങളുടെ പ്രാധാന്യം ഇന്നത്തെ സാഹചര്യങ്ങളില്‍ പോലും കുറയുന്നില്ല.
ഒരു പുരുഷന്റെയും സ്ത്രീയുടെയും ജീവിതത്തിലെ പ്രധാന സംഭവമാണ് വിവാഹം. ഇണകളുടെ പരസ്പര ധാരണയിലാണ് ഒരു നല്ല വിവാഹബന്ധം ഉണ്ടാകുന്നത്. വിവാഹ ജീവിതത്തിന് സ്ഥിരത, വിശ്വസ്തത എന്നിവ അനിവാര്യമാണ്. കാരണം, ഈ ഗുണങ്ങള്‍ വിവാഹത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ പരിപോഷിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. ഒരാളുടെ ജീവിതത്തില്‍ വിവാഹം വളരെ പ്രധാനപ്പെട്ട ഒരു കാര്യമായതിനാല്‍, പുരുഷന്മാര് വിവാഹം ചെയ്യേണ്ട സ്ത്രീകളുടെ സ്വഭാവത്തെക്കുറിച്ച് ചാണക്യന് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്നു. ഒരു പുരുഷന് ഒരിക്കലും വിവാഹം കഴിക്കാന്‍ പാടില്ലാത്ത സ്ത്രീകളെക്കുറിച്ച് ചാണക്യന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ചില സ്വഭാവഗുണങ്ങളുള്ള സ്ത്രീകളില്‍ നിന്ന് അകന്നു നില്‍ക്കണമെന്ന് ചാണക്യന് പറയുന്നു.

ബുദ്ധിയില്ലാത്ത സൗന്ദര്യം മാത്രമുള്ള സ്ത്രീ
സാധാരണയായി, പുരുഷന്മാര് അവരുടെ ജീവിത പങ്കാളികളെ തിരഞ്ഞെടുക്കുന്നത് സ്ത്രീയുടെ ബൗദ്ധിക നിലവാരത്തേക്കാളേറെയായി അവളുടെ സൗന്ദര്യം അടിസ്ഥാനമാക്കിയാണ്. എന്നാല്‍, സുന്ദരിയായതും, എന്നാല്‍ ബുദ്ധിശൂന്യയുമായ സ്ത്രീകളെ ഒരിക്കലും വിവാഹം കഴിക്കരുതെന്ന് ചാണക്യന് പറയുന്നു.

മോശം കുടുംബ പശ്ചാത്തലമുള്ള സ്ത്രീകള്‍
ഒരു പുരുഷന് വിവാഹം കഴിക്കാന്‍ പോകുന്ന സ്ത്രീയുടെ കുടുംബ പശ്ചാത്തലം എല്ലായ്പ്പോഴും പരിശോധിക്കണം. കാരണം, വിവാഹം കഴിക്കാന്‍ പോകുന്ന സ്ത്രീയുടെ കുടുംബ പശ്ചാത്തലം മോശമാണെങ്കില്‍, ആ സ്ത്രീ നിങ്ങളുടെ വീട്ടിലെ സമാധാനം കൂടി കെടുത്താന്‍ സാധ്യതയുണ്ട്.

പരുഷമായി പെരുമാറുന്ന സ്ത്രീകള്‍
പരുഷവും മോശവുമായി പെരുമാറുന്ന സ്ത്രീകളെ ഒരു പുരുഷന് ഒരിക്കലും വിവാഹം കഴിക്കരുത്. അവള് പുറമേ നിന്ന് കാണാന്‍ സുന്ദരിയാണെങ്കില്‍ പോലും അവളുടെ സ്വഭാവം നല്ലതാണെങ്കില്‍ മാത്രം വിവാഹം കഴിക്കുക. മോശമായി പെരുമാറുന്ന ഒരു സ്ത്രീ തന്റെ ഭര്‍ത്താവിനെ ജീവിതകാലം മുഴുവന്‍ കഷ്ടപ്പെടുത്തുമെന്നും ചാണക്യന് പറയുന്നു.

നുണ പറയുന്നവര്‍
ഒരുകാലത്ത് നുണയനായിരുന്ന ഒരാള്‍ പലതവണ നുണയനായി മാറുന്നു. നാമെല്ലാവരും വിശ്വസിക്കുന്ന ഒരു കാര്യമാണിത്. പതിവായി കള്ളം പറയുന്ന ഒരു സ്ത്രീ തന്റെ ഭര്‍ത്താവിനെതിരെയും ഇത് ഉപയോഗിക്കുമെന്നും കുടുംബത്തെ തകര്‍ക്കാന്‍ പോലും തുനിയുമെന്നും ചാണക്യന് പറയുന്നു. അത്തരം സ്ത്രീകളെ പുരുഷന്മാര് ഒരിക്കലും വിവാഹം കഴിക്കരുത്.

മോശം സ്വഭാവമുള്ള സ്ത്രീകള്‍
ഒരു പുരുഷന് ഒരിക്കലും മോശം സ്വഭാവമുള്ള സ്ത്രീയെ വിവാഹം കഴിക്കരുത്. കാരണം, അവളുടെ മോശം സ്വഭാവം കാരണം നിങ്ങള്‍ തമ്മിലുള്ള ബന്ധം എളുപ്പത്തില്‍ നശിക്കുമെന്ന് ചാണക്യന് പറയുന്നു.

വിശ്വസ്തരല്ലാത്തവര്‍
സ്വന്തം കുടുംബത്തോട് വിശ്വസ്തത കാണിക്കാത്ത സ്ത്രീ തന്റെ ഭര്‍ത്താവിനെയും അവിശ്വസിക്കും. വിശ്വസ്തരല്ലാത്ത ഒരു സ്ത്രീയെ ഒരിക്കലും വിവാഹം കഴിക്കരുതെന്ന് ചാണക്യന് ഉപദേശിക്കുന്നു. ഇത്തരം സ്ത്രീകളെ വിവാഹം കഴിച്ചാല്‍ പിന്നീടുള്ള ജീവിതത്തില്‍ അവള് ഭര്‍ത്താവിനെ ചതിക്കുകയും ദാമ്പത്യത്തെ നശിപ്പിക്കുകയും ചെയ്യും.

വീട്ടുജോലി അറിയാത്തവര്‍
വീട്ടുജോലികളെക്കുറിച്ച് കൂടുതല്‍ അറിയാത്ത ഒരു സ്ത്രീയെ വിവാഹം കഴിക്കാന്‍ പാടില്ലെന്ന് ചാണക്യന് പറയുന്നു. ഇന്നത്തെ ലോകത്ത് ഇത് ചര്‍ച്ചാവിഷയമായ കാര്യമാണെങ്കിലും, ഇതില്‍ ഇപ്പോഴും വിശ്വസിക്കുന്ന കുറച്ച് ആളുകള്‍ ഉണ്ട്.



Click it and Unblock the Notifications