രാശിഫലം 28, ബുധനാഴ്ച

Posted By: anjaly TS
Subscribe to Boldsky

ഭൂമിയിലെ മനുഷ്യരുടെ ജീവിതത്തെ ആകാശത്തെ നക്ഷത്രങ്ങള്‍ എങ്ങിനെ സ്വാധീനിക്കുന്നു എന്ന തോന്നല്‍ നിങ്ങളിലുണ്ടായിട്ടുണ്ട്. ഹൈന്ദവ ആചാര പ്രകാരം വിശ്വസിച്ച് പിന്തുടര്‍ന്ന് പോരുന്ന ഒന്നാണ് രാശി ഫലങ്ങള്‍. ആകാശത്തെ ഗോളങ്ങള്‍ക്ക് മനുഷ്യന്റെ ജീവിതത്തെ സ്വാധീനിക്കാന്‍ സാധിക്കുമെന്ന വിശ്വാസത്തിലൂന്നിയാണ് ജ്യോതിശാസ്ത്രം.

നിങ്ങളുടെ ജനന സമയം കുറിക്കുന്നതില്‍ വന്ന ചെറിയ പാക പിഴകള്‍ പോലും നിങ്ങളുടെ രാശി നിര്‍ണയിക്കുന്നതിനെ തെറ്റിക്കും. ഗ്രഹങ്ങളുടെ സഞ്ചാര പദമായ രാശിചക്രം നിങ്ങളുടെ ദിവസത്തെ എങ്ങിനെ സ്വാധീനിക്കുന്നു എന്ന് നോക്കാം.

മേടം

മേടം

പൊതുപരിപാടിക്കായി മാറ്റിവയ്ക്കുന്ന ഒരു വൈകുന്നേരും നിങ്ങളുടെ ജീവിതത്തിലെ ഒരു വഴിത്തിരിവിന് കാരണമാകും. കലാപരമായ മേഖലകളിലുള്ള വ്യക്തികളെ പരിചയപ്പെടാനും ബന്ധം പുതുക്കാനും നിങ്ങള്‍ക്ക് അവസരമുണ്ടാകും. സിനിമ, ടെലിവിഷന്‍, റെക്കോര്‍ഡിങ്, കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് എന്നിങ്ങനെ ക്രിയേറ്റീവ് മേഖലയില്‍ ജോലി ചെയ്യുന്നവരുമായി സൗഹൃദത്തിലാവാന്‍ അവസരംവരുന്ന സമയമാണ് ഇത്. ഈ കൂട്ടത്തില്‍ നിന്നും ഒരു റൊമാന്റിക് പാര്‍ട്ണറെ നിങ്ങള്‍ക്ക് കിട്ടിയേക്കാം. അതല്ലാതെ, നിങ്ങളുടെ കരിയറില്‍ മുന്നോട്ടു പോകുവാനുള്ള ഉപദേശങ്ങളും നിര്‍ദേശങ്ങളും ഇവരുമായെല്ലാം സംസാരിക്കുന്നതിലൂടെ ലഭിക്കും. ശ്രദ്ധ പുലര്‍ത്തുക. നല്ല വൈകുന്നേരും ആസ്വദിക്കുക.

ഇടവം

ഇടവം

സേവനം എന്ന ആശയം മുന്നില്‍ വെച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രചോദനം ലഭിക്കുന്ന ദിവസമാണ് ഇത്. നിങ്ങള്‍ അകമഴഞ്ഞ് പിന്തുണയ്ക്കുന്ന ഒരു പദ്ധതിയുടേയോ സംഘടനയുടേയോ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയായിരിക്കും ദിവസം കടന്നു പോവുക. ബാലാവകാശമോ, മൃഗസംരക്ഷണമോ ആവാം നിങ്ങള്‍ മുന്നില്‍ വെച്ചു പ്രവര്‍ത്തിക്കുന്ന മേഖലകള്‍. സേവനമാണ് നിങ്ങള്‍ ഇവിടെ ലക്ഷ്യം വയ്ക്കുന്നത്. ഇന്ന് ടിവിയില്‍ നിന്നോ അല്ലെങ്കില്‍ ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള മറ്റ് മാധ്യമങ്ങളില്‍ നിന്നോ നിങ്ങള്‍ക്ക് ലഭിക്കുന്ന ഒരു ആശയം നിങ്ങളെ വല്ലാതെ പ്രചോദിപ്പിക്കും. നിങ്ങള്‍ സേവനം ചെയ്യുന്ന മേഖലയിലുള്ളവര്‍ക്ക് ഒരു പോസിറ്റീവ് മാറ്റം കൊണ്ടുവരാന്‍ നിങ്ങളിലുണ്ടാവുന്ന ചിന്തയാണ് ഈ പ്രചോദനം നല്‍കുന്നത്. നിങ്ങള്‍ ഒരു മാറ്റത്തിന് കാരണമാവുകയാണ്.

മിഥുനം

മിഥുനം

സിംഗിളാണ് നിങ്ങള്‍ എങ്കില്‍ ഒരു റൊമാന്റിക് പങ്കാളിയെ നിങ്ങള്‍ താമസിക്കുന്നതിന്റെ തൊട്ടടുത്ത് തന്നെ പ്രത്യക്ഷപ്പെടും. ആകര്‍ഷകത്വം തോന്നിക്കുന്ന വ്യക്തിത്വവും, രൂപവും, ബുദ്ധിവൈഭവവുമെല്ലാമായിരിക്കും ഇവര്‍ നിങ്ങളുടെ മുന്നിലേത്തുമ്പോള്‍ നിങ്ങള്‍ക്ക് അനുഭവപ്പെടുക. തികച്ചും നാടകീയമായിട്ടായിരിക്കും ഈ വ്യക്തി നിങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുക. പരിചയപ്പെട്ട ഉടനെ അവരുമായി സമയം ചിലവിട്ടു തുടങ്ങുകയും ചെയ്യും. എന്നാല്‍ എടുത്തു ചാടി റിലേഷന്‍ഷിപ്പ് ദൃഡമാക്കുന്നതിന് മുതിരരുത്.

കര്‍ക്കിടകം

കര്‍ക്കിടകം

ഒരു കൂട്ടം സുഹൃത്തുക്കള്‍ ഒത്തുചേരലിനായി നിങ്ങളുടെ വിട്ടിലേക്ക് എത്തി നിങ്ങളില്‍ മുന്‍പെങ്ങും ഇല്ലാത്ത വിധത്തില്‍ ഒരു സൗഹൃദ വലയത്തിന്റെ അനുഭൂതി നല്‍കു. ജ്യോതിശാസ്ത്രം, തത്വജ്ഞാനം, പാരിസ്ഥീകം എന്നീ വിഷയങ്ങളില്‍ പ്രഗത്ഭരായിരിക്കും അതിഥികളായി എത്തുക. നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട വ്യക്തിയും ഇക്കൂട്ടത്തില്‍ ഉണ്ടാകും. കൗതുകമുണര്‍ത്തുന്ന പല ചര്‍ച്ചകളും ഇവിടെ ഉയര്‍ന്നുവരും. ദിവസങ്ങളോളം നിങ്ങളുടെ ചിന്തകളില്‍ നിറയാന്‍ സാധ്യതയുള്ള വിഷയങ്ങള്‍ നല്‍കിയാവും ഈ കൂട്ടം പിരിയുക. അത് ആസ്വദിക്കുക.

ചിങ്ങം

ചിങ്ങം

റൊമാന്റിക് സിനിമകളോടും, നോവലുകളോടുമാണോ നിങ്ങള്‍ക്ക് താത്പര്യം കൂടി വരുന്നത്. സ്‌നേഹം നിങ്ങളുടെ ഉള്ളില്‍ കൂടുതല്‍ ശക്തിയായി പ്രതിധ്വനിക്കുന്നത് കൊണ്ടാണ് ഇത്. നിലവില്‍ നിങ്ങള്‍ അതി തീവ്ര പ്രണയത്തിലായിരിക്കുകയോ, അല്ലെങ്കില്‍ ഒരു റിലേഷന്‍ഷിപ്പിന് വേണ്ടി ആഗ്രഹിക്കുകയോ ആണ്. റിലേഷന്‍ഷിപ്പിന് വേണ്ടി ആഗ്രഹിക്കുകയാണെങ്കില്‍ നിങ്ങള്‍ സമയം തീരെ കളയാതിരിക്കുക. റൊമാന്‍സ് നിങ്ങളില്‍ നിറയാനുള്ള സാധ്യതകളാണ് ഈ ദിവസങ്ങളില്‍ തെളിയുന്നത്. അത് കുറച്ചു നാള്‍ അങ്ങിനെ നില്‍ക്കും. പുറത്തേക്കായി പോകുമ്പോള്‍ നിങ്ങളുടെ വ്യക്തിത്വത്തെ ഏറ്റവും നന്നായി അടയാളപ്പെടുത്തും വിധം പോവുക.

കന്നി

കന്നി

കലാപരമായി, കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ മേഖലയില്‍ സാമ്പത്തിക നേട്ടവും പ്രശസ്തിയും നേടുവാന്‍ സാധിക്കുന്ന ദിവസമാണ് ഇന്ന്. സാമ്പത്തികമായി ഉണ്ടാകുന്ന നേട്ടം പ്രയോജനപ്പെടുത്തുക. ലഭിക്കുന്ന പ്രതിഫലം ബിസിനസില്‍ തന്നെ ചിലവഴിക്കാനായിരിക്കും നിങ്ങളില്‍ തോന്നലുണ്ടാവുക. ആ തോന്നലിനൊപ്പം പോവുക. സാമ്പത്തിക നേട്ടം വര്‍ധിപ്പിക്കാന്‍ ഇതിലൂടെ സാധിക്കും. അടുത്ത കുറച്ച് വര്‍ഷത്തേക്ക് തന്നെ സാമ്പത്തികമായി നിങ്ങള്‍ക്ക് നേട്ടമുണ്ടാകാനുള്ള സാധ്യതകളാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്.

തുലാം

തുലാം

റിലേഷന്‍ഷിപ്പിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ നിങ്ങളില്‍ അധിക സമ്മര്‍ദ്ദം നിറയ്ക്കാന്‍ തുടങ്ങിയിട്ട് നാളേറെയായില്ലേ? ആ സമ്മര്‍ദ്ദം ഈ ദിവസങ്ങളില്‍ ഒഴിഞ്ഞു പോകും. നിങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തി നിങ്ങളുടെ ചിന്തകളെ മനസിലാക്കി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ശ്രമിക്കും. ഭാവി മുന്നില്‍ കണ്ടായിരിക്കും അവരുടെ നീക്കമെല്ലാം. കണ്ണുകള്‍ തുറന്ന് വെച്ച് നിങ്ങള്‍ കാര്യങ്ങളെ വീക്ഷിച്ചാല്‍ ആ ബന്ധം തകരാതെ മുന്നോട്ടു കൊണ്ടുപോകാനാവും. നിങ്ങളുടെ പങ്കാളിയില്‍ സിനിമാ സ്റ്റൈല്‍ പ്രതീക്ഷകള്‍ വെച്ച് പുലര്‍ത്താതിരിക്കുക. മാനുഷിക പോരായ്മകള്‍ മനസിലാക്കി സ്‌നേഹം പ്രകടിപ്പി

വൃശ്ചികം

വൃശ്ചികം

സിംഗിളായി തുടരുകയും പങ്കാളിയെ തിരയുകയുമാണ് നിങ്ങള്‍ എങ്കില്‍, ഇന്ന് നിങ്ങള്‍ക്ക് ആ വ്യക്തിയെ കണ്ടെത്താനാവും. അതത്ര എളുപ്പമല്ല. കാരണം ജനക്കൂട്ടം നിറഞ്ഞ ഇടത്തിലായിരിക്കും നിങ്ങള്‍ ആ വ്യക്തിയെ കാണുക. ഒരു നിമിഷം കൊണ്ട് നിങ്ങളെ ആകര്‍ഷിക്കാന്‍ ആ വ്യക്തിക്കാവും. തിരിച്ച് നിങ്ങളെ അവര്‍ കാണുകയും, നിങ്ങള്‍ക്ക് അനുഭവപ്പെട്ടത് പോലെ ഫീല്‍ അവരില്‍ ഉണ്ടാവുകയും ചെയ്താല്‍ നല്ലൊരു പങ്കാളിയെ നിങ്ങള്‍ക്ക് ലഭിക്കും. അവിടെ വെച്ച് തന്നെ നിങ്ങള്‍ക്ക് ആ വ്യക്തിയെ പരിചയപ്പെടാന്‍ സാധിക്കണം എന്നുമില്ല. പക്ഷേ കറങ്ങി തിരിഞ്ഞ് നിങ്ങളുടെ അടുത്തേക്ക് തന്നെ എത്തും. പ്രതീക്ഷയില്‍ മുന്നോട്ട് പോവുക. ദിവസം ആസ്വദിക്കുക.

ധനു

ധനു

എവിടെ തിരിഞ്ഞാലും സ്‌നേഹം കൊണ്ട് നിങ്ങള്‍ മൂടപ്പെടുന്ന ദിവസമാണ് ഈ വരുന്നത്. നിങ്ങള്‍ ഇതുവരെ കാണാത്ത റൊമാന്‍സും കൊണ്ട് നിങ്ങളുടെ ചുറ്റും പലരും നിറയും. ഒരു പ്രധാനപ്പെട്ട വ്യക്തിയെ ഈ ദിവസം നിങ്ങള്‍ കാണുകയും ചെയ്യും. അത് വിദേശ രാജ്യത്ത് നിന്നുമുള്ള വ്യക്തിയാവാം. അല്ലെങ്കില്‍ നിയമം, വിദ്യാഭ്യാസം, പബ്ലിഷിങ് മേഖലകളില്‍ ്പ്രവര്‍ത്തിക്കുന്ന വ്യക്തിയാവാം. സ്‌നേഹം നിറച്ച് ആ വ്യക്തി നിങ്ങളെ വേദനിപ്പിക്കും. എന്നാല്‍ അതിനെതിരെ നിലപാടെടുക്കാതിരിക്കുക. ആ വേദനയില്‍ പരിഭവിക്കാതേയും ഇരിക്കുക. റിലാക്‌സ് ചെയ്ത് ആ സ്‌നേഹം ആസ്വദിക്കുക. നിങ്ങള്‍ക്ക് നല്ലൊരു ദിവസമാണ് മുന്നിലുള്ളത്.

മകരം

മകരം

മുന്നിലുണ്ടായിരുന്ന നല്ല കരിയറിന് കരിനിഴല്‍ വീണതായി നിങ്ങള്‍ക്ക് ഈ സമയം തോന്നും. ആലോചനയില്ലാതെ എടുത്ത് ചാടി ആ കരിയര്‍ എഴുതി തള്ളാന്‍ മുതിരരുത്. കുറച്ച് ദിവസം ഇതുമായി ബന്ധപ്പെട്ട ചിന്തകളില്‍ മുഴുകുക. അതിന്റെ സാധ്യതകളും നേട്ടങ്ങളും, പോരായ്മകളും എല്ലാം കണക്കു കൂട്ടുക. ഈ ഫീല്‍ഡില്‍ പരിചയ സമ്പത്തുള്ള വ്യക്തിയുമായി സംസാരിച്ച് കൂടുതല്‍ വ്യക്തത വരുത്താനും നിങ്ങള്‍ക്കാകും. എല്ലാം ഗുണമായിട്ടാണ് മുന്നില്‍ തെളിയുന്നത് എങ്കില്‍ ആ കരിയറുമായി തന്നെ മുന്നോട്ടു പോവുക. അതുപോലൊരു സുവര്‍ണാവസരം അടുത്തെങ്ങും നിങ്ങളുടെ മുന്നിലേക്ക് എത്തണമെന്നില്ല.

കുംഭം

കുംഭം

ഒരു വെബ്‌സൈറ്റില്‍ നിന്നോ, ടെലിവിഷന്‍ ഡോക്യുമെന്ററിയില്‍ നിന്നോ നിങ്ങളുമായി ഇണങ്ങി നില്‍ക്കുന്ന മതപരമായതോ, വിദ്യാഭ്യാസപരമായതോ ആയ സംഘടനയെ കുറിച്ച് അറിയാന്‍ ഇടവരും. നിങ്ങളില്‍ ഇത് താത്പര്യം ഉണര്‍ത്തുകയും അതുമായി ബന്ധപ്പെട്ട് കൂടുതല്‍ അറിയാനുള്ള ആഗ്രഹം നിങ്ങളില്‍ ഉണ്ടാവുകയും ചെയ്യും. നിങ്ങളുടെ അടുത്ത സുഹൃത്തിലും ഇതുമായി ബന്ധപ്പെട്ട താത്പര്യം ജനിക്കും. ഒരു ക്ലാസ് അല്ലെങ്കില്‍ വര്‍ക്ക്‌ഷോപ്പ് ഇതുമായി ബന്ധപ്പെട്ട് നിങ്ങള്‍ പങ്കെടുക്കുകയും, നേരിട്ട് കണ്ട് പഠിക്കുകയും ചെയ്യും. ആക്ടീവായി ഇതില്‍ പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം വര്‍ധിച്ചുവരും.

 മീനം

മീനം

ഒരു അര്‍ഥവുമില്ലാത്ത, നിങ്ങള്‍ക്ക് മനസിലാക്കാനേ സാധിക്കാത്ത ചില സ്വപ്‌നങ്ങള്‍ ഈ ദിവസങ്ങളില്‍ നിങ്ങളുടെ ഉറക്കം കെടുത്തും. മാലാഖമാരോ, മറ്റ് മതപരമായ ഘടകങ്ങളോ എല്ലാമായിരിക്കും ഈ സ്വപ്‌നങ്ങളില്‍ വരിക. റൊമാന്റിക് റിലേഷന്‍ഷിപ്പിനെ കുറിച്ചായിരിക്കാം ഈ സ്വപ്‌നങ്ങള്‍ പറയുന്നുണ്ടാവുക. എന്നാല്‍ നിങ്ങള്‍ക്കത് മനസിലാക്കി എടുക്കാന്‍ കഴിഞ്ഞെന്ന് വരില്ല. ഒരു ബുക്കും പേനയും ഉറങ്ങുമ്പോള്‍ അടുത്ത് വെച്ചോളു. ഉണരുമ്പോള്‍ ഈ സ്വപ്‌നങ്ങള്‍ ഓര്‍ത്തെടുത്ത് എഴുതാം. എന്നിട്ടവയുടെ അര്‍ഥം കണ്ടെത്താനും ശ്രമിക്കാം.

Read more about: insync life ജീവിതം
English summary

Wednesday Fortune

As we know that hard-working people come in all shapes and sizes, the common thread that brings them all together is their constant determination to become someone great.This is possible with the right zodiac signs, as these signs influence the hardworking spirit of each of the persons.