വിവാഹിതയായ സ്ത്രീയോട് ഒരിക്കലും ചോദിക്കാന്‍ പാടില്ലാത്ത 10 ചോദ്യങ്ങള്‍

Posted By: Lekshmi S
Subscribe to Boldsky

വിവാഹ ബന്ധം തികച്ചും സ്വകാര്യമായ ഒന്നാണ്. എന്നിരുന്നാലും വിവാഹിതരായ സ്ത്രീകള്‍ ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും നിരവധി ചോദ്യങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരാറുണ്ട്. പലപ്പോഴും അലോസരപ്പെടുത്തുന്ന ചോദ്യങ്ങളാകും ഇവ. അത്തരത്തിലുള്ള കുറച്ച് ചോദ്യങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇത്തരം ചോദ്യങ്ങള്‍ ഉയര്‍ത്തുന്നവരോട്, അവ മറുപടി അര്‍ഹിക്കുന്നില്ലെന്ന് തുറന്ന് പറയുക. പിന്നീട് ഇത്തരം ചോദ്യങ്ങളില്‍ നിന്ന് രക്ഷനേടാന്‍ ഇത് നിങ്ങളെ സഹായിക്കും.

lve

നിങ്ങള്‍ വിവാഹിതയായ സ്ത്രീയോട് ചോദിക്കുന്ന ചോദ്യങ്ങള്‍ നിങ്ങളുടെ വ്യക്തിത്ത്വത്തെ കുറിച്ച് മറ്റെന്തിനേക്കാള്‍ കൂടുതല്‍ ധാരണ അവള്‍ക്ക് പകരുന്നു. അതുകൊണ്ട് വളരെ സൂക്ഷിച്ച് വേണം ചോദ്യങ്ങള്‍ ചോദിക്കുവാന്‍. ആദ്യത്തെ കുറച്ച് കണ്ടുമുട്ടലുകളില്‍ തന്നെ വിവാഹിതയായ സ്ത്രീയോട് കുറിച്ച് കൂടുതല്‍ അറിയുവാനുള്ള ജിജ്ഞാസ കുടുബാഗംങ്ങൾ പ്രകടിപ്പിക്കാറുണ്ട്. എന്നാല്‍, അവള്‍ സ്വയം വെളിപ്പെടുത്തുന്നതിന് മുന്‍പേ തന്നെ അവളുടെ ഹൃദയത്തിലേക്ക് ഒളികണ്ണിട്ട് എത്തിനോക്കാന്‍ ശ്രമിക്കുന്നത് മോശമാണ്. നിങ്ങള്‍ വളരെയേറെ പരവശനാണെങ്കില്‍, അത് നിങ്ങള്‍ ചോദിക്കുന്ന ചോദ്യങ്ങളില്‍ പ്രതിഫലിക്കുകയും, അത് വിവാഹിതയായ സ്ത്രീയെ അസ്വസ്ഥയാക്കുകയും ചെയ്യുന്നു. അവളുടെ ഹൃദയം കീഴടക്കണമെങ്കില്‍ ചോദിക്കാന്‍ പാടില്ലാത്ത കുറച്ച് ചോദ്യങ്ങള്‍ ഉണ്ട്. അത് ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

lve

വിവാഹ ബന്ധം തികച്ചും സ്വകാര്യമായ ഒന്നാണ്. എന്നിരുന്നാലും വിവാഹിതരായ സ്ത്രീകള്‍ ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും നിരവധി ചോദ്യങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരാറുണ്ട്. പലപ്പോഴും അലോസരപ്പെടുത്തുന്ന ചോദ്യങ്ങളാകും ഇവ. അത്തരത്തിലുള്ള കുറച്ച് ചോദ്യങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇത്തരം ചോദ്യങ്ങള്‍ ഉയര്‍ത്തുന്നവരോട്, അവ മറുപടി അര്‍ഹിക്കുന്നില്ലെന്ന് തുറന്ന് പറയുക. പിന്നീട് ഇത്തരം ചോദ്യങ്ങളില്‍ നിന്ന് രക്ഷനേടാന്‍ ഇത് നിങ്ങളെ സഹായിക്കും.

lve

ഇനിയൊരു കുഞ്ഞ് വേണ്ടേ?

ഏറ്റവും സാധാരണമായ ഒരു ചോദ്യമാണിത്. നിങ്ങള്‍ ദിവസവും ഇത്തരം ചോദ്യങ്ങള്‍ നേരിടേണ്ടിവരാം. വിവാഹം കഴിച്ചവര്‍ക്ക് എപ്പോള്‍ കുഞ്ഞ് വേണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അത് മറ്റുള്ളവര്‍ അന്വേഷിക്കേണ്ട കാര്യമെന്താണ്. വെറും രസത്തിന് വേണ്ടിയാണ് പലരും ഈ ചോദ്യം ഉന്നയിക്കുന്നത്.

ഭര്‍ത്താവിന് നല്ല ജോലിയുണ്ടല്ലോ? പിന്നെന്തിനാണ് നീ ജോലിക്ക് പോകുന്നത്?

ഭര്‍ത്താവിന് ജോലിയുണ്ടെങ്കില്‍ ഭാര്യ ജോലി ചെയ്യാന്‍ പാടില്ലെന്ന് പറയുന്നതിന്റെ അര്‍ത്ഥം എന്താണെന്ന് മനസ്സിലാകുന്നില്ല. ഭാര്യയും ഭര്‍ത്താവും ജോലി ചെയ്യുന്നതില്‍ എന്താണ് തെറ്റ്/ രണ്ടുപേര്‍ക്കും വരുമാനമുള്ളത് കുടുംബത്തിന്റെ മുന്നോട്ടുപോക്ക് എളുപ്പമാക്കും. മാത്രമല്ല മരുമകള്‍ പഠിപ്പും ജോലിയുമുള്ളവളാണെന്ന് പറയുന്നത് കുടുംബത്തിന് അഭിമാനവുമാണ്. ഭാര്യ ജോലി ചെയ്യണോ എന്ന് തീരുമാനിക്കേണ്ടത് ഭര്‍ത്താവും ഭാര്യയുമാണ്. അല്ലാതെ നാട്ടുകാരല്ല.

lve

എത്രയാണ് ശമ്പളം?

നിങ്ങള്‍ക്ക് അതറിഞ്ഞിട്ട് എന്തിനാണ്? എല്ലാം മുഖത്ത് നോക്കി പറയുന്ന ആളാണെങ്കില്‍ ഇങ്ങനെയായിരിക്കും അവള്‍ ഈ ചോദ്യത്തിന് നിങ്ങളോട് പ്രതികരിക്കുക. ചില സ്ത്രീകള്‍ ജോലി ചെയ്യുന്നത് ആ ജോലിയോടുള്ള ഇഷ്ടംകൊണ്ടായിരിക്കും, മറ്റുചിലര്‍ സാമ്പത്തികഭദ്രതയ്ക്ക് വേണ്ടിയായിരിക്കും. എന്നാല്‍ ഒരാളും തന്‍റെ വരുമാനത്തിന്‍റെ അളവില്‍ മറ്റുള്ളവര്‍ തന്നെ അളക്കുന്നത് ഇഷ്ടപ്പെടുകയില്ല. മാത്രമല്ല, ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നത് കാമുകിയുടെ പണത്തിലാണ് നിങ്ങളുടെ കണ്ണ് എന്ന സംശയവും അവളില്‍ ജനിപ്പിക്കുന്നു. അതിനാല്‍ ഈ ചോദ്യം ചോദിക്കരുത്.

നീ ഓരോ ദിവസം കഴിയുന്തോറും മോശമാവുകയാണല്ലോ? നിനക്ക് എന്തെങ്കിലും വിഷമമുണ്ടോ?

ഇത് വല്ലാത്തൊരു ചോദ്യമാണ്. എന്റെ ഭര്‍ത്താവില്‍ നിന്ന് എനിക്ക് വിഷമമുണ്ടെന്ന് നിങ്ങളോട് ആരു പറഞ്ഞു എന്ന മറുചോദ്യമാകും ആദ്യം മനസ്സില്‍ വരുക. ഒരാള്‍ മെലിയുന്നതിന് പല കാരണങ്ങളുണ്ടാകാം. അത് ദാമ്പത്യപ്രശ്‌നങ്ങളാണെന്ന് കരുതുന്നത് വിഡ്ഡിത്തമാണ്. ഇത്തരം ചോദ്യങ്ങള്‍ വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് കൂടി പറഞ്ഞോട്ടെ.

lve

. ഭര്‍ത്താവ് നീ പറഞ്ഞാല്‍ അനുസരിക്കുമോ?

ഇതിനൊക്കെ എന്ത് മറുപടി പറയുമല്ലേ? ചില കാര്യങ്ങള്‍ ആളുകള്‍ സ്വകാര്യമായി സൂക്ഷിക്കാന്‍ ആഗ്രഹിക്കും. മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ അവര്‍ പറയും. പിന്നെന്തിനാണ് ചോദ്യങ്ങളുയര്‍ത്തി അവരെ ബുദ്ധിമുട്ടിക്കുന്നത്.

ഞാന്‍ വിവാഹം കഴിക്കട്ടെ?

പലപ്പോഴും വീട്ടിലുള്ള സഹോദരങ്ങളും കൂട്ടുകാരുമായിരിക്കും ഈ ചോദ്യവുമായി നിങ്ങളുടെ മുന്നിലെത്തുക. ഇതിന് എന്ത് മറുപടി പറയാനാകും. വിവാഹം വ്യക്തിപരമായ അനുഭവമാണ്. അത് എല്ലാവര്‍ക്കും ഒരുപോലെ ആകില്ല. നിങ്ങള്‍ വിവാഹം കഴിക്കേണ്ടതുണ്ടോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങള്‍ തന്നെയാണ്. അല്ലാതെ വിവാഹിതയായ മറ്റൊരു സ്ത്രീ അല്ല.

lve

പാചകം അറിയാമോ?

അറിയാം, അറിയില്ല. ഇവയില്‍ ഏതെങ്കിലും പറയാം. പക്ഷെ അവര്‍ പാചകം ചെയ്ത് കഴിക്കണോ എന്ന് ആരാണ് തീരുമാനിക്കേണ്ടത്. ഇതും വ്യക്തിപരമായ കാര്യമാണ്.

പുരുഷ സുഹൃത്തുക്കളോട് സംസാരിക്കുന്നതില്‍ പ്രശ്‌നമുണ്ടോ?

ഒരു സ്ത്രീയുടെ വിശ്വാസ്യതയ്ക്ക് എതിരെ തൊടുത്തുവിടുന്ന ഒരു ചോദ്യമാണിത്. ഇത്തരം ചോദ്യങ്ങള്‍ ഒരിക്കലും ആരോടും ചോദിക്കാന്‍ പാടില്ല. ഇതൊക്കെ അവരും ഭര്‍ത്താവും ചേര്‍ന്ന് നോക്കിക്കൊള്ളും.

നീ തൃപ്തയാണോ?

ഇതും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. അത്രയും അടുപ്പമുള്ള ഒരാളോടല്ല ഈ ചോദ്യം ഉന്നയിക്കുന്നതെങ്കില്‍ അപ്പോള്‍ തന്നെ അതിന്റെ ചൂട് നിങ്ങള്‍ അറിയും.

lve

നിങ്ങള്‍ തമ്മില്‍ വഴക്കിടാറുണ്ടോ?

അത്രയും അടുപ്പമുള്ളവരോട് അല്ലാതെ ഇത് ചോദിക്കരുത്. വിവാഹജീവിതത്തില്‍ പല പ്രശ്‌നങ്ങളുമുണ്ടാകും. അത് അവര്‍ പങ്കുവയ്‌ക്കേണ്ടവരോട് പറയുകയും ചെയ്യും. നിങ്ങളുടെ ചോദ്യം അവരെ അലോസരപ്പെടുത്താന്‍ മാത്രമേ ഉപകരിക്കൂ.

രണ്ടാമതൊരു കുട്ടി വേണ്ടേ?

ആദ്യത്തെ കുഞ്ഞിന് രണ്ട്-രണ്ടര വയസ്സ് ആയിക്കഴിഞ്ഞാല്‍ പിന്നത്തെ ചോദ്യങ്ങളെല്ലാം രണ്ടാമത്തെ കുഞ്ഞിനെ കുറിച്ചായിരിക്കും. രണ്ടാമതൊരു കുഞ്ഞ് വേണമോ എന്ന് തീരുമാനിക്കേണ്ടത് ദമ്പതിമാരാണ്. സ്ത്രീകളെ അസ്വസ്ഥരാക്കുന്ന ഇത്തരം ചോദ്യങ്ങള്‍ ഒഴിവാക്കുക.

വിവാഹിതരായ സ്ത്രീകള്‍ പതിവായി നേരിടേണ്ടിവരുന്ന അനാവശ്യ ചോദ്യങ്ങളാണിവ. സംസാരിക്കുമ്പോള്‍ മാന്യത പുലര്‍ത്താന്‍ ശ്രദ്ധിക്കുക.

lve

രതിമൂര്‍ച്ഛയുണ്ടായത് എപ്പോഴാണ്?

എന്തിനാണ് ഇത്തരം അസ്വസ്തത ഉളവാക്കുന്ന ചോദ്യങ്ങള്‍ ചോദിക്കുന്നത്? നിങ്ങള്‍ അറിയാന്‍ അര്‍ഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ഒന്നും സ്ത്രീകള്‍ ഒരിക്കലും വെളിപ്പെടുത്തുവാന്‍ തയ്യാറാകുകയില്ല. അതുകൊണ്ട് ഇത്തരം ചോദ്യങ്ങള്‍ നേരിട്ടോ അല്ലാതെയോ ചോദിച്ചതുകൊണ്ട് യാതൊരു പ്രയോജനവുമില്ല.

മുഖത്തെ രോമങ്ങള്‍ നീ എങ്ങനെ കളയുന്നു?

മുടി, രോമങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ നിങ്ങള്‍ തമ്മിലുള്ള സംഭാഷണം വഷളാക്കുന്നു. നിങ്ങള്‍ക്ക് അതിനെക്കുറിച്ച് അറിയണം എന്ന് ആഗ്രഹം ഉണ്ടെങ്കില്‍ പോലും ഇത്തരത്തിലുള്ള വേണ്ടാത്ത ചോദ്യങ്ങള്‍ ഒഴിവാക്കുക. കാരണം, പെണ്‍കുട്ടി ഇത്തരം ചോദ്യങ്ങള്‍ അവഹേളനമായി കാണാന്‍ സാധ്യതയുണ്ട്

lve

നിന്‍റെ ഭാരം എത്രയാണ്?

സ്ത്രീയുടെ വയസ്സിനെ കുറിച്ച് ചോദിക്കരുതെന്ന് പറയാറുണ്ട്. അതിനേക്കാള്‍ പ്രശ്നമാകാന്‍ സാധ്യത ഉള്ളത് അവളോട് സ്വന്തം ഭാരം എത്രയാണെന്ന് ചോദിക്കുന്നതാണ്.ഇന്നത്തെ കാലത്ത് പെണ്‍കുട്ടികള്‍ പൊതുവേ തങ്ങളുടെ പ്രായം വെളിപ്പെടുത്തുവാന്‍ മടിയില്ലാത്തവരാണ്. എന്നാല്‍, നിങ്ങള്‍ അവരുടെ ശരീരഭാരത്തെ കുറിച്ച് സംസാരിച്ച് നോക്കു.. അതോടെ എല്ലാം കുളമാകും

English summary

Give Privacy To Relationships

Intimacy is an important part of a happy relationship, but so is a healthy respect for each other’s privacy. Though each couple decides their own particular “rules” for privacy, an underlying mutual respect is essential.