For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ഒാരോ രാശിക്കാരും എങ്ങനെ തൊഴിലിൽ വിജയം നേടുന്നു

  |

  രാശിചക്രത്തിലെ ഓരോ രാശികൾക്കും അതിന്റെതായ പ്രത്യേകതകളുണ്ട്. ഇവ വ്യക്തിപരവും തൊഴിൽ പരവുമാണ്. അതുകൊണ്ട് തന്നെ തൊഴിലിലെ വിജയശതമാനവും വ്യത്യസ്തമായിരിക്കും. ഉദാഹരണത്തിന് തുലാം രാശിക്കാർ തൊഴിൽ പരമായി മുന്നേറുന്ന ഒരു വിഭാഗമാണ്. അവരുടെ അപൂർവമായ സാമൂഹ്യമായ കഴിവുകളാണ് അവരെ ഇതിന് സഹായിക്കുന്നത്.

  ഓരോ രാശിക്കാർ ഏതൊക്കെ രീതിയിൽ പ്രത്യേകതയുള്ളവരാണെന്ന് നമുക്ക് നോക്കാം.

   മേടം (മാർച്ച് 31 – ഏപ്രിൽ 19)

  മേടം (മാർച്ച് 31 – ഏപ്രിൽ 19)

  മേടം രാശിക്കാർ സാഹസികരാണ്. മറ്റുള്ളവർ ഭയന്നു പോകുന്ന സാഹചര്യങ്ങളെ ഈ രാശിക്കാർ നിർഭയരായി നേരിടും. സാഹസികതയിൽ മേടം രാശിയെ വെല്ലാൻ ആരുമില്ല. അവർ നിക്ഷേപങ്ങളിലും സ്വയം തൊഴിൽ സംരംഭങ്ങളിലും ചൂതാട്ടങ്ങളിലും മിന്നി തിളങ്ങുന്നവരോ അല്ലെങ്കിൽ തോറ്റ് പാപ്പരാകുന്നവരോ ആണ്. അർഹിക്കുന്ന വിജയം കടുത്ത സാഹസികതയിലൂടെ അവർ നേടിയെടുക്കും.

   ഇടവം (ഏപ്രിൽ 20 – മേയ് 20)

  ഇടവം (ഏപ്രിൽ 20 – മേയ് 20)

  കഠിനമായ സ്വാതന്ത്ര്യ ബോധമാണ് ഇവരുടെ പ്രത്യേകത. ഇവരുടെ പുറകെ ചുറ്റിക്കറങ്ങി നടക്കാൻ അവർ ആരേയും അനുവദിക്കില്ല. അവർ ഒരു കാര്യം തീരുമാനിക്കുകയാണെങ്കിൽ അത് അവസാന വാക്കായിരിക്കും. മറ്റാർക്കും ചെയ്യാൻ പറ്റാത്തകാര്യങ്ങൾ അവർ ചെയ്തുകളയും. സമ്പന്നരായ ഇടവം രാശിക്കാർ സ്വയപ്രയത്നത്തിലൂടെ നേടിയതാണ് പണം.

   മിഥുനം (മേയ് 21 – ജൂൺ 20)

  മിഥുനം (മേയ് 21 – ജൂൺ 20)

  തങ്ങൾക്കേറ്റവും ഇഷ്ടപ്പെട്ട ഒരു ഹോബിയെ ഒരു വലിയ ബിസ്സിനസ്സ് സംരംഭം ആക്കിമാറ്റാൻ ഈ രാശിക്കാർ മിടുക്കരാണ്. ഭാവനാസമ്പന്നരായ ഈ രാശിക്കാർക്ക് ദിവസവും പുതിയ ആശയങ്ങളായിരിക്കും. ഒരു ആശയത്തിൽ ഉറച്ച് നിൽക്കാനും അത് വിജയകരമാക്കാൻ അതിൽ പണവും സമയവും ചിലവഴിക്കണമെന്നും ശരിയായ നേതൃത്വം ആവശ്യമാണെന്നും ഈ രാശിക്കാർ മനസ്സിലാക്കേണ്ടതുണ്ട്.

   കർക്കിടകം (ജൂൺ 21 – ജൂലൈ 22)

  കർക്കിടകം (ജൂൺ 21 – ജൂലൈ 22)

  പണത്തിനെപ്പറ്റി വലിയ ചിന്ത ഇല്ലാത്തവരാണ് ഈ രാശിക്കാർ. പണം ചിലവഴിക്കാൻ ഇവർ ഇഷ്ടപ്പെടുന്നു. കാരണം പണം ചിലർക്ക് സ്നേഹമാണെന്ന് ഈ രാശിക്കാർ വിശ്വസിക്കുന്നു. തീരുമാനമെടുക്കുന്നതിൽ തീരെ വിദഗ്ദ്ധരല്ല ഇവർ. എപ്പോഴും വിജയം സ്വപ്നം കാണുന്നുവെങ്കിലും പണം അതിൽ ഒരു വലിയ ഘടകം ആയിരിക്കില്ല. പണം ഇവർ സ്വപനം കാണില്ല.

   ചിങ്ങം (ജൂലൈ 23-ആഗസ്റ്റ് 23)

  ചിങ്ങം (ജൂലൈ 23-ആഗസ്റ്റ് 23)

  ചിങ്ങം രാശിക്കാർ എപ്പോഴും താരങ്ങളാണ്. അവർ ജനങ്ങളെ രസിപ്പിക്കാൻ ഇഷ്ടപ്പെടുന്നു. എഴുത്ത്, ആർട്ട്, പരസ്യനിർമ്മാണം എന്നിങ്ങനെ എല്ലാത്തിലും ഇവർ ശോഭിക്കും. സൂക്ഷ്മമായ കാര്യങ്ങൾ ശ്രദ്ധിക്കാൻ നല്ല കഴിവാണ് ഈ രാശിക്കാർക്ക്. മറ്റുള്ളവർ വിട്ടുപോകുന്ന ഈ കാര്യങ്ങൾ കൊണ്ട് ഇവർ വിജയികളായിത്തീരും.

   കന്നി ( ആഗസ്റ്റ് 24-സെപ്റ്റംബർ 23)

  കന്നി ( ആഗസ്റ്റ് 24-സെപ്റ്റംബർ 23)

  കന്നി രാശിക്കാർ വളരെ അടുക്കും ചിട്ടയും ഉള്ളവരാണ്. ഏത് കാര്യത്തിലും കർമ്മകുശലരായ ഇവർ ചിട്ടയായ ചിന്തകൊണ്ട് പണം ഉണ്ടാക്കാനുള്ള വഴി കണ്ടെത്തും. മറ്റുള്ളവർക്ക് മടുപ്പായി തോന്നുന്ന കാര്യങ്ങളിൽ ആനന്ദം കണ്ടെത്താൻ ഇവർക്ക് കഴിയും. അവരുടെ വിജയരഹസ്യവും അതുതന്നെ.

   തുലാം (സെപ്റ്റംബർ 24-ഒക്ടോബർ 23)

  തുലാം (സെപ്റ്റംബർ 24-ഒക്ടോബർ 23)

  രാശിചക്രത്തിലെ ഏറ്റവും വിജയികളായ രാശിക്കാരാണ് തുലാം രാശിക്കാർ. അനന്യ സാധാരണമായ സാമൂഹ്യപരമായ കഴിവുകളാണ് ഇവരുടെ വിജയത്തിന്റെ കാരണം. ബന്ധങ്ങൾ ഉണ്ടാക്കുന്നതിൽ ഇവർ വളരെയേറെ മിടുക്കരാണ്. ആളുകളെ വശീകരിക്കുന്നതിൽ തുലാം രാശിക്കാർ മുൻപന്തിയിലാണ്. ഈ കഴിവ് അവർക്ക് വിജയം നേടിക്കൊടുക്കുന്നു.

   വൃശ്ചികം (ഒക്ടോബർ 24- നവംബർ 22)

  വൃശ്ചികം (ഒക്ടോബർ 24- നവംബർ 22)

  അഹങ്കാരത്തോളമെത്തുന്ന ആത്മവിശ്വാസത്തിന്റെ ഉടമകളാണ് വൃശ്ചികം രാശിക്കാർ. ആർക്കും എന്തും വിൽക്കാൻ ഇവർക്ക് സാധിക്കും. തിരഞ്ഞെടുക്കുന്ന ഏത് തൊഴിലിലും റിയൽ എസ്റ്റേറ്റ് ആയാലും വിൽപ്പന ആയാലും സ്വന്തം വ്യക്തിത്വത്തിന്റെ വിവിധ മേഖലകൾ ഉപയോഗിച്ച് അവർ വിജയം കണ്ടെത്തും. ഈ രാശിക്കാർ പണം സമ്പാദിക്കുന്നത് പലപ്പോഴും പഴഞ്ചൻ രീതിയിലായിരിക്കും.

   ധനു (നവംബർ 23-ഡിസംബർ 22)

  ധനു (നവംബർ 23-ഡിസംബർ 22)

  രാശിചക്രത്തിലെ ഏറ്റവും തമാശക്കാരായ രാശിക്കാരാണ് ധനു രാശിക്കാർ. തമാശ സ്വന്തം കാര്യസാദ്ധ്യത്തിനുപയോഗിക്കാൻ ഇവർക്ക് കഴിയും.തമാശ പറയാനുള്ള കഴിവ് ഇവരെ ജനപ്രിയരാക്കുന്നു. വിജയം നേടാനുള്ള കാരണവും അതുതന്നെ.

   മകരം (ഡിസംബർ 23-ജനുവരി 20)

  മകരം (ഡിസംബർ 23-ജനുവരി 20)

  മകരം രാശിക്കാർ കുശാഗ്ര ബുദ്ധിക്കാരാണ്. ആശയങ്ങളുടെ ധാരാളിത്തം ഇവർക്കില്ല. തികച്ചും പ്രായോഗികമതികളായ ഈ രാശിക്കാർ യാഥാർത്ഥ്യ ബോധത്തോടെ തങ്ങളുടെ ലക്ഷ്യം നേടുന്നു.

   കുംഭം (ജനുവരി 21-ഫെബ്രുവരി 18)

  കുംഭം (ജനുവരി 21-ഫെബ്രുവരി 18)

  വിശാലഹൃദയരും മറ്റുള്ളവരെ സഹായിക്കാൻ ഇഷ്ടപ്പെടുന്നവരുമാണ് കുംഭം രാശിക്കാർ. ആവശ്യക്കാർക്ക് വേണ്ടി ഇവർ ധാരാളം പണം ചിലവാക്കും. അന്യരെ സഹായിക്കാൻ മടിയില്ലാതെ ഇറങ്ങിപ്പുറപ്പെടും. കരുണ നിറഞ്ഞ ഇവരുടെ ഹൃദയം ഇവർക്ക് വിജയം നേടിക്കൊടുക്കും. പലപ്പോഴും ദൈവികമായ ഒരു ഇടപെടൽ ഇവരുടെ വിജയത്തിനു കാരണമാകാറുണ്ട്.

   മീനം (ഫെബ്രുവരി 19-മാർച്ച് 20)

  മീനം (ഫെബ്രുവരി 19-മാർച്ച് 20)

  മീനം രാശിക്കാർ കലാകാരൻമാരാണ്. അവർ പണത്തിനു വലിയ വില കല്പ്പിക്കുന്നില്ല. സ്വയം സന്തോഷകരമായതും അർത്ഥവത്തായതുമായ ജോലികൾ ധനമോഹമില്ലാതെ അവർ തുടർന്നു ചെയ്തു കൊണ്ടിരിക്കും.

  English summary

  How Zodiac sign will Help To Attain Success

  We all possess our very own specialized set of rules, principles or just boundaries in our lives that we very much like to follow
  Story first published: Tuesday, May 29, 2018, 11:00 [IST]
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more