For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെവിക്കുള്ളിലുണ്ടായിരുന്നത് ജീവനുള്ള ചിലന്തി

അവരാകട്ടെ ചെവിക്കുള്ളിലുള്ളത് എട്ടുകാലിയാണെന്ന് മനസ്സിലാക്കിയപ്പോള്‍ തന്നെ ബോധം കെട്ടു

|

ഉറങ്ങാന്‍ കിടക്കുമ്പോള്‍ നിങ്ങളുടെ ഏറ്റവും വലിയ പേടി എന്തായിരിക്കും? പ്രേതങ്ങള്‍, ഭൂതങ്ങള്‍, യക്ഷികള്‍ എന്നുള്ളതൊക്കെ സാധാരണ പേടികളായിരിക്കും. എന്നാല്‍ ഇതൊന്നുമല്ലാതെ ചിലരെങ്കിലും പേടിക്കുന്ന ഒന്നാണ് ചെറു പ്രാണികള്‍. ഇവ ചെവിക്കുള്ളില്‍ കടന്നു കൂടിയാല്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടും വേദനയും എല്ലാം തന്നെയായിരിക്കും പലര്‍ക്കും ഉണ്ടാക്കുന്ന ഭയം. എന്നാല്‍ ഇവ കയറാതെ സൂക്ഷിക്കേണ്ടതും നമ്മള്‍ തന്നെയാണ്. ഇത് വായിക്കുമ്പോള്‍ തന്നെ നിങ്ങളുടെ രോമങ്ങള്‍ എഴുന്നേറ്റ് നിന്നേക്കാം. കാരണം ചെവിയില്‍ എന്തെങ്കിലും പ്രാണി കയറിയാല്‍ തന്നെ നമ്മളാകെ അസ്വസ്ഥതരാവും. എന്നാല്‍ ചെവിയില്‍ കയറിയത് ഒരു വലിയ എട്ടുകാലി ആണെങ്കിലോ?

കൈയ്യില്‍ ഈ രേഖയുണ്ടോ, ഒളിച്ചിരിക്കും രഹസ്യംകൈയ്യില്‍ ഈ രേഖയുണ്ടോ, ഒളിച്ചിരിക്കും രഹസ്യം

സ്ഥിരമായുണ്ടാകുന്ന തലവേദന അതികഠിനമായപ്പോഴാണ് അവര്‍ ഡോക്ടറെ കാണാന്‍ തീരുമാനിച്ചത്. എന്നാല്‍ തലവേദനയുടെ കാര്യം കണ്ടെത്തിയപ്പോള്‍ അവര്‍ക്ക് ബോധക്ഷയം വന്നു പോയി. ചെവിക്കുള്ളില്‍ കയറിയ എട്ടുകാലിയായിരുന്നു അവരെ വട്ടം കറക്കിയത്. ജീവനോട് ആ ചിലന്തി അവരുടെ ചെവിക്കുള്ളില്‍ സുഖമായി താമസിച്ച് വരുകയായിരുന്നു. ഇതായിരുന്നു അതികഠിനമായ തലവേദനക്കും ചെവിവേദനക്കും പ്രധാന കാരണം എന്നതാണ് സത്യം. പിന്നീട് സംഭവിച്ചത്.

ഇന്ത്യയില്‍ തന്നെ സംഭവിച്ചത്

ഇന്ത്യയില്‍ തന്നെ സംഭവിച്ചത്

വിദേശ രാജ്യങ്ങളില്‍ ഒന്നുമല്ല ഇന്ത്യയില്‍ തന്നെയാണ് ഇത്തരത്തില്‍ ഒരു സംഭവം നടന്നത്. ചെവിക്കുള്ളിലും തലക്കുള്ളിലും പതിവില്ലാത്ത വിധം പ്രശ്‌നങ്ങള്‍ തോന്നിയപ്പോഴാണ് ഇവര്‍ ഡോക്ടറെ സമീപിക്കാന്‍ തീരുമാനിച്ചത്. പല തവണ മരുന്ന് കഴിച്ചിട്ടും തലവേദന മാറാതെ കൂടിയപ്പോഴാണ് വിശദമായ പരിശോധനക്ക് ഇവര്‍ തയ്യാറായത്.

 അടഞ്ഞ ചെവി

അടഞ്ഞ ചെവി

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ ചെവി അടഞ്ഞിരിക്കുന്നത് പോലെ ഇവര്‍ക്ക് തോന്നിയിരുന്നു. മാത്രമല്ല കൃത്യമായി ശബ്ദങ്ങളൊന്നും കേള്‍ക്കാത്ത അവസ്ഥയും ഉണ്ടായിരുന്നു. വിരലിട്ട് തടഞ്ഞ് നോക്കിയെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. അവസാനം വേദനയെ അവഗണിച്ച് മറ്റു പണികളിലേക്ക് കടന്നെങ്കിലും വേദന വര്‍ദ്ധിക്കുകയാണ ചെയ്തത്.

ഒന്നും മനസ്സിലാവാതെ

ഒന്നും മനസ്സിലാവാതെ

എന്നാല്‍ തന്റെ ചെവിക്കകത്ത് എന്താണ് നടക്കുന്നതെന്ന് മനസ്സിലാവാതെ അവര്‍ ആകെ അങ്കലാപ്പിലായി. ചെവി തുളക്കുന്ന വേദനയുമായാണ് അവര്‍ പിന്നീട് ഡോക്ടറുടെ അടുത്തെത്തിയത്. എന്നാല്‍ ചെവി പരിശോധിച്ച ഡോക്ടര്‍ ചെവിക്കകത്ത് കണ്ടത് പറഞ്ഞപ്പോള്‍ അവരുടെ ബോധം പോയി.

 രണ്ട് ചെവിയും പരിശോധിച്ചു

രണ്ട് ചെവിയും പരിശോധിച്ചു

ചെവി രണ്ടും വിശദമായി പരിശോധിച്ച് കഴിഞ്ഞപ്പോഴാണ് വേദനയുടെ കാരണം ഡോക്ടര്‍ക്ക് മനസ്സിലായത്. ചെവിക്കകത്ത് ഒരു ചിലന്തി ജീവനോടെ ഉണ്ടായിരുന്നു. ഇതായിരുന്നു പ്രധാനമായും വേദനയുടെ കാരണം. അതുകൊണ്ട് തന്നെ ഇത്തരത്തിലൊരു പ്രതിസന്ധിയെ എങ്ങനെ നേരിടണം എന്നത് അവരെ പറഞ്ഞ മനസ്സിലാക്കുന്നത് പ്രയാസകരമായിരുന്നു.

ഭയം കൊണ്ട് പ്രശ്‌നങ്ങള്‍

ഭയം കൊണ്ട് പ്രശ്‌നങ്ങള്‍

തന്റെ ചെവിക്കുള്ളില്‍ ഇപ്പോഴും ജീവനോടെ ഒരു പ്രാണി ഉണ്ടെന്ന് അവരോട് പറഞ്ഞപ്പോഴേക്കും അവര്‍ വിറക്കുകയും ബോധം കെട്ട് വീഴുകയും ആണ് ഉണ്ടായത്. ഡോക്ടര്‍ അതിനെ എങ്ങനെ ഓപ്പറേറ്റ് ചെയ്ത് പുറത്തെടുക്കണം എന്നത് പിന്നീട് അവരോട് വിശദമായി പറഞ്ഞു. എന്നാല്‍ ഇതൊന്നും അവരുടെ ആധിയെ ഇല്ലാതാക്കിയില്ല.

 ബുദ്ധിമുട്ടേറിയ ഒന്ന്

ബുദ്ധിമുട്ടേറിയ ഒന്ന്

ചിലന്തിയെ ചെവിയില്‍ നിന്ന് പുറത്തെടുക്കുക എന്നത് വളരെയധികം ബുദ്ധിമുട്ടേറിയ ഒന്ന് തന്നെയായിരുന്നു. എന്നാല്‍ ഡോക്ടര്‍ വളരെ വിദഗ്ധമായി തന്നെ ചിലന്തിയെ പുറത്തെടുക്കുകയും അവരുടെ ആധി കുറക്കുകയും ചെയ്തു. മരുന്ന് കൊടുത്ത് മയക്കിയതിനു ശേഷമായിരുന്നു ഡോക്ടര്‍ ചിലന്തിയെ പുറത്തെടുത്തത്. അല്‍പം സലൈന്‍ വാട്ടര്‍ ചെവിയില്‍ ഒഴിച്ചപ്പോള്‍ തന്നെ ചിലന്തി ചെവിയില്‍ നിന്ന് പുറത്തേക്ക് വന്നു. ഇപ്പോള്‍ സുഖമായി ജീവിതം നയിക്കുന്നു അവര്‍.

ശ്രദ്ധിക്കേണ്ടത് ഇതെല്ലാം

ശ്രദ്ധിക്കേണ്ടത് ഇതെല്ലാം

ചെവിയില്‍ പ്രാണികളോ മറ്റോ കയറാതിരിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. അതിനായി ശ്രദ്ധിക്കേണ്ടത് ഇവയാണ്. വൃത്തിഹീനമായ സ്ഥലങ്ങളില്‍ കിടന്നുറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുക. മാത്രമല്ല പ്രാണികളോ മറ്റോ കയറിയാല്‍ സ്വയം ചികിത്സ നടത്താതെ ഡോക്ടറെ കാണുന്നതിന് വേണ്ടി ശ്രദ്ധിക്കുക.

English summary

spider in woman’s ear

This was a case that was reported in India, when a woman visited a doctor and complained about headache. On doctor’s examination, they found out a spider resting in her ear!
Story first published: Thursday, May 17, 2018, 16:33 [IST]
X
Desktop Bottom Promotion