For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ധനു മാസഫലം (ജൂൺ, 2018)

  |

  വില്ലാളിയുടെ ചിഹ്നംകൊണ്ട് വിശേഷവൽക്കരിക്കപ്പെട്ടിരിക്കുന്ന ധനുരാശിയിൽ നവംബർ 22-നും ഡിസംബർ 21-നും ഇടയിൽ ജനിച്ച ആളുകൾ ഉൾപ്പെട്ടിരിക്കുന്നു. ഈ രാശിക്കാർ വളരെ സ്വതന്ത്രരും, അത്യധികം സത്യസന്ധരും, ശക്തമായ അഭിപ്രായങ്ങളുള്ളവരുമാണ്. വ്യക്തിപരമായ അഭിപ്രായസ്വാതന്ത്ര്യത്തിൽ ദൃഢമായി വിശ്വസിക്കുന്ന ഇവരുടെ ഇടപെടലുകളിലും ബന്ധങ്ങളിലും ചിലപ്പോൾ അത് വൈരുദ്ധ്യങ്ങൾ സൃഷ്ടിക്കുന്നു.

  jj

  താങ്കൾ ധനുരാശിയിൽ ജനിച്ചതാണെങ്കിലും, താങ്കൾക്കായി ജ്യോതിഷത്തിൽ എന്താണ് ജൂൺ മാസത്തേയ്ക്കായി നിലകൊള്ളുന്നതെന്ന് അറിയണമെങ്കിലും തുടർന്ന് വായിക്കുക. താങ്കളുടെ ആരോഗ്യം, ധനം, ജീവിതവൃത്തി എന്നിവ ഈ മാസം അത്ര അഭിലഷണീയമായിട്ടല്ല കാണുന്നത്. ഈ വിഷമഘട്ടങ്ങളിലൂടെ കടന്നുപോകുവാൻ സഹായിക്കുന്നതിനുള്ള ചില ചുവടുവയ്പുകൾ കൈക്കൊള്ളേണ്ടിയിരിക്കുന്നു. താങ്കളുടെമേൽ വളരെ വലിയ ഉപദ്രവം ഉണ്ടാക്കുന്നതായ ഒന്നുംതന്നെയില്ല. സ്‌നേഹജീവിതം കൂടുതൽ ഫലഭൂയിഷ്ടമായിത്തീരും. താങ്കൾ സ്‌നേഹജീവിതത്തിലേക്ക് ഈ മാസം ഓടിയില്ലെങ്കിൽപ്പോലും, തീർച്ചയായും സ്വയം ഒരു പുനർകണ്ടെത്തൽ നടത്തുകയും, നല്ല പകുതിയിൽ എന്താണോ തിരയുന്നത് അക്കാര്യത്തിൽ കൂടുതൽ തീർച്ചയുണ്ടാകുകയും ചെയ്യും.

  g

  ആരോഗ്യസുഖം

  പ്രധാനപ്പെട്ട ആശങ്കകളൊന്നുമില്ലാതെ ഇടത്തരം ആരോഗ്യമായിരിക്കും ധനുരാശിക്കാർക്ക് ഉണ്ടാകുക. 21-ാം തീയതിവരെ ആരോഗ്യം ദുർബലമായിരിക്കും എന്ന് നക്ഷത്രങ്ങളും സൂചിപ്പിക്കുന്നു. അതിനുശേഷം എടുത്തുപറയത്തക്ക രീതിയിൽ മെച്ചപ്പെടും. എങ്കിലും, താങ്കൾക്കുണ്ടാകുന്ന നേരിയ അസുഖത്തെപ്പോലും വളരെ മുൻകരുതലോടുകൂടി കാണണം, കാരണം അവ തങ്ങിനിൽക്കുവാനുള്ള സാദ്ധ്യതയുണ്ട്. പുതിയ എന്തെങ്കിലും അസുഖങ്ങളുണ്ടോ എന്ന് - അത് വലുതോ ചെറുതോ ആയാലും - രോഗനിർണ്ണയം നടത്തുന്നതിനുവേണ്ടി ഡോക്ടറെ കാണേണ്ടിയിരിക്കുന്നു. ഔഷധസേവ മുടങ്ങാതെ നടത്തുന്നുണ്ടെന്ന് ഉറപ്പുണ്ടായിരിക്കണം.

  ആരോഗ്യകരമായ കാര്യങ്ങളിൽ അത്ര അഭിലഷണീയമായ സാഹചര്യങ്ങൾ കാണുന്നില്ല എന്നതുകൊണ്ട് തുടർന്നങ്ങോട്ടുള്ള ദിവസങ്ങളിൽ കണിശമായ ശാരീരിക വ്യായാമങ്ങൾ പാലിക്കുന്ന കാര്യത്തിൽ കൂടുതലായി ശ്രദ്ധ കൈക്കൊള്ളേണ്ടിയിരിക്കുന്നു. കുറച്ചുമാത്രം ക്ഷീണിക്കപ്പെടുകയും കൂടുതൽ വിശ്രമം കൈക്കൊള്ളുകയും വേണമെന്നാണ് ശുപാർശചെയ്യപ്പെടുന്നത്. എല്ലാം മിതമായിട്ട് ചെയ്യണം. കുടുംബവുമായിചേർന്ന് അവധിക്കാല യാത്രകൾ ചെയ്യുന്നതിനായി കുറച്ചുസമയം കണ്ടെത്തുന്നത് നല്ലതാണ്. വളരെ വൈകി ജോലിചെയ്യുന്നതും, കൂടുതലായി ജോലിചെയ്യുന്നതുമൊക്കെ കുറയ്‌ക്കേണ്ടതുണ്ട്. കുടുംബപ്രശ്‌നങ്ങൾ ഉണ്ടാകുന്നതിനും ആരോഗ്യം വഷളാകുന്നതിനും ഇത് കാരണമാകാം. അസ്വസ്ഥതയുടെ ഒരു തോന്നൽ അസുഖങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാകാം.

  zcd

  തൊഴിൽസൗഭാഗ്യം

  ആരോഗ്യത്തിന്റെ കാര്യത്തിൽ എന്നതിന് വിരുദ്ധമായി തൊഴിലിന്റെ കാര്യം വരുമ്പോൾ തീർച്ചയായും നക്ഷത്രങ്ങളെല്ലാം വളരെ അനുകൂലമായാണ് ഈ മാസം കാണപ്പെടുന്നത്. ജോലിയിലും കാര്യാലയ പരിതഃസ്ഥിതിയിലും കൂടുതൽ സംതൃപ്തിയും അനുകൂലതയും ഉണ്ടാകും. ജോലിഭാരം കൂടുതലായി ഏല്പിക്കപ്പെടുകയില്ല എങ്കിലും ഈ മാസം പ്രവർത്തിയെടുക്കുന്ന രീതിയിൽ സന്തോഷമുണ്ടാകാൻ സാദ്ധ്യതയില്ല. യാത്രകളും ഇപ്പോൾ കാണുന്നുണ്ട്, മാത്രമല്ല അവ തെക്ക് ദിശയിലേക്കാണെങ്കിൽ വളരെ പ്രയോജനപ്രദമായിരിക്കും. പുതിയ ബന്ധങ്ങളെ വിപുലീകരിക്കുന്നതും അങ്ങനെ താങ്കളുടെ ശൃംഘലയെ വിസ്തരിക്കുന്നതും വളരെയധികം ഫലപ്രദമായിത്തീരും.

  ജോലിയിൽ കുറേ തടസ്സങ്ങൾ കാണുന്നുണ്ട്. പക്ഷേ വിഷമിക്കുവാനായി ഒന്നുംതന്നെയില്ല. സംഭവങ്ങൾ കൂടുതലായി ബാധിക്കാതെ കടന്നുപോകുന്നതിന് നിശബ്ദമായി കാത്തിരിക്കുകയാണ് വേണ്ടത്. തൊഴിൽ ഗ്രഹമായ ബുധൻ അനുകൂലമല്ലാത്തതുകൊണ്ട് 17-ാം തീയതിവരെ കുറച്ച് പിന്നിലേക്ക് നിന്നാൽ മതിയാകും. ജോലി ആരായുന്നവരായ ധനുരാശിക്കാർക്ക് 2018 ജൂൺ ശുഭപ്രതീക്ഷകളുടെ മാസമാണ്.

  ZSC

  സാമ്പത്തിക സൗഭാഗ്യം

  സാമ്പത്തിക പരിതഃസ്ഥിതികൾ നേരിയതോതിൽ മെച്ചമായിരിക്കുമെന്ന് നക്ഷത്രങ്ങൾ സൂചിപ്പിക്കുന്നു. എങ്കിലും അവ ധനുരാശിക്കാരെ കേന്ദ്രീകരിച്ചല്ല കാണപ്പെടുന്നത്. സാമ്പത്തികലക്ഷ്യങ്ങളെ പൂർത്തീകരിക്കുവാൻ ചില കഷ്ടപ്പാടുകൾ കാണുന്നുണ്ട്. ഇക്കാര്യത്തിൽ ശ്രദ്ധവയ്ക്കുകയും, അഥവാ കാര്യങ്ങൾ വളരെ മോശമാകുകയാണെങ്കിൽ പടിച്ചുനിൽക്കുന്നതിനുവേണ്ടി ചെറിയൊരു കരുതൽധനം ഉണ്ടായിരിയ്ക്കുവാൻ ശ്രദ്ധിക്കണമെന്ന് ശുപാർശചെയ്യപ്പെടുകയും ചെയ്യുന്നു.

  സർഗ്ഗാത്മക കലകളുമായി ബന്ധപ്പെട്ടാണ് നിലകൊള്ളുന്നതെങ്കിൽ, അത്തരം ജോലികളിൽ സാമ്പത്തിക ഇടപാടുകൾ നടത്തുവാൻ ജൂൺ മാസം അത്ര ഉചിതമായ മാസമല്ല. എന്തെങ്കിലും പുതിയ നിക്ഷേപങ്ങൾ നടത്തുവാനോ പുതിയ സാമ്പത്തിക സംരംഭങ്ങൾ തുടങ്ങുവാനോ ഉദ്ദേശിച്ചിരിക്കുന്നപക്ഷം, ഒരു പുനർചിന്ത ഈ മാസം അത്യാവശ്യമാണ്. അതിനാൽ പിന്നിലേക്ക് നീങ്ങി നിലകൊള്ളുന്നതാണ് അഭികാമ്യം.

  സാമ്പത്തികമായി നക്ഷത്രങ്ങൾ കുറച്ചുകൂടി അനുകൂലമായ രീതിയിൽ പൊരുത്തപ്പെട്ട് വരുന്നതുവരെ ചെറിയ തോതിലുള്ള ഒരു സാമ്പത്തികനിലപാടാണ് അനുഷ്ഠിക്കേണ്ടത്. ചില മുൻകരുതലുകൾ കൈക്കൊള്ളുകയാണെങ്കിൽ, ഈ സാമ്പത്തിക പ്രതിസന്ധിയിൽനിന്നും കരകയറി കൂടുതൽ സാമ്പത്തികസ്ഥിരത ഉണ്ടാക്കിയെടുക്കുവാൻ കഴിയും.

  bv

  പ്രണയസൗഭാഗ്യങ്ങൾ

  പ്രതീക്ഷിക്കുന്നതിനേക്കാൾ വ്യത്യസ്തമായാണ് താങ്കളുടെ പ്രണയജീവിതം ഈ മാസം കാണപ്പെടുവാൻ പോകുന്നത്. കൂടുതലായി സ്വയം കണ്ടെത്തുന്നതിനുള്ള മാർഗ്ഗങ്ങളുണ്ടാകുകയും സ്വയം കൂടുതൽ സ്‌നേഹിക്കാൻ തുടങ്ങുകയും ചെയ്യും. താങ്കൾ കൂടുതലായി സ്വയം അറിയേണ്ടിയിരിക്കുന്നു, മാത്രമല്ല താങ്കളുടെ ജീവിത പങ്കാളിയിൽ എന്ത് സ്വഭാവസവിശേഷതകളാണ് അന്വേഷിക്കുന്നതെന്ന് കണ്ടെത്തുവാൻ മുന്നോട്ടുനീങ്ങുക. പിന്നീട് പശ്ചാത്താപമുണ്ടാകുന്ന തരത്തിൽ തിടുക്കപ്പെട്ടുള്ള ചർച്ചകളൊന്നും ഉണ്ടാകാതിരിക്കാൻ പ്രത്യേകം മുൻകരുതൽ ഉണ്ടായിരിക്കണം. ഏതൊരു ചുവടുവയ്ക്കുന്നതിനുംമുൻപ് കൈക്കൊള്ളുന്ന ഓരോ തീരുമാനത്തിനും ശ്രദ്ധയോടുകൂടിയ ചിന്ത ഉണ്ടായിരിക്കണം.

  വിവാഹം കഴിഞ്ഞവരാണെങ്കിൽ, ഈ മാസം അതിന്റെ ഉചിതമായ പങ്ക് വഴക്കുകളും ചിലവുകളും കൊണ്ടുവരും. ഈ മാസത്തെ തരണംചെയ്യുവാൻ ആസൂത്രണങ്ങളും മുൻകരുതലുകളും സഹായിക്കും. മനസ്സിൽ സൂക്ഷിക്കേണ്ട പ്രധാനപ്പെട്ട രണ്ട് കാര്യങ്ങൾ എന്ന് പറയുന്നത് ക്ഷമയും സംയമനവുമാണ്. അങ്ങനെയെങ്കിൽ കാര്യങ്ങൾ വളരെ മെച്ചമായിരിക്കും.

  ഭാഗ്യവർണ്ണങ്ങൾ, സംഖ്യകൾ

  4, 6, 15 എന്നിവയാണ് ധനുരാശിക്കാരുടെ ജൂൺ 2018-ലെ ഭാഗ്യസംഖ്യകൾ. പിങ്ക്, ചുവപ്പ്, പർപ്പിൾ, വയലറ്റ് എന്നിവയാണ് ഭാഗ്യവർണ്ണങ്ങൾ.

  Read more about: insync life ജീവിതം
  English summary

  monthy-prediction-june-sagittarius

  With the monthly predictions for Sagittarius zodiac sign, we bring in all the details of what are the oncoming events for all Sagittarius during the month of June 2018.,
  Story first published: Friday, June 1, 2018, 1:50 [IST]
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more