For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ഞാൻ പ്രസവിച്ചത് ചാപിള്ളയായിരുന്നു. എന്റെ ഹൃദയഭേദകമായ കഥ ഇതാണ്‌

  |

  4 വയസ്സും 23 മാസവും പ്രായമുള്ള എന്റെ രണ്ട് സുന്ദരിക്കുട്ടികളായ ഹന്നയോടും ഗ്രെച്ചെനോടുംചേർന്ന് കഴിഞ്ഞ വർഷം മാതൃദിനം ഞാൻ ആഘോഷിച്ചു. 33 ആഴ്ചകളായി ഉദരത്തിൽ ചുമക്കുകയായിരുന്ന ജനിക്കാത്ത എന്റെ പുത്രൻ കലീബിന്റെ ആഗമനത്തെയും അപ്പോൾ ഞാൻ കാത്തിരിക്കുകയായിരുന്നു. ഈ മാതൃദിനം എന്തായാലും വ്യത്യസ്തമായിരിക്കും. എന്റെ രണ്ട് സുന്ദരിക്കുട്ടികൾക്കും ഇപ്പോൾ ഒരു വയസ്സുംകൂടിയായി, എന്നാൽ എന്റെ മകന് അങ്ങനെയാകാൻ കഴിഞ്ഞില്ല. അടുത്ത മാസംതന്നെ ഗർഭത്തിൽവച്ച് അവൻ മരിച്ചു.

  h

  ഞാൻ ഗർഭിണിയായി 37 ആഴ്ച ആയപ്പോൾ എന്റെ പ്ലാസെന്റ (മറുപിള്ള) ഗർഭാശയത്തിൽനിന്ന് പൂർണ്ണമായി വേർപെടുകയും മിനിറ്റുകൾക്കകംതന്നെ കലീബിനെ നിശ്ചേഷ്ടനാക്കുകയും ചെയ്തു. എനിക്ക് സംഭവിച്ചത് പ്ലാസെന്റൽ അബ്‌റപ്ഷൻ (മറുപിള്ള വേർപെടൽ) ആയിരുന്നു.

  ഭയാശങ്കയുടേതായ യാതൊരു ഘടകങ്ങളും എനിക്ക് ഉണ്ടായിരുന്നില്ല. എന്റെ പ്ലാസെന്റൽ അബ്‌റപ്ഷന് (placental abruption) പ്രത്യക്ഷമായ ഘടകങ്ങളൊന്നും ഉണ്ടായിരുന്നില്ല (അദൃശ്യമായിരുന്നു). രക്തസ്രാവം ഉണ്ടാകുകയോ തീവ്രവേദന അനുഭവപ്പെടുകയോ ചെയ്തിരുന്നില്ല. 2017-ലെ പിതൃദിനത്തിന്റെ അന്നുരാത്രി ഞങ്ങൾ ആശുപത്രിയിൽ പോകുമ്പോൾ ഉണ്ടായിരുന്ന ഒരേയൊരു കാരണം അർത്ഥരാത്രിയിൽ അസ്വസ്ഥത അനുവഭപ്പെട്ട് ഞാൻ ഉണർന്നു എന്നതാണ്. കലീബിന് ചലനമൊന്നും ഉണ്ടായിരുന്നില്ല.

  j

  മാത്രമല്ല, അവന്റെ തൊഴികളുടെ എണ്ണം മൂന്ന് മണിക്കൂർ മുമ്പുവരെ ഞാൻ കണക്കാക്കിയിരുന്നതുകൊണ്ടും, രാത്രിയിൽ അവൻ വളരെയധികം ചലിക്കാറില്ല എന്ന് അറിയാമായിരുന്നതുകൊണ്ടും അത് എനിക്ക് വലിയ വിഷമമായി തോന്നിയില്ല. ഇപ്പോൾ പിന്നിക്കേ് ചിന്തിക്കുമ്പോൾ, അപ്പോൾ തോന്നിയ അസ്വസ്ഥത കലീബ് അവന്റെ പൃഷ്ടം എന്റെ വാരിയെല്ലിലേക്ക് തള്ളിയതുപോലെയായിരുന്നു (പലപ്പോഴും അവൻ അങ്ങനെ ചെയ്യുമായിരുന്നു), പക്ഷേ അത് മാറ്റമില്ലാതെ അങ്ങനെതന്നെയായിരുന്നു. എന്തോ പന്തികേട് ഉണ്ടെന്ന് എനിക്കുതോന്നി, എന്നാൽ അവൻ മരിക്കുമെന്ന് ഞാൻ ഒരിക്കലും ചിന്തിച്ചിരുന്നതേയില്ല. നിശ്ചയിക്കപ്പെട്ട പ്രസവത്തിന് എനിക്ക് രണ്ടാഴ്ച മാത്രമേ ഉണ്ടായിരുന്നുള്ളൂ.

  ആശുപത്രിയിലെ പ്രസവരക്ഷയുടെ വിഭാഗത്തിൽ ഞങ്ങൾ എത്തിച്ചേർന്നു, തുടർന്ന് എന്നെ ഒരു മുറിയിലാക്കി. എന്റെ ആദ്യത്തെ മകളെ പ്രസവിക്കുന്നതിന് ഞാൻ മുൻപുവന്നിരുന്ന അതേ മുറി തന്നെയായിരുന്നു അത്. രണ്ടാമത്തെ മകളെ ഗർഭം ധരിച്ചിരിക്കുന്ന സമയം ഒരു ഭയമുണ്ടായപ്പോൾ - മൂത്രസഞ്ചിയിൽ രോഗാണുബാധ കാരണമുണ്ടായ വേദന - കലീബിന്റെ കാര്യത്തിൽ എനിക്ക് അനുഭവിക്കേണ്ടി വന്നതിനേക്കാൾ വലിയ വേദന - വന്നതും ഈ മുറിയിൽത്തന്നെയായിരുന്നു. മുറിയിൽ ഞങ്ങൾക്ക് വളരെനേരം ചിലവാക്കേണ്ടിവന്നില്ല, അതിനുമുമ്പുതന്നെ നേഴ്‌സ് വന്ന് എന്റെ വയറ്റിൽ മോണിറ്റർ വയ്ക്കുകയും, എന്നാൽ കലീബിന്റെ നാഡീസ്പന്ദനം കാണാൻ കഴിഞ്ഞതുമില്ല.

  h

  സഹായത്തിനായി മറ്റൊരു നേഴ്‌സിനെ ആ നേഴ്‌സ് അകത്തേക്ക് വിളിച്ചു, അവൾക്കും നാഡീസ്പന്ദനം കാണുവാൻ കഴിഞ്ഞില്ല. അൾട്രാസൗണ്ട് ഉപകരണം കൊണ്ടുവരുവാൻ അവർ ആവശ്യപ്പെട്ടപ്പോൾ ഞങ്ങൾക്ക് കുറച്ച് പ്രതീക്ഷ തോന്നി, പക്ഷേ അതിന്റെ ടെക്‌നീഷ്യൻ ഉടൻ എത്തിയില്ല. നാഡീസ്പന്ദനം കാണാൻ പറ്റാത്തത് ശരിയാകുമോ എന്ന് പ്രധാന നേഴ്‌സിനോട് ചോദിച്ചതായി ഞാൻ ഓർമ്മിക്കുന്നു. ഒരു നീണ്ട നിശബ്ദതയ്ക്കുശേഷം 'അവൻ ഒരു തമാശയായി മാറിയിരിക്കുന്നു' എന്നതായിരുന്നു മറുപടി.

  ഒരു നിമിഷം, അൾട്രാസൗണ്ടിനുവേണ്ടി കാത്തിരിക്കുമ്പോൾത്തന്നെ എല്ലാ നേഴ്‌സുമായെും തിരികെ അകത്തേക്ക് വരുവാൻ ആംഗ്യംകാട്ടിക്കൊണ്ട് ഞാൻ അലറി കരയാൻ തുടങ്ങി. ഒടുവിൽ അൾട്രാസൗണ്ട് വന്നുചേർന്നു, എങ്കിലും അതിന്റെ ടെക്‌നീഷ്യനോ നേഴ്‌സുമാരോ അപ്പോഴും ഞങ്ങളോട് ഒന്നും ഉരിയാടുന്നുണ്ടായിരുന്നില്ല.

  h

  ഒടുവിൽ ഏകദേശം രാവിലെ 5 മണിയായപ്പോൾ, എന്റെ പ്ലാസെന്റ ഇളകി മാറിപ്പോയെന്നും കലീബ് മരിച്ചെന്നും ഫോണിലൂടെ ഡോക്ടർ ഔദ്യോഗികമായി അറിയിപ്പുതന്നു. കാരണം എനിക്ക് ആന്തരിക രക്തസ്രാവം ഉണ്ടായിരുന്നു. അരയ്ക്ക് താഴോട്ടുള്ള അനസ്‌ത്യേഷ്യപോലും കൂടാതെ അപ്പോൾത്തന്നെ എനിക്ക് കലീബിനെ പ്രസവിക്കേണ്ടിയിരുന്നു. എന്നെ സംബന്ധിച്ച് അത് ആദ്യമായിട്ടായിരുന്നു. അദ്ദേഹം ആ വാർത്ത നൽകിയ ഉടൻതന്നെ ശിശുവിനെ പൊതിഞ്ഞിരിക്കുന്ന സ്തരം പൊട്ടിയൊഴുകി, സ്വാഭാവികമായി ഇങ്ങനെ സംഭവിക്കുന്നതും എന്നെ സംബന്ധിച്ച് ആദ്യമായിരുന്നു, തുടർന്ന് പേശിചുരുങ്ങൽ തുടങ്ങുകയും ചെയ്തു. എന്റെ സ്ഥിരം ഡോക്ടർ എത്തിച്ചേരുകയും കാര്യങ്ങൾ ഏറ്റെടുക്കുകയും ചെയ്തു. അവൾ എനിക്ക് മയങ്ങുവാനുള്ള മരുന്നുതന്നു, പക്ഷേ അപ്പോഴും എന്റെ ശരീരത്തിന് എങ്ങനെ പ്രസവിക്കണമെന്ന് അറിയാമായിരുന്നു.

  എത്ര കുട്ടികളുണ്ടെന്ന് ആരെങ്കിലും ചോദിക്കുമ്പോൾ, മറുപടി പറയുന്നതിൽ എനിക്ക് സന്തോഷം തോന്നാറില്ല. കലീബിനെപ്പറ്റി ഒരു അപരിചിതനോട് പറയുവാൻ സാധാരണയായി ഞാൻ ഇഷ്ടപ്പെടുന്നില്ല, പക്ഷേ അവന്റെ ജന്മത്തെ നിഷേധിക്കുവാനും ഞാൻ ആഗ്രഹിക്കുന്നില്ല.

  hh

  2017 ജൂൺ 19-ാം തീയതി രാവിലെ 6:09-ന് കലീബ് മാർക്കസ് ലെൻസ് ജനിച്ചു. 5 പൗണ്ട് 15.8 ഔൺസ് ഭാരവും, 19.25 ഇഞ്ച് നീളവും അവന് ഉണ്ടായിരുന്നു. ഞങ്ങളുടെ ഏറ്റവും രോമം കുറഞ്ഞ കുട്ടി അവനായിരുന്നു; ഞങ്ങളുടെ രണ്ട് പെൺമക്കൾക്കും തലയിൽ ഉണ്ടായിരുന്നതിനേക്കാൾ കുറച്ച് രോമമേ അവന് തലയിൽ ഉണ്ടായിരുന്നുള്ളൂ. നേഴ്‌സുമാർ അവനെ ഒരു പുതപ്പിൽ പൊതിഞ്ഞു, മാത്രമല്ല അവനുമായി ഞങ്ങൾ ചിലവിടുന്ന സമയത്തിന് അവർ വളരെ പിന്തുണയോടുകൂടിയും ആയിരുന്നു. ഉച്ചയ്‌ക്കോ, അതുമല്ലെങ്കിൽ ഉച്ച കഴിഞ്ഞ് കുറേ ആയതിനുശേഷമോ ഞങ്ങൾ അന്ത്യചുംബനങ്ങൾ നൽകി അവന് വിടചൊല്ലി. ഒരാഴ്ചകഴിഞ്ഞ് അവനുവേണ്ടി മനോഹരമായ ഒരു ശവസംസ്‌കാരച്ചടങ്ങ് ഞങ്ങൾ നടത്തി.

  അവന്റെ ജനനവും മരണവും കഴിഞ്ഞിട്ടിപ്പോൾ 10 മാസങ്ങളായിരിക്കുന്നു, മരിച്ചുപോയ കുട്ടിയുടെ രക്ഷിതാവായ ഞാൻ ഇപ്പോഴും ഈ പുതിയ സ്വാഭാവിക ജീവിതത്തിനുവേണ്ടി പൊരുത്തപ്പെടുന്നതേയുള്ളൂ. എന്റെ കുഞ്ഞുങ്ങളിൽ ഒരാളെക്കൂടാതെ എങ്ങനെ മാതൃദിനം ആഘോഷിക്കുമെന്ന് ഞാനിപ്പോൾ ആലോചിക്കേണ്ടിയിരിക്കുന്നു.

  uu

  അടുത്തകാലത്തായി ഞങ്ങൾ ഒരു പുതിയ നഗരത്തിലേക്ക് താമസം മാറി, ഞാൻ ഗർഭിണിയായിരിക്കുന്നത് ആരും കണ്ടിട്ടില്ലാത്ത ഒരു നഗരം, മാത്രമല്ല കുഞ്ഞിനുവേണ്ടിയുള്ള ഒരു കാർ സീറ്റുകൂടി കൊണ്ടുവരുന്നില്ലല്ലോ എന്ന് ഞാൻ ആശ്ചര്യപ്പെടുകയും ചെയ്തു. ഇപ്പോൾ ജീവിച്ചിരിക്കുന്ന ഞങ്ങളുടെ കുഞ്ഞുങ്ങൾ കാരണമായി, ഞങ്ങൾ മറ്റ് കുടുംബങ്ങളെ എപ്പോഴും കണ്ടുമുട്ടാറുണ്ട്. എത്ര കുട്ടികളുണ്ടെന്ന് ആരെങ്കിലും ചോദിക്കുമ്പോൾ, മറുപടി പറയുന്നതിൽ എനിക്ക് സന്തോഷം തോന്നാറില്ല. കലീബിനെപ്പറ്റി ഒരു അപരിചിതനോട് പറയുവാൻ സാധാരണയായി ഞാൻ ഇഷ്ടപ്പെടുന്നില്ല, പക്ഷേ അവന്റെ ജന്മത്തെ നിഷേധിക്കുവാനും ഞാൻ ആഗ്രഹിക്കുന്നില്ല. 'വീട്ടിൽ രണ്ട് പെൺകുട്ടികളുണ്ടെന്ന്' ലളിതമായി എനിക്ക് പറയുവാനാകും, പക്ഷേ അങ്ങനെ പറയുമ്പോൾ കലീബിനെ സ്പഷ്ടമായും ഒഴിവാക്കുന്നില്ല.

  'ഞങ്ങൾക്ക് മരിച്ചുപോയ ഒരു പുത്രൻകൂടി ഉണ്ട്' എന്ന് എന്തുകൊണ്ട് ഞാൻ പറയുന്നില്ല? ക്ലാസിൽ ഏതാനും ആഴ്ചകൾക്കുമുമ്പ് എന്റെ ഒരു വിദ്യാർത്ഥിനിയോട് എന്റെ മൂത്ത മകളുടെ അതേ പേരായതുകൊണ്ട് അവളെ ഓർമ്മിക്കുവാൻ എനിക്ക് എളുപ്പമാണെന്ന് പറഞ്ഞു. കലീബ് എന്ന് പേരുള്ള വിദ്യാർത്ഥിയോട് എന്തുകൊണ്ട് ഞാൻ അതേപോലെ പറഞ്ഞില്ല? എനിക്കും ഒരു മകനുണ്ടെന്ന് പങ്കിടുവാൻ ഞാൻ ആഗ്രഹിക്കുന്നു -- ഞാൻ സംസാരിക്കുവാനും പാടിക്കൊടുക്കുവാനും ആഗ്രഹിച്ചതും, അവന്റെ സഹോദരിമാരുടെ ഒച്ചകൾ കേൾക്കുമ്പോൾ ആവേശംകൊണ്ട് എന്നെ തൊഴിക്കുകയും ചെയ്യുമായിരുന്ന ഓമനയായ ഒരു സുന്ദരൻ കുട്ടി.

  gg

  കലീബിനെപ്പറ്റി ഞാൻ പറയുമ്പോൾ എന്റെ മരിച്ചുപോയ മകനുമായി ബന്ധപ്പെട്ട ഒരു ചോദ്യം ചോദിച്ചുപോയല്ലോ എന്ന് ക്ഷമാപണം പറയേണ്ടിവരുന്ന വ്യക്തിയെ ആശ്വസിപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. മാത്രമല്ല ജനിക്കുന്നതിനുമുമ്പുതന്നെ കലീബ് മരിച്ചതുകൊണ്ട് എന്റെ നഷ്ടം അത്ര വലിയ നഷ്ടമല്ല എന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള എന്തെങ്കിലും നിസ്സാരവൽക്കരണ അഭിപ്രായങ്ങളുണ്ടാകുമോ എന്നും ഞാൻ ഭയപ്പെടുന്നു.

  എന്നെ സംബന്ധിച്ച് പൊതുജനങ്ങളെ വിവരം ധരിപ്പിക്കുന്നത് മാതൃദിനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ടെക്‌സാസിൽ ഞങ്ങൾ പങ്കെടുക്കുമായിരുന്ന ദേവാലയത്തിൽ മാതൃദിനത്തിന് എത്ര കുട്ടികൾ ഉണ്ടെന്നതിന്റെ അടിസ്ഥാനത്തിൽ അമ്മമാരോട് മുന്നോട്ടുവന്ന് നിൽക്കുവാൻ പുരോഹിതൻ ആവശ്യപ്പെടും. അമ്മയാകുവാനുള്ള ഭാഗ്യം സിദ്ധിച്ചതുമുതൽ എല്ലാ വർഷവും ഞാൻ ആ കുർബാനയിൽ പങ്കെടുക്കുമായിരുന്നു. എനിക്ക് ഒരു കുട്ടി ഉണ്ടായിരുന്നപ്പോൾ (ഞങ്ങളുടെ രണ്ടാമത്തെ കുട്ടിയെ ഗർഭംധരിക്കുവാൻ ഞങ്ങൾ കഷ്ടപ്പെടുകയായിരുന്ന ആ വർഷം ദുഃഖത്തോടെ) ഞാൻ മുന്നിലേക്ക് പോയിനിന്നു, മാത്രമല്ല പിന്നെ ഞങ്ങൾക്ക് രണ്ട് കുട്ടികളായപ്പോഴും പോയിനിന്നു.

  nj

  ഏത് സ്ഥലത്താണെങ്കിലും, മൂന്ന് കുട്ടികളുള്ള അമ്മമാരോട് ഒരു കത്തോലിക്കാ ദേവാലയം ഈ വർഷം ആവശ്യപ്പെടുമ്പോൾ മുന്നിലേക്ക് പോയിനിൽക്കാൻ എനിക്ക് ആശ്വാസം തോന്നേണ്ടതാണ്. എനിക്ക് അങ്ങനെ ചെയ്യാമായിരുന്നു എന്ന് ചിന്തിക്കുവാൻ ഞാൻ ഇഷ്ടപ്പെടുന്നു. പക്ഷേ ഈ വർഷം ഞാൻ അവിടെ ഉണ്ടാകില്ലല്ലോ എന്ന ആശ്വാസമാണ് വാസ്തവത്തിൽ എനിക്ക് തോന്നുന്നത്.

  പുതിയ സ്വാഭാവികാവസ്ഥയോട് പൊരുത്തപ്പെടാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന അതേസമയംതന്നെ, എത്രത്തോള്ളം ഞാൻ ഭാഗ്യവതിയാണെന്നും മനസ്സിലാക്കുന്നു. മാതൃദിനത്തിൽ ആലിംഗനംചെയ്ത് ഉമ്മ തരുവാൻ ജീവിച്ചിരിക്കുന്ന രണ്ട് മക്കൾ എനിക്കുണ്ട്. അവരുടെ കുഞ്ഞു സഹോദരന്റെ മരണം ഉണ്ടെന്നിരിക്കിലും കഴിയുന്നിടത്തോളം അവരുടെ ജീവിതത്തെ സ്വാഭാവികമാക്കുവാൻ ശ്രമിക്കുന്നതിന്റെ ആവശ്യം ആദ്യത്തെ ആഴ്ചകളും മാസങ്ങളും തരണംചെയ്യുവാൻ ഞങ്ങളെ സഹായിച്ചു. കലീബിന്റെ മരണം എന്റെ പെൺകുട്ടികൾക്കായി അത്യധികം കൃതജ്ഞത നൽകി; മറ്റൊരെക്കാളും നന്നായി എനിയ്ക്കതുണ്ടെന്ന് പൂർണ്ണമായും ഞാൻ തിരിച്ചറിയുന്നു.

  uu

  കുറേ സമയമെടുത്തിട്ടാണെങ്കിലും ഇപ്പോൾ എനിക്ക് കലീബ് ജനിച്ച ദിവസത്തെ പിന്നിലേക്ക് നോക്കുവാനും അതിനെ വ്യത്യസ്തമായി കാണുവാനും കഴിയും. അത് എന്റെ ജീവിതത്തിലെ ഏറ്റവും ദുഃഖമേറിയ ദിവസമായിരുന്നില്ല, എന്നാൽ ഏറ്റവും സന്തോഷകരമായ മൂന്ന് ദിവസങ്ങളിൽ ഒന്നായിരുന്നു.

  രക്ഷകർത്താവാകൽ വളരെ പ്രധാനമാണ്. 'എന്റെ കുഞ്ഞുങ്ങളെ വിൽക്കൽ' എന്നുള്ള തമാശകൾ അത്ര രസകരമായി എനിക്ക് തോന്നുന്നില്ല. തങ്ങളുടെ കുട്ടികളെക്കുറിച്ച് രക്ഷിതാക്കൾ പരിഭവങ്ങൾ ട്വീറ്റ് ചെയ്യുന്നതും രസകരമായി എനിക്ക് തോന്നുന്നില്ല. അവധിക്കാലം അവരിൽനിന്നും വിട്ടുപോകുന്നത് ഞാൻ ആഗ്രഹിക്കുന്നില്ല. കലീബ് മരിച്ചശേഷം, പെൺകുട്ടികളെ നോക്കിക്കോളാമെന്ന് പലരും വാഗ്ദാനംചെയ്തു. നല്ലൊരു പ്രതികരണമായിരുന്നു അത്, പക്ഷേ എന്റെ പെൺമക്കളിൽനിന്ന് കുറച്ചുസമയം മാറിനിൽക്കുക എന്നതായിരുന്നു ഞാൻ ആഗ്രഹിച്ച അങ്ങേയറ്റത്തെ കാര്യം.

  yy

  എന്റെ ഒരു മകൾ (അല്ലെങ്കിൽ രണ്ടുപേരും) എന്നെ ശല്യപ്പെടുത്തുകയാണെങ്കിൽ, എനിക്ക് ശല്യമായി തോന്നുകയില്ല. പകരം എനിക്ക് കുറ്റബോധമാണ് തോന്നുക. അവർ ഇവിടെ ഉണ്ടായിരിക്കുന്നതിനും എന്നോടൊപ്പം ജീവിക്കുന്നതിനും, എന്തിനേറെ, എന്നെ ശല്യംചെയ്യുന്നതിനും എനിക്ക് അവരോട് നന്ദിയുണ്ടാകണം. ആ കൃതജ്ഞതയ്ക്കും എനിക്ക് നന്ദിയുണ്ടെങ്കിലും, അതിന് ക്ഷീണിപ്പിക്കുവാനും കഴിയും.

  Read more about: insync life ജീവിതം
  English summary

  Heartbreak Story Of a Mother

  When asked how many children I have, I’m rarely happy with how I answer. I usually don’t want to bring up Caleb to a stranger, but I also don’t want to negate his existence
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more