For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാതൃദിനം, ഒരു അവലോകനം

മാതൃദിനം ആഘോഷിക്കുന്നതിന് വിവിധ രീതികളുണ്ട്

|

അമ്മയോടും ലോകത്തിലെ അമ്മയെപ്പോലെയുള്ള മറ്റെല്ലാവരോടും കൃതജ്ഞത പ്രകടിപ്പിക്കുവാനുള്ള ഒരു ദിവസമാണ് പലർക്കും മാതൃദിനമെന്നത്. ലോകമാകമാനം ഈ ദിനം ആചരിക്കപ്പെടുന്നു. ഭൂമിശാസ്ത്രപരമായ സ്ഥാനവ്യത്യാസങ്ങൾക്കനുസരണമായി വിവിധ രാജ്യങ്ങളിൽ തീയതിയിൽ മാറ്റമുണ്ടായിരിക്കും.

ee

മാതൃദിനത്തിൽ ആളുകൾ എന്തുചെയ്യും?

മാതൃദിനത്തിൽ ആളുകൾ അവരുടെ അമ്മയേയും അമ്മയ്ക്ക് സമമായിട്ടുള്ള ലോകമെമ്പാടുമുള്ള വ്യക്തികളെയും അനുസ്മരിക്കുകയും അവരോട് കൃതജ്ഞതയും ആദരവും പ്രകടിപ്പിക്കുകയും ചെയ്യുന്നു. അമ്മയെപ്പോലെയുള്ളവർ എന്ന് പറയുമ്പോൾ രണ്ടാനമ്മമാർ, മറ്റ് ബന്ധുക്കൾ, അമ്മായിയമ്മ, രക്ഷിതാവിന്റെ സ്ഥാനം അലങ്കരിക്കുന്ന അമ്മയ്ക്ക് സമമായ സ്ത്രീകൾ, വളർത്തമ്മമാർ, സുഹൃത്തുക്കളുടെ അമ്മമാർ എന്നിവരെയായാണ് അർത്ഥമാക്കുന്നത്.

മാതൃദിനം ആഘോഷിക്കുന്നതിന് വിവിധ രീതികളുണ്ട്. ആശംസാ കാർഡുകൾ നൽകുക, പുഷ്പ്പങ്ങൾ നൽകുക, കേക്ക് നൽകുക എന്നിവയും, കുടുംബസംഗമങ്ങൾ, സന്ദർശനങ്ങൾ എന്നിവയും മാതൃദിനാഘോഷത്തിന്റെ ഭാഗമാണ്. വീട്ടിൽ എല്ലാവരും ഒരുമിച്ചുകൂടി പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം തുടങ്ങിയവ ഭക്ഷിക്കുന്നതും ഒരു ഭാഗമാണ്.

ii

ദൂരെയൊക്കെ താമസിക്കുന്നവർ ഈ ദിനത്തിൽ പ്രത്യേകമായ ഫോൺസന്ദേശങ്ങളിലൂടെ അമ്മമാർക്ക് ആശംസകൾ അറിയിക്കുന്നു, പ്രത്യേകിച്ചും അകലെയുള്ള സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളോ, അകലെ ജോലിചെയ്യുന്ന മറ്റുള്ളവരോ ഒക്കെ.

മറ്റൊന്ന്, അമ്മയുമൊത്തുള്ള രസകരമായ പഴയകാല സംഭവങ്ങൾ ഈ ദിനത്തിൽ കഥകളായോ കവിതകളായോ ആശംസാ കാർഡുകളിൽ എഴുതി അമ്മമാർക്കും അമ്മയെപ്പോലെയുള്ള മറ്റുള്ളവർക്കും നൽകുന്നതും ഒരു ആചാരമാണ്. മധുരപലഹാരങ്ങൾ നൽകുക, പുതിയ വസ്ത്രം, വിനോദോപകരണങ്ങൾ, കൈകൊണ്ട് നിർമ്മിച്ച കൗതുകവസ്തുക്കൾ, ആഭരണങ്ങൾ, ഗിഫ്റ്റ് വൗച്ചറുകൾ തുടങ്ങിയവയും ഈ ദിനത്തിൽ മാതൃദിനപ്രതീകമായി നൽകാറുണ്ട്. അമ്മയുമായോ, അതുപോലെയുള്ള മറ്റുള്ളവരുമായോ ചലച്ചിത്രാസ്വാദനത്തിന് പോകുന്നതും ഒരു ആഘോഷച്ചടങ്ങാണ്.

tt

വിവിധ രാജ്യങ്ങളിൽ വ്യത്യസ്തമായ രീതിയിലാണ് മാതൃദിനം ആഘോഷിക്കപ്പെടുന്നത്. സാമോവ എന്ന രാജ്യത്താണെങ്കിൽ, ചില വിഭാഗക്കാർ വളരെ വിസ്തരിച്ചുള്ള പാട്ടും നൃത്തവും രാജ്യത്തുടനീളം ആഘോഷിക്കാറുണ്ട്.

ആഘോഷദിനം

ആഘോഷിക്കപ്പെടുന്ന രാജ്യത്തിനനുസരിച്ച് വ്യത്യസ്തമായ തീയതികളിലാണ് മാതൃദിനം ആചരിക്കപ്പെടുന്നത്. പല രാജ്യങ്ങളിലും മേയ് മാസത്തിലെ രണ്ടാമത്തെ ആഴ്ചയിലാണ് ഇത് നടത്തപ്പെടുന്നത്. പ്രവർത്തിദിവസമല്ല എന്നതുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും മാതൃദിനാഘോഷങ്ങൾക്കുവേണ്ടി ഞായറാഴ്ചയെ തിരഞ്ഞെടുത്തിരിക്കുന്നത്.

ചില രാജ്യങ്ങളിൽ, പ്രത്യേകിച്ചും കോസ്റ്റാ റിക്ക, ജോർജ്ജിയ, സാമോവ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിൽ മാതൃദിനം പൊതു അവധിദിവസമാണ്. ഇന്നേ ദിവസം ഭക്ഷണശാലകളും, കാപ്പിസൽക്കാരശാലകളുമൊക്കെ പതിവിലും കൂടുതൽ തിരക്കുള്ളതായിമാറും. കാരണം മിക്ക ആളുകളും അമ്മമാരൊത്ത് പുറത്തുനിന്ന് ഭക്ഷണം കഴിക്കുവാൻ തയ്യാറെടുക്കുന്നതുകൊണ്ടാണിത്.

പശ്ചാത്തലം

ആദ്യകാല മാതൃദിനാഘോഷത്തെപ്പറ്റി ചിന്തിക്കുകയാണെങ്കിൽ, പൗണാണിക യവന സംസ്‌കാരത്തിലേക്ക് കണ്ണോടിക്കേണ്ടിവരും. ദേവന്മാരുടെ മാതാവായ റിയയെ ആദരിക്കുന്നതിനുവേണ്ടി പൗരാണിക യവനന്മാർ അവരുടെ സംസ്‌കാരത്തിൽ മാതൃദിനാഘോഷം ഉൾപ്പെടുത്തിയിരുന്നതായി ചില എഴുത്തുകളിൽ കാണുന്നു. കാലം കഴിഞ്ഞപ്പോൾ ഇംഗ്ലണ്ടിലെ മദറിംഗ് ഡെയ് എന്നത് ആളുകൾക്ക് തങ്ങൾ ജ്ഞാനസ്‌നാനം സ്വീകരിച്ച ദേവാലയം പരമ്പരാഗതമായി സന്ദർശിക്കുന്ന ഒരു ദിനമായി മാറി. ഇപ്പോൾ ആ ദിനം മാതൃത്വദിനമായിട്ടുകൂടി ആഘോഷിക്കപ്പെടുന്നു.

cttc

അമേരിക്കയിൽ ഈ ദിനത്തെ സ്ഥാപിക്കുന്നതിനുള്ള ബഹുമതി നിലകൊള്ളുന്നത് അന്നാ ജാർവിസ്, ജൂലിയാ വാഡ് ഹോവെ എന്നിങ്ങനെ രണ്ട് വനിതകളിലാണ്. ഏകദേശം 1870 മുതൽ 10 വർഷത്തോളം ജൂലിയാ വാഡ് ഹോവെയുടെ സ്‌പോൺസർഷിപ്പിൽ മാതൃദിനം ബോസ്റ്റണിൽ ആഘോഷിച്ചിരുന്നു. എന്നാൽ തുടർന്ന് ആ ദിനം ഉപക്ഷേിക്കപ്പെട്ടു. മറ്റുചില ഉറവിടങ്ങളിൽനിന്നുള്ള രേഖകൾ വെളിവാക്കുന്നത്, 1800 കളുടെ അവസാന വർഷങ്ങളിൽ മിഷിഗണിലെ ആൽബിയോണിൽ കാൾഹോൺ ബ്ലെയ്ക്‌ലി മാതൃദിനം തുടങ്ങിവച്ചു എന്നാണ്. അവരുടെ മക്കൾ ഓരോ വർഷവും അമ്മയ്ക്കുവേണ്ടി ഒരു ദിനം ആദരവ് പ്രകടിപ്പിക്കുവാനായി മാറ്റിവയ്ക്കുകയും, മറ്റുള്ളവരെ അതിനുവേണ്ടി പ്രേരിപ്പിക്കുകയും ചെയ്തു.

ഇന്ത്യയിൽ മാതൃദിനാഘോഷം എത്തുന്നത് ഏറ്റവും അടുത്ത കാലത്തായിട്ടാണ്. കഴിഞ്ഞ ഒരു ദശകത്തിനുള്ളിലാണ് മാതൃദിനം ഇന്ത്യയിൽ കുറച്ചെങ്കിലും ആഘോഷിക്കപ്പെട്ടുതുടങ്ങുന്നതും ഒരു വിജയമായി മാറുന്നതും. സാസ്‌കാരികമായും, ഭൂമിശാസ്ത്രപരമായും, സാമൂഹികമായും വളരെയധികം വൈവിധ്യങ്ങളുള്ള ഇന്ത്യയിൽ ഇത്തരത്തിലുള്ള ഒരു വിദേശദിനാഘോഷം വളരെവേഗം വേരുപിടിച്ചു എന്നത് എടുത്തുപറയത്തക്ക കാര്യമാണ്. വിദേശരാജ്യങ്ങളിൽ കൈക്കൊള്ളുന്നതുപോലെയുള്ള ചടങ്ങുകളാണ് ഇപ്പോൾ ഇവിടെയും പാലിച്ചുപോരുന്നത്.

ft7f

പ്രതീകങ്ങൾ

അമ്മയ്ക്കും അമ്മയെപ്പോലുള്ള മറ്റുള്ളവർക്കുംവേണ്ടി കൃതജ്ഞത പ്രകടിപ്പിക്കുന്നതിന് വിവിധ മാർഗ്ഗങ്ങളാണ് അവലംബിച്ചുപോരുന്നത്. വെളുത്ത കാർണേഷൻ പുഷ്പത്തെയാണ് ആധുനിക മാതൃദിനസ്ഥാപകയായ അന്നാ ജാർവിസ് ഔദ്യോഗിക പ്രതീകമായും അന്തർദേശീയ മാതൃദിനപ്രതിഷ്ഠയായും വേണമെന്ന് ആവശ്യപ്പെട്ടത്.

ഇന്ത്യയിൽ മാതൃദിനം ഒരു ദേശിയോത്സവമല്ലെങ്കിലും, വളരെ വേഗത്തിൽ ഇത് വളർന്നുകൊണ്ടിരിക്കുന്നു. ഇപ്പോഴുള്ള വളർച്ചയെ കണക്കിലെടുക്കുകയാണെങ്കിൽ, ഈ ദിനം ഒരു ദേശിയോത്സവമാകാൻ അധികകാലം വേണ്ടിവരുകയില്ല.

Read more about: insync life ജീവിതം
English summary

On Mother's Day

The moment a child is born, the mother is also born. She never existed before. The woman existed, but the mother, never. A mother is something absolutely new.
X
Desktop Bottom Promotion