For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  പ്രണയിക്കുന്നുണ്ടൊ ഇല്ലയോ എന്നു അറിയാൻ

  |

  സങ്കീർണ്ണമായ ഒരു പ്രതിഭാസമാണ് പ്രണയം. പ്രണയത്തിനു ഒരു വഴികാട്ടി എന്നും നല്ലതാണ്. ലക്ഷ്യമില്ലാത്ത ഒരു പ്രയാണം എവിടേയും എത്തുകില്ല. പ്രണയത്തിലും അത് അങ്ങനെ തന്നെയാണ്. ആരെയാണൊ ഇഷ്ടപ്പെടുന്നത് അയാളുടെ സ്വഭാവസവിശേഷതകൾ മനസ്സിലാക്കുന്നത് ഗുണം ചെയ്യും. അയാൾ പ്രേമത്തിലാണൊ അല്ലയോ , എന്നു അറിയാനും ആണെങ്കിൽ അതിന്റെ ഗൗരവം അറിയാൻ ശ്രമിക്കേണ്ടതും അത്യാവശ്യമാണ്. ജ്യോതിഷത്തിന് ഇക്കാര്യത്തിൽ വളരെയേറെ സഹായിക്കാനാവും. ഓരോ രാശിക്കും അതിന്റെതായ സ്വഭാവങ്ങളുണ്ട്. അവ മനസ്സിലാക്കി മുന്നോട്ട് പോകുന്നത് വിജയം ഉറപ്പാക്കാനും ഒഴിവാക്കാവുന്ന ദുരന്തങ്ങളിൽ നിന്നും രക്ഷ നേടാനും സഹായിക്കും.

  y

  പുരുഷൻമാർ ലളിതസ്വഭാവക്കാരാണ് എന്നു പൊതുവെ ഒരു ധാരണയുണ്ട്. പക്ഷെ ഓരോരുത്തരും വ്യത്യസ്തരാണ്. വികാരങ്ങളുടെ കാര്യത്തിലും അതെ. പ്രണയത്തിൽ പുരുഷൻ എന്തു ചിന്തിക്കുന്നു എന്നു മനസ്സിലാക്കുന്നത് നല്ലതാണ്. പലകാര്യങ്ങളും സൂക്ഷ്മമായ നിരീക്ഷണത്തിലൂടെയും മനശാസ്ത്രപരമായ സമീപനത്തിലൂടെയും അറിയാൻ കഴിയും. ചോദ്യങ്ങളോ ഉത്തരങ്ങളോ അവിടെ ആവശ്യമില്ല. മനശാസ്ത്രത്തെപ്പോലെ തന്നെ മനുഷ്യരെ മനസ്സിലാക്കാൻ ജ്യോതിഷം ഏറെ സഹായിക്കും.

  t

  മേടം (മാർച്ച് 21- ഏപ്രിൽ 19)

  മേടം രാശിക്കാർ സത്യസന്ധരാണ്. അക്ഷമരാണ്. മൽസരബുദ്ധിക്കാരാണ്. പ്രണയത്തിനു വേണ്ടി മൽസരിക്കാൻ തയ്യാറാവുകയും അത് ആസ്വദിക്കുകയും ചെയ്യും. സത്യസന്ധമായി പ്രണയം തുറന്നു പറയും. അങ്ങനെ പറഞ്ഞിട്ടില്ലെങ്കിൽ ഇഷ്ടപ്പെടുന്നില്ല എന്നു ഉറപ്പിക്കാം.

  hj

  ഇടവം (ഏപ്രിൽ 20- മേയ് 20)

  ഇടവം രാശിക്കാർ വല്ലാതെ ഉടമസ്ഥാവകാശം പ്രദർശിപ്പിക്കുന്നവരാണ്. സ്വാഭാവികമായും സംരക്ഷണ മനോഭാവവും കാണും. ശാരീരികമായ പ്രേമചേഷ്ടകൾ കൂടുതലായിരിക്കും. അന്യ പുരുഷൻമാരുടെ സാന്നിധ്യത്തിൽ അസ്വസ്ഥരാവുന്നുവെങ്കിൽ ഇടവം രാശിക്കാർ പ്രണയത്തിലാണെന്നുറപ്പിക്കാം.

  g

  മിഥുനം (മേയ് 21- ജൂൺ 20)

  മിഥുനം രാശിക്കാർ സ്വന്തം ദിനചര്യയിൽ നിന്നും വ്യതിചലിക്കാൻ ഇഷ്ടപ്പെടില്ല. അവർ ഒറ്റക്കിരിക്കാൻ ആഗ്രഹിക്കുന്നവരാണ്. പക്ഷെ ഇതിൽ നിന്നും ഒരു മാറ്റം അവർ പ്രദർശിപ്പിക്കുന്നുവെങ്കിൽ അവർ പ്രണയത്തിലാണെന്നുറപ്പിക്കാം.

  8

  കർക്കിടകം (ജൂൺ 21-ജൂലൈ 22)

  കർക്കിടകം രാശിക്കാർ വികാരജീവികളാണ്. കാര്യങ്ങളെ മുൻകൂട്ടി കാണാൻ കഴിവുള്ള ഇവർ പക്ഷെ സ്വന്തം വികാരങ്ങൾ തുറന്നു പ്രകടിപ്പിക്കില്ല. വ്യക്തി ജീവിതത്തെപ്പറ്റിയും സ്വന്തം മനസ്സിനെപ്പറ്റിയും തുറന്നു സംസാരിക്കുന്നത് പ്രണയത്തിന്റെ സൂചനയാണ്

  ft

  ചിങ്ങം (ജൂലൈ 23-ആഗസ്റ്റ് 22)

  ചിങ്ങം രാശിക്കാർ എളുപ്പത്തിൽ വികാരത്തിനു അടിമപ്പെടും. ഉപരിപ്ലവമായി സംസാരിക്കാതെ സ്വന്തം താൽപ്പര്യങ്ങളെക്കുറിച്ചു പറയുന്നത് പ്രണയത്തിന്റെ ലക്ഷണമാണ്.

  f7u

  കന്നി (ആഗസ്റ്റ് 23-സെപ്റ്റംബർ 22)

  കന്നി രാശിക്കാർ ലജ്ജാലുക്കളാണ്. അനാവശ്യമായി വെപ്രാളപ്പെടുന്ന ശീലമുണ്ട്. നിരീക്ഷണപാടവം കൂടുതലാണ്. ഓരൊ ചെറിയ കാര്യവും അവർ ശ്രദ്ധിക്കുന്നുവെങ്കിൽ അവർ പ്രണയത്തിലാണെന്നുറപ്പിക്കാം.

  u

  തുലാം (സെപ്റ്റംബർ 23-ഒക്ടോബർ 22)

  സമാധാനപ്രേമികളാണ് തുലാം രാശിക്കാർ. പക്ഷെ ഇവർ സമൂഹവുമായി യോജിക്കാത്ത കാഴ്ചപ്പാടുള്ളവരുമായി പെട്ടെന്നു അടുപ്പത്തിലാവും. പ്രകൃതിഭംഗി ആസ്വദിക്കാൻ ഇവർ ഇഷ്ടപ്പെടുന്നു. ഈ സ്വഭാവവിശേഷങ്ങൾ ഇവർ പങ്കുവെക്കുന്നുവെങ്കിൽ അവർ പ്രണയത്തിലാണെന്നുറപ്പിക്കാം.

  vu

  വൃശ്ചികം (ഒക്ടോബർ 23- നവംബർ 21)

  വൃശ്ചികം രാശിക്കാർ വികാരങ്ങൾ തുറന്നു പ്രകടിപ്പിക്കാൻ ഇഷ്ടപ്പെടുന്നു. സത്യസന്ധരും സജീവമായി പ്രവർത്തിക്കുന്നവരുമാണ്. സ്നേഹിക്കുന്നുവെങ്കിൽ വൃശ്ചികം രാശിക്കാർ തുറന്നു പറയും. പറയുന്നില്ലെങ്കിൽ ഇല്ല എന്നു തന്നെ അർത്ഥം

  vy

  ധനു (നവംബർ 22-ഡിസംബർ 21)

  ധനു രാശിക്കാർ.സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്നു. ഒട്ടിച്ചേരുന്ന സ്വഭാവം ഇവർ അംഗീകരിക്കില്ല. കടുത്ത ലക്ഷ്യബോധമുള്ളവരാണ്. എപ്പോഴും സ്വന്തം ലക്ഷ്യത്തിനു വേണ്ടി പ്രവർത്തിക്കും. പ്രണയത്തിനു പലപ്പോഴും രണ്ടാം സ്ഥാനം ആകും. ഇതിനു വിരുദ്ധമായി പ്രേമിക്കാൻ സമയം കണ്ടെത്തുന്നുവെങ്കിൽ പ്രണയത്തിനു അടിമയായി എന്നു കരുതാം

  v

  മകരം (ഡിസംബർ 22- ജനുവരി 19)

  പ്രായോഗികമതികളും കുടുംബത്തിനും പാരമ്പര്യങ്ങൾക്കും മുൻതൂക്കം കൊടുക്കുന്നവരുമാണ് മകരം രാശിക്കാർ. കുടുംബജീവിതം തുടങ്ങാനാണ് ഇവർ പ്രണയിക്കുന്നത്. അതുകൊണ്ടു ഏറ്റവും ഗൗരവത്തോടെ മാത്രമെ അവർ പ്രണയത്തെ സമീപിക്കുകയുള്ളു.

  vgy

  കുംഭം (ജനുവരി 20- ഫെബ്രുവരി 18)

  പുരോഗമനചിന്തയുള്ളവരും മനുഷ്യസ്നേഹികളുമാണെങ്കിലും വികാരം പ്രകടിപ്പിക്കുന്നതിൽ പിശുക്ക് കാണിക്കുന്നവരാണ് കുംഭം രാശിക്കാർ. അവർ തുറന്നു സംസാരിക്കുകയും വികാരങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്നത് പ്രണയത്തിന്റെ സൂചനയാണ്.

  v

  മീനം (ഫെബ്രുവരി 19-മാർച്ച് 20)

  മീനം രാശിക്കാർ സഹായസന്നദ്ധരും പ്രേമപൂർവം പെരുമാറുന്നവരുമാണ്. നിർഭാഗ്യവശാൽ ചതി പലപ്പോഴും അനുഭവിച്ചിട്ടുള്ളവരാണ് ഈ രാശിക്കാർ. അതുകൊണ്ടു അവർ തുറന്നു പെരുമാറാൻ തയ്യാറാവുകയില്ല. അവർ അതിനു ശ്രമിക്കുന്നത് പ്രണയത്തിന്റെ സൂചനയാണ്.

  English summary

  Zodiac guide to know Whether he Likes

  Are you thinking whether he likes you or not? How about we give you zodiac guide to know if a guy likes you? Would that help?Then coming up in the article that tells about zodiac prediction to know if a guy likes you and wants to be with you.
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more