For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  മാസഫലം (ജൂൺ, 2018) മേടം

  |

  മത്സരാവേശമുള്ള മേടം രാശിക്കാർ തങ്ങളുടെ നേതൃത്വപാടവം പ്രകടിപ്പിക്കുവാനുള്ള എല്ലാ തരത്തിലുള്ള പരിതഃസ്ഥിതികളിലും എടുത്തുചാടുവാനുള്ള പ്രേരണയുള്ളവരാണ്. ഈ സവിശേഷതകളുള്ള മേടം രാശിക്കാരാണോ നിങ്ങൾ?

  s

  ജീവിതത്തിലെ പ്രധാനപ്പെട്ട എന്തെങ്കിലും കാര്യം കൈക്കൊള്ളുന്നതിനുമുമ്പ് ജാതകഫലങ്ങളെ നോക്കുകയോ ജ്യോതിഷിയുമായി സംസാരിക്കുകയോ ചെയ്യുന്ന ആളാണോ നിങ്ങൾ? രണ്ട് ചോദ്യങ്ങളുടെയും ഉത്തരം അതെ എന്നാണെങ്കിൽ, ഈ ജൂൺ മാസത്തേക്കുവേണ്ടി നിങ്ങളുടെ ജാതകവും സൗഭാഗ്യവും എന്താണ് പറയുന്നതെന്ന് വായിച്ചുനോക്കൂ.

  എല്ലാ പരിതഃസ്ഥിതികളിലും ചെന്ന് തലമുട്ടിക്കുന്ന മേടം രാശിയുടെ ഇഷ്ടവിഷയത്തിന് പകരം ഈ മാസം കസേരയിൽ ചാഞ്ഞുകിടന്ന് വിശ്രമിക്കുന്നത് നല്ലതായിരിക്കും. അക്രമാസക്തമായ സമീപനം ചെളിവെള്ളത്തിലാഴ്ത്തുന്ന രീതിയിൽ തിരിച്ചടിയ്ക്കാം. തിരയേറ്റം താഴുന്നതുവരെ കാലുകളെ പിന്നിലേക്ക് വയ്ക്കുക, മാത്രമല്ല അക്രമാസക്തമായ മനോഭാവത്തെയും പിൻവലിക്കാം. ലോകം അങ്ങനെ തിരിഞ്ഞുകൊണ്ടിരിക്കുന്ന സമയം അല്പവിരാമം കൈക്കൊണ്ട് ചാഞ്ഞിരുന്ന് വിശ്രമിക്കുവാൻ പറ്റിയ സമയമാണ് ജൂൺ മാസം. ആവേശത്തിലോ വ്യഗ്രതയിലോ ആയിരിക്കുന്നത് താങ്കളുടെ തൊഴിൽമേഖലയുമായും, സാമ്പത്തികതയുമായും, വിവാഹവുമായും ബന്ധപ്പെട്ട് നിലകൊള്ളുന്ന മേശകളെ താങ്കൾക്കെതിരായി തട്ടിമറിച്ചിടാം.

  t

  ആരോഗ്യസുഖം

  ആരോഗ്യവിഷയങ്ങളിൽ മേടം രാശിക്കാർക്ക് ജൂൺ മാസം വളരെ ഉത്തമമാണ്. നക്ഷത്രങ്ങൾ അനൂകൂലമായി വിതരണം ചെയ്യപ്പെട്ട് കാണുന്നതുകൊണ്ട്, ആരോഗ്യകരമായ ഒരു ജീവിതശൈലി ആസ്വദിക്കുവാൻ ഈ മാസം കഴിയും. സ്ഥിരമായ അസുഖംമൂലം വിഷമത അനുഭവിക്കുകയാണെങ്കിൽ, ഗണനീയമായ ആശ്വാസമാണ് ഈ മാസം കൊണ്ടുവരുന്നത്. എന്നുവച്ച് മുൻകരുതലുകളെ ജാലകത്തിലൂടെ പുറത്തേയ്‌ക്കെറിയണമെന്ന് അതിന് അർത്ഥമില്ല. മെച്ചമായ ആരോഗ്യത്തിന്റെ വശീകരണത്തെ ആസ്വദിക്കുന്ന സമയം, സ്വാഭാവികമായ ആരോഗ്യ മുൻകരുതലുകളും കൈക്കൊള്ളേണ്ടതുണ്ട്.

  തൊണ്ടയുമായി ബന്ധപ്പെട്ട രോഗാണുബാധകളെ നിസ്സാരമായി കരുതരുത്, മാത്രമല്ല അവയെ വളരെ നല്ലവണ്ണം രോഗനിർണ്ണയം ചെയ്യുകയും വേണം. ഡോക്ടറെ നേരിട്ടുകണ്ട് രോഗനിർണ്ണയം നടത്തിയെന്ന് ഉറപ്പുവരുത്തുക. രക്തവാതം, സന്ധിവാതം, ദഹനേന്ദ്രിയനാളിയിലെ വായുകോപം തുടങ്ങിയവയാൽ കഷ്ടത അനുഭവിക്കുന്നവർക്കും ആരോഗ്യസുഖം ഉണ്ടാകും. മാസം മുഴുവൻ ആരോഗ്യസൗഭാഗ്യത്തിൽ നിലകൊള്ളുവാൻ സാധാരണയുള്ള മുൻകരുതൽ സഹായിക്കും.

  gf

  തൊഴിൽ സൗഭാഗ്യം

  താങ്കൾ മേടരാശിയിലാണ് ജനിച്ചതെങ്കിൽ, വളരെ മഹത്തായ ഒരു മാസമാണ് ജൂൺ. തൊഴിലിന്റെ കാര്യത്തിലും മറ്റ് ഔദ്യോഗിക ഇടപെടലുകളിലും നക്ഷത്രങ്ങൾ വളരെ അനുകൂലമായി നിലകൊള്ളുന്നു. തൊഴിൽ പുരോഗതികൾക്ക് ഈ മാസം വളരെ മഹത്തരമാണ്, മാത്രമല്ല സാമ്പത്തിക നേട്ടങ്ങളെ ലഭ്യമാക്കുന്ന നല്ലൊരളവ് യാത്രകളും തൊഴിലുമായി ബന്ധപ്പെട്ട് നിലകൊള്ളുന്നു. ലഘുവായ ജോലിഭാരത്തോടൊപ്പമുള്ള ഉല്ലാസകരമായ തൊഴിലനുഭവങ്ങളാണ് കാണുന്നത്. ഏതെങ്കിലും കുടുംബാംഗവുമായോ, ഔദ്യോഗിക സഹകാരിയുമായോ, സുഹൃത്തുമായോ, തികച്ചും അപരിചിതനായ ഒരു വ്യക്തിയുമായോ ഉള്ള സമ്പർക്കം തൊഴിലിൽ അഭിലഷണീയമായ നേട്ടങ്ങൾക്ക് കാരണമാകും.

  gg

  സാമ്പത്തിക സൗഭാഗ്യം

  സാമ്പത്തിക സൗഭാഗ്യങ്ങളുടെ കാര്യത്തിലും മേടം രാശിക്കാർക്ക് ജൂൺ മാസം വളരെ അനുകൂലമാണ്. ചരക്കുകൈമാറ്റ വ്യവസായത്തിലോ, മറ്റേതെങ്കിലും വ്യാപാരത്തിലോ എന്തെങ്കിലും വിധത്തിൽ ബന്ധപ്പെട്ടിരിക്കുകയാണെങ്കിൽ, പൂർണ്ണമായ ലാഭം ആർജ്ജിക്കുവാൻ കഴിയും. താങ്കളുടെ സാമ്പത്തിക സ്ഥാനങ്ങളിൽ വലിയ തോതിലുള്ള ലാഭങ്ങളാണ് കാണുന്നത്. ഇതിനുപുറമെ, മറ്റേതെങ്കിലും ബിസിനസ്സിന്റെ മാർഗ്ഗത്തിലാണെങ്കിൽ, ആസൂത്രിത ലാഭത്തെ കൊയ്യുവാൻ കഴിയും.

  ബിസ്സിനസ്സിന്റെ പേരിലുള്ള യാത്രകളിൽ ചെറിയ തോതിലുള്ള ലാഭം അടങ്ങിയിരിക്കുന്നു. അനുകൂലമായും പുറമെയുള്ള സാമ്പത്തിക നേട്ടങ്ങൾക്കുമൊപ്പം ദീർഘകാലമായി നിലനിൽക്കുകയായിരുന്ന നിയമയുദ്ധം അവസാനിക്കുമെന്ന് കാണുന്നു. ഭാഗ്യമാണെന്ന് തോന്നുന്ന സമയമാണെങ്കിലും, വലിയ തോതിലുള്ള നിക്ഷേപങ്ങളിൽനിന്ന് മാറിനിൽക്കേണ്ടതാണ്. ചെറിയ നിക്ഷേപങ്ങൾ എന്തായാലും വലിയ ലാഭത്തെ കൊണ്ടുവരും. തൊഴിൽവർദ്ധനവ്, ബോണസ്, മാറിയുംതിരിഞ്ഞുമുള്ള പുരോഗതികൾ തുടങ്ങിയവയാണ് മറ്റ് സാമ്പത്തിക നേട്ടങ്ങൾ.

  gh

  പ്രണയസൗഭാഗ്യങ്ങൾ

  പ്രണയജീവിതത്തിന് വളരെ നിർണ്ണായകമായ ഒരു മാസമാണ് ജൂൺ, മാത്രമല്ല അതിൽ വീഴുവാനോ, അങ്ങനെയൊന്ന് ഉടലെടുപ്പിക്കുവൻ ശ്രമിക്കുവാനോ സാദ്ധ്യതയുണ്ട്. പ്രതിബദ്ധതയെ ഏറ്റെടുക്കാൻ തയ്യാറാണെന്ന് സഹജവാസനകൾ പറയും, താങ്കളുടെ സാമ്പത്തികമോ സാമൂഹികമോ ആയ പരിതഃസ്ഥിതികൾ എന്തുതന്നെയായാലും അവ തെറ്റായിരിക്കുകയില്ല. വിശേഷപ്പെട്ട ആരെയെങ്കിലും ഇപ്പോഴും താങ്കൾ തിരയുകയാണെങ്കിൽ, ജീവിതസ്‌നേഹത്തിലേക്ക് നീങ്ങുവാനുള്ള ഉയർന്ന സംഭാവ്യതയാണ്, പ്രത്യേകിച്ചും ഏതെങ്കിലും സാമൂഹിക കൂട്ടായ്മയിൽ, ജൂൺമാസം വെളിവാക്കുന്നത്.

  വിവാഹിതരാണെങ്കിൽ, അക്രമാസക്തമായ മനോഭാവത്തെക്കുറിച്ചും, തലകൊണ്ടിടിക്കുന്ന പ്രകൃതത്തിലും പുനർചിന്തയുടെ ആവശ്യമുണ്ട്. താങ്കൾക്കും താങ്കളുടെ പങ്കാളിയ്ക്കും ഇടയിൽ നേരിയ തെറ്റിദ്ധാരണയുടെ സാദ്ധ്യത കാണുന്നുണ്ട്. എങ്കിലും, തിടുക്കപ്പെട്ട് എന്തെങ്കിലും തീരുമാനം കൈക്കൊള്ളുന്നതിനുമുമ്പ്, ശാന്തമായിരുന്ന് അതിനെപ്പറ്റി സംസാരിക്കുകയാണ് ഏറ്റവും നല്ല മാർഗ്ഗം. തിരിച്ചടിയുണ്ടാകും എന്നുള്ളതിനാൽ വ്യഗ്രതപ്പെടരുത്.

  df

  ഭാഗ്യവർണ്ണങ്ങൾ, സംഖ്യകൾ, കല്ലുകൾ

  ചുവപ്പും കടുംചുവപ്പുമാണ് ജൂൺ മാസത്തിലെ നിങ്ങളുടെ ഭാഗ്യവർണ്ണങ്ങൾ. 9, 6, 24, 33, 36 എന്നിവയാണ് ഭാഗ്യസംഖ്യകൾ. ഈ മാസം ഭാഗ്യക്കല്ലോടുകൂടിയ ആഭരണം വാങ്ങുകയാണെങ്കിൽ, ചുവന്ന പവിഴമോ ഗന്ധകക്കല്ലോ അടങ്ങിയ എന്തെങ്കിലും വാങ്ങുന്നതായിരിക്കും ഉചിതം.

  ചിങ്ങം, ധനു, കുംഭം എന്നീ രാശികളുമായി നിങ്ങൾക്ക് ഈ മാസം നല്ല പൊരുത്തമാണ്.

  Read more about: insync life ജീവിതം
  English summary

  മാസഫലം (ജൂൺ, 2018) മേടം

  With the monthly predictions for Aries zodiac sign, we bring in all the details of what are the oncoming events for all Aries during the month of june 2018.
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more