ശബരി വെങ്കട്ട് ഓരോ കുട്ടിക്കും പ്രചോദനം

Posted By: Staff
Subscribe to Boldsky
ഹോര്‍ലിക്‌സ് സൂപ്പര്‍ കിഡ് അവാര്‍ഡ്

മനസ്സ് എന്ത് നേടണമെന്ന് തീവ്രമായി ആഗ്രഹിക്കുന്നുവോ അത് നിങ്ങള്‍ക്ക് തീര്‍ച്ചയായും നേടാന്‍ കഴിയും. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ശബരി വെങ്കട്ട് എന്ന യുവപ്രാസംഗികന്‍. കുട്ടിയായിരുന്നപ്പോള്‍ നേരിടേണ്ടി വന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ പ്രചോദനമുള്‍ക്കൊണ്ട് നടത്തിയ പ്രസംഗത്തില്‍ അസാമാന്യ കഴിവ് പ്രകടിപ്പിച്ച ശബരി വെങ്കട്ടിനെ പ്രധാനമന്ത്രി നരേന്ദ്രമോഡിയും മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാമും വരെ അഭിനന്ദിച്ചിട്ടുണ്ട്.

മൂന്ന് വയസ്സായിരുന്നപ്പോള്‍ റെറ്റിനക്ക് ബാധിച്ച് പ്രശ്‌നം കൊണ്ട് വലത് കണ്ണിന്റെ കാഴ്ച വെങ്കട്ടിന് നഷ്ടപ്പെട്ടു. ഇടത് കണ്ണിനാകട്ടെ പകുതി കാഴ്ച മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഈ അവസ്ഥയിലും തളരാതെ തന്റെ കഴിവ് വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യം മാത്രമേ മുന്നിലുണ്ടായിരുന്നുള്ളൂ. തന്റെ ഉയരാനുള്ള ആഗ്രഹം (#HungerForGrowth) അതുകൊണ്ട് തന്നെ 12 വയസ്സുള്ള വെങ്കട്ടിന് ഇതൊന്നും എടുത്ത് പറയേണ്ട കാര്യമായിരുന്നില്ല.

ആത്മീയ പുസ്തകങ്ങളിലൂടെ പ്രചോദനമുള്‍ക്കൊണ്ട വെങ്കട്ട് വിവിധ മത്സരങ്ങളില്‍ ആവര്‍ത്തിച്ച് പങ്കെടുക്കുന്നതിനും തുടങ്ങി. ആത്മവിശ്വാസം ഉയര്‍ത്തുന്ന പ്രചോദനകരമായ പ്രഭാഷണങ്ങളിലൂടെ ആത്മീയ പരിജ്ഞാനം ഉയര്‍ത്തുന്നതിനും വെങ്കട്ടിന് കഴിഞ്ഞു. ഇന്ന് ലോകത്തങ്ങോളമിങ്ങോളം 150-ലേറേ പ്രസംഗങ്ങളും 30-ലേറെ അവാര്‍ഡുകളും വെങ്കട്ടിന്റെ പ്രസംഗകലക്കും കഥപറയാനും മിമിക്രി കാണിക്കുന്നതിനുമുള്ള കഴിവിന് ലഭിച്ചു. താന്‍ പോകുന്നിടത്തെല്ലാം ആത്മവിശ്വാസവും പോസിറ്റീവിറ്റിയും പ്രചരിപ്പിക്കുന്നതിന് വെങ്കട്ടിന് പ്രസംഗത്തിലൂടെ കഴിയുന്നു.

നമ്മള്‍ എല്ലാവരും നമ്മുടെ കുട്ടികള്‍ക്ക് ഏറ്റവും മികച്ചത് ആഗ്രഹിക്കും, അവരുടെ സ്വപ്നങ്ങള്‍ നേടുന്നതിന് സഹായിക്കാന്‍ ഒന്നും തന്നെയില്ല. നിങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുന്നത്, ഹോര്‍ലിക്‌സ് (Horlicks) സൂപ്പര്‍ കിഡ്‌സ് അവാര്‍ഡ് നിങ്ങളുടെ കുട്ടിയുടെ ഉയരാനുള്ള ആഗ്രഹത്തെ (#HungerForGrowth) വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു എന്നതാണ്.

ഹോര്‍ലിക്‌സ് സൂപ്പര്‍ കിഡ്‌സ് അവാര്‍ഡുകള്‍ ലക്ഷ്യമിടുന്നത് സ്‌പോര്‍ട്‌സ്, ഡാന്‍സ്, മ്യൂസിക്, അക്കാദമിക്‌സ്, കണ്ടുപിടുത്തങ്ങള്‍ തുടങ്ങിയ മേഖലകളില്‍ സ്വപ്നം കാണുകയും അതിന് ധെര്യപ്പെടുകയും ചെയ്യുന്ന കുട്ടികള്‍ക്ക് അവരുടെ കഴിവുകള്‍ ആഘോഷമാക്കി മാറ്റാനുള്ള മാര്‍ഗ്ഗമാണ്. കുട്ടികളുടെ കഴിവുകള്‍ പുറത്തേക്ക് കൊണ്ടു വരാനും പ്രചോദനം നല്‍കുന്നതിനുമായി വിധികര്‍ത്താക്കളും സെലിബ്രിറ്റികളും വഴികാട്ടികളുമായി നിരവധി പ്രമുഖരും അണിചേരുന്നു.

ഹോര്‍ലിക്‌സ് സൂപ്പര്‍ കിഡ്‌സ് അവാര്‍ഡ് സ്റ്റാര്‍ വിജയ്, ഏഷ്യാനെറ്റ് എന്നീ ചാനലുകളില്‍ ഉടന്‍ സംപ്രേഷണം ചെയ്യുന്നതാണ്. അതുകൊണ്ട് തന്നെ കുട്ടികള്‍ക്കുള്ള നിങ്ങളുടെ പിന്തുണ ഒരിക്കലും നിര്‍ത്തരുത്. 2018 ജനുവരിയില്‍ എല്ലാവരും കാത്തിരിക്കുന്ന ഫിനാലെ സംപ്രേഷണം ചെയ്യുന്നു. ഈ ചടങ്ങ് ഉയരാനുള്ള ആഗ്രഹം (#HungerForGrowth)ഇന്നേ വരെ നടന്നിട്ടുള്ളതില്‍ വച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞതും ആവേശമുണര്‍ത്തുന്നതും ആയിരിക്കും.

English summary

Sabari venkat an inspiration for every indian kid

We all want the best for our kids, and will stop at nothing to help them achieve their dreams. And to help you do just that, Horlicks Super Kids Awards is here to fuel your child’s insatiable #HungerForGrowth.