Just In
Don't Miss
- News
മോദി കേരളത്തിലേക്കും അസമിലേക്കു പോവുന്നു; പക്ഷെ സമരം ചെയ്യുന്ന കര്ഷകരെ കാണുന്നില്ല: പി ചിദംബരം
- Movies
നിന്റെ ഒരു പടവും ഞങ്ങള് കാണില്ലെന്ന് കമന്റ്; മറുപടിയുമായി ടിനി ടോം
- Sports
IND vs ENG: കളിച്ച് മൂന്നു പിങ്ക് ബോള് ടെസ്റ്റ് മത്രം, ഇന്ത്യക്കു മടുത്തു? ബോള് കുഴപ്പക്കാരന്!
- Automobiles
പ്രതിദിന ഫാസ്ടാഗ് കളക്ഷനില് വന് വര്ധനവ്; 104 കോടി കടന്നതായി ദേശീയപാതാ അതോറിറ്റി
- Finance
പവന് 440 രൂപ കുറഞ്ഞു; സ്വര്ണം ഫെബ്രുവരിയിലെ ഏറ്റവും കുറഞ്ഞ നിരക്കില്
- Travel
13450 രൂപയ്ക്ക് കേരളത്തില് നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഫാദേഴ്സ്ഡേ: സൂപ്പര്ഹീറോ ആണ് ഞങ്ങടെ അപ്പ
ഫാദേഴ്സ് ഡേ പലപ്പോഴും പലരും അറിയാതെ പോവുന്ന ഒരു ദിവസം. എന്നാല് ഈ വര്ഷത്തെ ഫാദേഴ്സ് ഡേക്ക് ഒരു പ്രത്യേകതയുണ്ട്. എല്ലാവരും ലോക്ക്ഡൗണില് വീട്ടിലിരിക്കുമ്പോള് അച്ഛനും അമ്മയും മക്കളും എല്ലാം കൂടി നമുക്ക് പണ്ട് നഷ്ടപ്പെട്ട് പോയതെന്തൊക്കെയോ തിരിച്ച് കൊണ്ടു വരുന്ന ഒരു കാലമാണ് എന്ന് നിസ്സംശയം നമുക്ക് പറയാം. ഈ വരുന്ന ഫാദേഴ്സ് ഡേയില് നമുക്ക് ഇത്തരത്തില് നാല് മക്കളേയും ഒരു അപ്പനേയും പരിചയപ്പെടാം. കോട്ടയം പാലായിലെ സെബാസ്റ്റ്യന് എ തെരുവിലും നാല് മക്കളും ചേര്ന്ന് അവരുടെ 'കൊച്ചു' കുടുംബത്തെക്കുറിച്ച് എന്താണ് പറയുന്നത് എന്ന് നമുക്ക് നോക്കാം,
ഫാദേഴ്സ് ഡേ: അച്ഛനാണ് റോള്മോഡല്: സാന്ദ്ര അജിത്
മക്കളില് മൂത്തയാളായ നതാലിയയും സഹോദരങ്ങളായ മിഷേലും ലോറലും അന്റോണിയോയും ചേര്ന്ന് അപ്പായെ കുറിച്ച് ഈ ഫാദേഴ്സ് ഡേയില് ബോള്ഡ്സ്കൈ നടത്തിയ ഫാദേഴ്സ് ഡേ കോണ്ടസ്റ്റില് അവരുടെ കുറിപ്പ് പങ്ക് വെക്കുന്നു. 'ഞങ്ങളുടെ സൂപ്പര്ഹീറോയും റോള്മോഡലും എല്ലാം അപ്പായാണ്. അതിന് കാരണം അപ്പ ഞങ്ങള്ക്കെന്നും ഒരു വെളിച്ചമാണ്. ജീവിതത്തിലെ പ്രതിസന്ധികളായ
ഇരുട്ടിനെ കാണുമ്പോള് ഭയന്ന് പിന്മാറുന്ന ഞങ്ങളെ അപ്പ കൈപിടിച്ച് കൊണ്ട് നമ്മളൊന്നിനേയും ഭയക്കരുത് എല്ലാം നേരിടണമെന്ന് പറഞ്ഞു കൊണ്ട് ഞങ്ങളെ ധീരരാക്കി.
ഇതുവഴി ജീവിതത്തിലെ പ്രതിസന്ധികളെ എങ്ങനെ നെഞ്ച് വിരിച്ച് നേരിടണമെന്ന് അപ്പ ഞങ്ങള്ക്ക് കാണിച്ച് തന്നു. ജീവിതത്തില് ഒരു ലക്ഷ്യമുണ്ടായിരിക്കണം എന്നും അത് നേടാനായി കഠിനപ്രയത്നം ചെയ്യണം എന്നും പറയും. ലക്ഷ്യം അതെത്ര ചെറുതാണെങ്കില് പോലും കഠിന പരിശ്രമം നടത്തണം എന്നും അത് നേരായ മാര്ഗ്ഗത്തിലൂടെ ആയിരിക്കണം എന്നും അപ്പാക്ക് നിര്ബന്ധമാണ്.
ഞങ്ങളെല്ലാവരേയും ഒരു സാമൂഹിക ജീവികളായി വളരാന് അപ്പ ഞങ്ങളെ പരിശീലിപ്പിക്കുന്നു. അങ്ങനെ അപ്പ എന്ന ദീപം ഞങ്ങളെ മുന്നോട്ട് നയിക്കുന്നു. എപ്പോഴും സത്യത്തിന്റെ പാത തിരഞ്ഞെടുക്കാന് ഞങ്ങളെ ഉപദേശിക്കാറുണ്ട്. അപ്പ തന്റെ ജീവിതം മാതൃകയാക്കിയാണ് ഞങ്ങളെ പഠിപ്പിച്ചത്. ഞങ്ങള് തെറ്റു ചെയ്താല് തിരുത്തുന്നത് അപ്പ മുന്പന്തിയില് ആയിരുന്നു. പരീക്ഷയില് തോറ്റാലും കള്ളത്തരം കാണിക്കരുത് എന്നത് അപ്പാക്ക് നിര്ബന്ധമായിരുന്നു. അപ്പ അത് തന്റെ മുദ്രാവാക്യമായി സ്വീകരിച്ചു. ഞങ്ങളുടെ കഴിവുകളെ കണ്ടെത്തി അവ വളര്ത്തിയെടുക്കുന്നതില് അപ്പ ഉത്സാഹഭരിതനായിരുന്നു. ഇതിലെല്ലാം ഉപരി അപ്പ ഞങ്ങള്ക്ക് സ്നേഹനിധിയായ പിതാവായിരുന്നു. Our dad is our super hero'
ഈ ഫാദേഴ്സ് ഡേയില് ഈ അച്ഛനും മക്കള്ക്കും മലയാളം ബോള്ഡ്സ്കൈയുടെ ഫാദേഴ്സ് ഡേ ആശംസകള്. നിങ്ങള്ക്കും നിങ്ങളുടെ അനുഭവം ഞങ്ങളുമായി പങ്കു വെക്കാം. അതിന് വേണ്ടി ചെയ്യേണ്ടത് ഇത്രമാത്രം......