For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ഗ്രഹനില - മാർച്ച് 26

  By Vinu
  |

  ഒരു വൃത്തത്തിന്റെ ആവൃത്തി 360° ആണെന്ന്‌ നിങ്ങള്‍ക്ക്‌ അറിയാമല്ലോ. നമ്മുടെ പൂര്‍വികര്‍ ഈ രാശിചക്രവൃത്തത്തെ 30° വീതമുള്ള 12 തുല്ല്യ ഭാഗങ്ങളായി വിഭജിച്ചു. ഓരോ ഭാഗത്തും ഉള്ള നക്ഷത്ര രാശിയുടെ രൂപത്തിനനുസരിച്ച്‌ അതിന്‌ ഓരോ പേരും കൊടുത്തു.

  മീനിന്റെ രൂപമുള്ള നക്ഷത്ര രാശിയെ മീനം എന്നും, സിംഹത്തിന്റെ രൂപം ഉള്ള രാശിയെ ചിങ്ങം എന്നും അതു പോലെ രാശിചക്രത്തിലെ ഓരോ നക്ഷത്രരാശിക്കും അതിന്റെ രൂപത്തിനനുസരിച്ച്‌ ഓരോ പേര്‌ കൊടുത്തു.ഓരോ നക്ഷത്ര രാശി അനുസരിച്ചുള്ള നിങ്ങളുടെ ഇന്നത്തെ ദിവസ ഫലം എന്താണെന്ന നോക്കാം

  മേടം

  മേടം

  നിങ്ങൾ പൊതുവെ ഉത്തരവാദിത്വബോധമുള്ളവരാണ്. ആഗ്രഹിക്കുന്ന കാര്യം നേടുന്നത് വരെ പരിശ്രമിക്കാനുള്ള മനസ്സുണ്ടാവും. എന്നാൽ ചിലപ്പോൾ പ്രതീക്ഷിച്ച ഫലം കാണുന്നില്ലെങ്കിൽ പിറകോട്ട് മാറാനള്ള പ്രവണതയുണ്ടാവാറുണ്ട്. തടസ്സമായി നിൽക്കുന്ന കാര്യം കണ്ടെത്തി പരിഹരിച്ച് മുന്നോട്ട് പോവുക.

  ഇടവം

  ഇടവം

  പുതിയൊരു ചിന്തക്കോ പദ്ധതികൾക്കോ തുടക്കം കുറിക്കും. അടുത്തെത്തുന്ന അവസരങ്ങൾ ആദ്യം വില കുറച്ച് കാണും. എന്നാൽ അത്തരം വിഷയങ്ങൾക്ക് വേണ്ട പരിഗണന നൽകിയാൽ പ്രതീക്ഷകൾക്കപ്പുറമുള്ള ഫലം ലഭിക്കും. ഭവിഷ്യത്തുക്കളെ കുറിച്ച് ആലോചിച്ച് സമയം കളയാതെ സധൈര്യം അവസരങ്ങൾ ഉപയോഗപ്പെടുത്തുക.

  മിഥുനം

  മിഥുനം

  ജീവിതത്തിലെ രംഗങ്ങളെ ഭാവനാത്മകമായി ചിത്രീകരിക്കാൻ ശ്രമിക്കും. അത് ബോധപൂർവ്വമോ അല്ലെങ്കിൽ സ്വപ്ന ദൃശ്യങ്ങളോ ആയിട്ടാവും. ഭൂതവും വർത്തമാനവും മാത്രമല്ല ഭാവിയിലെ പദ്ധതികളെ പറ്റിയും ധാരാളം ചിന്തിക്കും. ചിന്തകളെ പ്രവർത്തിയാക്കി മാറ്റാൻ ശ്രമിച്ചാൽ അനുകൂലമായ മാറ്റങ്ങൾ സൃഷ്ടിക്കാനാവും.

  കർക്കടകം

  കർക്കടകം

  ബന്ധങ്ങളിൽ സത്യസന്ധത പാലിക്കാൻ ശ്രമിക്കുമെങ്കിലും ഏതെങ്കിലും വ്യക്തിയാൽ തെറ്റിദ്ധരിക്കപ്പെടാനുള്ള സാധ്യതയുണ്ട്. ആ വ്യക്തി നിങ്ങളെ മനസ്സിലാക്കാൻ ശ്രമിക്കാതെ ധാരാളം ഉപദേശങ്ങളും തന്നേക്കാം. ഒപ്പം തന്നെ നമ്മളെ ഇഷ്ടപ്പെടുന്ന, നമ്മൾ ഇഷ്ടപ്പെടുന്ന ആളുകളും ആ വിഷയത്തിൽ നമ്മോട് സംസാരിച്ചേക്കാം. ഇവർക്ക് മാത്രം ചെവി കൊടുക്കുക.

  ചിങ്ങം

  ചിങ്ങം

  ചില കാര്യങ്ങളിലുള്ള നിങ്ങളുടെ പോസിറ്റീവ് ആഭിമുഖ്യം ചിലയാളുകൾ വിമർശിച്ച് കൊണ്ടിരിക്കും. നിങ്ങൾ ഒരു സ്വപ്ന ലോകത്താണെന്നും യാഥാർഥ്യബോധം തീരെയില്ല എന്നൊക്കെയാവും വിമർശനങ്ങൾ. അത്തരം വിഷയങ്ങളിൽ ഒന്നു കൂടി പരിശോധ നടത്തി അന്തിമ തീരുമാനം എടുക്കുക.

  കന്നി

  കന്നി

  മറ്റുള്ളവരുടെ അഭിപ്രായം മാനിക്കാതെ മുൻ ധാരണയോടെ പെരുമാറാൻ ശ്രമിക്കും. നിങ്ങൾ എപ്പോഴും ശരി മാത്രമേ ചിന്തിക്കൂ, പ്രവർത്തിക്കൂ എന്ന ബോധത്തിൽ നിന്നാണ് ഈ മുൻ ധാരണയുണ്ടാവുന്നത്. നിങ്ങൾ അനുഭവിക്കാത്ത വാസ്തവങ്ങൾ വേറെയുണ്ടെന്നും മറ്റുള്ളവർക്ക് ഒരു പക്ഷേ ആ അനുഭവങ്ങൾ ഉണ്ടാകാമെന്നും മനസ്സിലാക്കി തീരുമാനങ്ങളെടുക്കുക.

  തുലാം

  തുലാം

  എടുക്കേണ്ട തീരുമാനങ്ങൾ തികച്ചും അസാധാധ്യമെന്ന് തോന്നിയേക്കാം. ചെയ്യാനും ചെയ്യാതിരാക്കാനും തോന്നുന്ന രീതിയാൽ ധർമ്മസങ്കടത്തിൽ പെടും. എല്ലാ വിഷങ്ങളിലും ഈ തരത്തിൽ സങ്കീർണ്ണത ഉണ്ടായേക്കും. തീരുമാനമെടുക്കാനുള്ള വിഷയങ്ങളുടെ മുൻഗണന അനുസരിച്ച് ഒരു ലിസ്റ്റ് ഉണ്ടാക്കി ഓരോന്നായി അഭിമുഖീകരിക്കാൻ ശ്രമിക്കുക.

  വൃശ്ചികം

  വൃശ്ചികം

  കഴിഞ്ഞ കാലങ്ങളിൽ ഏറ്റെടുത്ത ജോലികൾക് ഏതാണ്ട് പരിസമാപ്തിയുണ്ടാവും. ചെയ്യേണ്ട കാര്യങ്ങൾ എണ്ണത്തിൽ കുറഞ്ഞ് വരുന്നതായി അനുഭവപ്പെടും. ഇത്തരക്കാർക്ക് മുഴുവൻ സമയവും പ്രവർത്തന നിരതരായി നിലനിൽക്കാനാണിഷ്ടം. അത് കൊണ്ട് വെറുതെ ഇരിക്കേണ്ട അവസ്ഥ വന്നാൽ വിഷാദ രോഗത്തിലേക്ക് പോവാൻ സാധ്യതയുണ്ട്. സ്വയം രസകരമായി അനുഭവപ്പെടുന്ന കാര്യങ്ങളുടെ ഒരു ലിസ്റ്റുണ്ടാക്കി പ്രവർത്തനനിരതരായി ജീവിക്കാൻ ശ്രമിക്കുക

  ധനു

  ധനു

  ഒരേ സമയം പലയാളുകളെ പ്രീതിപ്പെടുത്താൻ നിങ്ങൾ ശ്രമിക്കും. ജോലി സ്ഥലത്തോ കുടുംബത്തോ നടക്കുന്ന പല വിഷയങ്ങൾ നിങ്ങൾ ഏറ്റെടുക്കുന്ന അവസ്ഥയുണ്ടാവും. പല ജോലികൾ ഒരേ സമയം ചെയ്യാനുള്ള കഴിവ് നിങ്ങൾക്കുണ്ടെങ്കിലും ഇത്തവണ നിങ്ങൾക്ക് ഇമോഷണൽ പ്രശ്നങ്ങളുണ്ടാവും. അത് കൊണ്ട് എല്ലാ തവണയും എല്ലാരെയും പ്രീതിപ്പെടുത്താനാവില്ല എന്ന സത്യം മനസ്സിലാക്കി കാര്യങ്ങളിൽ ഇടപെടുക.

  മകരം

  മകരം

  പല വിഷയങ്ങൾ, പല പ്രശ്നങ്ങൾ, പല ഉപായങ്ങൾ... നിങ്ങൾ ഇത്തരത്തിലുള്ള അവസ്ഥയിലൂടെ കടന്ന് പോവും. പല പ്രശ്ന പരിഹാരവും അവ്യക്തമായി തോന്നും. വ്യക്തതയുള്ള കാര്യങ്ങൾ ആദ്യം ചെയ്യുക എന്നതാണ് ഏക ഉപായം. അങ്ങനെ ശീലിക്കുമ്പോൾ മറ്റ് പരിഹാരങ്ങളുടെ വഴി താനേ നിങ്ങൾക്ക് ലഭിക്കും.

  കുംഭം

  കുംഭം

  ചില ശീലങ്ങൾ മാറ്റി പുതിയൊരാളായി മാറാനുള്ള ശ്രമം നടത്തും. സ്ഥിരോൽസാഹത്തോടെയുള്ള പ്രവർത്തനമുണ്ടെങ്കിൽ മാറാത്ത ഒരു ശീലവുമില്ല. നാളെ നാളെ എന്ന് മാറ്റി വക്കാതെ ഇന്ന് തന്നെ തിരുത്തൽ പരിപാടികൾക് തുടക്കം കുറിക്കൂ.

  മീനം

  മീനം

  ഏറെക്കാലമായി പരിശ്രമിച്ചുകൊണ്ടിരുന്ന കാര്യം പടിവാതിൽക്കൽ വന്ന് നിൽക്കും. അപ്പോഴാണ് രണ്ടാമതൊരു ചിന്ത വരിക - വേണമോ വേണ്ടയോ എന്ന്. അത്തരം പുനരാലോചനകളെ സ്വയം പഴിക്കാനുള്ള കാരണമാക്കണ്ട. എത് തീരുമാനവും ഏത് അവസ്ഥയിലും പരിശോധനയ്ക് വിധേയമാക്കാം. അവസാന തീരുമാനം എടുക്കാനുള്ള ധൈര്യം കാണിക്കുക - അത് മുൻ തീരുമാനത്തിന് വിപരീതമായാൽ പോലും.

  Read more about: insync life ജീവിതം
  English summary

  Monday Horoscope

  A good place to turn when you need a little guidance is to Astrology and the Western Zodiac. Knowing your Zodiac sign can reveal new insights into who you are. It can also help you plan for your life by revealing your future through horoscopes.
  Story first published: Monday, March 26, 2018, 7:00 [IST]
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more