ഇന്നത്തെ ദിവസ ഫലം എന്താണെന്നറിയാന്‍

Posted By: anjaly TS
Subscribe to Boldsky

രാശിഫലം ഓരോ ദിവസവും വ്യത്യസ്തമായിരിക്കും. ഓരോ രാശിക്കാര്‍ക്കും സമയവും ദിവസവും നോക്കിയായിരിക്കും ഫലം വരുന്നത്. ഓരോ രാശിക്കാര്‍ക്കും വ്യത്യസ്ത തരത്തിലുള്ള രാശിഫലം ആയിരിക്കും. ഇത് ചിലപ്പോള്‍ നല്ലതോ ചീത്തയോ ആയിരിക്കും. ഓരോ ദിവസവും മാറിവരുന്ന കാര്യങ്ങള്‍ നോക്കിയാണ് ഫലം തീരുമാനിക്കുക.

സൂര്യരാശിപ്രകാരം പല തരത്തിലാണ് ഫലങ്ങള്‍ വരുന്നത്. ഓരോ രാശിക്കാര്‍ക്കും പ്രത്യേക തരത്തിലാണ് രാശിഫലം വരുന്നതും. ഇന്നത്തെ ദിവസം ഓരോ രാശിക്കാര്‍ക്കും വരുന്ന സൂര്യരാശിഫലങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

മേടം രാശി

മേടം രാശി

നിങ്ങളുടെ പ്രവര്‍ത്തികളുടെ ഫലമായിട്ടല്ലെങ്കില്‍ പോലും ബുദ്ധിമുട്ടു നിറഞ്ഞ സാഹചര്യം മേടം രാശിക്കാര്‍ക്ക്‌ അഭിമുഖീകരിക്കേണ്ടതായി വരും. തനിയെ ഉടലെടുത്തു വരുന്ന ഈ സാഹചര്യം നമുക്ക് തടഞ്ഞു നിര്‍ത്താനും സാധിക്കില്ല. മുന്നിലേക്കെത്തിയിരിക്കുന്ന ബുദ്ധുമുട്ടു നിറഞ്ഞ സാഹചര്യത്തെ ഏറ്റവും നന്നായി എങ്ങിനെ കൈകാര്യം ചെയ്യാം എന്ന് ചിന്തിച്ചുറപ്പിക്കുക മാത്രമായിരിക്കും നിങ്ങളുടെ മുന്നിലുള്ള പോംവഴി. ഈ അവസ്ഥയിലൂടെ അധിക നാള്‍ നിങ്ങള്‍ക്ക് പോകേണ്ടി വരില്ല. പതിയെ പതിയെ സാധാരണ നിലയിലേക്ക് കാര്യങ്ങള്‍ എത്തുകയും മുന്നിലുള്ള വഴി കൂടുതല്‍ വ്യക്തതയോടെ നിങ്ങള്‍ക്ക് കാണാനുമാകും. എന്നാല്‍ പ്രശ്‌നങ്ങള്‍ നിറഞ്ഞ വഴികളിലൂടെ കടന്നു പോകുമ്പോഴുള്ള സമയത്തെ അനുഭവം ഉള്‍ക്കൊണ്ടുകൊണ്ട്, അതില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് കരുത്താര്‍ജിക്കാന്‍ ശ്രമമുണ്ടാകണം. നിങ്ങള്‍ക്ക് കടന്നു പോകേണ്ടി വന്ന ആ ക്ലേശകരമായ കാലഘട്ടം, മറ്റൊരു തരത്തില്‍ ജീവിതത്തില്‍ നിങ്ങള്‍ക്ക് ഒരു സന്തോഷം നല്‍കുന്ന സമ്മാനം കരുതി വെച്ചിട്ടുണ്ടാകും. വിശ്വാസം കൈവിടാതെ മുന്നോട്ടു പോവുക.

 ഇടവം രാശി

ഇടവം രാശി

മറ്റ് ചിലരുടെ പ്രതീക്ഷകളും ആഗ്രഹങ്ങളും സാക്ഷാത്കരിക്കാനുള്ള ശ്രമമാകും ഇടവംരാശിക്കാരില്‍ നിന്നുമുള്ളത്. ആ വ്യക്തിയെ തൃപ്തിപ്പെടുത്തുന്നതിനും സന്തോഷിപ്പിക്കുന്നതിനും വേണ്ടി ആ വ്യക്തി മുന്നോട്ടു വയ്ക്കുന്ന മാതൃക പ്രകാരമുലഅള ജീവിതം നയിക്കാനാണ് നിങ്ങളുടെ താത്പര്യം. സ്‌നേഹത്തിലും, കരുതലിലും ഊന്നിയുള്ള താത്പര്യമാകാം ആ വ്യക്തിക്ക് നിങ്ങളോടുള്ളത്. എന്നാല്‍ ആ വ്യക്തി ഇതെല്ലാമാണ് പ്രതീക്ഷിക്കുന്നതെന്ന് കരുതി നിങ്ങള്‍ സ്വന്തം താത്പര്യങ്ങള്‍ മറന്ന് ഓരോന്ന് ചെയ്യുന്നു. അങ്ങിനെ മുന്നോട്ടു പോകാന്‍ ശ്രമിക്കാതിരിക്കുക. മറ്റ് എന്തെങ്കിലും ലക്ഷ്യം നിങ്ങളുടെ ഉളളിലുണ്ടെങ്കില്‍ അതിന് വേണ്ടി പരിശ്രമിക്കാന്‍ തയ്യാറാവാന്‍ മടി കാണിക്കരുത്. അങ്ങിനെ ഒരു ശ്രമം നിങ്ങളുടെ ഭാഗത്ത് നിന്നുമുണ്ടായാല്‍, ജീവിതത്തില്‍ മുന്നേറാനുള്ള കരുത്ത് നിങ്ങള്‍ക്കുണ്ടെന്ന് നിങ്ങള്‍ തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുന്ന വ്യക്തിയെ പോലും ബോധ്യപ്പെടുത്താന്‍ നിങ്ങള്‍ക്ക് സാധിക്കും.

മിഥുനം രാശി

മിഥുനം രാശി

കഴിഞ്ഞു പോയ നാളുകളിലെടുത്ത തെറ്റായ തീരുമാനങ്ങളും, പ്രവര്‍ത്തികളുമെല്ലാം മിഥുനം രാശിക്കാരുടെ ഓര്‍മകളിലേക്കെത്തി ഉള്ളില്‍ കുറ്റബോധമുണ്ടാക്കാം. ജീവിതത്തിലെ ഒരു പുതിയ വഴി തിരഞ്ഞെടുക്കുമ്പോഴായിരിക്കാം പഴയ ആ നാളുകളില്‍ എടുത്ത തെറ്റായ തീരുമാനങ്ങള്‍ വീണ്ടും ശല്യപ്പെടുത്താന്‍ എത്തുക. എന്നാല്‍ നിങ്ങളിലേക്കെത്തുന്ന ആ പഴയ കാല തെറ്റായ തീരുമാനങ്ങളുടെ ഓര്‍മകള്‍ക്ക് നിങ്ങളെ പേടിപ്പെടുത്താന്‍ സാധിക്കില്ല. നിങ്ങള്‍ ഇപ്പോള്‍ എടുത്തിരിക്കുന്ന തീരുമാനത്തില്‍ നിന്നും നിങ്ങളെ പിന്നോട്ട് വലിക്കാനും അവയ്ക്കാകില്ല. കഴിഞ്ഞു പോയ കാലത്തെ ഓര്‍മകള്‍ നിങ്ങളിലേക്ക് എത്തുന്നത് ഒരു ഓര്‍മപ്പെടുത്തലിനാണ്. അനുഭവ സമ്പത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ കരുത്തരാണ്. ഈ അനുഭവ സമ്പത്ത് ഇത്തവണ ശരീയായ തീരുമാനത്തിലേക്ക് നിങ്ങളെ കൊണ്ടെത്തിക്കും എന്ന ഓര്‍മപ്പെടുത്തലാണ് അവ നല്‍കുന്നത്. കഴിഞ്ഞു പോയ നാളില്‍ നിങ്ങള്‍ നേരിട്ട തോല്‍വി വരും കാലത്തെ നിങ്ങളുടെ വിജയത്തിനുള്ള ചവിട്ടു പടിയാണ്.

കര്‍ക്കടക രാശി

കര്‍ക്കടക രാശി

വൈകാരികമായി നിങ്ങളുടെ മനസിനെ കലുഷിതപ്പെടുത്തുന്ന വ്യക്തിപരമായ പ്രശ്‌നങ്ങളുടെ തീവ്രത കര്‍ക്കടക രാശിക്കാര്‍ക്ക് കൂടിവരും. നേരിടാന്‍ സാധിക്കുന്നതിന്റെ പരമാവി നേരിട്ടു കഴിഞ്ഞു എന്ന തോന്നലിലേക്ക് നിങ്ങള്‍ എത്തും. ഈ സമ്മര്‍ദ്ദത്തില്‍ നിന്നും ഒളിച്ചോടാന്‍ ആഗ്രഹിക്കും. ഒളിച്ചോടാന്‍ നിങ്ങള്‍ക്കാകും. പക്ഷേ ആ പ്രശ്‌നം അപ്പോഴും അവിടെ പരിഹാരം ഇല്ലാതെ കിടക്കും. അതോടെ എവിടേയ്ക്ക് ഓടിയാലും സമാധാനം നിങ്ങളുടെ കൈകളിലേക്ക് എത്തില്ല. സമ്മര്‍ദ്ദം നിറഞ്ഞ സമയമാണ് ഇപ്പോഴെങ്കില്‍ അത് പതിയെ അയഞ്ഞു തുടങ്ങും. സമാധാനം നിങ്ങളെ തൊടുന്നത് വരെ എല്ലാം നേരിടുക. വൈകാരികമായി ഉണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകളെ മനക്കരുത്തോടെ കൈകാര്യം ചെയ്യുക.

ചിങ്ങരാശി

ചിങ്ങരാശി

നിങ്ങളുടെ വഴിയെ, നിങ്ങളുടെ ഇഷ്ടത്തിന് എന്തെങ്കിലും ചെയ്യാനാവും നിങ്ങള്‍ ലക്ഷ്യം വയ്ക്കുക. എന്നാലത് മറ്റൊരാളുടെ വഴിയ്ക്ക് എതിരായിട്ട് വരും എന്നതാണ് ചിങ്ങരാശിക്കാര്‍ക്ക് നേരിടേണ്ടി വരുന്ന പ്രതിസന്ധി. അധികാരവും, സ്വാധീനവും ഉള്ള വ്യക്തിയായിരിക്കും നിങ്ങളുടെ വഴിയില്‍ എതിരായി വരുന്നത് എന്നതാണ് പ്രതിസന്ധിയെ കൂടുതല്‍ കടുപ്പമുള്ളതാക്കുന്നത്. എന്നാല്‍ ചലഞ്ച് ചെയ്യുക എന്നത് ചിങ്ങരാശിക്കാരുടെ പ്രകൃതമാണ്. നിങ്ങളുദ്ദേശിക്കുന്ന വഴിയെ തന്നെ പോകാന്‍ നിങ്ങള്‍ തയ്യാറാവും. എന്നാല്‍ നിങ്ങളത് ചെയ്യുന്നതിന് മുന്‍പ് ആ വ്യക്തി എന്താണ് ലക്ഷ്യം വയ്ക്കുന്നത് എന്ന് വ്യക്തമായി മനസിലാക്കാന്‍ ശ്രമിക്കണം. അത് മനസിലാക്കി ഏറ്റവും ഉചിതമായ രീതിയിലുള്ള ഒരു തീരുമാനം കൈക്കൊള്ളാനും ശ്രമിക്കണം. നിങ്ങള്‍ ചിന്തിക്കുക പോലും ചെയ്യാത്ത കാര്യമായിട്ടായിരിക്കാം അതിന്റെ ഫലം വരിക. പോസിറ്റീവായി പ്രയോജനപ്പെടുത്തി അതിന്റെ പ്രതിഫലം സ്വന്തമാക്കാന്‍ ശ്രമിക്കണം.

കന്നി രാശി

കന്നി രാശി

ജീവിതത്തില്‍ ഒരു മാറ്റം കന്നി രാശിക്കാരെ തേടി ഈ കാലയളവിലെത്തും. പക്ഷേ പ്രശ്‌നം എന്തെന്നാല്‍ ഈ മാറ്റം എന്തായിരിക്കും, അതെങ്ങിനെ നിങ്ങളെ ബാധിക്കും എന്നതെല്ലാം ഒരു സമയം കഴിഞ്ഞ് മാത്രമേ നിങ്ങള്‍ക്ക് വ്യക്തമാവുകയുള്ളു. ഈ മാറ്റം കടന്നു പോകുമ്പോള്‍, അപ്പോഴുള്ള സാഹചര്യത്തില്‍ നിങ്ങള്‍ക്ക് സംതൃപ്തി തോന്നും. ഈ മാറ്റമുണ്ടാകാന്‍ നല്ല കാരണങ്ങളൊന്നും നിങ്ങള്‍ക്ക് കണ്ടുപിടിക്കാനും കഴിഞ്ഞേക്കില്ല. അസ്വസ്ഥരാവാതെ, സമാധനപരമായി ഈ മാറ്റങ്ങളെ ഉള്‍ക്കൊണ്ട് മുന്നോട്ടു പോവുക. സ്വസ്ഥതയും ബാലന്‍സും ജീവതത്തില്‍ നിന്നും നഷ്ടപ്പെടുന്നില്ല എന്ന് ഉറപ്പു വരുത്തുക. വരാന്‍ പോകുന്ന മാറ്റത്തെ അതിന്റെ വഴിക്ക് വിടുക. ഈ മാറ്റം സംഭവിച്ചു കഴിഞ്ഞ് അതിനെ മനസിലാക്കാന്‍ നിങ്ങള്‍ക്ക് കഴിയും. അത് ഒരു നല്ല മാറ്റമായിരുന്നു എന്ന് നിങ്ങള്‍ക്ക് തോന്നും.

തുലാം രാശി

തുലാം രാശി

വാക്കുകള്‍ കൊണ്ട് മറ്റൊരു വ്യക്തിയെ പ്രചോദിപ്പിക്കാന്‍ തുലാം രാശിക്കാര്‍ക്ക് ഈ നാളുകളില്‍ കഴിയും. മറ്റൊരു വ്യക്തിയില്‍ നിങ്ങളുടെ വാക്കുകളും പ്രവര്‍ത്തികളും സൃഷ്ടിക്കുന്ന പ്രഭാവം നിങ്ങള്‍ സങ്കല്‍പ്പിക്കുന്നതിലും അപ്പുറത്തായിരിക്കും. എന്തെങ്കിലും പോസിറ്റിവായി ചെയ്യണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോകുന്ന ഒരു വ്യക്തിയെ അതിജീവിക്കാനും മുന്നോട്ടേക്ക് കുതിക്കുവാനും പ്രചോദിപ്പിക്കുക. പ്രചോദനം നല്‍കാനുള്ള നിങ്ങളുടെ കഴിവിനെ നിങ്ങള്‍ സ്വയം വില കുറച്ച് കാണരുത്. അധികമൊന്നും ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കില്ല എന്ന് കരുതിയിരിക്കുകയും അരുത്. ശരിയായ സാഹചര്യം കണ്ടെത്തി പ്രവര്‍ത്തിക്കുക എന്നതാണ് ഇവിടെ പ്രധാനം.

 വൃശ്ചികരാശി

വൃശ്ചികരാശി

നിങ്ങള്‍ പകര്‍ന്നു നല്‍കിയ ഒരു ആശയം. അത് നിങ്ങള്‍ കരുതുന്നതിന് അപ്പുറത്തേക്ക് കടന്ന് വിജയകരമായി പ്രാവര്‍ത്തികമാകും എന്ന നേട്ടം വൃശ്ചിക രാശിക്കാര്‍ക്ക് നേട്ടമാണ്. നിങ്ങളുടെ വ്യക്തി ജീവിതത്തിലായാലും, തൊഴിലിടത്തിലായാലും ഈ ആശയത്തില്‍ നിന്നും ലഭിക്കുന്ന പൂര്‍ണ ജയം പ്രയോജനപ്പെടുത്താന്‍ ഉതകുന്ന വിധം കരുതലോടെ മുന്നോട്ടു പോവുക. നിങ്ങളില്‍ അസൂയാലുവായ മറ്റൊരു വ്യക്തി ചിലപ്പോള്‍ ഇതില്‍ നിന്നുമുള്ള ഫലത്തിന്റെ ക്രഡിറ്റ് സ്വന്തമാക്കാന്‍ ശ്രമിക്കാം. ആ വ്യക്തിയെ പൂര്‍ണമായും ഒഴിവാക്കേണ്ടതില്ല. നിങ്ങളുടെ കൂടെ കൂട്ടുക. അവര്‍ക്ക് മറ്റെന്തെങ്കിലും നല്ലത് നിങ്ങള്‍ക്ക് സംഭാവന ചെയ്യാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുക.

ധനുരാശി

ധനുരാശി

അപകടങ്ങളും, സാഹസങ്ങളും ജീവിതത്തില്‍ നിന്നും ഒരു പരിധി വരെ ഒഴിവാക്കാന്‍ ലക്ഷ്യം വയ്ക്കും ധനുരാശിക്കാര്‍ ഈ ദിവസം. ഉദാഹരണത്തിന്, പുതുതായി ആരംഭിച്ച ഒരു റെസ്റ്റോറന്റിലെ വിഭവങ്ങളുടെ രുചിയെ കുറിച്ച് നിങ്ങള്‍ക്ക് വിശ്വസ്ഥതയുള്ള ഒരു വ്യക്തിയില്‍ നിന്നും ചോദിച്ചറിയാനാവും നിങ്ങള്‍ ശ്രമിക്കുക. അല്ലാതെ ആ റെസ്‌റ്റോറന്റില്‍ പോയി ഭക്ഷണം കഴിച്ച് സ്വയം പരീക്ഷിക്കാനാവില്ല. എന്നാല്‍ ഈ റിസ്‌കുകളെല്ലാം ഒഴിവാക്കി ജീവിക്കാന്‍ നമുക്കാകില്ലല്ലോ. പരീക്ഷണങ്ങളും, സാഹസീകതകളും, അപകടങ്ങളും നിങ്ങളുടെ മുന്നിലേക്ക് എത്തിയേക്കാം. അതെല്ലാം നേരിടുക. പുതിയ അനുഭവങ്ങളില്‍ നിന്നും പാഠങ്ങള്‍ പഠിക്കാനാവും. അപ്പോള്‍ പുതിയ വെല്ലുവിളികളോട് യെസ് പറയാന്‍ മടിക്കരുത്.

മകരം രാശി

മകരം രാശി

വടികളും കല്ലുകളും നിങ്ങളുടെ എല്ലൊടിച്ചേക്കാം. എന്നാല്‍ വാക്കുകള്‍ക്ക് നിങ്ങളെ നോവിക്കാനാവില്ല എന്നാണ് ഒരു പഴയ കാവ്യ ശകലത്തില്‍ പറയുന്നത്. പക്ഷേ പലരുമിത് അംഗീകരിച്ചു തരില്ല. കാരണം എല്ലൊടിയുന്നതിനേക്കാള്‍ വേദന വാക്കുകള്‍ കൊണ്ട് മുറിവേല്‍ക്കുമ്പോള്‍ നാം അനുഭവിക്കാറുണ്ട്. വാക്കുകള്‍ കൊണ്ട് മുറിവേല്‍ക്കപ്പെടാന്‍ സാധ്യതയുള്ള നാളുകളാണ് മകരംരാശിക്കാര്‍ക്ക് ഇപ്പോള്‍. വാക്കുകളിലൂടെ നിങ്ങളെ ആരെങ്കിലും നോവിച്ചാല്‍ അതിനെ വൈകാരികമായി കാണാതെ ബുദ്ധി ഉപയോഗിച്ച് നേരിടുക. ആ വേദന നിങ്ങള്‍ ഉള്‍ക്കൊള്ളുക. ഏതെങ്കിലും തരത്തില്‍ വേദനിക്കുന്ന വ്യക്തിയില്‍ നിന്നുമാകാം നിങ്ങള്‍ക്കാ വേദന ലഭിച്ചതെന്നും ചിന്തിക്കാന്‍ ശ്രമിക്കുക. ദയ മനസില്‍ വെച്ച് ചിന്തിച്ചാല്‍ ഏത് മുറിവും ഉണങ്ങും.

കുംഭ രാശി

കുംഭ രാശി

നിങ്ങള്‍ ഒരു കാര്യം ചെയ്തു. ശരിയായില്ല. വീണ്ടും ചെയ്തു. ശരിയായതേയില്ല. പിന്നേയും ശരിയാവുന്നേയില്ല. അങ്ങിനെ ഒരേ കാര്യം തന്നെ നിങ്ങള്‍ കുംഭ രാശിക്കാര്‍ക്ക് വീണ്ടും വീണ്ടും ചെയ്യേണ്ടി വരും. ഈ സമയം നിങ്ങള്‍ക്ക് സ്ഥലകാല ബോധം നഷ്ടപ്പെട്ടുവെന്ന് കണ്ടുനില്‍ക്കുന്നവര്‍ക്ക് തോന്നിയേക്കാം. എന്നാല്‍ നിങ്ങള്‍ ആ ഭാഗത്തേക്ക് നോക്കാനേ പോകേണ്ട. ശരിയായി ചെയ്യുന്നത് വരെ ശ്രമം തുടരുക. നിങ്ങള്‍ ചെയ്യുന്നതില്‍ വിശ്വാസം അര്‍പ്പിച്ചു മുന്നോട്ടു പോവുക എന്നതാണ് വിജയ മന്ത്രം. നിങ്ങളുടെ മുന്നേറ്റം മനസിലാക്കാതെ വിമര്‍ശനം ഉന്നയിക്കുന്നവരുടെ വാക്കുകളില്‍ തളരാതിരിക്കുക.

 മീനം രാശി

മീനം രാശി

മൃദുവായ ഹൃദയത്തിന് ഉടമയാവാം നിങ്ങള്‍ എന്നാല്‍ നിങ്ങള്‍ കരുത്തരാണ്. ഒരു സ്രാവായിട്ടല്ല, പകരം ഗോള്‍ഡ് ഫിഷായിട്ടാണ് നിങ്ങള്‍ മീനം രാശിക്കാര്‍ നിങ്ങളെ തന്നെ കാണുന്നത് എങ്കില്‍ അറിയേണ്ട മറ്റൊന്നു കൂടിയുണ്ട്. കരുത്തരാവേണ്ട സമയത്ത് അത് പ്രയോഗിക്കുവാനുള്ള കരുത്ത് നിങ്ങള്‍ക്കുള്ളിലുണ്ട്. പ്രതിസന്ധി ഘട്ടത്തില്‍ കരുത്തോടെ നില്‍ക്കുക എന്നത് എത്രമാത്രം ്പ്രധാനപ്പെട്ടതാണെന്ന് സാഹചര്യങ്ങള്‍ നിങ്ങളെ പഠിപ്പിക്കും. നിങ്ങള്‍ക്ക് പ്രശ്‌നമുണ്ടാക്കുന്ന വ്യക്തിയോടു കരുണ തോന്നിയേക്കാം. എന്നാല്‍ നിങ്ങളെ കുറിച്ച് നിങ്ങളാദ്യം ചിന്തിക്കുക.

English summary

Your Daily Horoscope for March 22nd 2018

Check out your daily horoscope for 22 March 2018 and know what exactly the day holds for you!
Story first published: Thursday, March 22, 2018, 7:00 [IST]