സൂപ്പര്‍ ബ്ലൂമൂണ്‍ നിങ്ങളുടെ ഉറക്കം കെടുത്തും

Posted By: Sangeetha
Subscribe to Boldsky

152 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ന് ആകാശത്ത് സൂപ്പര്‍ ബ്ലൂമൂണ്‍ എന്ന അത്ഭുത പ്രതിഭാസം ആകാശത്ത് പ്രത്യക്ഷപ്പെടുക. സൂപ്പര്‍മൂണ്‍, ബ്ലൂമൂണ്‍, ബ്ലഡ് മൂണ്‍ എന്നീ മൂന്ന് പ്രതിഭാസങ്ങളും ഒരുമിച്ച് ഇന്ന് നമുക്ക് ആകാശത്ത് കാണാവുന്നതാണ്. മാത്രമല്ല ഇന്ന് ചന്ദന്റെ ശോഭ മുപ്പത് ശതമാനത്തിലധികം വര്‍ദ്ധിക്കുന്നു. വലുപ്പമാകട്ടെ സാധാരണ ചന്ദ്രനില്‍ നിന്ന് ഏഴുശതമാനത്തിലധികം വര്‍ദ്ധിക്കുന്നു. ഇത്തരത്തിലൊരു സംഭവം ആകാശത്ത് അരങ്ങേറിയത് 1866 മാര്‍ച്ച് 31നായിരുന്നു. ഇനിയും ഇത്തരത്തിലൊരു ചാന്ദപ്രതിഭാസത്തിന് സാക്ഷ്യം വഹിക്കണമെങ്കില്‍ ഒരു നൂറ്റാണ്ട് കഴിയണം.

ഈ രാശിക്കാരുടെ ഏത് ആഗ്രഹവും സാധിക്കുന്നു

ഇന്ന് വൈകുന്നേരം 6.21നാണ് ചന്ദ്രന്‍ ഉദിക്കുക. അത് മുതല്‍ 7.37 വരെ കേരളത്തില്‍ പൂര്‍ണ ചന്ദ്രഗ്രഹണമാണ് അനുഭവപ്പെടുക. ഇതാണ് ബ്ലഡ്മൂണ്‍ എന്നറിയപ്പെടുന്നത്. എന്നാല് ഗ്രഹണത്തിനു ശേഷം ചന്ദ്രന്‍ ഓറഞ്ച് നിറത്തിലേക്ക് മാറുന്നു. മാത്രമല്ല ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന സമയമാണ് ഇത്. എന്നാല്‍ സൂപ്പര്‍ മൂണ്‍ നമ്മുടെ ഉറക്കം കളയുന്നു. അതെങ്ങനെയെന്ന് നോക്കാം.

ശാസ്ത്രീയ വിവരണം

ശാസ്ത്രീയ വിവരണം

ചന്ദ്രഗ്രഹണം നമ്മുടെ ഓരോ ജീവജാലങ്ങളേയും എങ്ങനെ ബാധിക്കും എന്നത് അറിഞ്ഞിരിക്കേണ്ട ഒന്നാണ്. പക്ഷികളേയും മത്സ്യങ്ങളേയും ജീവ ജാലങ്ങളേയും എങ്ങനെയെല്ലാം ചന്ദ്രഗ്രഹണം ബാധിക്കും എന്ന് അറിഞ്ഞിരിക്കണം.

ഉറക്കം കളയുന്നതിങ്ങനെ

ഉറക്കം കളയുന്നതിങ്ങനെ

മനുഷ്യരുടെ ഉറക്കവും ചന്ദ്രഗ്രഹണവും തമ്മില്‍ എങ്ങനെയെല്ലാം ബന്ധമുണ്ട് എന്ന് നോക്കാം. ചന്ദ്രഗ്രഹണം ഉറക്കത്തെ ബാധിക്കും എന്നാണ് പറയുന്നത്. ഉറക്കത്തിന്റെ കാര്യത്തില്‍ പല തരത്തിലുള്ള മാറ്റങ്ങളും ഇന്നത്തെ ബ്ലൂമൂണ്‍ ഉണ്ടാക്കുന്നു.

 ഉറക്കത്തിന്റെ ദൈര്‍ഘ്യം

ഉറക്കത്തിന്റെ ദൈര്‍ഘ്യം

സാധാരണ ഉറങ്ങുന്നതിനേക്കാള്‍ 20 മിനിട്ട് കുറവാണ് ഇന്ന് നിങ്ങള്‍ ഉറങ്ങുന്നത്. ചന്ദ്രഗ്രഹണം നിങ്ങളുടെ ഉറക്കത്തിന്റെ ആഴം കുറക്കുന്നു. ഇത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ക്കറിയാമോ?

നേരം വൈകി ഉറങ്ങുന്നവര്‍

നേരം വൈകി ഉറങ്ങുന്നവര്‍

നേരം വൈകി ഉറങ്ങുന്നവരിലാണ് ഇത്തരത്തിലൊരു വ്യത്യാസം ഉറക്കത്തിന്റെ കാര്യത്തില്‍ ഉണ്ടാവുന്നത്. സാധാരണ ദിവസങ്ങളില്‍ നേരം വൈകി ഉറങ്ങുന്നവരാണെങ്കില്‍ പോലും കിടന്ന് കഴിഞ്ഞാല്‍ അഞ്ച് മിനിട്ടിനുള്ളില്‍ തന്നെ ഉറങ്ങിപ്പോവുന്നു. എന്നാല്‍ ചന്ദ്രഗ്രഹണ ദിവസം ഇത് അഞ്ച് മിനിട്ടില്‍ നിന്ന് 20 മിനിട്ടിലേക്കാവാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നാണ് ശാസ്ത്ര ലോകം പറയുന്നത്.

ഓരോരുത്തരിലും വ്യത്യാസം

ഓരോരുത്തരിലും വ്യത്യാസം

ഈ വ്യത്യാസം ഓരോരുത്തരിലും മാറ്റം ഉണ്ടാക്കുന്നു. മാത്രമല്ല പല വിധത്തില്‍ ഇത് നിങ്ങളുടെ ഉറക്കത്തേയും ബാധിക്കുന്നു. എന്നാല്‍ ഇന്നത്തെ ചന്ദ്രഗ്രഹണത്തിനു ശേഷം നിങ്ങള്‍ക്ക് മനസ്സിലാക്കാം എങ്ങനെയാണ് നിങ്ങളുടെ ഉറക്കത്തെ ഇന്നത്തെ ദിവസം ബാധിക്കുക എന്നത്. പല വിധത്തില്‍ ഇത് നിങ്ങളുടെ ദിവസത്തെ ബാധിക്കുന്നു. ചന്ദ്രഗ്രഹണത്തിനു ശേഷം ശാസ്ത്രലോകം കാത്തിരിക്കുകയാണ് ഇത് എന്തെങ്കിലും മാറ്റം നിങ്ങളില്‍ ഉണ്ടാക്കിയോ എന്നറിയാന്‍.

English summary

This Is How The Super Blue Moon Will Disrupt Your Sleep

Find out on how the super blue blood moon will disrupt your sleeping pattern on this day. It is said that people of all ages would get affected on this day.
Subscribe Newsletter