മീന സൂര്യരാശി ഫലങ്ങൾ മേയ് 2018

Posted By: BHAGYA CHELLAPPAN
Subscribe to Boldsky

രാശി ചക്രത്തിലെ അവസാന രാശിയായ മീനം രാശിക്കാർ മറ്റെല്ലാ രാശികളുടെയും മിശ്രിതമാണ്. ഉദാരമനസ്കരും കരുണയും അനുതാപമുള്ളവരുമായ ഈ രാശിക്കാർ സൌഹൃദങ്ങൾക്ക് വലിയ വില കല്പിക്കുന്നു. മറ്റുള്ളവരുമായി നന്നായി ഇണങ്ങിച്ചേരുന്ന ഇവർക്ക് ചുറ്റുമുള്ളവരുടെ വികാരങ്ങളെ പെട്ടെന്ന് മനസ്സിലാക്കാൻ കഴിയും. അതുകൊണ്ടു മറ്റുള്ളവരുടെ വികാരങ്ങളെ മുറിപ്പെടുത്താതെ ഇവർ ശ്രദ്ധിക്കും. സാഹസികരും എടുത്തുചാട്ടക്കാരും ഉൌർജ്ജസ്വലരും ജീവിതത്തിൽ എന്തെങ്കിലും ആയിതീരണമെന്ന മോഹം വച്ചു പുലർത്തുന്നവരുമായിരിക്കും. നല്ല ഗ്രാഹ്യശക്തിയുള്ള ഇവർ പുതുമകളെ കൈനീട്ടി സ്വീകരിക്കും.

2018 മേയിൽ മീനം രാശിക്കാർക്കുള്ള ഈ പ്രവചനങ്ങൾ ജോതിഷ പണ്ഡിതൻമാർ തയ്യാറാക്കിയതാണ്.

wes

ആരോഗ്യം

മേയ് 21 വരെ ആരോഗ്യം അനുകൂലമായിരിക്കും. അതിനു ശേഷം പെട്ടെന്ന് അസുഖം ബാധിക്കാം. മനസ്സിനെ ശാന്തമാക്കാൻ ധ്യാനം പോലുള്ള മാർഗ്ഗങ്ങൾ ശീലിക്കാവുന്നതാണ്. സാധാരണ ശീലിച്ചത് അല്ലാതെയുള്ള മറ്റു ആരോഗ്യമാർഗ്ഗങ്ങൾ ഏറെ മെച്ചം ചെയ്യും.

il

ഉദ്യോഗം

ജോലി ഭാരം കൂടുതലായിരിക്കും. ഒപ്പം തന്നെ മാനസിക വിഷമങ്ങളും അലട്ടും. ഓഫിസിലെ ഗ്രൂപ്പിസങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ ശ്രദ്ധിക്കണം. മറ്റുള്ളവരുടെ ആശയങ്ങൾ പലപ്പോഴും സ്വീകരികാര്യമായി തോന്നാം.

qs

സാമ്പത്തിക്കം

മീനം രാശിക്കാർക്ക് സാമ്പത്തികമായി എറ്റവും നല്ല സമയമാണ്. ഗവൺമന്റ ഉദ്യോഗസ്ഥകർക്കും ബിസിനസ്സ്കാർക്കും ഒരേ പോലെ ഗുണകരമാണ് ലാഭകരമായ പല പുതിയ നിക്ഷേപങ്ങൾക്കും സംരംഭങ്ങൾക്കും തുടക്കം കുറിക്കാൻ സമയം അനുയോജ്യമാണ്.

പ്രണയം

പ്രണയത്തിൽ ഏറെ ശ്രദ്ധവേണം. പങ്കാളിയുമൊത്ത് സമയം ചിലവാക്കണം. തെറ്റിധാരണകൾ വളരാതെ സൂക്ഷിക്കണം. സാമൂഹിക സ്വാധീനം വളരെ കൂടുതലായിരിക്കും. തനിക്കോ പങ്കാളിക്കോ അപരിചിതരുമായുള്ള കൂട്ടു കെട്ട് ഒഴിവാക്കണം. അത്തരം ബന്ധങ്ങൾ പിന്നീട് അപകടകരമായി തീരാം. നിലവിലുള്ള ഒരു ബന്ധം തകർച്ചയുടെ വക്കിലെത്തും. പുതിയ ബന്ധങ്ങളിൽ തിടുക്കം വേണ്ട.

f

അനുകൂലമായ നമ്പറുകളും തീയതികളും നിറങ്ങളും

ഭാഗ്യ നമ്പറുകൾ 17,40,46,61,76

ഭാഗ്യ തീയതികൾ 6,7,8,17,18,25,26

ഭാഗ്യ നിറങ്ങൾ പച്ച, ഇളം മഞ്ഞ

English summary

Monthly Prediction Of Pisces

Pisces are very friendly, so they often find themselves in a company of very different people. Pisces are selfless, they are always willing to help others, without hoping to get anything back.Pisces is a Water sign and as such this zodiac sign is characterized by empathy and expressed emotional capa
Story first published: Friday, May 4, 2018, 17:15 [IST]