For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗാന്ധിജയന്തിയും അന്താരാഷ്ട്ര അഹിംസാദിനവും

|

ഇന്ന് ഒക്ടോബർ 2, ഭാരത്തിന് സ്വാതന്ത്ര്യം നേടിത്തരാൻ വേണ്ടി ഒരു ജീവിതം മുഴുവൻ ഉഴിഞ്ഞ് വെച്ച ആ മഹാത്മാവിന്‍റെ ജന്മ ദിനം. ഈ ദിനത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട് എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഈ ദിവസം തന്നെയാണ് ഐക്യ രാഷ്ട്ര സഭ അന്താരാഷ്ട അഹിംസാ ദിനമായും ആചരിക്കുന്നത്. 1869 ഒക്ടോബര്‍ 2ന് ഗുജറാത്തിലെ പോർബന്ദറിൽ ജനിച്ച ആ മഹാത്മാവിന്റെ ജീവിത ലക്ഷ്യം തന്നെ അഹിംസയിൽ ഊന്നിയുള്ളതായിരുന്നു. സത്യാഗ്രഹവും അഹിംസയും കൊണ്ട് നേതൃനിരയിലേക്ക് എത്തിയ മഹാത്മാവായിരുന്നു മോഹൻദാസ് കരംചന്ദ് ഗാന്ധി എന്ന നമ്മുടെ ഗാന്ധിജി.

ഇന്ത്യക്ക് സ്വാതന്ത്ര്യത്തിന് വേണ്ടി അനുഭവിച്ച യാതനകളൊക്കെയും നമ്മളെല്ലാം വായിച്ചും കണ്ടും മനസ്സിലാക്കിയിട്ടുണ്ട്. ഇന്ന് ഈ ഗാന്ധിജയന്തി ദിനത്തിൽ അദ്ദേഹത്തിന്റെ ആത്മാവിന് വേണ്ടി നമുക്കെല്ലാം ഒരു നിമിഷം പ്രാർത്ഥിക്കാം. ഗാന്ധിയൻ തത്വങ്ങൾ എല്ലാം തന്നെ ലോകമെമ്പാടും അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ് എന്നത് നമുക്കെല്ലാം അറിയുന്ന ഒന്നാണ്. എന്നാൽ ഗാന്ധിജിയെക്കുറിച്ച് നമ്മുടെ രാഷ്ട്രപിതാവിനെക്കുറിച്ച് ആർക്കുമറിയാത്ത ചില കാര്യങ്ങൾ ഉണ്ട്. ഇവയെക്കുറിച്ച് ഈ ഗാന്ധിജയന്തി ദിനത്തിൽ നമുക്ക് വായിക്കാം.

 നോബല്‍ പുരസ്‌കാരം

നോബല്‍ പുരസ്‌കാരം

നോബേൽ പുരസ്കാരത്തിന് വേണ്ടി അഞ്ച് തവണയാണ് മഹാത്മാ ഗാന്ധിയെ നോബേൽ കമ്മിറ്റി തിരഞ്ഞെടുത്തിട്ടുള്ളത്. ഒരിക്കലും ഗാന്ധിജിയെ പുരസ്‌കാരത്തിന് നിര്‍ദ്ദേശിക്കുന്നതില്‍ കമ്മിറ്റിയ്ക്ക് ഖേദിക്കേണ്ടി വന്നിട്ടില്ല. മാത്രമല്ല ഗാന്ധിജിയുടെ ആദർശങ്ങളേയും പ്രവർത്തനങ്ങളേയും കുറിച്ച് വ്യക്തമായ കാഴ്ചപ്പാടും എല്ലാവർക്കും ഉണ്ടായിരുന്നു.

മനുഷ്യാവകാശ സമരങ്ങൾ

മനുഷ്യാവകാശ സമരങ്ങൾ

നാല് വന്‍കരകളിലായി 12 രാജ്യങ്ങളില്‍ നടന്ന മനുഷ്യാവകാശ സമരങ്ങളുടെ പൂര്‍ണ ഉത്തരവാദിത്വം ഗാന്ധിജിയ്ക്കായിരുന്നു എന്നതായിയിരുന്നു വാസ്തവം. ഇതും ഈ ഗാന്ധിജയന്തി ദിനത്തിൽ നാമെല്ലാം ഓർക്കേണ്ട ഒരു കാര്യം തന്നെയാണ്.

 മരണത്തിന് ശേഷം

മരണത്തിന് ശേഷം

മഹാത്മാഗാന്ധി 1948 ജനുവരി 30നാണ് നാഥുറാം വിനായക ഗോസ്ഡേ എന്നയാള്‍ മൂലം കൊല്ലപ്പെടുന്നത്. ഒരു പ്രാർത്ഥനാ യോഗത്തിൽ പങ്കെടുക്കുമ്പോഴായിരുന്നു ഇദ്ദേഹം കൊല്ലപ്പെടുന്നത്. മരണത്തിന് ശേഷം സംസ്കാരം നടത്തിയത് ഏകദേശം 8 കിലോമീറ്റര്‍ അകലെയായിരുന്നു.

 ബ്രിട്ടനിൽ സ്റ്റാമ്പ് ആലേഖനം

ബ്രിട്ടനിൽ സ്റ്റാമ്പ് ആലേഖനം

ഇന്ത്യക്കാരെ ബ്രിട്ടീഷ്കാരിൽ നിന്ന് സംരക്ഷിക്കുന്നതിനും സ്വാതന്ത്ര്യത്തിനും വേണ്ടിയാണ് ഗാന്ധിജി തന്‍റ സമരമുറകൾ ഓരോന്നായി പുറത്തിറക്കിയത്. എന്നാല്‍ അതേ ബ്രിട്ടന്‍ തന്നെ ഗാന്ധിജിയുടെ മരണശേഷം അദ്ദേഹത്തിന്റെ മുഖം ആലേഖനം ചെയ്ത് സ്റ്റാമ്പ് ഇറക്കി ആദരിച്ചു.

ലോകം മുഴുവന്‍ സഞ്ചരിക്കാം

ലോകം മുഴുവന്‍ സഞ്ചരിക്കാം

ഒരു ദിവസം 18 കിലോ മീറ്റര്‍ വരെ ദൂരം മഹാത്മാഗാന്ധി സഞ്ചരിച്ചിരുന്നു. അതായത് അദ്ദേഹത്തിന്റെ ജീവിത കാലയളവിൽ ഈ ലോകം രണ്ട് പ്രാവശ്യം ചുറ്റിവരാനുള്ള സമയം അദ്ദേഹം സഞ്ചരിച്ചു കഴിഞ്ഞിരുന്നു. ഒക്ടോബർ 2ന് മാത്രമല്ല എല്ലാ ദിനത്തിലും ഓർക്കേണ്ട ഒരു വ്യക്തിത്വം തന്നെയാണ് മഹാത്മാ ഗാന്ധി.

 നെഹ്‌റുവിന്റെ ആദ്യ പ്രസംഗം

നെഹ്‌റുവിന്റെ ആദ്യ പ്രസംഗം

സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്നു ജവഹർലാൽ നെഹ്റു. ഇദ്ദേഹം ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം നടത്തിയ ആദ്യ പ്രസംഗത്തിലും ഭാഗമാവാൻ മഹാത്മാഗ്നിക്ക് സാധിച്ചിരുന്നില്ല.

 എല്ലാം മ്യൂസിയത്തിലുണ്ട്

എല്ലാം മ്യൂസിയത്തിലുണ്ട്

ഗാന്ധിജി മരിക്കുന്നതു വരെ ധരിച്ചിരുന്ന ഒരു വിധം വസ്തുക്കളെല്ലാം മധുരയിലെ ഗാന്ധി മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. നിരവധി സാമൂഹ്യ പരിഷ്കരണ പ്രവർത്തനങ്ങൾ ഇന്നും തുടർന്ന് പോരുന്നത് മഹാത്മാഗാന്ധി കാണിച്ചു തന്ന വഴിയിലൂടെയാണ്. ഇന്ന് ഈ ദിനത്തിൽ അദ്ദേഹത്തിന്‍റെ ആത്മാവിന് നിത്യ ശാന്തി നേരാം.

English summary

Gandhi Jayanti - International Day of Non-Violence

In this article we explain mahatma Gandhi and his International Influence.Read on.
Story first published: Wednesday, October 2, 2019, 6:00 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X